Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

യുവാവിന് ബാർ ജീവനക്കാരുടെ ക്രൂരമർദനം; തലയോട്ടി അടിച്ചുതകർത്തു

തൃശ്ശൂർ: പെരുമ്പിലാവിൽ യുവാവിന് ബാർ ജീവനക്കാരുടെ ക്രൂരമർദനം. സംഘർഷത്തിൽ യുവാവിന് ​ഗുരുതരമായി പരിക്കേറ്റു. ബാറിലെ സെക്യൂരിറ്റി ജീവനക്കാരാണ് യുവാവിനെ ആക്രമിച്ച് തലയോട്ടി അടിച്ചുതകർത്തത്. പെരുമ്പിലാവ് കരിക്കാട് ചോല സ്വദേശി ഷക്കീറിനാണ് മർദനമേറ്റത്. ഞായറാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. പെരുമ്പിലാവ് കെ.ആർ.ബാറിൽവെച്ചാണ് സംഘർഷമുണ്ടായത്. മദ്യപിച്ച ശേഷം ഇയാളും ബാർ ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ഇത് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. സംഘർഷത്തിന്റെ ദൃശ്യത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നു. ഹോക്കി സ്റ്റിക്ക് ഉൾപ്പടെ ഉപയോ​ഗിച്ച് ഷക്കീറിനെ നിലത്തിട്ട് മർദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. തലയോട്ടി പൊട്ടുകയും […]
Read more

മഹാകുംഭമേളയ്ക്കെതിരെ വ്യാജ പ്രചാരണം: 54 സോഷ്യൽമീഡിയ അക്കൗണ്ടുകൾക്കെതിരെ യുപി പൊലീസ്

ലഖ്നൗ: മഹാകുംഭമേളയെ അപകീർത്തിപ്പെടുത്താൻ വ്യാജ വീഡിയോകളും തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിൽ നടപടിയുമായി യുപി സർക്കാർ. മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ നിർദ്ദേശപ്രകാരം ഇത്തരത്തിൽ വ്യാജവാർത്ത പ്രചരിപ്പിച്ച 54 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെ നിയമനടപടി സ്വീകരിച്ചെന്ന് പൊലീസ് അറിയിച്ചു. 2025 ഫെബ്രുവരി 13-ന് സോഷ്യൽ മീഡിയ നിരീക്ഷണത്തിനിടെ, മഹാകുംഭവുമായി തെറ്റായി ബന്ധിപ്പിച്ച രണ്ട് തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകൾ പൊലീസ് തിരിച്ചറിഞ്ഞു. മഹാകുംഭ് ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തമുണ്ടായെന്നും 40-50 വാഹനങ്ങൾ കത്തിനശിച്ചുവെന്നും തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ പൊലീസ് കണ്ടെത്തി. 2020 […]
Read more

നെടുങ്കണ്ടത്ത് കാര്‍ നൂറടി താഴ്ചയിലേക്ക് മറിഞ്ഞ് ഒരു മരണം; നാലുപേർക്ക് പരിക്ക്

ഇടുക്കി: ഇടുക്കി നെടുങ്കണ്ടം ഈട്ടിത്തോപ്പില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു. കാറ്റാടിക്കവല പ്ലാമൂട്ടില്‍ മേരി എബ്രഹാമാണ് മരിച്ചത്. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. മേരി എബ്രഹാമും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. അപകടത്തിന്റെ കാരണം വ്യക്തമല്ല. രാത്രിയായതിനാൽ തന്നെ അപകടം നേരിട്ട് കണ്ട ദൃക്‌സാക്ഷികളില്ല. ഈട്ടിത്തോപ്പിലുള്ള പഴയ വീട് സന്ദര്‍ശിച്ച് മടങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്. ഇറക്കത്തില്‍വെച്ച് നിയന്ത്രണം വിട്ട കാർ നൂറുമീറ്ററോളം താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. മേരി എബ്രഹാം സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. ഇവരെക്കൂടാതെ […]
Read more

സ്വർണവിലയിൽ വർധന; 400 രൂപ കൂടി

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കൂടി. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 7940 രൂപയും പവന് 63520 രൂപയുമായി ഉയര്‍ന്നു. 18 കാരറ്റ് സ്വര്‍ണ വിലയിലും ഇന്ന് വര്‍ധനവുണ്ടായി. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 6535 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം ഈ വിഭാഗത്തില്‍ ഗ്രാമിന് 90 രൂപ കുറഞ്ഞിരുന്നു. വെള്ളിവിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 107 രൂപയ്ക്കാണ് വ്യാപാരം തുടരുന്നത്. കഴിഞ്ഞ ദിവസം പവന് 800 രൂപ […]
Read more

ഡൽഹിയ്ക്ക് പിന്നാലെ ബീഹാറിലും ഭൂചലനം

ന്യൂഡൽഹി: ഡൽഹിയ്ക്ക് പിന്നാലെ ബിഹാറിലും ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലിൽ 4.0 തീവ്രതയിലാണ് ബീഹാറിൽ ഭൂചലനം രേഖപ്പെടുത്തിയത്. റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് നാഷനൽ സെന്‍റര്‍ ഫോര്‍ സീസ്മോളജി അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെ 8.02ന് ബിഹാറിലെ സിവാനിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
Read more

കൃഷ്ണഗിരിയിൽ പെൺകുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ വർധിക്കുന്നു

കോയമ്പത്തൂർ: തമിഴ്‍നാട്ടിലെ കൃഷ്ണഗിരിജില്ലയിൽ പെൺകുട്ടികൾക്കുനേരെയുള്ള ലൈംഗികാതിക്രമങ്ങൾ വർധിക്കുന്നുവെന്ന് റിപ്പോർട്ട്. അധ്യാപകർ വിദ്യാർത്ഥിനികളെ ബലാത്സംഗംചെയ്ത സംഭവങ്ങൾ തുടർച്ചയായി തമിഴ്‌നാട്ടിൽ റിപ്പോർട്ട് ചെയ്യുന്നുമുണ്ട്. കൂടാതെ ശൈശവവിവാഹവും കൂടുകയാണ്. കഴിഞ്ഞ 26 മാസത്തിനിടെ 221 പോക്‌സോ കേസുകളാണ് ജില്ലയിൽ രജിസ്റ്റർചെയ്തത്. കഴിഞ്ഞവർഷംമാത്രം 130 കേസുണ്ടായി. രജിസ്റ്റർ ചെയ്യാതെ ഒതുക്കി തീർക്കുന്ന കേസുകളും നിരവധിയാണ്. കഴിഞ്ഞ ആറുവർഷത്തിനിടെ ജില്ലയിൽ 18 വയസ്സ് എത്തുന്നതിനുമുൻപ്‌ വിവാഹിതരായത് 2,519 പെൺകുട്ടികളാണ്. 2024-ൽ ജില്ലയിൽ 22 ശൈശവവിവാഹങ്ങൾ നടന്നു. സാധാരണയിൽ സാധാരണക്കാരായ ആളുകൾ താമസിക്കുന്ന മലയോര മേഖലയിലാണ് […]
Read more

വീട്ടിൽ അതിക്രമിച്ചു കയറി വയോധികയുടെ മാല കവർന്നു; സ്ത്രീ പിടിയിൽ

പത്തനംതിട്ട: പത്തനംതിട്ട ചന്ദനപള്ളിയിൽ തലയിൽ തുണിയിട്ട് മൂടിയ ശേഷം വയോധികയുടെ മാല കവർന്ന പ്രതി പിടിയിൽ. ചന്ദനപള്ളി സ്വദേശി 84കാരി മറിയാമ്മ സേവിയറിന്റെ വീട്ടിൽ അതിക്രമിച്ചു കയറിയ ഉഷ എന്ന സ്ത്രീയെയാണ് അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് അരമണിക്കൂറിനുള്ളിൽ പ്രതി പിടിയിലായി. ബന്ധുക്കളായ അയൽവാസികൾ നൽകിയ സൂചന പ്രകാരം ഇടത്തിട്ട സ്വദേശി ഉഷയെ കൊടുമൺ പൊലീസ് പിടികൂടുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്. ഉഷ, മറിയാമ്മയുടെ വീട്ടിൽ മുൻപ് വീട്ടുജോലിക്ക് വന്നിട്ടുണ്ട്. വീട്ടിൽ സ്ഥിരം വരുന്ന ജോലിക്കാരിയെന്ന് കരുതിയാണ് […]
Read more

ഭീതി വിതച്ച് ചക്കക്കൊമ്പൻ; രണ്ട് വീടുകൾ തകർത്തു

ഇടുക്കി: ചിന്നക്കനാൽ 301 കോളനിയിൽ ചക്കക്കൊമ്പൻ കാട്ടാന രണ്ട് വീടുകൾ തകർത്തു. കല്ലുപറമ്പിൽ സാവിത്രി കുമാരൻ, ലക്ഷ്മി നാരായണൻ എന്നിവരുടെ വീടുകളാണ് ചക്കക്കൊമ്പൻ തകർത്തത്. സാവിത്രി കുമാരന്റെ വീടിന്റെ അടുക്കള ഭാഗവും ലക്ഷ്മി നാരായണന്റെ വീടിന്റെ മുൻഭാഗവുമാണ് തകർത്തത്. പുലർച്ചെയാണ് സംഭവം ഉണ്ടായത്. വീടുകളിലുണ്ടായിരുന്നവർ ആശുപത്രിയിലായിരുന്നതിനാൽ വലിയ അപകടമാണ് ഉണ്ടായത്. കൂടാതെ പ്രദേശത്തെ കൃഷികൾ നശിപ്പിക്കുകയും ചെയ്തു.
Read more

കെ കെ ശൈലജയുടെ പേരിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ ലീഗ് നേതാവിന് പിഴ ശിക്ഷ

ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കെ.കെ.ശൈലജയുടെ പേരിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ ലീഗ് നേതാവിന് പിഴ ശിക്ഷ. ന്യൂമാഹി പഞ്ചായത്ത് യുഡിഎഫ് ചെയർമാനും വാർഡംഗവുമായ ടിഎച്ച് അസ്ലമിനാണ് തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പതിനയ്യായിരം രൂപ പിഴയിട്ടത്. മുസ്ലീങ്ങൾ വർഗീയവാദികളാണെന്ന് കെ കെ ശൈലജ പറഞ്ഞു എന്ന തരത്തിലാണ് വാട്സാപ്പ് ഗ്രൂപ്പുകളിൽ വ്യാജ വീഡിയോ പ്രചരിപ്പിച്ചത്. ചൊക്ലി സ്വദേശി നൽകിയ പരാതിയിൽ, സമുദായ സ്പർധയുണ്ടാക്കാൻ ശ്രമിച്ചെന്ന വകുപ്പുൾപ്പെടെ ചേർത്താണ് ന്യൂ മാഹി […]
Read more

ഒന്നാം ക്ലാസ്സിലേക്ക് പ്രവേശന പരീക്ഷയും അഭിമുഖവും അനുവദിക്കില്ലെന്ന് വി ശിവൻകുട്ടി

കോഴിക്കോട്: ഒന്നാം ക്ലാസ്സിലേക്ക് പ്രവേശന പരീക്ഷയോ അഭിമുഖമോ അനുവദിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സ്കൂൾ പ്രേവേശനത്തിനായി ടൈം ടേബിളും സർക്കുലറും ഇറക്കും. ഇത് ലംഘിച്ചാൽ നടപടി സ്വീകരിക്കുമെന്നും കെഎസ്ടിഎ സംസ്ഥാന സമ്മേളനത്തിൽ മന്ത്രി പറഞ്ഞു. വിദ്യാഭ്യാസത്തിന്റെ നിലവാരം വർധിപ്പിക്കാൻ സംസ്ഥാനം സമഗ്ര വിദ്യാഭ്യാസ ഗുണനിലവാര പദ്ധതി നടപ്പാക്കും. കേന്ദ്ര സർക്കാരിന്റെ നയം പോലെ വിദ്യാർത്ഥികളെ തോൽപ്പിക്കുകയല്ല ലക്ഷ്യമെന്നും ശിവൻകുട്ടി വ്യക്തമാക്കി. കൂടാതെ സബ്ജക്ട് മിനിമം ഇത്തവണ എട്ടാം ക്ലാസിൽ നടപ്പാക്കും. അടുത്ത വർഷം ഒൻപതാം ക്ലാസിലും […]
Read more
Advertisement
WhiteswanTV Footer