Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

എട്ടാം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: വടകര ചോറോട് എട്ടാം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെറുവട്ടാങ്കണ്ടി അൻസർ മഹലിൽ നിസ മെഹക്ക് അൻസറാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി വീട്ടിലെ കിടപ്പുമുറിയിലാണ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വടകര സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് മരിച്ച നിസ മെഹക്ക്. വടകര പോലീസ് സംഭവസ്ഥലത്തെത്തി മൃ‍തദേഹം പോസ്റ്റ് മോർട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല.
Read more

ബിരുദധാരികളിൽ തൊഴിലെടുക്കുന്നവർ 42.6 ശതമാനം മാത്രം; തൊഴിൽലഭ്യത ഏറ്റവുംകൂടുതൽ ഡൽഹിയിൽ

ന്യൂഡൽഹി: നൈപുണിവികസനത്തെ പ്രോത്സാഹിപ്പിക്കുന്ന ഏജൻസിയായ മെഴ്‌സർ-മെറ്റ്‌ലിന്റെ പഠനറിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം രാജ്യത്തെ ബിരുദധാരികളിൽ തൊഴിലെടുക്കുന്നവർ 42.6 ശതമാനം മാത്രം. ഇന്ത്യയിലെ 31 സംസ്ഥാന-കേന്ദ്രഭരണപ്രദേശങ്ങളിലെ 2700 കാംപസുകളിലായി 10 ലക്ഷം പേരിൽനിന്നാണ്‌ വിവരശേഖരണം നടത്തിയത്‌. സാങ്കേതികേതര മേഖലയിലെ നൈപുണിശേഷിയുടെ അഭാവമാണ് തൊഴിലെടുക്കുന്നവരുടെ എണ്ണം കുറയാൻ കാരണമെന്ന് റിപ്പോർട്ടിൽ പ്രതിപാദിക്കുന്നു. മറ്റുമേഖലകളേക്കാൾ തൊഴിൽ ലഭ്യത കൂടുതൽ ഉള്ളത് സാങ്കേതികമേഖലയിലാണ്. ഇന്ത്യാസ് ഗ്രാജ്വേറ്റ് സ്കിൽ ഇൻഡക്സ്-2025 എന്നപേരിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ ബിരുദധാരികളിലെ തൊഴിൽലഭ്യത ഏറ്റവുംകൂടുതൽ ഡൽഹിയിലാണ്, 53.4 ശതമാനം. 51.1 […]
Read more

ഓൺലൈൻ ഷെയർ ട്രേഡിം​ഗ് തട്ടിപ്പിലൂടെ 7.65 കോടി തട്ടിയ കേസ്; തായ്‌വാന്‍ സ്വദേശികൾ അറസ്റ്റിൽ

ആലപ്പുഴ: ഓൺലൈൻ ഷെയർ ട്രേഡിം​ഗ് തട്ടിപ്പിലൂടെ ചേർത്തല സ്വദേശികളുടെ പണം തട്ടിയ കേസിൽ തായ്‌വാന്‍ സ്വദേശികൾ അറസ്റ്റിൽ. തായ്‌ലാൻഡ് സ്വദേശികളായ വാങ്ങ് ചുൻ വെൽ (26), ഷെൻ വെൽ ചുങ്ങ് (35) എന്നിവർ ആണ് അറസ്റ്റിലായത്. 7.65 കോടി രൂപയാണ് ഡോക്ടർമാരായ ദമ്പതികളിൽ നിന്ന് ഇവർ തട്ടിയെടുത്തത്. പ്രതികളെ കേരളത്തിൽ എത്തിച്ച് ഇവരെ വിശദമായി ചോദ്യം ചെയ്യും. കേസിൽ നേരത്തെ രണ്ടു പേരെ അറസ്റ്റ് ചെയ്തിരുന്നു. രാജസ്ഥാൻ സ്വദേശിയായ നിർമൽ ജെയിൻ, റാം എന്നിവരാണ് അറസ്റ്റിലായിരുന്നത്. ഇവരെ […]
Read more

ചായക്കടയിൽ നിന്ന് വെള്ളിത്തിരയിലേക്ക്

മലയാള സിനിമയില്‍ അഭിനയിക്കാനുള്ള മോഹവുമാവുമായി മൂന്ന് വര്‍ഷം മുൻപ് കേരളത്തിലെത്തിയ ഒഡീഷ സ്വദേശിയായ ചന്തുവിന്റെ തീവ്രആഗ്രഹം ഒടുവിൽ സഫലമായിരിക്കുകയാണ്. സത്യൻ അന്തികാടിന്റെയും മോഹൻലാലിന്റേയും കൂടെയാണ് ചന്തു മലയാള സിനിമയിലേക്ക് കടന്ന് വരുന്നത്. ഹൃദയപൂര്‍വ്വം’ എന്ന സിനിമയിലാണ് ചന്തു മോഹന്‍ലാലിനൊപ്പം അഭിനയിക്കുക. ചിത്രത്തിൽ അഭിനയിക്കുന്നതിന് മുൻപ് ചുള്ളിക്കല്‍ നസ്രത്തിലുള്ള ഒരു ചായക്കടയില്‍ ജോലി ചെയ്തു വരികയായിരുന്നു ചന്തു എന്ന ചന്തു നായിക്.ഒരു റിയാലിറ്റി ഷോയില്‍ വിജയി ആയതോടെയാണ് ചന്തുവിന് അഭിനയമോഹം വന്നത്. സല്‍മാന്‍ ഖാനൊപ്പം 2 സിനിമകളില്‍ ചന്തു […]
Read more

ആനയിറങ്കൽ ഡാമിൽ കുളിക്കാനിറങ്ങി കാണാതായ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തി

ഇടുക്കി: ആനയിറങ്കൽ ഡാമിൽ കുളിക്കാനിറങ്ങി കാണാതായ രണ്ടുപേരുടെയും മൃതദേഹം കണ്ടെത്തി. രാജകുമാരി പഞ്ചായത്ത്‌ അംഗം ജെയ്സൺ, സുഹൃത്ത് മോളേകുടി സ്വദേശി ബിജു എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് ഇരുവരെയും കാണാതായത്. ഇന്ന് രാവിലെ തേയില തോട്ടത്തിൽ എത്തിയ തൊഴിലാളികൾ ഫോൺ ബെല്ലടിക്കുന്നത് കേട്ടു. ജയ്‌സൻ്റെ ഫോണാണ് ഇതെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഇവർ ഡാമിൽ അപകടത്തിൽപെട്ടെന്ന് സംശയം ഉയർന്നത്. ഡാമിന്റെ പരിസരത്തുനിന്നും ചെരുപ്പുകളും ഫോണും വാഹനവും കണ്ടതോടെ ഡാമിൽ അകപ്പെട്ടു എന്ന് സ്ഥിരീകരിച്ച് തെരച്ചിൽ നടത്തുകയായിരുന്നു. ആനയിറങ്കൽ ഡാമിന്റെ പല ഭാഗങ്ങളും […]
Read more

റംസാൻ വ്രതം: മുസ്‌ലിം ജീവനക്കാരുടെ ജോലി സമയം കുറച്ച് തെലങ്കാന സര്‍ക്കാര്‍

ഹൈദരാബാദ്: റംസാന്‍ വ്രതത്തിന്റെ പശ്ചാത്തലത്തില്‍ മുസ്‌ലിം ജീവനക്കാർക്ക് ഒരു മണിക്കൂര്‍ ജോലി സമയം കുറച്ച്തെലങ്കാന സര്‍ക്കാര്‍. എന്നാൽ കോൺഗ്രസ് സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി. തെലങ്കാന സര്‍ക്കാര്‍ തീരുമാനം പ്രീണനമാണെന്നാണ് ബിജെപിയുടെ ആരോപണം. മാര്‍ച്ച് ആദ്യത്തില്‍ തുടങ്ങുന്ന റംസാന്‍ വ്രതാരംഭം മുതല്‍ ഒരു മാസത്തേക്കാണ് ജോലി സമയത്തില്‍ ഒരു മണിക്കൂര്‍ ഇളവ് അനുവദിച്ചിരിക്കുന്നത്. തെലങ്കാന ചീഫ് സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. എല്ലാവര്ക്കും തുല്യ അവകാശങ്ങൾ നൽകണമെന്നും അല്ലെങ്കിൽ ആർക്കും നൽകരുതെന്നും ഇത് മതപരമായ […]
Read more

മലപ്പുറത്ത് മാലിന്യ സംഭരണ കേന്ദ്രത്തിൽ വൻ തീപിടുത്തം

മലപ്പുറം: മലപ്പുറം കോഡൂർ പഞ്ചായത്തിലെ മാലിന്യശേഖരണ കേന്ദ്രത്തിന് (എംസിഎഫ്) തീപിടിച്ചു. രണ്ടാം വാർഡ് വടക്കേമണ്ണയിൽ നൂറാടിയിലെ കടലുണ്ടി പുഴയ്ക്ക് സമീപമുള്ള എംസിഎഫിനാണ് തീപിടിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. ഹരിത കർമ്മ സേനയുടെ എട്ടു സ്ത്രീകൾ ഈ സമയം കേന്ദ്രത്തിൽ ഉണ്ടായിരുന്നു. പൊട്ടിത്തെറി ശബ്ദംകേട്ട് ഇതിൽ ഒരാൾ പുറത്തിറങ്ങി നോക്കിയപ്പോഴാണ് തീ പടരുന്നത് കണ്ടത്. ഉടൻ എല്ലാവരും പുറത്തേക്കിറങ്ങി ഓടുകയായിരുന്നു. ഇവരുടെ പണവും ഒരാളുടെ മൊബൈൽ ഫോണും എംസിഎഫിന് അകത്തായി. ഏകദേശം 12,000 രൂപയോളം […]
Read more

കാര്യവട്ടം ഗവ. കോളേജിലെ റാഗിങ്ങ്; എസ്.എഫ്.ഐ. പ്രവർത്തകർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കാര്യവട്ടം ഗവണ്‍മെന്‍റ് കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിയെ റാഗിങ്ങിന് ഇരയാക്കിയ എസ്.എഫ്.ഐ പ്രവർത്തകർക്ക് സസ്പെൻഷൻ. മൂന്നാം വർഷ ബിരുദധാരികളായ ഏഴുപേരെയാണ് സസ്പെൻഡ് ചെയ്തത്. വിവസ്ത്രനാക്കി മുളവടികൊണ്ട് അടിയ്ക്കുകയും തുപ്പിയ വെള്ളം കുടിപ്പിച്ചുമായിരുന്നു ക്രൂരത. കോളേജിലെ റാ​ഗിങ് കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴക്കൂട്ടം പോലീസ് അന്വേഷണം ആരംഭിച്ചു. എസ്.എഫ്.ഐ. യൂണിറ്റ് റൂമിലെത്തിച്ചായിരുന്നു ക്രൂരമായി എസ്.എഫ്.ഐ പ്രവർത്തകർ ഉപദ്രവിച്ചതെന്ന് റാ​ഗിങ്ങിനിരയായ വിദ്യാർഥി പറഞ്ഞു. ഒരു മണിക്കൂറോളം മുറിയിൽ തടഞ്ഞു വെച്ചു. എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയടക്കമുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്.
Read more

ബംഗളൂരു കടുത്ത ജലക്ഷാമത്തിലേക്ക്; കുടിവെള്ള ഉപഭോഗത്തിന് നിയന്ത്രണം

ബംഗളൂരു: കടുത്ത ജലക്ഷാമത്തെ തുടർന്ന് കുടിവെള്ള ഉപഭോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി ബംഗളൂരു. ഇത് സംബന്ധിച്ച് ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സീവേജ് ബോർഡ് ഉത്തരവ് പുറത്തിറക്കി. നിർമ്മാണ പ്രവർത്തനങ്ങൾക്കും വാഹനം കഴുകുന്നതിനും പൂന്തോട്ടം നനയ്ക്കുന്നതിനും അലങ്കാര ആവശ്യങ്ങൾക്കും കുടിവെള്ളം ഉപയോഗിക്കുന്നത് ഇനി മുതൽ കർശനമായി വിലക്കിയിട്ടുണ്ട്. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അധികൃതർ അറിയിച്ചു. നിയമം ലംഘിക്കുന്നവരിൽ നിന്ന് 5000 രൂപ പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. ജലക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ പൊതുജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും അധികൃതർ അറിയിച്ചു.
Read more

വയനാട് പുനരധിവാസം: ടൗൺഷിപ്പിനായി ആദ്യം ഏറ്റെടുക്കുന്നത് എൽസ്റ്റോൺ എസ്റ്റേറ്റ് മാത്രം

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന് ടൗൺഷിപ്പിനായി ആദ്യം ഏറ്റെടുക്കുന്നത് ഒരു എസ്റ്റേറ്റ് മാത്രമെന്ന് റിപ്പോർട്ട്. ആദ്യഘട്ടത്തിൽ എൽസ്റ്റോൺ എസ്റ്റേറ്റ് മാത്രമായിരിക്കും ഏറ്റെടുക്കുന്നത്. ഗുണഭോക്താക്കളുടെ എണ്ണം കണക്കാക്കിയാണ് തീരുമാനം. ഗുണഭോക്തൃ പട്ടിക എത്രയും വേഗം അന്തിമമാക്കാനാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. പുനരധിവാസം വേഗത്തിലാക്കുന്നതിനുവേണ്ടിയാണ് തീരുമാനം. വയനാട് പുനരധിവാസത്തോടനുബന്ധിച്ച നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതല സർക്കാർ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിക്ക് കൈമാറിയിരുന്നു. ഇതിനായി 16 അംഗ കോഡിനേഷൻ കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. ടൗൺഷിപ്പ് നിർമ്മാണത്തിനുള്ള സ്പോണ്‍സര്‍ഷിപ്പും ചെലവും കമ്മിറ്റി പുനഃപരിശോധിക്കും. ടൗൺഷിപ്പിനുള്ള സ്ഥലമേറ്റെടുക്കൽ […]
Read more
Advertisement
WhiteswanTV Footer