Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

ശശീന്ദ്രന്റെയും തോമസ് കെ തോമസിന്റെയും എംഎൽഎ സ്ഥാനം ഉടൻ തെറിക്കും

എൻസിപി-എസിന്റെ എംഎൽഎമാരായ രണ്ടുപേരാണ് ഇടത് സർക്കാരിന്റെ ഭാഗമായി നിൽക്കുന്നത്. ഒരാൾ മന്ത്രിയായ എ കെ ശശീന്ദ്രനും മറ്റെയാൾ കുട്ടനാട് എംഎൽഎ തോമസ് കെ തോമസും. ഇരുവരുടെയും എംഎൽഎ സ്ഥാനം ഉടൻ നഷ്ടമാകും എന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. കേരളത്തിൽ എത്തിയ എൻസിപിയുടെ ദേശീയ വർക്കിംഗ് പ്രസിഡണ്ട് പ്രഫുൽ പട്ടേൽ ആണ് ഇരുവരെയും എംഎൽഎ സ്ഥാനത്തു നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ടു അടിയന്തരമായി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തു നൽകുമെന്ന് പ്രസ്താവന നടത്തിയിരിക്കുന്നത്. എൻസിപി സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി കേരളത്തിൽ എത്തിയതായിരുന്നു അദ്ദേഹം. […]
Read more

രാത്രിയിൽ സ്ത്രീകളെ വർണിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ അയക്കുന്നത് അശ്ലീലം: മുംബൈ സെഷൻസ് കോടതി

രാത്രിയിൽ അപരിചിതരായ സ്ത്രീകൾക്ക് ‘നീ മെലിഞ്ഞവളാണ്, നല്ല സ്മാർട്ടാണ്, ഫെയറാണ്, എനിക്ക് നിന്നെ ഇഷ്ടമാണ്’ തുടങ്ങിയ സന്ദേശങ്ങൾ അയച്ചാൽ അത് അശ്ലീലമായി കണക്കാക്കുമെന്ന് മുംബൈ സെഷൻസ് കോടതി.നേരത്തെ കോർപറേഷനം​ഗമായിരുന്ന സ്ത്രീക്ക് വാട്ട്സാപ്പിൽ സന്ദേശം അയച്ചതിന് പിന്നാലെ കേസെടുത്തയാളുടെ ശിക്ഷ ശരിവച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമർശം. രാത്രി 11 മണിക്കും പുലർച്ചെ 12.30 -നും ഇടയിൽ ‘നിങ്ങൾ സ്ലിം ആണ്, വളരെ മിടുക്കിയാണ്, നിങ്ങൾ സുന്ദരിയാണ്, എനിക്ക് 40 വയസാണ് പ്രായം, നിങ്ങൾ വിവാഹം കഴിച്ചതാണോ?’ തുടങ്ങിയ സന്ദേശങ്ങളാണ് പരാതിക്കാരിക്ക് […]
Read more

ശശീന്ദ്രന്റെയും തോമസ് കെ തോമസിന്റെയും എംഎൽഎ സ്ഥാനം ഉടൻ തെറിക്കും

എൻസിപി-എസിന്റെ എംഎൽഎമാരായ രണ്ടുപേരാണ് ഇടത് സർക്കാരിന്റെ ഭാഗമായി നിൽക്കുന്നത്. ഒരാൾ മന്ത്രിയായ എ കെ ശശീന്ദ്രനും മറ്റൊരാൾ കുട്ടനാട് എംഎൽഎ തോമസ് കെ തോമസും. ഇരുവരുടെയും എംഎൽഎ സ്ഥാനം ഉടൻ നഷ്ടമാകും എന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. കേരളത്തിൽ എത്തിയ എൻസിപിയുടെ ദേശീയ വർക്കിംഗ് പ്രസിഡണ്ട് പ്രഫുൽ പട്ടേൽ ആണ് ഇരുവരെയും എംഎൽഎ സ്ഥാനത്തു നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് അടിയന്തരമായി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തു നൽകുമെന്ന് പ്രസ്താവന നടത്തിയിരിക്കുന്നത്.
Read more

ഇന്ന് സൗദി സ്ഥാപക ദിനം; രാജ്യത്ത് പൊതു അവധി

റിയാദ്: ഇന്ന് സൗദി അറേബ്യ സ്ഥാപക ദിനം. ഹിജ്റ 1139ൽ ദിരിയയിൽ ഇമാം മുഹമ്മദ് ബിൻ സൗദ് ആദ്യമായി സൗദി രാഷ്ട്രം സ്ഥാപിച്ചതിന്റെ സ്മരണയ്ക്കായാണ് ഫെബ്രുവരി 22ന് സൗദി അറേബ്യ സ്ഥാപക ദിനം ആഘോഷിക്കുന്നത്. സൗദി സ്ഥാപക ദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ 15ലേറെ നഗരങ്ങളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഫെബ്രുവരി 20 മുതല്‍ 23 വരെ നീളുന്ന പരിപാടികൾ രാജ്യത്തിന്‍റെ പാരമ്പര്യവും ചരിത്രവും വിളിച്ചോതുന്നവയാണ്. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും, സർക്കാര്‍ ജീവനക്കാർക്കും നോണ്‍-പ്രോഫിറ്റ് സെക്ടര്‍ ജീവനക്കാർക്കും […]
Read more

മാവോവാദി സന്തോഷ് പിടിയിൽ

ഹൊസൂർ: കേരളത്തിലും തമിഴ്നാട്ടിലും നിരവധി കേസുകളിൽ പ്രതിയായ മാവോവാദി സന്തോഷിനെ തീവ്രവാദവിരുദ്ധ സേന (എ.ടി.എസ്.) പിടികൂടി. പൊള്ളാച്ചി സ്വദേശിയായ സന്തോഷ് കേരളത്തിൽ പ്രവർത്തിച്ചിരുന്ന കബനി ദളത്തിലെ അം​ഗമായിരുന്നു. വയനാട് മക്കിമലയിൽ കുഴിബോംബ് സ്ഥാപിച്ച കേസിലും പ്രതിയാണ് സന്തോഷ്. കേരളത്തിൽ നിന്നുള്ള എ.ടി.എസ്. സംഘം തമിഴ്നാട്ടിലെ ഹുസൂരിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
Read more

ആപ്പ് സ്റ്റോറിൽ നിന്ന് 135,000 ആപ്പുകൾ നീക്കം ചെയ്ത് ആപ്പിൾ

ആപ്പ് സ്റ്റോറില്‍ നിന്ന് 135,000 ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്ത് ആപ്പിൾ. ആപ്പ് സ്റ്റോറിൽ സുതാര്യത ഉറപ്പാക്കുന്നതിനായാണ് പുതിയ നിയമങ്ങൾ നടപ്പിലാക്കുന്നത്. യൂറോപ്യൻ യൂണിയൻ്റെ നിയമപ്രകാരം ‘ട്രേഡ് സ്റ്റാറ്റസ്’ വിവരങ്ങൾ നൽകാത്ത ആപ്പുകൾക്കെതിരെയാണ് നടപടി. ആപ്പ് സ്റ്റോർ ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും വലിയ നീക്കം ചെയ്യൽ നടപടിയാണിത്. യൂറോപ്യന്‍ യൂണിയനിലെ ആപ്പ് സ്റ്റോറില്‍ പുതിയ ആപ്പുകള്‍ സമര്‍പ്പിക്കുന്നതിനും നിലവിലുള്ളവ അപ്‌ഡേറ്റ് ചെയ്യുന്നതിനും ഡെവലപ്പര്‍മാര്‍ അവരുടെ ട്രേഡര്‍ കോണ്‍ടാക്റ്റ് വിവരങ്ങള്‍ സമര്‍പ്പിച്ചിരിക്കണം എന്നാണ് നിയമം. 2024 ഫെബ്രുവരി 17നാണ് ഈ നിയമം […]
Read more

9-ാം ക്ലാസ് വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: വെങ്ങാനൂരിൽ വിദ്യാർത്ഥിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒമ്പതാം ക്ലാസ് വിദ്യാർത്ഥി അലോക് നാദിനെയാണ് രാവിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചു. കഴുത്തിൽ പാട് കാണുന്നുണ്ടെന്നും അബദ്ധവശാൽ ഷോക്കേറ്റതാകാമെന്നുമാണ് പൊലീസ് പറയുന്നത്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Read more

സ്വർണ വില മുന്നോട്ട്; പവന് കൂടിയത് 160 രൂപ

സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് ഇന്ന് വർധിച്ചത്. ഒരു പവൻ സ്വർണത്തിന് 64,360 രൂപയും ഗ്രാമിന് 8045 രൂപയുമായുമാണ് ഇന്നത്തെ വിപണി നിരക്ക്. ഇന്നലെ പവന് 64,200 രൂപയും ഗ്രാമിന് 8025 രൂപയുമായിരുന്നു വില. 18 കാരറ്റ് സ്വർണ വിലയിലും വർധനയുണ്ട്. ഗ്രാമിന് 15 രൂപ കൂടി 6620 രൂപയായി. വെള്ളി വിലയിൽ ഇന്ന് ഒരു രൂപ കുറഞ്ഞു. ഗ്രാമിന് 107 രൂപയിലാണ് വ്യാപാരം.
Read more

ഇന്‍സ്റ്റന്‍റ് ലോണ്‍ ആപ്പ് തട്ടിപ്പ്; പിടിമുറുക്കി എന്‍ഫോര്‍സ്‍മെന്‍റ് ഡയറക്ടറേറ്റ്

കൊച്ചി: ഇന്‍സ്റ്റന്‍റ് ലോണ്‍ ആപ്പ് തട്ടിപ്പ് കേസില്‍ പിടിമുറുക്കി എന്‍ഫോര്‍സ്‍മെന്‍റ് ഡയറക്ടറേറ്റ്. തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് മലയാളികളെ കൂടി അറസ്റ്റ് ചെയ്തു. തട്ടിപ്പിന് വേണ്ടി ബാങ്ക് അക്കൗണ്ടുകള്‍ തുറന്നുകൊടുത്ത കോഴിക്കോട് സ്വദേശി സയ്യിദ് മുഹമ്മദ്, ഫോര്‍ട്ട് കൊച്ചി സ്വദേശി ടിജി വര്‍ഗീസ് എന്നിവരാണ് അറസ്റ്റിലായത്. ഇതേ കേസില്‍ ജനുവരിയില്‍ 4 പേര്‍ ഇഡിയുടെ കസ്റ്റഡിയിൽ ആയിരുന്നു. ചെന്നൈ കാഞ്ചീപുരം സ്വദേശികളായ ഡാനിയേൽ സെൽവകുമാർ, കതിരവൻ രവി, ആന്‍റോ പോൾ പ്രകാശ്, അലൻ സാമുവേൽ എന്നിവരെ ജനുവരിയില്‍ ഇഡി […]
Read more

റെയിൽവേ സ്റ്റേഷൻ അപകടം: ദൃശ്യങ്ങളടങ്ങിയ ലിങ്കുകള്‍ നീക്കം ചെയ്യണമെന്ന് എക്‌സിന് റയിൽവെയുടെ നോട്ടീസ്

ന്യൂഡല്‍ഹി: ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ ഫെബ്രുവരി 15-ന് തിക്കിലും തിരക്കിലുംപെട്ട് യാത്രക്കാര്‍ മരിക്കാനിടായ സംഭവത്തിന്റെ ദൃശ്യങ്ങളുടെ ലിങ്കുകള്‍ സമൂഹിക മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് എക്‌സിന് നോട്ടീസയച്ച് റെയില്‍വേ മന്ത്രാലയം. അപകടത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങുന്ന 285 ലിങ്കുകള്‍ പിന്‍വലിക്കാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. 36 മണിക്കൂറിനുള്ളില്‍ നടപടി സ്വീകരിക്കാനാണ് നിര്‍ദേശം. ഇത്തരത്തിലുള്ള ദൃശ്യങ്ങള്‍ പങ്കുവെക്കുന്നത് ഇന്ത്യന്‍ റെയില്‍വേയുടെ പ്രവര്‍ത്തനത്തെത്തന്നെ ബാധിക്കുന്നതാണെന്നും എക്സിന്റെ നയങ്ങള്‍ക്ക് എതിരാണെന്നും നോട്ടീസില്‍ പറയുന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Read more
Advertisement
WhiteswanTV Footer