Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

‘മൂന്ന് തവണ മത്സരിച്ചവര്‍ക്ക് തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ സീറ്റ് നൽകില്ല’: പികെ ഫിറോസ്

കോഴിക്കോട്: മൂന്ന് തവണ മത്സരിച്ചവര്‍ക്ക് തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ സീറ്റുണ്ടാകില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. തദ്ദേശ,നിയമസഭ തെരഞ്ഞെടുപ്പുകളില്‍ യുവ പ്രാതിനിധ്യം തീർച്ചയായും ഉണ്ടാകുമെന്നും പികെ ഫിറോസ് പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയൊരു ക്യാംപെയ്ന്‍ രീതി ആവിഷ്കരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ഫിറോസ് വ്യക്തമാക്കി. ഡ്രോയിങ് റൂം മീറ്റിംഗുകള്‍ പോലെ, താഴെത്തട്ടിൽ നിന്നും ജനങ്ങളുമായി എങ്ങനെ ഇടപെടാൻ സാധിക്കുമെന്നാണ് ആലോചനയെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ തവണ സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ കൊണ്ടുവന്ന പ്രധാനമാറ്റം മൂന്ന് […]
Read more

അഭിനന്ദിച്ചതിന് എന്ത് പുകിലാണുണ്ടായത്, കോൺഗ്രസിനെ വിമർശിച്ച് പിണറായി വിജയൻ

കേരളത്തിലെ വ്യവസായ മേഖലയിലെ വളർച്ചയെ പ്രകീർത്തിച്ച‌ ശശി തരൂരിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹത്തിന്റെ അഭിനന്ദനം എന്ത് പുകിലാണ് കോൺ​ഗ്രസിലുണ്ടാക്കിയതെന്നും കോൺ​ഗ്രസ് വസ്തുത മറയ്ച്ചു പിടിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു. കേരളത്തിന്റെ വ്യാവസായിക പുരോഗതിയെ പ്രകീർത്തിച്ചു കൊണ്ട് ശശി തരൂർ ദി ന്യൂ ഇന്ത്യ എസ്പ്രെസ്സിൽ എഴുതിയ ലേഖനമാണ് വിവാദങ്ങൾക്ക് വഴി വെച്ചത്. സംസ്ഥാനത്തിന്‍റെ പുതു പുരോഗതി, കേരളം സ്റ്റാർട്ടപ്പ് മേഖലയിൽ ലോകത്ത് തന്നെ മുന്നിൽ, നിക്ഷേപ സൗഹൃദത്തിൽ കേരളം മുന്നിലെത്തി എന്നും തരൂർ […]
Read more

കുടുംബത്തിനുനേരെ യുവാക്കളുടെ ആക്രമണം; മൂന്നുപേർക്ക് വെട്ടേറ്റു

കൊല്ലം: കൊല്ലം കൊട്ടാരക്കര മൈലത്തുണ്ടായ സംഘർഷത്തിൽ മൂന്നുപേർക്ക് വെട്ടേറ്റു. മൈലം സ്വദേശി അരുൺ, അരുണിന്‍റെ ഭാര്യ അമൃത, മാതാപിതാക്കളായ സത്യൻ, ലത എന്നിവരെയാണ് പ്രദേശവാസികളായ വിഷ്ണു, വിജേഷ് എന്നിവർ ആക്രമിച്ചത്. ആറ് മാസം പ്രായമായ കുഞ്ഞിനും പരുക്കേറ്റു. വെള്ളാരംകുന്നിൽ ക്ഷേത്രത്തിൽ പൊങ്കാല ചടങ്ങുകളിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു ആക്രമണം. രണ്ട് വർഷം മുമ്പ് കുടുംബാംഗങ്ങൾ തമ്മിൽ പ്രശ്നമുണ്ടായിരുന്നുവെന്നാണ് വിവരം. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read more

ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 18 വർഷത്തിന് ശേഷം പിടിയിൽ

കോഴിക്കോട്: കോഴിക്കോട് ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 18 വർഷത്തിന് ശേഷം പിടിയിൽ. ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ ജാമ്യത്തിലിറങ്ങി മുങ്ങിയ കോഴിക്കോട് കക്കയം സ്വദേശി മമ്പാട് വീട്ടില്‍ സിപി സക്കീര്‍ ആണ് പൊലീസിന്റെ പിടിയിലായത്. 2006ല്‍ കക്കോടിയിലെ അനുരൂപ് ഹോട്ടല്‍ തകർത്ത കേസിലായിരുന്നു സക്കീറിനെ കോടതി റിമാന്റ് ചെയ്തത്. പിന്നീട് ജാമ്യം കിട്ടിയ ഇയാൾ കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു. അതിനിടയില്‍ മറ്റൊരു പേരില്‍ നിലമ്പൂര്‍ ഭാഗത്ത് നിന്ന് വിവാഹവും കഴിച്ചു. കുടുംബവുമായി താമസിച്ച് വരുന്നതിനിടയിലാണ് പിടിയിലാകുന്നത്. പോലീസ് ഡെപ്യൂട്ടി […]
Read more

‘ഡിസ്‌ലൈക്ക്’ ബട്ടണ്‍ അവതരിപ്പിക്കാൻ ഒരുങ്ങി ഇന്‍സ്റ്റഗ്രാം

കാലിഫോര്‍ണിയ: ഇന്‍സ്റ്റഗ്രാമില്‍ ‘ഡിസ്‌ലൈക്ക്’ ബട്ടണ്‍ വരുന്നതായി സ്ഥിരീകരിച്ച് ഇന്‍സ്റ്റഗ്രാം തലവൻ ആദം മോസ്സെരി. ത്രഡ്സ് പോസ്റ്റിലൂടെയാണ് മോസ്സെരി ഇക്കാര്യം സ്ഥിരീകരിച്ചത്. ആരുടെയെങ്കിലും പോസ്റ്റിലെ കമന്‍റിന് ഡിസ്‌ലൈക്ക് നൽകണം എന്ന് തോന്നിയാൽ ഇനിയാ ഓപ്ഷനും ലഭ്യമാകും. ഫീഡ് പോസ്റ്റിലും റീല്‍സിലും ഡ‍ിസ്‌ലൈറ്റ് ബട്ടണ്‍ ഉടന്‍ ഉപഭോക്താക്കൾക്ക് ലഭ്യമാകും. എന്നാല്‍ കമന്‍റിന് എത്ര ഡിസ്‌ലൈക്ക് കിട്ടിയെന്നോ ആരൊക്കെയാണ് ഡിസ്‌ലൈക്ക് ചെയ്തതെന്നോ ആരും അറിയില്ല. ഇതിനകം ഇന്‍സ്റ്റ ഡിസ്‌ലൈക്ക് ഫീച്ചറിന്‍റെ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. പല ഇന്‍സ്റ്റ ഉപയോക്താക്കള്‍ക്കും ഡിസ്‌ലൈക്ക് ബട്ടണ്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നതായി […]
Read more

നല്ല കാര്യം ആര് ചെയ്താലും അംഗീകരിക്കണം: ഒരു കാര്യത്തിലും അടിസ്ഥാനമില്ലാതെ സംസാരിക്കില്ലെന്ന് ശശി തരൂർ

തിരുവനന്തപുരം: ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിന്റെ എഡിറ്റോറിയൽ പേജിൽ നൽകിയ ലേഖനത്തിൽ പ്രതികരണവുമായി ശശി തരൂർ. ലേഖനം കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചല്ലെന്നും എവിടെയും സിപിഎമ്മിന്റെ പേരില്ല എന്നും മാധ്യമങ്ങളോട് തരൂർ വ്യക്തമാക്കി.നല്ല കാര്യം ആര് ചെയ്താലും അംഗീകരിക്കണമെന്നും ഒരു കാര്യത്തിലും അടിസ്ഥാനമില്ലാതെ സംസാരിക്കില്ലെന്നും ശശി തരൂർ പറഞ്ഞു. കേരളത്തിന്റെ പോരായ്മകളും ലേഖനത്തിൽ ചൂണ്ടി കാണിച്ചിട്ടുണ്ടെന്ന് ശശി തരൂർ വ്യക്തമാക്കി. വ്യവസായ മേഖലയിലെ സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ചുകൊണ്ടായിരുന്നു ശശി തരൂരിന്റെ ലേഖനം. ഇതാണ് പിന്നീട് വിവാദങ്ങൾക്ക് വഴി […]
Read more

മാറ്റമില്ലാതെ സ്വർണവില; 63,120 രൂപയിൽ തുടരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നത്തെ ഒരു പവൻ സ്വർണത്തിൻ്റെ വിപണി നിരക്ക് 63,120 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7890 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6495 രൂപയാണ്. വെള്ളിയുടെ വിലകുറഞ്ഞിട്ടില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 107 രൂപയാണ്. ഇന്നലെ പവന് 800 രൂപയോളം കുറഞ്ഞിരുന്നു. ഒരു മാസത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വിലയിടിവാണ് ഇന്നലെ ഉണ്ടായത്. സ്വർണത്തിന്റെ രാജ്യാന്തര […]
Read more

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക്‌ 300 കോടി രൂപകൂടി അനുവദിച്ചു

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്‌പ്‌)ക്ക്‌ 300 കോടി രൂപകൂടി അനുവദിച്ചുവെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ഈ സാമ്പത്തിക വർഷം ഇതുവരെ 978.54 കോടി രൂപയാണ്‌ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കായി നൽകിയത്. ബജറ്റിലെ വകയിരുത്തൽ 679 കോടിയും. രണ്ടാം പിണറായി സർക്കാർ 4267 കോടിയോളം രൂപ കാസ്‌പിനായി ലഭ്യമാക്കി. അടുത്ത സാമ്പത്തിക വർഷത്തേയ്‌ക്കുള്ള ബജറ്റിൽ 700 കോടി രൂപയും വകിയിരുത്തിയിട്ടുണ്ട്‌. പ്രതിവർഷം അഞ്ചുലക്ഷം രൂപവരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന കാസ്‌പിൽ ദരിദ്രരും ദുർബലരുമായ 41.99 ലക്ഷം […]
Read more

ബലാത്സംഗകേസില്‍ യൂട്യൂബര്‍ അറസ്റ്റില്‍

കളമശ്ശേരി: ബലാത്സംഗകേസില്‍ യൂട്യൂബര്‍ അറസ്റ്റില്‍. മലപ്പുറം തിരൂരിലെ സൗത്ത് അന്നാര ഭാഗം കറുപ്പറമ്പില്‍ വീട്ടില്‍ മുഹമ്മദ് നിഷാല്‍ (25) നെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്‍കി നഗ്ന ഫോട്ടോകളും വീഡിയോകളും പകര്‍ത്തി സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. കളമശ്ശേരി പൊലീസ് ഇന്‍സ്‌പെക്ടർ എം ബി ലത്തീഫിന്റെ നേതൃത്വത്തിലാണ് പ്രതിയെ കോഴിക്കോട് നിന്നും പിടികൂടിയത്. പ്രതിയെ കോടതിയില്‍ റിമാന്‍ഡ് ചെയ്തു.
Read more

ഡല്‍ഹി റെയില്‍വേസ്റ്റേഷന്‍ ദുരന്തം: ഉന്നതതല അന്വേഷണ കമ്മിറ്റിയെ നിയോഗിച്ച് റെയില്‍വേ

ന്യൂഡൽഹി: ഡൽഹി റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലുംപെട്ട് 18 പേര്‍ മരിച്ച സ,ഭാവം അന്വേഷിക്കാൻ രണ്ടംഗ ഉന്നതതല അന്വേഷണ കമ്മിറ്റിയെ നിയോഗിച്ചു. തിക്കും തിരക്കുമുണ്ടാകാനുള്ള കാരണവും അപകടമുണ്ടാകാനുള്ള സാഹചര്യവും കണ്ടെത്തുന്നതിനുവേണ്ടിയാണ് അന്വേഷണം. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും റെയിൽവേ അറിയിച്ചു. യാത്രക്കാര്‍ക്കായി പ്രത്യേക ട്രെയിന്‍ ഏര്‍പ്പെടുത്തി. ശനിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു ഡല്‍ഹിയെ നടുക്കിയ അപകടമുണ്ടായത്. നാല് കുട്ടികളുള്‍പ്പെടെ 18 പേരുടെ മരണമാണ് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. മരണപ്പെട്ടവരില്‍ പതിനൊന്ന് പേര്‍ സ്ത്രീകളാണ്. അമ്പതിലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. മഹാകുംഭമേളയ്ക്കായി […]
Read more
Advertisement
WhiteswanTV Footer