Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

ഗോപൻസ്വാമിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്; മുഖത്തും മൂക്കിലും തലയിലുമായി പരിക്ക്, ശരീരത്തിൽ ആഴമുള്ള മുറിവുകളില്ല

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്‍റെ മരണത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. മുഖത്തും മൂക്കിലും തലയിലുമായി നാലുഭാഗത്ത് പരിക്കുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നു. വലതുചെവിയുടെ പിന്‍ഭാഗത്തായി തലയോട്ടിയിലാണ് ചതവ്. മുഖത്തിന്റെ രണ്ടുഭാഗത്തും മൂക്കിലുമാണ് മറ്റ് ചതവുകള്‍. ഇവ മരണത്തിന് മുമ്പുണ്ടായതാണെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍, ശരീരത്തില്‍ ആഴത്തിലുള്ള മുറിവുകളില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാൽ ശരീരത്തിലെ ഈ മുറിവുകൾ മരണകാരണമെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്നില്ല. രാസപരിശോധാഫലം വന്നാല്‍ മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാകുകയുള്ളൂവെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് […]
Read more

കാട്ടാന ഓടികൊണ്ടിരുന്ന ഇന്നോവ കാർ ചവിട്ടി മറിച്ചു; കാർ തലകീഴായി മറിഞ്ഞു

മൂന്നാർ: മൂന്നാർ ദേവികുളം റോഡിൽ സിഗ്നൽ പോയിന്റിന് സമീപത്ത് വെച്ച് കാട്ടാന ഓടികൊണ്ടിരുന്ന കാർ ചവിട്ടി മറിച്ചു. വിദേശ വിനോദ സഞ്ചാരികൾ സഞ്ചരിച്ചിരുന്ന ഇന്നോവ കാറാണ് പാഞ്ഞെത്തിയ കാട്ടാന മറിച്ചിട്ടത്. കാർ റോഡിൽ തലകീഴായി മറിഞ്ഞു. വാഹനത്തിൽ ഉണ്ടായിരുന്ന സഞ്ചാരികൾ നിസ്സാരമായ പരിക്കുകളോടെ രക്ഷപെട്ടു. ആർ ആർ ടി സംഘമെത്തി കാട്ടാനയെ തുരത്തി. സമീപത്ത് ഉണ്ടായിരുന്ന പശുവിനെയും കാട്ടാന ചവിട്ടി കൊന്നു.
Read more

ആന ഇടഞ്ഞ് മൂന്ന് പേർ മരിച്ച സംഭവം; ക്ഷേത്രം നഷ്ടപരിഹാരം നൽകണമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍

കോഴിക്കോട്: കുറുവങ്ങാട് ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞ് മൂന്നുപേര്‍ മരിച്ച സംഭവത്തില്‍ കുടുംബങ്ങള്‍ക്ക് ക്ഷേത്രം നഷ്ടപരിഹാരം നൽകണമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രന്‍. ദാരുണമായ സംഭവമാണ് ഉണ്ടായതെന്നും ബന്ധപ്പെട്ടവരുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നാട്ടാന പരിപാലനചട്ടങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ചസംഭവിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പരാമർശം ഉണ്ടെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു. വെടിക്കെട്ടുമായി ബന്ധപ്പെട്ട് ശ്രദ്ധയുണ്ടായോ എന്ന കാര്യവും സംശയമെന്ന് റിപ്പോർട്ടിൽ പരാമർശം. വെടിക്കെട്ടുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ ജില്ലാ മോണിറ്ററിങ് കമ്മിറ്റിയും പ്രത്യേകം പരിശോധന നടത്തേണ്ടതുണ്ട്. കാരണം, അവരാണ് എഴുന്നള്ളിപ്പിനുള്ള […]
Read more

സ്വർണവിലയിൽ ഇടിവ്; പവന് 800 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഗ്രാമിന് 100 രൂപയും പവന് 800 രൂപയും കുറഞ്ഞു. ഇതോടെ ഇന്ന് പവന് 63,120 രൂപയും, ഗ്രാമിന് 7,890 രൂപയുമായി. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയിലും ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 90 രൂപ കുറഞ്ഞ് 6495 രൂപയിലെത്തി. അതേസമയം വെള്ളി വിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 107 രൂപയിൽ തുടരുന്നു. ഇന്നലെ സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ വർധനയുണ്ടായിരുന്നു. പവന് 80 രൂപയും, ഗ്രാമിന് 10 രൂപയും കൂടിയിരുന്നു. […]
Read more

വാഹനാപകടം: കുംഭമേളയില്‍ പങ്കെടുക്കാന്‍ പോയ പത്ത് ഭക്തര്‍ക്ക് ദാരുണാന്ത്യം

ലഖ്‌നൗ: മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ പോയവർ സഞ്ചരിച്ച ബൊലേറോ ബസുമായി കൂട്ടിയിടിച്ച് പത്ത് ഭക്തര്‍ക്ക് ദാരുണാന്ത്യം. പ്രയാഗ്‌രാജ്-മിര്‍സാപുര്‍ ദേശീയപാതയില്‍ മേജാ പ്രദേശത്ത് ശനിയാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടം. അപകടത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റു. ഛത്തീസ്ഗഢിലെ കോര്‍ബ ജില്ലയില്‍നിന്നാണ് ഭക്തരുടെ സംഘം കുംഭമേളയില്‍ പങ്കെടുക്കാൻ പുറപ്പെട്ടത്. ഇവരുടെ ബൊലേറോ മധ്യപ്രദേശിലെ രാജ്ഗഢില്‍നിന്ന് വരികയായിരുന്ന ബസുമായാണ് കൂട്ടിയിടിച്ചത്. ബസ് യാത്രികര്‍ക്ക് സാരമായ പരിക്കുകളേ ഉണ്ടായിട്ടുള്ളുവെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി സ്വരൂപ് റാണി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
Read more

സംശയം തോന്നി ബാഗ് പരിശോധിച്ചു; പിടികൂടിയത് 2.25 കിലോ കഞ്ചാവ്

കോഴിക്കോട്: കോഴിക്കോട് കഞ്ചാവുമായി യുവതി പിടിയിൽ. 2.25 കിലോ കഞ്ചാവാണ് പ്രതിയില്‍ നിന്ന് കണ്ടെടുത്തത്. വെസ്റ്റ് ബംഗാൾ സ്വദേശി ജറീന മണ്ഡൽ ആണ് പ്രതി. ഇന്നലെ വൈകിട്ട് കോഴിക്കോട് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നാണ് യുവതിയെ പൊലീസ് പിടികൂടിയത്. ബാഗിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു കഞ്ചാവ്.
Read more

വിജയ്ക്ക് വൈ-കാറ്റഗറി സുരക്ഷ; ബി.ജെ.പി.യുടെ രാഷ്ട്രീയനീക്കമെന്ന് അണ്ണാ ഡി.എം.കെ

ചെന്നൈ: തമിഴക വെട്രിക്കഴകം (ടി.വി.കെ.) നേതാവും നടനുമായ വിജയിക്ക് വൈ കാറ്റഗറി സുരക്ഷ നൽകിയത് ബി. ജെ .പി യുടെ രാഷ്ട്രീയ നീക്കമെന്ന് അണ്ണാ ഡി.എം.കെ. മുതിര്‍ന്ന നേതാവ് കെ. പി. മുനുസാമി. എന്തിനു വേണ്ടിയാണ് വിജയ്ക്ക് സുരക്ഷ നല്‍ക്കുന്നതെന്ന് അറിയില്ല. സുരക്ഷാഭീഷണിയുണ്ടെങ്കില്‍ സുരക്ഷനല്‍കണം. എന്നാൽ ഈ തീരുമാനം വിജയിയെ സന്തോഷിപ്പിക്കാൻ വേണ്ടി ബി.ജെ.പി നടത്തുന്ന നീക്കമാണെന്നും മനുസ്വാമി കൂട്ടിച്ചേർത്തു. വിജയ് രാഷ്ട്രീയത്തില്‍ എത്തിയതിനു ശേഷമുള്ള സുരക്ഷാഭീഷണി പരിഗണിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിയെന്നാണ് റിപ്പോർട്ട്. അതുപോലെ […]
Read more

ചാറ്റ് ജി.പി.ടി. ഇന്ത്യയില്‍ ഡേറ്റാ സെന്റര്‍ തുടങ്ങാൻ പദ്ധതി

മുംബൈ: ഇന്ത്യയില്‍ ഡേറ്റാ സെന്റര്‍ തുടങ്ങാന്‍ പദ്ധതിയുമായി നിര്‍മിതബുദ്ധി പ്ലാറ്റ്‌ഫോമായ ഓപ്പണ്‍ എ.ഐ.യുടെ മാതൃകമ്പനിയായ ചാറ്റ് ജി.പി.ടി. ഇന്ത്യയിൽ ഉപഭോക്താക്കളുടെ എണ്ണം വർധിക്കുന്നതിനനുസരിച്ച് അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. കൂടാതെ ഇന്ത്യയിൽ നിർമിതബുദ്ധി ടൂളുകള്‍ക്ക് ആവശ്യം വര്‍ധിക്കുന്നതും ഡേറ്റാ സെന്റര്‍ ഒരുക്കാൻ പ്രേരിപ്പിക്കുന്ന ഘടകമാണ്. ഇന്ത്യക്കാരുടെ വിവരങ്ങള്‍ക്കൊപ്പം മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിവരങ്ങളും ഈ ഡേറ്റാ സെന്റര്‍ വഴി കൈകാര്യംചെയ്യാനാണ് കമ്പനിയുടെ ലക്ഷ്യം. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ ഡേറ്റാ സെന്ററുള്ള കമ്പനികളുമായി ചര്‍ച്ചകള്‍ നടക്കുന്നതായാണ് സൂചന. […]
Read more

എംഎൽഎയെ വേദിയിലിരുത്തി കണക്കിന് കൊടുത്ത് പി.സി ജോർജ്

കേരള രാഷ്ട്രീയത്തിലെ വ്യത്യസ്തനായ നേതാവാണ് പി.സി ജോർജ്. തന്റെ നാവാണ് ജോർജിന്റെ ഏറ്റവും വലിയ ആയുധം. ആരാണെന്നോ എന്താണെന്നോ പോലും നോക്കാതെയുള്ള പെരുമാറ്റമാണ് എപ്പോഴും ജോർജിന്റെത്. കഴിഞ്ഞദിവസവും അത്തരത്തിൽ ഒരു സംഭവം പൂഞ്ഞാറിൽ തന്നെ അരങ്ങേറി. സ്വകാര്യ ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയും ജോർജും ഏറ്റുമുട്ടിയത്. ജോർജിന്‍റെ പ്രസംഗത്തിനിടയിലേക്ക്​ മൈക്കുമായി കടന്നുവന്ന്​ എംഎൽഎ ഇടപെടുകയായിരുന്നു. അതൊന്നും പറയാനുള്ള വേദിയല്ല ഇതെന്നും എല്ലായിടത്തും പോയി സംസാരിക്കുന്നത്​ പോലെ ഇവിടെ സംസാരിക്കണ്ടായെന്നും ​എംഎൽഎ പറഞ്ഞു. എന്നാൽ തനിക്ക്​ […]
Read more

വ്യാജലോട്ടറി നിർമിച്ച് വിറ്റ കടയുടമ അറസ്റ്റിൽ

പുനലൂർ: വ്യാജ ലോട്ടറി നിർമിച്ച് വിറ്റ കടയുടമ അറസ്റ്റിൽ. ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ ലോട്ടറി ടിക്കറ്റുകളുടെ കളർ പകർപ്പെടുത്ത് വിൽപ്പന നടത്തിയ ലോട്ടറിക്കടയുടമയാണ് അറസ്റ്റിലായത്. പുനലൂർ ടി.ബി.ജങ്ഷനിൽ അൽ ഫാനാ ലക്കി സെന്റർ ഉടമ വാളക്കോട് ടി.ബി.ജങ്ഷൻ കുഴിയിൽവീട്ടിൽ ബൈജു ഖാൻ (38) ആണ് അറസ്റ്റിലായത്. പുനലൂർ താലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനും ഡി.വൈ.എഫ്.ഐ. പുനലൂർ നോർത്ത് കമ്മിറ്റിയുടെ മുൻ സെക്രട്ടറിയുമാണ് ബൈജു. പകർപ്പെടുത്ത് വിൽപ്പന നടത്തിയ ചില ടിക്കറ്റുകൾക്ക് സമ്മാനം കിട്ടിയപ്പോൾ അസൽ ടിക്കറ്റ് നൽകിയ […]
Read more
Advertisement
WhiteswanTV Footer