Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

ഉത്തേജക മരുന്നിന്റെ സാനിധ്യം; ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം യാനിക് സിന്നറിന് വിലക്ക്

ലണ്ടന്‍: ഉത്തേജക വിരുദ്ധ ഏജന്‍സി നടത്തിയ പരിശോധനയില്‍ നിരോധിത മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം യാനിക് സിന്നറിന് വിലക്ക്. ഫെബ്രുവരി ഒമ്പത് മുതല്‍ മെയ് നാല് വരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ മെയ് 19-ന് ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പണില്‍ താരത്തിന് കളിക്കാനായേക്കും. കഴിഞ്ഞ മാസം നടന്ന ഓസ്ട്രേലിയന്‍ ഓപ്പണിലെ ജേതാവായിരുന്നു യാനിക് സിന്നര്‍. ഫിസിയോ തെറാപ്പിസ്റ്റിന്റെ നിര്‍ദേശപ്രകാരമാണ് നിരോധിക്കപ്പെട്ട ക്ലോസ്റ്റബോള്‍ ഉള്‍പ്പെട്ട മരുന്ന് ഉപയോഗിച്ചതെന്ന് സിന്നര്‍ വിശദീകരണം നല്‍കിയിരുന്നു. ഈ […]
Read more

കിളിയൂർ ജോസ് കൊലപാതക കേസ്; പ്രതി യൂട്യൂബിൽ ഏറ്റവുമധികം കണ്ടത് മാർക്കോയിലെ ഗാനം

കിളിയൂർ ജോസിൻ്റെ കൊലപാതക കേസിലെ പ്രതി പ്രജിൻ യൂട്യൂബിൽ ഏറ്റവുമധികം കണ്ടത് മാർക്കോയിലെ ഗാനം. ‘ആണായി പിറന്നോനെ ദൈവം പാതി സാത്താനെ’ എന്ന ഗാനമാണ് ഏറ്റവുമധികം കേട്ട ഗാനം. കൊലപാതകത്തിന് മുൻപ് സിനിമ ചെയ്യുന്നതുമായി ബന്ധപ്പെട്ട് കോടികൾ ആവശ്യപ്പെട്ടിരുന്നെന്നും സാമ്പത്തിക തർക്കം ഉണ്ടായെന്നും പ്രജിൻ മൊഴി നൽകിയിരുന്നു. മെഡിക്കൽ പഠനത്തിനായി പ്രജിനെ അയച്ചതിലടക്കം കുടുംബത്തിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. കൊലപാതകത്തിന് പിന്നിൽ ബ്ലാക്ക് മാജിക് ആണെന്ന് സംശയം ഉയ‍ർന്നിരുന്നു. ജോസിനെ കൊല്ലുന്നതിന് മുമ്പ് പ്രജിൻ സ്വന്തം ശരീരത്തിലെ മുഴുവൻ […]
Read more

വയനാട് വായ്പ: സംസ്ഥാന സർക്കാരുമായി യോജിച്ച സമരത്തിന് തയ്യാറെന്ന് കെ സുധാകരൻ

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിനായി തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയോടെ വായ്പ അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ബി ജെ പിയുടെ പ്രതികാര രാഷ്ട്രീയമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. വായ്പ വിനിയോഗത്തിന് ഒന്നരമാസം മാത്രം കാലാവധി നൽകിയതും അപ്രായോഗികമാണെന്നും സുധാകരൻ പറഞ്ഞു. 2000 കോടി ആവശ്യപ്പെട്ടപ്പോള്‍ അതിന്റെ നാലിലൊന്നായ 529.50 കോടിരൂപയാണ് വായ്പയായി അനുവദിച്ചത്. ഇത് കേരളത്തെ പരിഹസിക്കുന്നതിന് തുല്യമാണെന്നും കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയാണ് ഇതെന്നും സുധാകരൻ കൂട്ടിച്ചേർത്തു. പിണറായി സര്‍ക്കാരിന്റെ ഭരണത്തില്‍ ധനപ്രതിസന്ധി […]
Read more

കടലിൽ കുളിക്കാനിറങ്ങിയ വിദേശ വനിത മുങ്ങി മരിച്ചു

തിരുവനന്തപുരം: കോവളത്തിന് സമീപം പുളിങ്കുടി ബീച്ചിൽ കുളിക്കാനിറങ്ങിയ വിദേശ വനിത മുങ്ങി മരിച്ചു. അമേരിക്കൻ പൗരത്വമുള്ള ബ്രിജിത്ത് ഷാര്‍ലറ്റ് എന്ന യുവതിയാണ് മരിച്ചത്. ഇവർ മുങ്ങിപോകുന്നത് കണ്ട് രക്ഷിക്കാനിറങ്ങിയ വിദേശ പൗരനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12മണിയോടെയാണ് സംഭവം.
Read more

വഖഫിന്റെ പേരില്‍ സംസ്ഥാനത്ത് ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: സംസ്ഥാനത്ത് വഖഫിന്റെ പേരില്‍ ആരെയും കുടിയൊഴിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിനുവേണ്ടിയാണ് കേന്ദ്ര വഖഫ് നിയമഭേദഗതിഎന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ന്യൂനപക്ഷങ്ങള്‍ എന്തൊക്കയോ ഇല്ലാതാക്കുന്നു എന്ന രീതി സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബോര്‍ഡ് കോഴിക്കോട് ഡിവിഷണല്‍ ബോര്‍ഡ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വഖഫിന്റെ പേരില്‍ ജനങ്ങളെ കുടിയിറക്കുമെന്ന തരത്തിലുള്ള നിരവധി പ്രചാരണങ്ങൾ ഉണ്ടായി എന്നാൽ വഖഫിന്റെ പേരിൽ സർക്കാർ ആരെയും കുടിയിറക്കില്ല. ഭരണഘടന ന്യൂനപക്ഷങ്ങൾക്ക് നൽകുന്ന ഒരു അവകാശവും ഇല്ലാതാക്കില്ലെന്നും […]
Read more

ഓച്ചിറയില്‍ നടുറോഡില്‍ യുവാക്കളെ ക്രൂരമായിമർദിച്ച് നാലംഗസംഘം

കൊല്ലം: ബാറിൽനിന്ന് മദ്യപിച്ച് പുറത്തിറങ്ങിയ രണ്ട് യുവാക്കളെ നാലംഗ സംഘം ക്രൂരമായി മർദിച്ചു. കൊല്ലം ഓച്ചിറയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഓച്ചിറ സ്വദേശികളായ വിനീഷ്, ഷോഭിഷ് എന്നിവർക്കാണ് മർദനമേറ്റത്. മദ്യപിച്ചിറങ്ങുമ്പോള്‍ ഉണ്ടായ ചെറിയ വാക്കുതർക്കമാണ് അക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. നാലുപേര്‍ ചേര്‍ന്ന് മരക്കഷണവും ഹെല്‍മെറ്റും ഉപയോഗിച്ചാണ് മർദിച്ചത്. ഇതിന്റെ സി.സി.ടി.സി ദൃശ്യങ്ങൾ പുറത്തു വന്നു. ഇവര്‍ തമ്മില്‍ മുന്‍വൈരാഗ്യമോ മുന്‍ പരിചയമോ ഉണ്ടായിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ ഓച്ചിറ പൊലീസ് കേസെടുക്കുകയും മൂന്നുപേരെ അറസ്റ്റു ചെയ്യുകയും ചെയ്തിട്ടുണ്ട്. […]
Read more

മൂന്നാറിൽ നിയമം ലംഘിച്ച് സർവ്വീസ് നടത്തുന്ന ടാക്സികൾക്കെതിരെ എംവിഡി

മൂന്നാര്‍: മൂന്നാറിൽ നിയമം ലംഘിച്ച് സർവ്വീസ് നടത്തുന്ന ടാക്സികൾക്കെതിരെ മോട്ടാർ വാഹന വകുപ്പ്. നാല് ദിവസംകൊണ്ട് നടത്തിയ പരിശോധനയിൽ ഏഴര ലക്ഷം രൂപയിലേറെയാണ് നിയമ ലംഘകർക്ക് പിഴ ഈടാക്കിയത്. വിനോദ സഞ്ചാരികൾക്കായി മൂന്നാറിൽ സർവ്വീസ് തുടങ്ങിയ കെഎസ്ആര്‍ടിസി ഡബിൾ ഡക്കർ ബസിനെതിരെ ടാക്സി ഡ്രൈവർമാ‍ർ പ്രതിഷേധത്തെ തുടർന്നായിരുന്നു കർശന പരിശോധനക്ക് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ നിർദ്ദേശം നൽകിയത്. മൂന്നാറിൽ കെഎസ്ആ‍ർടിസിയുടെ റോയൽ വ്യൂ ‍ഡബിൾ ഡക്ക‍ർ ബസുകള്‍ ഉപജീവനമാർഗ്ഗം ഇല്ലാതാക്കുമെന്നാരോപിച്ച് ടാക്സി ഡ്രൈവ‍ർമാർ […]
Read more

യു.എസിൽ 10,000 സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ട് ട്രംപ്

വാഷിങ്ടണ്‍: പതിനായിരത്തോളം സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ചുവിട്ട് ഡൊണാള്‍ഡ് ട്രംപ്. സാമ്പത്തിക ബാധ്യത കുറയ്ക്കാൻ സര്‍ക്കാര്‍ മേഖലയിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷത്തിന്റെ ഭാഗമാണ്. ട്രംപും ട്രംപിന്റെ ഉപദേശകനുമായ ഇലോണ്‍ മസ്‌കും ചേർന്നാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഊര്‍ജം, ആരോഗ്യം, കൃഷി തുടങ്ങിയവ അടക്കമുള്ള വകുപ്പുകളിലെ ജീവനക്കാരും പിരിച്ചുവിട്ടവരില്‍ ഉള്‍പ്പെടുന്നു. ഇന്റേണല്‍ റവന്യൂ സര്‍വീസിലെ ആയിരത്തോളം ജീവനക്കാരെയും പിരിച്ചുവിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ആദ്യവര്‍ഷത്തില്‍ തൊഴില്‍സുരക്ഷ ലഭ്യമാകാത്ത പ്രൊബേഷനറി ജീവനക്കാരാണ് പിരിച്ചുവിട്ടവരില്‍ അധികവും.
Read more

ബിഎസ്എന്‍എല്ലിന്റെ വമ്പൻ തിരിച്ചുവരവ്; 262 കോടി രൂപയുടെ നേട്ടം

ന്യൂഡൽഹി: തകർച്ചയിൽ നിന്നും വമ്പൻ തിരിച്ചുവരവുമായി പൊതുമേഖലാ ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബിഎസ്എൻഎൽ). ഈ സാമ്പത്തിക വർഷത്തിന്‍റെ മൂന്നാം പാദത്തിൽ കമ്പനി 262 കോടി രൂപയുടെ ലാഭം നേടിയതായി റിപ്പോർട്ട്. 2007ന് ശേഷം ബിഎസ്എന്‍എല്ലിന്‍റെ ലാഭത്തിലേക്കുള്ള തിരിച്ചുവരവ് കൂടിയാണിത്. നവീകരണം, ഉപഭോക്തൃ കേന്ദ്രീകൃത സേവന മെച്ചപ്പെടുത്തലുകൾ, നെറ്റ്‌വർക്ക് വിപുലീകരണം, ചെലവ് ഒപ്റ്റിമൈസേഷൻ നടപടികൾ തുടങ്ങിയവയാണ് ഈ നേട്ടത്തിനുള്ള മുഖ്യ കാരണങ്ങൾ. മാർച്ച് 31ന് സാമ്പത്തിക വർഷത്തിന്‍റെ അവസാനത്തോടെ വരുമാന വളർച്ച 20 ശതമാനം […]
Read more

പ്രവാസി ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വിസ സൗകര്യം അനുവദിച്ച് യുഎഇ

അബുദാബി: കൂടുതൽ ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വിസ സൗകര്യം അനുവദിച്ച് യുഎഇ. തെരഞ്ഞെടുത്ത ആറ് രാജ്യങ്ങളിലെ സാധുതയുള്ള താമസ വിസ, റെസിഡൻസി പെര്‍മിറ്റ്, അല്ലെങ്കിൽ ഗ്രീന്‍ കാര്‍ഡ് ഇവ കൈവശമുള്ള ഇന്ത്യക്കാര്‍ക്ക് കൂടി ഇനി യുഎഇയില്‍ ഓൺ അറൈവല്‍ വിസ ലഭിക്കും. അങ്ങനെവന്നാൽ കൂടുതൽ ഇന്ത്യക്കാർക്ക് മുൻകൂർ വിസയില്ലാതെ യുഎഇയിലേക്ക് യാത്ര ചെയ്യാനാകും. സിങ്കപ്പൂർ, ജപ്പാൻ, സൗത്ത് കൊറിയ, ആസ്ട്രേലിയ, ന്യൂസിലാന്‍ഡ്, കാനഡ എന്നീ രാജ്യങ്ങളിലെ റെസിഡൻസി വിസയുള്ള ഇന്ത്യക്കാർക്കാണ് യുഎഇയിൽ ഇനി ഓൺ അറൈവൽ വിസ […]
Read more
Advertisement
WhiteswanTV Footer