Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

രാഷ്ട്രപതിയിൽ നിന്ന് ഖേല്‍രത്‌ന അവാർഡ് ഏറ്റുവാങ്ങി മനു ഭാക്കറും ഡി.ഗുകേഷും

ന്യൂഡൽഹി: മേജർ ധ്യാൻ ചന്ദ് ഖേൽ രത്‌ന അവാർഡുകൾ സമ്മാനിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങിൽ ഒളിമ്പിക്‌സ് മെഡൽ ജേതാവ് മനു ഭാകറും , ലോക ചെസ്സ് ചാമ്പ്യൻ ഡി ഗുകേഷും അവാർഡ് ഏറ്റുവാങ്ങി. ഇന്ത്യൻ പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ്, പാരീസ് പാരാലിമ്പിക്‌സിൽ ഹൈജമ്പിൽ സ്വർണം നേടിയ പ്രവീൺ കുമാർ എന്നിവർക്കും ഖേല്‍രത്‌ന നൽകി ആദരിച്ചു. കഴിഞ്ഞ വർഷം സിംഗപ്പൂരിൽ നടന്ന ലോക ചെസ്സ് ചാമ്പ്യൻഷിപ്പ് മത്സരത്തിൽ ചൈനയിൽ […]
Read more

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിന് വിമര്‍ശനം

തിരുവനന്തപുരം: ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ ചുമതലയേറ്റെടുത്ത ശേഷം സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്രസര്‍ക്കാരിനെതിരെ വിമർശനം. ജി.എസ്.ടി നഷ്ടപരിഹാരം ലഭിക്കാതിരുന്നതും, കേന്ദ്ര സഹായങ്ങൾ കുറവായതും സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണമാണെന്ന് പ്രസംഗത്തില്‍ പരാമര്‍ശിച്ചു. നവകേരള നിര്‍മാണത്തിനു സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. നവകേരളം എന്ന ലക്ഷ്യത്തിലേക്കാണു സര്‍ക്കാര്‍ മുന്നേറുന്നത്. ഭൂരഹിതരില്ലാത്ത കേരളമാക്കി മാറ്റുകയാണു ലക്ഷ്യം. വികസന നേട്ടങ്ങളില്‍ കേരളം മാതൃകയാണ്. പാഠപുസ്തക പരിഷ്‌കരണ സമിതിയില്‍ വിദ്യാര്‍ഥികളെ കൂടി ഉള്‍പ്പെടുത്തും. വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യ നിര്‍മാര്‍ജനം തുടങ്ങിയവയ്ക്കാണ് […]
Read more

റിപ്പബ്ലിക് ദിനാഘോഷം; ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ മുഖ്യാതിഥി

ന്യൂഡൽഹി: ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുക ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ. ജനുവരി 25 ന് അദ്ദേഹം ഇന്ത്യയിൽ എത്താനാണ് സാധ്യത. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന അറ്റ് ഹോം വിരുന്നിലും സുബിയാന്തോ പങ്കെടുക്കും. ഇൻഡോനേഷ്യൻ പ്രസിഡണ്ട് ആയതിനു ശേഷമുള്ള ആദ്യ ഇന്ത്യ സന്ദര്‍ശനമാണിത്. ഇന്തോനേഷ്യയുടെ പ്രതിരോധ മന്ത്രിയായിരിക്കെ 2020ല്‍ സുബിയാന്തോ ഡല്‍ഹി സന്ദര്‍ശിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ സുദൃഢമാക്കാൻ സുബിയാന്തോയുമായുള്ള കൂടിക്കാഴ്ച സഹായിക്കുമെന്നും കേന്ദ്രസർക്കാർ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
Read more

ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; ബജറ്റ് ഫെബ്രുവരി ഏഴിന്

തിരുവനന്തപുരം: നിയമസഭ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റും സമ്മേളനത്തില്‍ അവതരിപ്പിക്കും. ബജറ്റ് ഫെബ്രുവരി ഏഴിനാണ്. ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സമ്മേളനത്തിന് തുടക്കമാകും. ജനുവരി 20 മുതല്‍ 22 വരെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ച നടക്കും. 10 മുതല്‍ 12 വരെ ബജറ്റ് ചർച്ച നടക്കും.
Read more

വിയ്യൂര്‍ ജയിലില്‍ തടവുകാര്‍ക്ക് ബീഡി വിറ്റ അസിസ്റ്റന്റ് ജയിലര്‍ അറസ്റ്റില്‍

തൃശ്ശൂര്‍: വിയ്യൂര്‍ അതിസുരക്ഷാ ജയിലില്‍ തടവുകാര്‍ക്ക് ബീഡി വില്‍പ്പന നടത്തിയ അസിസ്റ്റന്റ് ജയിലർ അറസ്റ്റില്‍. വിയ്യൂർ പൊലീസാണ് അസി. ജയിലര്‍ ഷംസുദ്ദീനെ അറസ്റ്റ് ചെയ്തത്. സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഷംസുദ്ദീന്റെ കൈവശം ബീഡിപ്പൊതികൾ കണ്ടെത്തിയത്. 200 രൂപ വില വരുന്ന ഒരു ബണ്ടിൽ ബീഡി 4,000 രൂപയ്ക്കായിരുന്നു ഷംസുദ്ദീന്‍ തടവുകാര്‍ക്ക് വിറ്റിരുന്നത്.
Read more

ഗോപൻ സ്വാമിയുടെ പോസ്റ്റുമോര്‍ട്ടം പൂർത്തിയായി; പ്രാഥമിക പരിശോധനയിൽ സ്വാഭാവിക മരണമെന്ന് മെഡിക്കൽ കോളജ് ഡോക്ടർമാർ

നെയ്യാറ്റിന്‍കര: ഗോപൻ സ്വാമിയുടെ പോസ്റ്റുമോര്‍ട്ടം നടപടികൾ പൂർത്തിയായി. ഗോപൻ സ്വാമിയുടെത് സ്വാഭാവിക മരണമെന്ന് മെഡിക്കൽ കോളജ് ഡോക്ടർമാർ. പ്രാഥമിക പരിശോധനയിലാണ് സ്വാഭാവിക മരണമെന്ന് കണ്ടെത്തിയത്. മരണം സംഭവിച്ചതിന് ശേഷമാണ് സമാധിയിലിരുത്തിയെന്നാണ് മെഡിക്കൽ കോളജിൽ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം. നിലവിൽ ശരീരത്തിൽ മുറിവുകളോ വിഷം ഉള്ളിൽ ചെന്ന സാഹചര്യമോ ഇല്ലെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. എന്നാൽ ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധനകൾ കഴിഞ്ഞതിനു ശേഷമേ കൂടുതൽ വ്യക്തത വരികയുള്ളൂ. വിഷാശം ഉണ്ടോയെന്ന് കണ്ടെത്താൻ ആന്തരിക അവയവങ്ങളുടെ സാമ്പിള്‍ ശേഖരിക്കും. […]
Read more

ആസ്‌ട്രേലിയയിലെ മലയാളി മന്ത്രി കേരളത്തിൽ; സ്വീകരണം ഒരുക്കി സുഹൃത്തുക്കളും കുടുംബാംഗങ്ങളും

നെടുമ്പാശ്ശേരി: ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിറ്ററി സംസ്ഥാനത്ത് പൊതുതിരഞ്ഞെടുപ്പിലൂടെ വിജയിച്ച മന്ത്രി ജിൻസൺ ആന്റോ ചാൾസിന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം. മന്ത്രിയായ ശേഷം ആദ്യമായി കേരളത്തിലേക്ക് എത്തുന്ന ജിൻസനെ കാത്ത് സുഹൃത്തുക്കളും ബന്ധുക്കളും ഉൾപ്പെടെ നിരവധി ആളുകൾ വിമാനത്താവളത്തിൽ എത്തിച്ചേർന്നിരുന്നു. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് ജിൻസൺ കൊച്ചിയിൽ എത്തിയത് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ നഴ്സിങ് പഠനവും പരിശീലനവും പൂർത്തിയാക്കിയ ജിൻസന് അങ്കമാലി കേന്ദ്രീകരിച്ച് വലിയ സുഹൃത്‌വലയം നിലവിലുണ്ട്. ജിൻസന്റെ സഹോദരൻ ജിയോ ടോം […]
Read more

ഹിന്ദി രാഷ്ട്രഭാഷയല്ല എന്ന ആർ അശ്വിന്റെ പരാമർശം; പിന്തുണച്ച് ബിജെപി നേതാവ് കെ അണ്ണാമലൈ

ചെന്നൈ: ഹിന്ദി രാഷ്ട്രഭാഷയല്ല എന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആര്‍ അശ്വിന്റെ പ്രസ്താവനയെ പിന്തുണച്ച് ബി.ജെ.പി. തമിഴ്‌നാട് സംസ്ഥന അധ്യക്ഷന്‍ കെ അണ്ണാമലൈ. കൃത്യതയുള്ള കാര്യമാണ് അശ്വിൻ പറഞ്ഞതെന്നും ഹിന്ദി രാഷ്ട്രഭാഷയല്ലെന്നും അത് സൗകര്യപ്രദമായ ഭാഷയാണെന്നും അണ്ണാമലൈ വ്യക്തമാക്കി. ഹിന്ദി ദേശീയ ഭാഷയല്ലെന്നും ഔദ്യോഗികഭാഷ മാത്രമാണെന്നും കഴിഞ്ഞ ദിവസമാണ് രവിചന്ദ്രന്‍ അശ്വിന്‍ പറഞ്ഞത്. ‘ശരിയാണ്. അത് നമ്മുടെ രാഷ്ട്രഭാഷയല്ല. എന്റെ പ്രിയസുഹൃത്ത് അശ്വിന്‍ മാത്രമല്ല, അണ്ണാമലൈയും അത് നിങ്ങളോട് പറയുകയാണ്. അത് രാഷ്ട്രഭാഷയല്ല. അതൊരു പാലമായി […]
Read more

വണ്ടിപ്പെരിയാറിൽ തീപ്പിടിത്തമുണ്ടായി വൻ നാശനഷ്ടം

ഇടുക്കി: വണ്ടിപ്പെരിയാറിൽ തീപ്പിടിത്തത്തിൽ വൻ നാശനഷ്ടം. ശനിയാഴ്ച്ച വെളുപ്പിന് നാലോടെയായിരുന്നു തീപ്പിടിത്തമുണ്ടായത്. വണ്ടിപ്പെരിയാർ ടൗണിലെ വ്യാപാര സ്ഥാപനങ്ങൾക്കാണ് നാശനഷ്ടം ഉണ്ടായത്. കട്ടപ്പന, പീരുമേട്, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി.
Read more

എഡിജിപി അജിത്കുമാറിന് പകരം ബറ്റാലിയൻ ചുമതല എസ് ശ്രീജിത്തിന്

തിരുവനന്തപുരം: ബറ്റാലിയൻ എഡിജിപിയുടെ ചുമതലയിൽ നിന്ന് എം ആർ അജിത്കുമാറിനെ നീക്കി. പൊലീസ് ആസ്ഥാനത്തെ എ‍ഡിജിപി എസ് ശ്രീജിത്തിനു ബറ്റാലിയൻ എഡിജിപിയുടെ പൂർണ ചുമതല നൽകി. സംസ്ഥാന പൊലീസ് മേധാവി എസ്.ദർവേഷ് സാഹിബാണു പുതിയ ഉത്തരവിറക്കിയത്. ബുധനാഴ്ച ശ്രീജിത്ത് ചുമതലയേറ്റു. ഈ മാസം 18 വരെ അജിത് കുമാർ അവധിയിലാണ്. അജിത് കുമാറിനെതിരായ അന്വേഷണം വന്നപ്പോൾ സേനയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യമുയർന്നിരുന്നു. ക്രമസമാധാനച്ചുമതലയിൽ നിന്നു മാറ്റിയ സർക്കാർ അജിത്തിനെ ബറ്റാലിയനി‍ൽ നിലനിർത്തിയിരുന്നു.
Read more
Advertisement
WhiteswanTV Footer