Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: news

ഡോ. വന്ദനദാസ് കൊലക്കേസ്; സാക്ഷിവിസ്താരം ഫെബ്രുവരി 12-ന് ആരംഭിക്കും

കൊല്ലം: ഡോ. വന്ദനാദാസ് കൊലക്കേസിലെ സാക്ഷിവിസ്താരം ഫെബ്രുവരി 12-ന് ആരംഭിക്കും. ആദ്യ 50 സാക്ഷികളെയാണ് ഒന്നാംഘട്ട വിചാരണയില്‍ വിസ്തരിക്കുന്നത്. 34 ഡോക്ടര്‍മാരാണ് സാക്ഷിപ്പട്ടികയിലുള്ളത്. 2023 മേയ് 10-ന് രാവിലെ അഞ്ചിനായിരുന്നു കൊട്ടാരക്കര ഗവൺമെന്റ് ആശുപത്രിയില്‍ അത്യാഹിതവിഭാഗത്തിലെ ഡ്യൂട്ടിക്കിടെയാണ് വന്ദന കൊല്ലപ്പെട്ടത്. കാലിലുണ്ടായ മുറിവ് ചികിത്സിക്കാന്‍ പൂയപ്പള്ളി പോലീസ് കൊണ്ടുവന്ന പ്രതി സന്ദീപ് വന്ദനാദാസിനെ സര്‍ജിക്കല്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. അതേസമയം സമയം കൂടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. മുഹമ്മദ് ഷിബിനെയാണ് ആദ്യ ദിവസം വിസ്തരിക്കുന്നത്. സംഭവത്തില്‍ പരിക്കുപറ്റിയവരെയും ദൃക്സാക്ഷികള്‍ ഉള്‍പ്പെടെയുള്ളവരെയും […]
Read more

പൂട്ടിയിട്ട വീട്ടിൽ മോഷണം; 14 പവനും 88,000 രൂപയും നഷ്ടമായി

കണ്ണൂർ: പൂട്ടിയിട്ട വീട്ടിൽനിന്ന്‌ 14 പവനും 88,000 രൂപയും മോഷണം പോയി. തളാപ്പ് ജുമാമസ്ജിദിന് സമീപമുള്ള ഉമയാമി വീട്ടിൽ പി.നജീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഞായറാഴ്ച രാത്രി സുഹൃത്തിന്റെ വീട്ടിൽ വിവാഹത്തിനായി പോയി തിങ്കളാഴ്ച പുലർച്ചെ വീട്ടിലെത്തിയപ്പോഴാണ് മുൻവാതിൽ തകർന്നു കിടക്കുന്നത് കണ്ടത്. തുടർന്ന് പോലീസിൽ അറിയിച്ചു. ഇരുമ്പ് പാര ഉപയോഗിച്ച് മുൻവാതിൽ തകർത്ത മോഷ്ടാക്കൾ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന 12 സ്വർണനാണയങ്ങളും രണ്ടുപവൻ മാലയും പണവും കവർച്ചചെയ്തു. സ്വർണത്തിന് ഏകദേശം 7,70,000 രൂപ വിലവരും. സാധനങ്ങളെല്ലാം […]
Read more

അവധിയെടുത്ത് വിദേശ ജോലിയിൽ; 61 നേഴ്‌സുമാരെ സർക്കാർ പിരിച്ചുവിട്ടു

തിരുവനന്തപുരം: വിദേശ ജോലി സാധ്യതകൾ വർധിച്ചതോടെ സർക്കാർ സേവനത്തിലുള്ള നഴ്സുമാരും വിദേശത്തേക്ക് ചേക്കേറുകയാണ്. ജോലിക്ക് ഹാജരാകാതെ, അനധികൃതമായി അവധിയിലുള്ള 61 സ്റ്റാഫ് നഴ്സുമാരെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പുറത്താക്കി. ഇവരോടൊപ്പം 216 നഴ്സുമാർ അനധികൃതമായി മെഡിക്കൽ കോളേജുകളിൽ നിന്ന് വിട്ടുനിൽക്കുകയാണ്.ജോലിക്ക് തിരികെയെത്താനായി നേരത്തേ നൽകിയ നോട്ടീസുകൾ അവഗണിച്ചതിനാൽ, 61 പേരെ പുറത്താക്കി. ഇവരുടെ പ്രൊബേഷൻകാലം പൂർത്തിയായിരുന്നില്ല. പിണറായി സർക്കാരിന്റെ ഒന്നാം ഭരണകാലത്ത് പരമാവധി അഞ്ചുവർഷം ശൂന്യവേതന അവധിയെടുക്കാനുള്ള നിബന്ധന നടപ്പാക്കുകയും, നഴ്സുമാരും ഡോക്ടർമാരും ഉൾപ്പെടെ നിരവധി പേർ […]
Read more

പുതുവർഷ സമ്മാനം; കണ്ണാടിപ്പാലം ഇന്ന് തുറക്കും

കന്യാകുമാരി: പുതുവർഷത്തിൽ തമിഴ്നാട് സർക്കാരിന്റെ പ്രത്യേക സമ്മാനമായി കണ്ണാടിപ്പാലം ഇന്ന് പൊതുജനങ്ങൾക്ക് തുറക്കും. ത്രിവേണി സംഗമ തീരത്ത്, വിവേകാനന്ദപ്പാറയ്ക്കും തിരുവള്ളുവർ പ്രതിമയ്ക്കും നടുവിൽ കടലിൽ നിർമിച്ച പാലം, ഇന്ന് വൈകിട്ട് 5.30ന് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും. ബോട്ടുജെട്ടിക്ക് സമീപം ശിൽപി സുദർശൻ പട്നായിക് മണ്ണുകൊണ്ട് നിർമിച്ച പുതിയ തിരുവള്ളുവർ പ്രതിമയുടെ അനാഛാദനവും മുഖ്യമന്ത്രി നിർവഹിക്കും. തുടർന്ന് കണ്ണാടിപ്പാലത്തിൽ ലേസർ ഷോ നടക്കും. തിരുവള്ളുവർ പ്രതിമ സ്ഥാപിച്ചതിന്റെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായാണ് പാലം നിർമിച്ചതെന്ന് […]
Read more

കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം റെക്കോർഡിലെത്തി

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രതിദിന വരുമാനം റെക്കോർഡിൽ എത്തി. കഴിഞ്ഞ തിങ്കളാഴ്ച പ്രതിദിന വരുമാനം 9.22 കോടി രൂപയിലെത്തി. കഴിഞ്ഞ വർഷം ഡിസംബർ മാസം 23ന് നേടിയ 9.06 കോടിയാണ് ഇത്തവണ മറികടന്നിരിക്കുന്നത്. മുൻകൂട്ടി ഓൺലൈൻ റിസർവേഷൻ സംവിധാനം ഏർപ്പെടുത്തി ക്യത്യമായ പ്ലാനിം​ഗോടുകൂടി വെള്ളി, ശനി, ‍ഞായ‌ർ ദിവസങ്ങളിൽ അഡീഷണൽ സർവീസുകളും വീക്കെൻഡ് സർവീസുകളും നടത്തിയത് യാത്രക്കാർക്ക് ​ഗുണകരമായി. കഴിഞ്ഞ ദിവസങ്ങളിൽ ശബരിമല സ്പെഷ്യൽ സർവീസ്നൊപ്പം മറ്റ് സർവീസുകൾ മുടക്കമില്ലാതെ നടത്തിയിരുന്നു. അതിനൊപ്പം കടുത്ത നഷ്ടത്തിലുള്ള ട്രിപ്പുകൾ ഒഴിവാക്കിയതും […]
Read more

മെഡിക്കല്‍ കോളേജുകളില്‍ രാത്രിയിലും പോസ്റ്റ്മോർട്ടത്തിനുള്ള സംവിധാനമൊരുക്കണമെന്ന് സർക്കാർ ഉത്തരവ്

തിരുവനന്തപുരം: മെഡിക്കല്‍ കോളേജുകളില്‍ രാത്രിയിലും പോസ്റ്റ്മോർട്ടത്തിനുള്ള സംവിധാനമൊരുക്കണമെന്ന് സർക്കാർ ഉത്തരവ്. ഇതുസംബന്ധിച്ചുള്ള ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കണമെന്ന് അഞ്ച് മെഡിക്കല്‍ കോളേജുകള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടർ നിർദേശം നല്‍കി. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഒക്ടോബർ ഒന്നിന് രാത്രി പോസ്റ്റ്മോർട്ടം തുടങ്ങിയിരുന്നു. ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലും ഉടൻ നടപ്പിലാക്കും. മെഡിക്കല്‍ കോളേജ് സൂപ്രണ്ടും ഫൊറൻസിക് മേധാവിയും ഇതിനുവേണ്ട ക്രമീകരണങ്ങൾ ചെയ്യണം. രാത്രി പോസ്റ്റ്മോർട്ടം നടത്താൻ ആശുപത്രി വികസനസമിതിക്ക് അനുബന്ധജീവനക്കാരെ അനുവദിക്കും.
Read more

ജീവനക്കാരുടെ സ്വത്തുവിവരങ്ങൾ; അത് വിവരാവകാശത്തിന്റെ പരിധിയില്‍ വരും: മദ്രാസ് ഹൈക്കോടതി

ചെന്നൈ: സര്‍ക്കാര്‍ ജീവനക്കാരുടെ ആസ്തിയും ബാധ്യതയും അടങ്ങിയ വിവരങ്ങൾ വിവരാവകാശത്തിന്റെ പരിധിയിൽ വരുമെന്ന് മദ്രാസ് ഹൈക്കോടതി. സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വീസ് രജിസ്റ്ററില്‍ ചില സ്വകാര്യവിവരങ്ങള്‍ കാണുമെങ്കിലും അവയെ സ്വകാര്യമെന്നു പറഞ്ഞ് മുഴുവനായും മാറ്റി നിർത്താൻ കഴിയില്ലെന്നും ജസ്റ്റിസ് സി.വി. കാര്‍ത്തികേയന്റെ ബെഞ്ച് വ്യക്തമാക്കി. കൃഷ്ണഗിരി ജില്ലയില്‍ ജലസേചനവകുപ്പില്‍ അസിസ്റ്റന്റ് എന്‍ജിനിയറായി ജോലിചെയ്യുന്നയാളുടെ സ്വത്തുവിവരം വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് വിവരാവകാശപ്രവര്‍ത്തകരായ എം. തമിഴ്സെല്‍വനും ടി. സംഗീതയും നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. ചില നടപടികൾ പുറത്തു പറയാൻ കഴിയില്ല. എന്നാൽ സ്വത്ത് […]
Read more

എടിഎം കൗണ്ടര്‍ കുത്തിത്തുറന്ന് മോഷ്ടിക്കാൻ ശ്രമം; യുവാവ് പിടിയില്‍

കണ്ണൂർ: പെരിങ്ങത്തൂരില്‍ സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ എടിഎം കൗണ്ടർ കുത്തിത്തുറന്ന് മോഷ്ടിക്കാൻ ശ്രമിച്ച വടകര തൂണേരി സ്വദേശി വിഘ്നേശ്വർ പിടിയിൽ. ഡിസംബർ 25ന് രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. ഹെല്‍മറ്റ് ധരിച്ച്‌ മുഖം മറച്ച യുവാവ് തൂമ്പയുമായാണ് പെരിങ്ങത്തൂരിലെ സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ എടിഎം കൗണ്ടറില്‍ എത്തിയത്. തൂമ്പ ഉപയോഗിച്ച്‌ മെഷീനിന്‍റെ രണ്ട് വശത്തും കുത്തിത്തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ ഇയാൾ രക്ഷപ്പെടുകയായിരുന്നു.
Read more

സൂചിയില്ലാത്ത സിറിഞ്ച് കണ്ടുപിടിച്ച് ബോംബെ ഐഐടി

മുംബൈ: സൂചി കുത്തുന്ന വേദനയില്ലാതെ ശരീരത്തിനുള്ളിൽ മരുന്നെത്തിക്കാൻ കഴിയുന്ന സിറിഞ്ച് കണ്ടുപിടിച്ച് ബോംബെ ഐഐടി. പുതിയ ‘ഷോക്ക് സിറിഞ്ച്’ തൊലിക്ക് ദോഷങ്ങളോ അണുബാധയോ ഉണ്ടാക്കുന്നില്ല. എയറോസ്പേസ് എന്‍ജിനിയറിങ് അടിസ്ഥാനപ്പെടുത്തിയാണ് ഇത് വികസിപ്പിച്ചതെന്ന് നേതൃത്വം നല്‍കിയ വിരന്‍ മെനസസ് വ്യക്തമാക്കി. ഊര്‍ജ സമ്മര്‍ദ തരംഗങ്ങളിലൂടെയാണ് (ഷോക്ക് വേവ്സ്) സിറിഞ്ചിലുള്ള മരുന്ന് ശരീരത്തില്‍ പ്രവേശിക്കുന്നത്. ചെറിയൊരു മുറിവുണ്ടാക്കുന്നുണ്ടെങ്കിലും അത് തലമുടിയുടെ വീതിയോളം മാത്രമാണ്. ബോള്‍ പോയിന്റ് പേനയെക്കാള്‍ അല്പംകൂടി നീളംകൂടിയ സിറിഞ്ചിന്റെ ഒരുഭാഗത്ത് സമ്മര്‍ദമേറിയ നൈട്രജന്‍ വാതകമാണ് ഉപയോഗിക്കുന്നത്.ശരീരത്തില്‍ പ്രവേശിക്കുന്ന […]
Read more

മുദ്രാ ലോൺ നൽകാമെന്ന് വാഗ്ദാനം; ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ

തിരുവനന്തപുരം: മുദ്രാ ലോൺ വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽനിന്നായി പണം തട്ടിയെടുത്ത യുവതി പിടിയിൽ. സ്റ്റേറ്റ് ബാങ്ക് ഓഫ്‌ ഇന്ത്യയുടെ വഴുതക്കാട് ബ്രാഞ്ചിലെ ജീവനക്കാരിയാണെന്ന് പറഞ്ഞ് തെറ്റിധരിപ്പിച്ചായിരുന്നു ഇവർ തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. പലരിൽ നിന്നായി ലോണിനുള്ള കമ്മിഷനെന്ന പേരിലാണ് ഗൂഗിൾ പേ വഴി ഇവർ 4,69,000 രൂപ കൈപ്പറ്റിയത്. ലോൺ ലഭിക്കാതെയായതോടെ പണം നൽകിയവർ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. കീഴാറൂർ തുടലി ഡാലുംമുഖം പമ്മംകോണം സനൽഭവനിൽ സനിത (31)യെയാണ് കന്റോൺമെന്റ് പൊലീസ് […]
Read more
Advertisement
WhiteswanTV Footer