Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Nipah

നിപ ബാധ; വവ്വാലുകളുടെ പരിശോധനാ ഫലം നെഗറ്റീവ്

കോഴിക്കോട്: കോഴിക്കോട് നിപ രോഗബാധിതന്റെ വീടിന് സമീപത്ത് നിന്ന് പിടിച്ച വവ്വാലുകളുടെ പരിശോധനാ ഫലം നെഗറ്റീവ്. മൃഗസംരക്ഷണ വകുപ്പ് പിടികൂടി പരിശോധനയ്ക്ക് അയച്ച വവ്വാലുകളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്താത്തത്. രോഗബാധിതന്റെ വീടിനോട് ചേർന്ന 5 കിലോമീറ്റർ ചുറ്റളവിൽ നിന്ന് പിടിച്ച വവ്വാലുകളുടെയും അവയുടെ കാഷ്ഠത്തിന്റെയും പരിശോധനയാണ് നടത്തിയത്. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസിലാണ് പരിശോധന നടന്നത്. സമീപ പ്രദേശത്ത് നിന്ന് ശേഖരിച്ച വളർത്തുമൃഗങ്ങളുടെ സാമ്പിളുകളും നെഗറ്റീവാണെന്ന് കണ്ടെത്തി. ഇതോടെ നിപ രോഗത്തിന്റെ […]
Read more

സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപനം തുടരുന്നു; കേന്ദ്ര സംഘം ഇന്നെത്തും

കോഴിക്കോട്: നിപ ബാധയെ കുറിച്ച് പഠിക്കാനും സാമ്പിളുകൾ ശേഖരിക്കാനും കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തും. നാഷണൽ ഡിസീസ് കൺട്രോൾ സെന്ററിലെ (NCDC) ഡോക്ടർമാർ അടങ്ങിയ ഏഴംഗ സംഘമാണ് പരിശോധനയ്ക്ക് എത്തുന്നത്. രാമനാട്ടുകര സ്വദേശിയായ യുവാവിന് നിപ രോഗം സ്ഥിരീകരിച്ചതായി സംശയിക്കുന്ന ഗോഡൗൺ ഉൾപ്പെടെ സംഘം പരിശോധിക്കും. ജില്ലാ കലക്ടർ, കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ എന്നിവരുമായി ചേർന്ന് സംഘം നിലവിലെ സാഹചര്യം വിലയിരുത്തും. ഇതിനിടെ സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപനം ശക്തമായി തുടരുകയാണ്. ഇന്നലെ മാത്രം 12,441 പേർ പനി […]
Read more

പൂനെയില്‍ നിന്നുള്ള നിപാഫലം വന്നില്ലെന്ന് ആരോഗ്യമന്ത്രി; ഉച്ചയ്ക്ക് വന്നെന്ന് കളക്ടർ; ആശയകുഴപ്പമായി വാർത്താസമ്മേളനം

കോഴിക്കോട്: നിപ ബാധിതന് രോഗം സ്ഥിരീകരിച്ചെന്നും ഇല്ലെന്നും ജില്ലാ കളക്ടറും ആരോഗ്യമന്ത്രിയും വാർത്താസമ്മേളനത്തിൽ പ്രസ്താവിച്ചത് ആശയകുഴപ്പം മൂലമല്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ. വാർത്താസമ്മേളനം നടത്തുന്നതിന് മുൻപ് ജില്ലാ കളക്ടർ മാധവിക്കുട്ടിയുമായി സംസാരിച്ചിരുന്നു. ആ സമയത്ത് പൂനെ വൈറോളജി ലാബിൽ നിന്നുള്ള നിപ രോഗബാധ സ്ഥിരീകരണ റിപ്പോർട്ട് ലഭിച്ചിരുന്നില്ല. ഉച്ചയ്ക്കു ശേഷം മാത്രമാണ് പുണെയിൽ നിന്നുള്ള ഫലം ലഭിച്ചതെന്നും ഞാനിതുവരെ അറിഞ്ഞിരുന്നില്ല” എന്നതാണ് മന്ത്രിയുടെ വിശദീകരണം. അഞ്ച് മണിക്ക് ജില്ലാ കളക്ടറുമായി നടത്തിയ ചർച്ചയ്ക്കിടെ ഫലം […]
Read more

‘ഇപ്പോൾ ആരോഗ്യമന്ത്രിയാണ്, പ്രതിപക്ഷത്തിരുന്നപ്പോള്‍ പറഞ്ഞത് ഇപ്പോൾ ബാധകമല്ല’: കെ മുരളീധരന്‍

കോഴിക്കോട്: നിപയെക്കുറിച്ചുള്ള മുന്‍ പരാമര്‍ശം വീണ്ടും ചര്‍ച്ചയായതോടെ വിശദീകരണവുമായി ആരോഗ്യമന്ത്രി കെ മുരളീധരന്‍. നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത് ആരോഗ്യമന്ത്രിയാണെന്നും പ്രതിപക്ഷത്തിരുന്നപ്പോള്‍ പറഞ്ഞത് ഈ സീറ്റിന് ബാധകമല്ലെന്നുമാണ് കെ മുരളീധരന്റെ വിശദീകരണം. എൽഡിഫ് സർക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ചപ്പോൾ എരണം കെട്ടവന്‍ നാട് ഭരിച്ചാല്‍ നാട് മുടിയും. ഓണം ആഘോഷിച്ചിട്ട് കാലം മറന്നു. ഇതുവരെ കേള്‍ക്കാത്ത രോഗങ്ങള്‍. വവ്വാല്‍ ആണത്രെ നിപ പരത്തുന്നത്. കെ കരുണാകരനും എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും നാട് ഭരിച്ചകാലത്ത് വവ്വാല്‍ ഉണ്ടായിരുന്നില്ലേ […]
Read more

നിപ രോഗിയെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കര്‍ശന നിയന്ത്രണം

കോഴിക്കോട്: നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയായ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസലേഷൻ വാർഡിലേക്ക് മാറ്റി. രാത്രി 12 മണിയോടെയാണ് രോഗിയെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്. മെഡിക്കൽ കോളജിലും പരിസരപ്രദേശങ്ങളിലും കർശന നിയന്ത്രണം ഏർപ്പെടുത്തി. സ്ഥിതിഗതികൾ വിലയിരുത്താൻ ആരോഗ്യമന്ത്രി കെ മുരളീധരന്റെ അധ്യക്ഷതയിൽ ഇന്ന് ഉന്നതതലയോഗം ചേരും. ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കൽ കോളജ് ലാബിൽ നടത്തിയ പരിശോധനയിലാണ് ഫറോക്ക് സ്വദേശിയായ 43 കാരന് നിപ കണ്ടെത്തിയത്. കൂടുതൽ വിദഗ്ധ പരിശോധനയ്ക്കായി പൂനെ എൻഐവിയിലേക്ക് സാംപിൾ […]
Read more

നിപയെ തുരത്താന്‍ വാക്സിന്‍ വികസിപ്പിച്ച് ജപ്പാന്‍ ; ട്രയല്‍ ഏപ്രിലില്‍

ടോക്യോ: നിപ വൈറസിനെതിരെ വാക്സിന്‍ വികസിപ്പിച്ച് ജപ്പാന്‍. ടോക്യോ സര്‍വകലാശാലയില്‍ നിന്നുള്ള ഗവേഷകരാണ് വാക്‌സിന്‍ വികസിപ്പിച്ചത്. വരുന്ന ഏപ്രില്‍ മാസത്തോടെ ക്ലിനിക്കല്‍ ട്രയല്‍ തുടങ്ങുമെന്ന് ജപ്പാനിലെ നിക്കെയ് ഏഷ്യാ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു. ബെല്‍ജിയത്തില്‍ ആണ് മനുഷ്യരിലുള്ള ക്ലിനിക്കല്‍ ട്രയലിന് തുടക്കമിടുക. നിലവില്‍ നിപ വൈറസിനെ പ്രതിരോധിക്കാന്‍ ലൈസന്‍സുള്ള വാക്‌സിനോ പ്രത്യേക ചികിത്സയോ ലഭ്യമല്ല. നിപാ വൈറസിന്റെ ജനിതക ഘടകങ്ങളുടെ ഒരുഭാഗം മീസില്‍സ് വൈറസിലേക്ക് ചേര്‍ത്താണ് പുതിയ വാക്‌സിന്‍ വികസിപ്പിക്കുന്നതെന്നാണ് വിവരം. മനുഷ്യരില്‍ വാക്‌സിന്‍ പ്രവേശിക്കുമ്പോള്‍ നിപാ […]
Read more

നിപയെന്ന് സംശയം; പതിനഞ്ച്കാരിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

തൃശ്ശൂര്‍: നിപ രോഗബാധയെന്ന സംശയം 15 വയസുകാരി ചികിത്സയില്‍. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലാണ് പെരിന്തല്‍മണ്ണ സ്വദേശിയായ 15 വയസുകാരിയെ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ രാത്രിയാണ് കുട്ടിയെ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിച്ചത്. പരിശോധനാ ഫലം വരുന്നതിനനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Read more

നിപ വ്യാപനം: പാലക്കാട്ടെ 32കാരന്റെ പരിശോധന ഫലം നെഗറ്റീവ്

പാലക്കാട്: പാലക്കാട് പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ച 32 കാരന് വിശദമായ പരിശോധനയില്‍ ഫലം നെഗറ്റീവായി. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് നിപ രോഗബാധ പ്രാഥമികമായി സ്ഥിരീകരിച്ചത്. നിലവില്‍ പാലക്കാട് ചികിത്സയിലുള്ള യുവാവിന്റെ ആരോഗ്യ നില തൃപ്തികരമാണ്. ഇദ്ദേഹത്തിന്റെ പിതാവായ 58കാരന്‍ കഴിഞ്ഞ ദിവസം നിപ ബാധിച്ച് മരിച്ചിരുന്നു. മരണശേഷം നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിനൊപ്പം ആശുപത്രിയിലുണ്ടായിരുന്നത് 32കാരനായ മകനായിരുന്നു.
Read more

നിപ ;പാലക്കാട് ജില്ലയിലെ 17 വാര്‍ഡുകളില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍

പാലക്കാട്: പാലക്കാട് ജില്ലയില്‍ രണ്ടാമതും നിപ രോഗം സ്ഥിരീകരിച്ചതോടെ 17 വാര്‍ഡുകളില്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപനവുമായി ജില്ലാ കളക്ടര്‍.കൂടാതെ പാലക്കാട് ജില്ലയിലുള്ളവര്‍ മാസ്‌ക് ധരിക്കണമെന്നും കളക്ടര്‍ പ്രിയങ്ക ജി നിര്‍ദ്ദേശം നല്‍കി. രണ്ട് പേരെ കൂടി നിപ രോഗ ലക്ഷണങ്ങളോടെ പാലക്കാട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെന്നും ഹൈ റിസ്‌ക് കോണ്‍ടാക്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെയാണ് ആശുപത്രയില്‍ പ്രവേശിപ്പിച്ചതെന്നും കളക്ടര്‍ പറഞ്ഞു. ഇവരുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അതേസമയം പാലക്കാട് രണ്ടാമതും നിപ രോഗം കണ്ടെത്തിയ സാഹചര്യത്തില്‍ ആറ് ജില്ലകളില്‍ […]
Read more

നിപ്പ മരണം: 6 ജില്ലകൾക്ക് ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു നിപ്പ മരണം കൂടി സ്ഥിരീകരിച്ചതോടെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, വയനാട്, തൃശ്ശൂർ ജില്ലകൾക്ക് ജാഗ്രതാ നിർദേശം ഏർപ്പെടുത്തി. നിപ ലക്ഷണങ്ങളുണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യണമെന്ന് ആശുപത്രികളോട് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസം മരിച്ച പാലക്കാട് കുമാരംപുത്തൂര്‍ സ്വദേശിയുടെ സമ്പർക്കപ്പട്ടികയിൽ 46 പേരാണുള്ളത്. പാലക്കാടും മലപ്പുറത്തും അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണമെന്നും ആരോഗ്യ വകുപ്പ് നിർദേശം നൽകി. രോഗ ലക്ഷണവും സമ്പര്‍ക്കപട്ടികയിലും ഉള്ളവരില്‍ ചിലരുടെ ഫലം നെഗറ്റീവായതിന്റെ ആശ്വാസത്തിലായിരുന്നു കഴിഞ്ഞ ദിവസങ്ങളെങ്കില്‍ നിപ്പയില്‍ പുതുതായി […]
Read more
Advertisement
WhiteswanTV Footer