Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Nipah

നിപ വൈറസ് ; സമ്പര്‍ക്ക പട്ടികയിലുള്ള മൂന്ന് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

പാലക്കാട്: നിപ സംശയത്തെ തുടര്‍ന്ന് പാലക്കാട് മെഡിക്കല്‍ കോളേജിലെ ഐസൊലേഷനിലുള്ള മൂന്നുപേരുടെ കൂടി സാമ്പിള്‍ പരിശോധനാ ഫലം കൂടി നെഗറ്റീവ് നെഗറ്റീവ്. ഇക്കഴിഞ്ഞ ആറിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെയും കൂട്ടിരിപ്പുകാരുടെയും പരിശോധന ഫലമാണ് നെഗറ്റീവായത്. ഇതോടെ നിലവില്‍ നിപ ബാധിച്ച 38 കാരിയുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്നവരില്‍ പനി ബാധിച്ച മുഴുവന്‍ പേരുടെയും സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവായി. നിപ സമ്പര്‍ക്ക പട്ടികയില്‍ 461 പേരാണുള്ളത്. ഇതില്‍ മലപ്പുറം ജില്ലയില്‍ 252 പേരും പാലക്കാട് ജില്ലയില്‍ 209 പേരുമാണ് […]
Read more

നിപ: കേന്ദ്ര സംഘം കേരളത്തിലേക്ക്

പാലക്കാട്: നിപ ഭീതി നിലനിൽക്കുന്ന കേരളത്തിലേക്ക് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘം എത്തും. നാഷണല്‍ ഔട്ട്‌ബ്രേക്ക് റെസ്‌പോണ്‍സ് ടീമാണ് എത്തുക. ഒരാഴ്ചയ്ക്കുള്ളില്‍ സംഘം എത്തുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. നിപയുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിലവില്‍ സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേയമാണെന്നാണ് വിലയിരുത്തല്‍.കേരളത്തിന് എല്ലാ വിധ സഹായങ്ങളും നല്‍കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം നിപ ബാധിച്ച പാലക്കാട് സ്വദേശിനിയുടെ നില അതീവ ഗുരുതരമാണ്. നിലവിൽ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Read more

പാലക്കാട് സ്വദേശിനിക്ക് നിപ തന്നെയെന്ന് സ്ഥിരീകരണം

പാലക്കാട് : സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് തച്ചനാട്ടുകര സ്വദേശിനിയായ 38-കാരിക്കാണ് നിപ സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ലാബിൽ നിന്നുള്ള പരിശോധന ഫലം പോസിറ്റിവാണെന്ന് സ്ഥിരീകരിച്ചു. യുവതി നിലവിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. 20 ദിവസം മുമ്പാണ് ഇവർക്ക് പനി തുടങ്ങിയത്. വീടിന് സമീപത്തെ ക്ലിനിക്ക് അടക്കം 3 ഇടങ്ങളിലാണ് ചികിത്സ നേടിയത്. ഇതോടെ മേഖലയിൽ നിയന്ത്രണമേർപ്പെടുത്തി. രോഗിയുടെ സമ്പർക്കപ്പട്ടികയിലെ നൂറിലധികം പേർ ഹൈറിസ്ക് സമ്പർക്ക പട്ടികയിലാണ്. യുവതി മക്കൾക്കൊപ്പമാണ് താമസിക്കുന്നത്. ഭർത്താവ് വിദേശത്താണ്. […]
Read more

ചികിത്സയിലിരിക്കെ മരിച്ച മലപ്പുറം സ്വദേശിനിക്ക് പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചു

മലപ്പുറം: ചികിത്സയിലിരിക്കെ മരിച്ച മലപ്പുറം സ്വദേശിക്ക് പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചു. മങ്കട സ്വദേശിനിയായ 18 വയസ്സുകാരിക്കാണ് പ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിച്ചത്. അന്തിമ സ്ഥിരീകരണത്തിനായി സാമ്പിൾ പൂനെ വൈറോളജി ലാബിലേക്ക് അയച്ചു. രോഗലക്ഷങ്ങളോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ യുവതി ഈ മാസം ഒന്നിനാണ് മരിച്ചത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോ‍‍ർട്ടംപ്രാഥമിക പരിശോധനയിൽ നിപ സ്ഥിരീകരിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഒരു ഡോക്ടറും രണ്ടു ജീവനക്കാരും ഹോം ക്വാറന്റൈനിൽ തുടരുകയാണ്.
Read more

നിപ വൈറസ്: സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ട എട്ടു പേരുടെ പരിശോധനാ ഫലവും നെഗറ്റീവ്

മലപ്പുറം: വളാഞ്ചേരിയിലെ നിപ ബാധിതയുടെ സമ്പര്‍ക്കപട്ടികയില്‍ ഉള്‍പ്പെട്ട എട്ടു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ് ആയി. ഇതോടെ ആകെ നെഗറ്റീവ് ആയവരുടെ എണ്ണം 25 ആയി. അതെസമയം പുതുതായി 37 പേരെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുതിയിട്ടുണ്ട്. ഇതോടെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 94 ആയി.എന്നാല്‍ നിപ സ്ഥിരീകരിച്ച യുവതിയുടെ നില ഗുതുരമായി തുടരുന്നു. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ 53 പേര് ഹൈറിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. രോഗ ലക്ഷണങ്ങളോടെ ആറു പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇവരില്‍ രണ്ടു പേര്‍ […]
Read more

സംസ്ഥാനത്ത് വീണ്ടും നിപ; അറിയാം ലക്ഷണങ്ങളും സ്വീകരിക്കേണ്ട മുന്‍കരുതലുകളും

സംസ്ഥാനത്ത് വീണ്ടും നിപ ബാധയെന്ന സംശയം ഉയർന്ന സാഹചര്യത്തിൽ അതീവജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്. വളാഞ്ചേരി സ്വദേശിയായ 42-കാരിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. നിലവിൽ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഇവർ. നാല് ദിവസത്തിലേറെയായി പനി ഉൾപ്പെടെയുള്ള രോ​ഗലക്ഷണങ്ങളുമായി യുവതി ചികിത്സയിലായിരുന്നു. ഈ സാഹചര്യത്തിൽ എന്താണ് നിപ വൈറസെന്നും സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ചും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. രോഗത്തിന്റെ സംക്രമണത്തേയും പ്രതിരോധത്തേയും കുറിച്ചുള്ള ശാസ്ത്രീയമായ വിവരങ്ങള്‍ എല്ലാവരും മനസിലാക്കണം. എന്‍ 95 മാസ്‌ക് നിപ വൈറസിനേയും പ്രതിരോധിക്കും. അതിനാല്‍ തന്നെ ശ്വാസകോശ […]
Read more

വീണ്ടും നിപ; വളാഞ്ചേരി സ്വദേശിയായ യുവതിക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും നിപ വൈറസ്. വളാഞ്ചേരി സ്വദേശിയായ 42-കാരിക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. നിലവിൽ പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. നാല് ദിവസത്തിലേറെയായി പനി ഉൾപ്പെടെയുള്ള രോ​ഗലക്ഷണങ്ങളുമായി യുവതി ചികിത്സയിലായിരുന്നു. നിപ ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കോഴിക്കോട് മൈക്രോബയോളജി ലാബിലും പൂനെ എൻഐവി ലാബിലും നടത്തിയ പരിശോധനയിലാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇത് മൂന്നാം തവണയാണ് മലപ്പുറത്ത് നിപ സ്ഥിരീകരിക്കുന്നത്.
Read more

നിപ്പ സംശയിച്ച യുവതിയുടെ പരിശോധനാ ഫലം നെഗറ്റീവ്; മസ്തിഷ്‌ക ജ്വരമെന്ന് റിപ്പോര്‍ട്ട്

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിപ്പ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന യുവതിയുടെ പരിശോധനാ ഫലം നെഗറ്റീവ്. യുവതിക്ക് മസ്തിഷ്‌ക ജ്വരമാണെന്ന് സ്ഥിരീകരിച്ചു. ഗുരുതരാവസ്ഥയില്‍ തുടരുന്ന യുവതി വെന്റിലേറ്ററില്‍ തുടരുകയാണ്. കുറ്റിപ്പുറം സ്വദേശിനിയായ നാല്‍പതുകാരിയെ വെള്ളിയാഴ്ച വൈകിട്ടാണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയിരുന്നത്.
Read more

നിപ്പ സംശയം: മലപ്പുറത്ത് ഒരാള്‍ വെന്റിലേറ്ററില്‍

കോഴിക്കോട് : നിപ്പ വൈറസ്ബാധയുണ്ടെന്ന സംശയത്തോടെ കുറ്റിപ്പുറം സ്വദേശിനിയായ നാല്‍പതുകാരിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ അവിടെ നിന്നും ഇന്നലെ വൈകിട്ടോടെയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. ഗുരുതരാവസ്ഥയിലായതിനാല്‍ വെന്റിലേറ്ററില്‍ ചികിത്സയിലാണ്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Read more

അമേരിക്കയിൽ ആദ്യമായി ക്യാംപ്ഹിൽ വൈറസ് സ്ഥിരീകരിച്ചു

അലബാമ: നിപ വൈറസിന്റെ കുടുംബത്തിൽപ്പെടുന്ന മാരകമായ ക്യാംപ്ഹിൽ വൈറസ് ആദ്യമായി അമേരിക്കയിൽ കണ്ടെത്തിയതായി റിപ്പോർട്ട്. ക്യൂൻസ്‌ലാൻഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഈ കണ്ടെത്തൽ വൈറസ് പ്രതീക്ഷിച്ചതിലും വ്യാപകമായി ആഗോളതലത്തിൽ നിലനില്ക്കുന്നതായി വ്യക്തമാക്കുന്നതാണെന്ന് ഗവേഷകർ പറയുന്നു. ഡോ. ഷൈസ് പാരിയുടെ നേതൃത്വത്തിലാണ് ഗവേഷണം നടന്നത്. കാനഡയും അമേരിക്കയും ഉൾപ്പെടുന്ന വൻകരകളിൽ കാണപ്പെടുന്ന ചെറിയ സസ്തനിയായ നോർത്തേൺ ഷോർട്ട്-ടെയ്ൽഡ് ഷ്ര്യൂവിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഈ ജീവി, നമ്മുടെ നാട്ടിൽ കണ്ടുവരുന്ന മുള്ളൻപന്നികളുടെ കുടുംബത്തിൽപ്പെടുന്നതാണ്. […]
Read more
Advertisement
WhiteswanTV Footer