Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: nivinpauly

300 കോടി കടന്ന് ‘ബെത്‍ലഹേം കുടുംബ യൂണിറ്റ്’; ‘ലോക’യ്ക്ക് പിന്നാലെ എലൈറ്റ് ക്ലബ്ബിലേക്ക് ആദ്യ എന്‍ട്രി

കൊച്ചി: ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുന്ന മലയാള ചിത്രം ബെത്‌ലഹേം കുടുംബ യൂണിറ്റ് 300 കോടി ക്ലബ്ബിൽ ഇടംപിടിച്ചു. മലയാള സിനിമയുടെ ചരിത്രത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ ചിത്രമാണ് ബെത്‌ലഹേം. കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ലോക: ചാപ്റ്റർ 1 – ചന്ദ്രയാണ് ആദ്യമായി 300 കോടി ക്ലബ്ബിൽ ഇടംപിടിച്ച മലയാള ചിത്രം. എന്നാൽ ലോകയെക്കാൾ വേഗത്തിലാണ് ബെത്‌ലഹേമിന്റെ ബോക്സ് ഓഫീസ് മുന്നേറ്റം. ലോകയുടെ ലൈഫ് ടൈം കളക്ഷൻ 302–304 കോടി രൂപ റേഞ്ചിലായിരുന്നെങ്കിൽ […]
Read more

‘ബെന്‍സ്’ സിനിമയുടെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി നിവിന്‍ പോളി; ചിത്രങ്ങള്‍ പങ്കുവെച്ചു

ലോകേഷ് കനകരാജ് തിരക്കഥയെഴുതി ബക്കിയരാജ് കണ്ണന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ‘ബെന്‍സി’ന്റെ (Benz) പുതിയ ഷെഡ്യൂള്‍ നടന്‍ നിവിന്‍ പോളി പൂര്‍ത്തിയാക്കി. ഇതിന്റെ ഭാഗമായി അദ്ദേഹം ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെ (@NivinOfficial) പുറത്തുവിട്ടു. ഇരുളില്‍ നിന്നും നടന്നു വരുന്ന രീതിയിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ (LCU) ഭാഗമായ ഈ ചിത്രത്തില്‍ രാഘവ ലോറന്‍സാണ് നായകന്‍. ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
Read more

വമ്പന്‍ ലൈനപ്പുമായി നിവിന്‍ പോളി; ജന്മദിനം ആഘോഷമാക്കാന്‍ ആരാധകര്‍

ഒക്‌റ്റോബര്‍ പതിനൊന്നിന് മലയാളത്തിന്റെ പ്രീയപ്പെട്ട താരം നിവിന്‍ പോളി ജന്മദിനം ആഘോഷിക്കുമ്പോള്‍ ആരാധകര്‍ക്ക് ആഘോഷമാക്കാന്‍ അദ്ദേഹത്തിന്റെ വമ്പന്‍ ലൈനപ്പിനെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. അദ്ദേഹത്തിന്റെ കരിയറിലെ വളരെ പ്രധാനപ്പെട്ട ഒരു കാലമാണ് ഇനി വരുന്നതെന്ന ഉറപ്പ് നല്‍കുന്ന, വരാനിരിക്കുന്ന വര്‍ഷം പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വൈവിധ്യമാര്‍ന്ന ഒരു ലൈനപ്പിന്റെ അപ്ഡേറ്റുകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. അപ്ഡേറ്റുകള്‍ ഒട്ടേറെയുണ്ടെങ്കിലും പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്നത് നിവിന്‍ പോളിയുടെ ക്രിസ്മസ് റിലീസായി എത്താനൊരുങ്ങുന്ന ‘സര്‍വം മായ’ എന്ന ചിത്രത്തിന്റെ വിവരങ്ങളാണ്. […]
Read more

നിവിന്‍ പോളി അവതരിപ്പിക്കുന്ന ആനിമേറ്റഡ് ഹൃസ്വ ചിത്രം ‘ബ്ലൂസ്’ ട്രൈലെര്‍ പുറത്ത്

ലോകമെമ്പാടുമുള്ള ചലച്ചിത്രമേളകളില്‍ ഇതിനോടകം തന്നെ വമ്പന്‍ ശ്രദ്ധയും പ്രശംസയും നേടിയ ‘ബ്ലൂസ്’ എന്ന അതിശയകരമായ ആനിമേറ്റഡ് ഹ്രസ്വചിത്രം അവതരിപ്പിക്കുന്നതിനായി കണ്ണൂര്‍ ആസ്ഥാനമായുള്ള റെഡ്‌ഗോഡ് സ്റ്റുഡിയോയുമായി ഔദ്യോഗികമായി കൈകോര്‍ത്ത് നടന്‍ നിവിന്‍ പോളി. അതിന്റെ ഭാഗമായി ചിത്രത്തിന്റെ ട്രെയ്ലര്‍ ഇന്ന് പുറത്തു വിട്ടു. കേരളത്തിന്റെ ഹൃദയത്തില്‍ നിന്ന് ഈ കലാസൃഷ്ടിയെ ആഗോള പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ഈ സഹകരണം കൊണ്ട് ലക്ഷ്യമിടുന്നത്. മഡഗാസ്‌കര്‍ 3, ദി ക്രൂഡ്‌സ്, ട്രോള്‍സ്, വെനം തുടങ്ങിയ ആഗോള ഹിറ്റുകളില്‍ പ്രവര്‍ത്തിച്ച രാജേഷ് പി. കെ […]
Read more

24 മണിക്കൂറില്‍ 5 മില്യണ്‍ കാഴ്ചക്കാരുമായി നിവിന്‍ പോളി – നയന്‍ താര ചിത്രം ‘ഡിയര്‍ സ്റ്റുഡന്റ്‌സ് ‘ ടീസര്‍

നിവിന്‍ പോളി – നയന്‍താര കൂട്ടുകെട്ട് ഒന്നിക്കുന്ന ‘ഡിയര്‍ സ്റ്റുഡന്റ്‌സ്’ ന്റെ ആദ്യ ടീസര്‍ ഓഗസ്റ്റ് പതിനഞ്ചിനു വൈകുന്നേരം അഞ്ചു മണിക്കാണ് പുറത്ത് വന്നത്. റിലീസ് ചെയ്ത 24 മണിക്കൂറിനുള്ളില്‍ 5 മില്യണ്‍ കാഴ്ചക്കാരെയാണ് ടീസര്‍ സ്വന്തമാക്കിയത്. യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം എന്നീ പ്ലാറ്റ്ഫോമുകളില്‍ നിന്നാണ് 50 ലക്ഷത്തോളം കാഴ്ചക്കാരെ ടീസര്‍ നേടിയത്. ജോര്‍ജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത്. വിനീത് ജയിന്‍ നേതൃത്വം നല്‍കുന്ന മാവെറിക് മൂവീസ് പ്രൈവറ്റ് […]
Read more

നിവിൻ പോളിയ്ക്ക് ആശ്വസിക്കാം; വഞ്ചന കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനിനുമെതിരായ വഞ്ചന കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി. ആക്ഷൻ ഹീറോ ബിജു 2 എന്ന സിനിമയുടെ പേരിൽ രണ്ട് കോടി രൂപ തട്ടിയെടുത്തെന്നാണ് നിവിനെതിരായ കേസ്. കഴിഞ്ഞ ആഴ്ച പ്രതികൾക്കെതിരെ നോട്ടീസ് അയച്ച് അവരെ ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചിരുന്നു. ഈ ഘട്ടത്തിലാണ് നിവിൻ പോളിയും എബ്രിഡ് ഷൈനും ഹൈക്കോടതിയെ സമീപിച്ചത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസാണിതെന്നും എറണാകുളം സബ് കോടതി ഈ വിഷയം പരിഗണിക്കുമ്പോൾ തലയോലപ്പറമ്പ് പൊലീസ് ഷംനാദിന്റെ […]
Read more

വഞ്ചനാക്കുറ്റം; നടൻ നിവിൻ പോളിക്ക് നോട്ടീസ്

കൊച്ചി: വഞ്ചനാകേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നടൻ നിവിൻ പോളിക്ക് നോട്ടീസ്. തലയോലപ്പറമ്പ് പൊലീസാണ് നോട്ടീസ് അയച്ചത്. സംവിധായകൻ എബ്രിഡ് ഷൈനും പൊലീസ് നോട്ടീസ് നൽകി. രേഖകളും ബാങ്ക് അക്കൗണ്ട് വിവരങ്ങളുംഹാജരാക്കാനും നിർദേശമുണ്ട്. നിർമ്മാതാവ് ഷംനാസ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി.”ആക്ഷൻ ഹീറോ ബിജു 2″ സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പണം തട്ടിയെന്നാണ് പരാതി.
Read more

‘നന്മമരം വേണ്ട, കൊടൂര വില്ലനാകണം’; നിവിൻ പോളി

മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തി തട്ടത്തിൻ മറയത്തിലൂടെ കരിയർ മാറി മറിഞ്ഞ നടനാണ് നിവിൻ പോളി. പിന്നീട് ഒടുപിടി മികച്ച സിനിമകൾ നിവിന്റേതായി മലയാളികൾക്ക് ലഭിച്ചുവെങ്കിലും കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഹിറ്റ് സിനിമകളൊന്നും നിവിനെ തേടി എത്തിയിരുന്നില്ല. വർഷങ്ങൾക്ക് ശേഷം എന്ന സിനമയിലെ ​ഗസ്റ്റ് അപ്പിയറൻസ് ആയിരുന്നു ഏറ്റവും ഒടുവിൽ നിവിൻ ആരാധകനെ കുറച്ചെങ്കിലും തൃപ്തിപ്പെടുത്തിയത്. എന്നാൽ ഇതൊന്നും അല്ല വൻ തിരിച്ചു വരവിന് താരം തിരിതെളിച്ചു കഴിഞ്ഞുവെന്ന് കഴിഞ്ഞ ദിവസം മലയാളികൾ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix