നിവിന്‍ പോളി – നയന്‍താര കൂട്ടുകെട്ട് ഒന്നിക്കുന്ന ‘ഡിയര്‍ സ്റ്റുഡന്റ്‌സ്’ ന്റെ ആദ്യ ടീസര്‍ ഓഗസ്റ്റ് പതിനഞ്ചിനു വൈകുന്നേരം അഞ്ചു മണിക്കാണ് പുറത്ത് വന്നത്. റിലീസ് ചെയ്ത 24 മണിക്കൂറിനുള്ളില്‍ 5 മില്യണ്‍ കാഴ്ചക്കാരെയാണ് ടീസര്‍ സ്വന്തമാക്കിയത്. യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം എന്നീ പ്ലാറ്റ്ഫോമുകളില്‍ നിന്നാണ് 50 ലക്ഷത്തോളം കാഴ്ചക്കാരെ ടീസര്‍ നേടിയത്. ജോര്‍ജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത്. വിനീത് ജയിന്‍ നേതൃത്വം നല്‍കുന്ന മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കംപ്ലീറ്റ് എന്റെര്‍റ്റൈനെര്‍ ആയൊരുക്കിയ ചിത്രം സ്‌കൂള്‍ പശ്ചാത്തലത്തില്‍ സ്‌കൂള്‍ കുട്ടികളുടെ ജീവിതത്തിലൂടെ കഥ പറയുന്ന രീതിയിലാണ് സഞ്ചരിക്കുന്നതെന്ന സൂചനയാണ് ടീസര്‍ നല്‍കിയത്ത്. കോമഡി, ഫണ്‍, ആക്ഷന്‍, ത്രില്‍ എന്നിവ കോര്‍ത്തിണക്കി ഒരു സമ്പൂര്‍ണ്ണ ഫണ്‍ ഫിലിം ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന ഫീലും ടീസര്‍ നല്‍കുന്നു. ആരാധകര്‍ ഏറെ ആവേശം കൊള്ളുന്ന, പ്രേക്ഷകരുടെ പ്രിയങ്കരമായ ഫണ്‍ അവതാരത്തിലുള്ള നിവിന്‍ പോളിയെ ആണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നതെന്നും ടീസര്‍ ദൃശ്യങ്ങള്‍ കാണിച്ചു തരുന്നുണ്ട്. ഹരി എന്ന് പേരുള്ള കഥാപാത്രമായി നിവിന്‍ വേഷമിടുന്ന ചിത്രത്തില്‍ ഒരു പോലീസ് ഓഫീസര്‍ ആയാണ് നയന്‍താര അഭിനയിച്ചിരിക്കുന്നത്.
6 വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് നിവിന്‍ പോളി – നയന്‍ താര ടീം ഒരു ചിത്രത്തില്‍ ഒന്നിച്ചെത്തുന്നത്. ഈ വര്‍ഷം തന്നെ ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുമെന്നാണ് സൂചന. ധ്യാന്‍ ശ്രീനിവാസന്റെ രചനയിലും സംവിധാനത്തിലും 2019 ല്‍ പുറത്തെത്തിയ ലവ് ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലാണ് നിവിന്‍ പോളിയും നയന്‍താരയും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. ഇവരെ കൂടാതെ അജു വര്‍ഗീസ്, ഷറഫുദ്ദീന്‍, സുരേഷ് കൃഷ്ണ, മല്ലിക സുകുമാരന്‍, ലാല്‍, ജഗദീഷ്, ജോണി ആന്റണി, നന്ദു, റെഡ്ഡിന്‍ കിംഗ്സ്ലി, ഷാജു ശ്രീധര്‍ എന്നിവരാണ് ഡിയര്‍ സ്‌റുഡന്റ്‌സിലെ മറ്റു പ്രധാന താരങ്ങള്‍.
ഛായാഗ്രഹണം – ആനന്ദ് സി. ചന്ദ്രന്‍, ഷിനോസ്, സംഗീതം- ജസ്റ്റിന്‍ വര്‍ഗീസ്, സിബി മാത്യു അലക്‌സ്, എഡിറ്റര്‍- ലാല്‍ കൃഷ്ണ, പ്രൊഡക്ഷന്‍ ഡിസൈന്‍- ഡിനോ ശങ്കര്‍, അനീസ് നാടോടി, സൗണ്ട് ഡിസൈന്‍- നിക്‌സണ്‍ ജോര്‍ജ്, വസ്ത്രാലങ്കാരം- മെല്‍വി ജെ, മഷര്‍ ഹംസ, പശ്ചാത്തല സംഗീതം- സിബി മാത്യു അലക്‌സ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സജിത് എം സരസ്വതി, സൌണ്ട് മിക്‌സ്- സിനോയ് ജോസഫ്, ആക്ഷന്‍- മഹേഷ് മാത്യു-കലൈ കിങ്‌സണ്‍, ഗാനരചന- സുഹൈല്‍ കോയ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- രാജസിംഗ്-പ്രവീണ്‍ പ്രകാശന്‍, ലൈന്‍ പ്രൊഡ്യൂസര്‍- ആര്യന്‍ സന്തോഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- മനോജ് പൂങ്കുന്നം, പ്രൊഡക്ഷന്‍ ഇന്‍ ചാര്‍ജ് (ചെന്നൈ)-അനന്തപദ്മനാഭന്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍- സ്മിത നമ്പ്യാര്‍, കളറിസ്റ്റ്- ശ്രീക് വാരിയര്‍ (കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, )വിഎഫ്എക്‌സ്- പ്രോമിസ് സ്റ്റുഡിയോസ്-മൈന്‍ഡ്‌സ്‌റ്റൈന്‍ സ്റ്റുഡിയോസ്-ഫ്‌ലൈയിംഗ് പ്ലൂട്ടോ സ്റ്റുഡിയോസ്, ഫിനാന്‍സ് കണ്‍ട്രോളര്‍- അര്‍ജുന്‍ ഐ മേനോന്‍, സ്റ്റില്‍സ്- അനുപ് ചാക്കോ-സുഭാഷ് കുമാരസ്വാമി, പബ്ലിസിറ്റി ഡിസൈന്‍- ട്യൂണി ജോണ്‍ (24 AM)യെല്ലോ ടൂത്ത്‌സ്, ടീസര്‍ എഡിറ്റ്- ലാല്‍ കൃഷ്ണ, പിആര്‍ഒ- ശബരി




