Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Ommen chandy

കോൺഗ്രസിൽ ജനാധിപത്യം മരിച്ചു, വാഴുന്നത് തമ്പ്രാൻ ഭരണം

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ദേശീയ സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ ആഞ്ഞടിച്ച് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്. നുസൂർ. കോൺഗ്രസ് എന്ന പ്രസ്ഥാനത്തിന്റെ അന്തകനായി കെ.സി. വേണുഗോപാൽ മാറിയെന്നും പാർട്ടിയുടെ തകർച്ചയ്ക്ക് ആക്കം കൂട്ടുന്ന രീതിയിലാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെന്നും നുസൂർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കേരളത്തിലെയും ഡൽഹിയിലെയും പാർട്ടി സംവിധാനങ്ങളെ തന്റെ വ്യക്തിപരമായ താല്പര്യങ്ങൾക്കും അധികാരമോഹങ്ങൾക്കും വേണ്ടി വേണുഗോപാൽ പണയപ്പെടുത്തുകയാണെന്ന് അദ്ദേഹം തുറന്നടിച്ചു. ​മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ […]
Read more

ഉമ്മൻ ചാണ്ടിയുടെ മൂത്തമകൾ ഡോ. മറിയ ഉമ്മൻ മൽസരിക്കണം; കോൺഗ്രസ് നേതാക്കൾ ഇത് കാണുന്നില്ലേ?

സോണി കല്ലറയ്ക്കൽ കേരളാ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഏറ്റവും അധികം ചർച്ചയാകുന്ന പേരുകളിലൊന്നാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സാറിൻ്റെ മൂത്തമകൾ ഡോ.മറിയ ഉമ്മൻ ചാണ്ടിയുടേത്. കഴിഞ്ഞ തവണ കോൺഗ്രസിന് നഷ്ടപ്പെട്ട പല സീറ്റുകളും തിരിച്ചു പിടിക്കാൻ ഏറ്റവും അനുയോജ്യയായ വ്യക്തിയാണ്ഡോ.മറിയ ഉമ്മൻ എന്നാണ് സംസ്ഥാനത്തിൻ്റെ പല കോണുകളിൽ നിന്നും ഉയർന്നുവരുന്ന മുറവിളി. ഇത് സാധാരാണ കോൺഗ്രസ് പ്രവർത്തകരുടെ വികാരമാണ് പ്രതിഫലിച്ചു കാണുന്നത്. കഴിഞ്ഞ തവണ യുഡിഎഫിന് നഷ്ടപ്പെട്ട ആറന്മുള, ചെങ്ങന്നൂർ, കാഞ്ഞിരപ്പള്ളി, പത്തനാപുരം പോലെയുള്ള ഏതെങ്കിലും […]
Read more

ദുരന്ത ഭൂമിയിൽ മാലാഖയായി മാറിയ മറിയ ഉമ്മൻ

ഇക്കഴിഞ്ഞ ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽപ്പെട്ട് വീടും നാടും കുടുംബവും നഷ്ടപ്പെട്ട എന്നെപോലെയുള്ള 500 ൽ പരം കുടുംബങ്ങൾക്കു മുൻപിലോട്ട് നോക്കുമ്പോൾ ജീവിതം പൂർണമായും ഇരുൾ അടഞ്ഞതായിരുന്നു. എന്ത് ചെയ്യണം ഇനി അങ്ങോട്ട്‌ എന്ന ചിന്ത എന്റെ നാട്ടിലെ പലരേയും മാനസിക രോഗികൾ വരെ ആക്കി. ദുരന്ത ബാധിതരിൽ മഹാ ഭൂരിപക്ഷം പേരും ഇന്ന് ഡിപ്രെഷൻ ഗുളിക കഴിക്കുന്നവരാണ്. മൂന്ന് മക്കളുടെ പിതാവായ എനിക്ക് അറിയാം ഓരോ പിതാവിന്റെയും ആഗ്രഹം നമ്മുടെ മക്കളെ നന്നായി പഠിപ്പിക്കുക എന്നതാണ്. അതുകൊണ്ട് […]
Read more

അനുഗ്രഹം തേടി കൊച്ചി ഡെപ്യൂട്ടി മേയർ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ

കോട്ടയം: പുതുതായി ചുമതല ഏറ്റ കൊച്ചി ഡെപ്യുട്ടി മേയർ ദീപക് ജോയ് പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയിലെത്തി പ്രാർഥിച്ചു. ചുമതലയേറ്റെടുത്ത ശേഷം നേരെ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെത്തിയ ദീപക് ജോയിയെ പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മന്റെ നേതൃത്വത്തിൽ പ്രവർത്തകർ സ്വീകരിച്ചു. ഇതേ തുടർന്ന് ഉമ്മൻചാണ്ടിയുടെ കല്ലറയിലെത്തിയ ദീപക് ജോയിയും ചാണ്ടി ഉമ്മനും കല്ലറയിൽ മെഴുകുതിരി കത്തിച്ച് പ്രാർഥിച്ചു. ഉമ്മൻചാണ്ടിയാണ് തന്റെ രാഷ്ട്രീയ ഗുരുവെന്നും സുപ്രധാനമായ പദവിയിൽ ചുമതലയേറ്റ ശേഷം അനുഗ്രഹം തേടിയാണ് കല്ലറയിൽ എത്തിയതെന്നും ദീപക് […]
Read more

ഉമ്മന്‍ചാണ്ടിയെ ആദരിക്കുന്ന കേരളീയരുടെ സ്നേഹ പ്രതീകമാണ് ചാണ്ടി ഉമ്മന്‍; ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തന്നെ അവഗണിച്ചുവെന്ന ചാണ്ടി ഉമ്മന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി ചെറിയാന്‍ ഫിലിപ്പ്. ചാണ്ടി ഉമ്മനെ പാര്‍ട്ടി അവഗണിക്കരുതെന്ന് അദ്ദേഹം പ്രതികരിച്ചു. ഉമ്മന്‍ചാണ്ടിയുടെ ജീവിക്കുന്ന സ്മാരകമാണ് ചാണ്ടി ഉമ്മന്‍ എന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു. ചാണ്ടി ഉമ്മനെ കോണ്‍ഗ്രസ് പ്രയോജനപ്പെടുത്തണം. ഉമ്മന്‍ചാണ്ടിയെ ആദരിക്കുന്ന കേരളീയരുടെ സ്‌നേഹ പ്രതീകമാണ് ചാണ്ടി ഉമ്മന്‍. എ ഗ്രൂപ്പിന്റെ പിന്തുടര്‍ച്ചാ അവകാശത്തെക്കുറിച്ചുള്ള ചര്‍ച്ച അപ്രസക്തമെന്നും കോണ്‍ഗ്രസ് ഒറ്റക്കെട്ടായി പോകണമെന്നാണ് പ്രവര്‍ത്തകരുടെ അഭിപ്രായമെന്നും ചെറിയാന്‍ ഫിലിപ്പ് കൂട്ടിച്ചേര്‍ത്തു.
Read more

Recent News

Advertisement
WhiteswanTV Footer