ഏറ്റവും വേഗത്തിൽ ദില്ലിയിൽ നിന്ന് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും: പി സി വിഷ്ണുനാഥ്
കോട്ടയം: മുഖ്യമന്ത്രിയെ കുറിച്ചുള്ള ചർച്ചകൾക്കിടെ കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള ചേരിതിരിഞ്ഞ പ്രവർത്തനം അവസാനിപ്പിക്കണമെന്ന് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പി.സി. വിഷ്ണുനാഥ് പറഞ്ഞു. ദില്ലിയിൽ നിന്ന് വളരെ വേഗത്തിൽ തന്നെ മുഖ്യമന്ത്രിയെ കുറിച്ചുള്ള തീരുമാനം പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രഖ്യാപനത്തിനായി എല്ലാവരും കാത്തിരിക്കുകയാണെന്നും വിഷ്ണുനാഥ് കൂട്ടിച്ചേർത്തു. “മിനിറ്റുകൾക്കകം മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും” എന്ന് മുൻപ് പറഞ്ഞത് തന്റെ ആഗ്രഹം കൊണ്ടായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി. കാര്യങ്ങൾ അതിവേഗം മുന്നോട്ട് പോകുമെന്ന പ്രതീക്ഷയിലായിരുന്നു അത്തരമൊരു പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിൽ വിവിധ സാഹചര്യങ്ങൾ ഉണ്ടാകുമെന്നും […]
Read more

