‘പി ജയരാജനെ വിളിക്കൂ പാർട്ടിയെ രക്ഷിക്കൂ’; കണ്ണൂരിൽ വീണ്ടും ജയരാജൻ അനുകൂല ഫ്ലക്‌സ് ബോർഡുകൾ
കണ്ണൂർ: സിപിഎം നേതാവ് പി. ജയരാജൻ അനുകൂല ഫ്ലെക്സ് ബോർഡുകൾ വീണ്ടും കണ്ണൂരിൽ പ്രത്യക്ഷപ്പെട്ടു. “പി ജയരാജനെ വിളിക്കൂ, പാർട്ടിയെ രക്ഷിക്കൂ” എന്ന സന്ദേശമുള്ള ബോർഡുകളാണ് അഴീക്കോട് മണ്ഡലത്തിൽ ഉയർന്നത്. തിരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടിക്ക് പിന്നാലെ നേതൃമാറ്റം ആവശ്യപ്പെട്ട് ജില്ലയിൽ ഇതിനുമുൻപും പോസ്റ്ററുകളും ഫ്ലെക്സുകളും പ്രത്യക്ഷപ്പെട്ടിരുന്നു. സിപിഎം ശക്തികേന്ദ്രമായ കണ്ണൂരിൽ ഇത്തവണ യുഡിഎഫ് വലിയ നേട്ടമാണ് സ്വന്തമാക്കിയത്. പയ്യന്നൂർ, തളിപ്പറമ്പ് പോലുള്ള ഉറച്ച മണ്ഡലങ്ങളിലുപോലും പാർട്ടി തോൽവി നേരിട്ടു. ധർമ്മടത്ത് പിണറായി വിജയൻ ആദ്യ ഘട്ടങ്ങളിൽ പിന്നിലായതും […]
Read more

