Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Pakistan

അഫ്ഗാൻ അതിർത്തിയിൽ 300ൽ അധികം താലിബാൻ സൈനികരെ വധിച്ചു

ഇസ്ലാമാബാദ്: പാകിസ്ഥാൻ- അഫ്ഗാനിസ്ഥാൻ സംഘർഷം രൂക്ഷമായെന്ന് റിപ്പോർട്ടുകൾ. പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ അഫ്ഗാൻ അതിർത്തിയിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചെന്നാണ് വിവരം. അഫ്ഗാനിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടായ ആക്രമണങ്ങൾക്ക് തിരിച്ചടിയായി ‘ഓപ്പറേഷൻ ഗസ്ബ് ലിൽ ഹഖ്’ എന്ന പേരിൽ പ്രത്യാക്രമണം തുടങ്ങിയതായി പാകിസ്ഥാൻ അറിയിച്ചു. പാകിസ്ഥാനെതിരായ തീവ്രവാദ സംഘടനകൾക്ക് താലിബാൻ അഭയം നൽകിയെന്നാണ് ആരോപണം. എന്നാൽ താലിബാൻ അത് നിഷേധിച്ചിരിക്കുകയാണ്. ആക്രമണത്തിൽ 300ലേറെ താലിബാൻ പട്ടാളക്കാരെയും തീവ്രവാദികളെയും വധിച്ചതായി പാകിസ്ഥാൻ മന്ത്രി അത്താവുല്ല തരാർ അവകാശപ്പെട്ടു. 500ൽ അധികം പേർക്ക് […]
Read more

വീണ്ടും യുദ്ധം; ചോരക്കളമായി പാക്-അഫ്​ഘാൻ അതിർത്തി

കാബൂൾ: ആശങ്ക വിതച്ച് മറ്റൊരു യുദ്ധം കൂടി. അഫ്ഘാനിസ്ഥാനുമായി തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് പാകിസ്ഥാൻ. കാബൂളിലും കാണ്ഡഹാറിലും പാക്കിസ്ഥാൻ വ്യോമാക്രമണം നടത്തി. അഫ്ഗാൻ സേന തിരിച്ചടിച്ചു. 19 പാക്ക് സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തതായും 55 സൈനികരെ വധിച്ചതായും താലിബാൻ അവകാശപ്പെട്ടു. 130 താലിബാൻ സൈനികരെ വധിച്ചതായി പാക്ക് സൈന്യവും അവകാശപ്പെട്ടു. തങ്ങൾക്ക് ക്ഷമ നശിച്ചെന്നും ഇനി യുദ്ധത്തിലേക്ക് കടക്കുയാണെന്നും പാക് പ്രതിരോധമന്ത്രി പറഞ്ഞു. വ്യാഴാഴ്ച്ച രാത്രിയാണ് സംഘർഷം തുടങ്ങിയത്. ഇസ്‌ലാമാബാദിലെ ഷിയാ പള്ളിയിലുണ്ടായ ചാവേർ ആക്രമണം ഉൾപ്പെടെയുള്ള […]
Read more

പാകിസ്ഥാന് ഇത് എട്ടിന്റെ പണി !

ദക്ഷിണേഷ്യയിലും പശ്ചിമേഷ്യയിലും നടക്കുന്ന രാഷ്ട്രീയ- മാറ്റങ്ങൾ രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങളെ നേരിട്ട് സ്വാധീനിക്കുകയാണ്. അടുത്തിടെ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ പാകിസ്ഥാനുമായി ബന്ധപ്പെട്ട ഒരു പ്രധാന പദ്ധതിയിൽ പിന്മാറിയെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ഇസ്ലാമാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ ഔട്ട്‌സോഴ്‌സ് ചെയ്യാനുള്ള പദ്ധതിയിൽ നിന്നുള്ള ഈ പിന്മാറ്റം, മേഖലയിൽ നടക്കുന്ന വൻ നയതന്ത്ര മാറ്റങ്ങളുടെ സൂചനയായാണ് ലോകം വിലയിരുത്തുന്നത്. ഇസ്ലാമാബാദ് […]
Read more

പാകിസ്താനെതിരേ വീണ്ടും ബലൂച്ച് വിഘടനവാദികളുടെ ആക്രമണം

ബലൂചിസ്ഥാൻ: പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ പ്രധാന റെയിൽവേ ലൈനിൽ മുഷ്‌കാഫ്, ദാഷ്ത് പ്രദേശങ്ങളിലായി രണ്ട് ബോംബ് സ്‌ഫോടനങ്ങൾ. പെഷാവറിലേക്കുള്ള ജാഫർ എക്‌സ്പ്രസിനെയും കറാച്ചി ലക്ഷ്യമാക്കിയ ബോളൻ മെയിലിനെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. എന്നാൽ ട്രെയിനുകൾ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. സ്‌ഫോടനത്തെ തുടർന്ന് റെയിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ബലൂച് ലിബറേഷൻ ആർമിയാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോർട്ട്. സംഭവത്തിന് ശേഷം കർശന സുരക്ഷ ഏർപ്പെടുത്തി. ക്വെറ്റയിൽ നിന്നുള്ള ട്രെയിൻ സർവീസുകൾ പ്രത്യേക അനുമതിയോടെ മാത്രമാക്കി. ബലൂച് വിഘടനവാദം പാകിസ്താൻ നേരിടുന്ന […]
Read more

യുദ്ധത്തിന് സജ്ജം; പ്രകോപനവുമായി പാകിസ്ഥാൻ

ഇസ്‌ലാമാബാദ്: യുദ്ധത്തിന് പൂർണ സജ്ജമാണെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. രണ്ട് അതിർത്തികളിലും യുദ്ധത്തിന് രാജ്യം തയാറാണെന്ന പ്രസ്താവനയാണ് പുതിയ പ്രകോപനം സൃഷ്ടിച്ചിരിക്കുന്നത്.‌ ഒരു പൊതു പരിപാടിയിൽ സംസാരിക്കവേയാണ് കിഴക്കൻ അതിർത്തിയിൽ ഇന്ത്യയ്‌ക്കെതിരെയും പടിഞ്ഞാറൻ അതിർത്തിയിൽ അഫ്ഗാനിസ്ഥാന്റെ താലിബാൻ സർക്കാരിനെതിരെയും യുദ്ധത്തിന് തയാറാണെന്ന് ഖ്വാജ ആസിഫ് പറഞ്ഞത്. ഇസ്‌ലാമാബാദ് കോടതിക്കു മുന്നിൽ നടന്ന ചാവേർ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടതിനു ദിവസങ്ങൾക്ക് ശേഷമാണ് ആസിഫിന്റെ പ്രസ്താവനയെന്നതാണ് ശ്രദ്ധേയം. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം തെഹ്രീക്-ഇ-താലിബാൻ (പാക്ക് താലിബാൻ) ഏറ്റെടുത്തിരുന്നു. […]
Read more

ഇസ്ലാമാബാദിലെ പ്രാദേശിക കോടതിക്ക് പുറത്ത് സ്‌ഫോടനം; 12 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദിലെ പ്രാദേശിക കോടതിക്ക് പുറത്ത് സ്‌ഫോടനം. സംഭവത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സ്‌ഫോടനത്തിന്റെ കാരണം അറിവായിട്ടില്ല. കോടതിക്ക് പുറത്ത് നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. പരിക്കേറ്റവരില്‍ ഭൂരിഭാഗവും കോടതിയില്‍ വാദം കേള്‍ക്കാന്‍ എത്തിയവരാണ്. വാഹനത്തിനുള്ളിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചിരിക്കാമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും പൊലീസ് ഇതിനെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കോടതിയുടെ പ്രവേശന കവാടത്തിന് സമീപം ഉച്ചയ്ക്ക് 12.30 ഓടെയാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തിന്റെ ശബ്ദം […]
Read more

രഹസ്യമായി ആണവായുധ പരീക്ഷണം നടത്തുന്നെന്ന ട്രംപിന്റെ വാദം തള്ളി പാകിസ്ഥാൻ

ഇസ്‌ലാമാബാദ്:രഹസ്യമായി തങ്ങൾ ആണവായുധ പരീക്ഷണങ്ങൾ നടത്തുന്നുവെന്ന യൂഎസ്സ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം തള്ളി പാകിസ്ഥാൻ. ആണവപരീക്ഷണങ്ങൾ നടത്തിയ ആദ്യ രാജ്യം തങ്ങളല്ലെന്നും അത് പുനരാരംഭിക്കുന്ന ആദ്യത്തെ രാജ്യവും തങ്ങളാവില്ലെന്നും പാകിസ്താൻ പറഞ്ഞു. സമഗ്ര ആണവപരീക്ഷണ നിരോധന ഉടമ്പടിയിൽ (സിടിബിടി) ഒപ്പുവെച്ചിട്ടില്ലെങ്കിലും, പരീക്ഷണങ്ങളിൽ ഏകപക്ഷീയമായ മൊറട്ടോറിയം നിലനിർത്തുകയും സംയമനം പാലിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും മുതിർന്ന പാകിസ്താൻ സുരക്ഷാ ഉദ്യോഗസ്ഥൻ സിബിഎസ് ന്യൂസിനോട് പറഞ്ഞു. മൂന്ന് പതിറ്റാണ്ടിലേറെയായി ആണവപരീക്ഷണങ്ങളിൽനിന്ന് അമേരിക്ക വിട്ട് നിൽക്കുകയാണെന്നും അപ്പോളും റഷ്യ, ചൈന, ഉത്തര കൊറിയ, […]
Read more

ബിഎൽഎ – പാകിസ്താൻ സംഘർഷത്തിൽ 9 പാക് സൈനികർ കൊല്ലപ്പെട്ടു

ക്വറ്റ: ബലൂചിസ്ഥാനിലെ കലത്ത് ജില്ലയിൽ ബലൂച് ലിബറേഷൻ ആർമി (ബിഎൽഎ) യുടെ ആക്രമണത്തിൽ പാകിസ്താൻ എലൈറ്റ് സ്‌പെഷ്യൽ സർവീസസ് ഗ്രൂപ്പിലെ (എസ്എസ്ജി) കമാൻഡോകൾ ഉൾപ്പെടെ ഒമ്പത് സൈനികർ കൊല്ലപ്പെട്ടു. സുരക്ഷാ സേനയുടെ വാഹനവ്യൂഹത്തെ ലക്ഷ്യമിട്ടായിരുന്നു ബിഎൽഎയുടെ ആക്രമണം. സ്‌നൈപ്പറുകളും റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകളും (ആർപിജി) ഉൾപ്പെടെയാണ് ബലൂചിസ്ഥാൻ ആക്രമണത്തിനായി ഉപയോഗിച്ചത്. രണ്ട് സൈനിക വാഹനങ്ങൾ തകർത്തു. ഇരു വിഭാഗങ്ങളും തമ്മിലുള്ള രൂക്ഷമായ വെടിവെപ്പ് ഒരു മണിക്കൂറോളം നീണ്ടു നിന്നതായിയാണ് വിവരം. പാകിസ്താൻ സർക്കാരിൽ നിന്ന് സാമ്പത്തിക ചൂഷണവും […]
Read more

ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമ വിലക്ക് നീട്ടി പാക്കിസ്ഥാൻ; നീട്ടിയത് നവംബർ 23 വരെ

ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് പാക്കിസ്ഥാൻ ഏർപ്പെടുത്തിയ വ്യോമഗതാഗത വിലക്ക് നവംബർ 23 വരെ നീട്ടി. ഈ മാസം 23ന് അവസാനിക്കേണ്ടിയിരുന്ന വിലക്കാണ് നീട്ടിയത്. പാക്കിസ്ഥാന്റെ തീരുമാനം.ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിനു തൊട്ടടുത്ത ദിവസം, ഏപ്രിൽ 23നാണ് പാക്കിസ്ഥാൻ ആദ്യമായി വ്യോമപാത അടച്ചത്. പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് സിന്ധു നദീജല കരാർ ഇന്ത്യ റദ്ദാക്കിയതിനു ശേഷമാണ് പാക്കിസ്ഥാൻ വ്യോമപാത പൂർണമായും അടയ്ക്കാൻ തീരുമാനിച്ചത്. തുടക്കത്തിൽ ഒരു മാസത്തേക്കായിരുന്നു ഈ വിലക്ക്. ഇതിനു മറുപടിയായി ഇന്ത്യയും […]
Read more

പാകിസ്ഥാനില്‍ കൂറ്റന്‍ ഇസ്രായേല്‍ വിരുദ്ധ പ്രക്ഷോഭം; ഇസ്ലാമാബാദിലും റാവല്‍പിണ്ടിയിലും ഇന്റര്‍നെറ്റ് റദ്ദാക്കി

ഇസ്ലാമാബാദ്: ഇസ്ലാമിക രാഷ്ട്രീയ പാര്‍ട്ടിയായ തെഹ്രീക്-ഇ-ലബ്ബായിക് പാകിസ്ഥാന്‍ (TLP) ആഹ്വാനം ചെയ്ത ഇസ്രായേല്‍ വിരുദ്ധ പ്രതിഷേധത്തിന് മുന്നോടിയായി തലസ്ഥാനമായ ഇസ്ലാമാബാദിലും റാവല്‍പിണ്ടിയിലും ഇന്റര്‍നെറ്റ് താല്‍ക്കാലികമായി റദ്ദാക്കി. ഗാസ സമാധാന കരാറിനെ പിന്തുണച്ചതിലൂടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും മുന്നില്‍ പാക് സര്‍ക്കാറും സൈനിക മേധാവി അസിം മുനീറും കീഴടങ്ങുകയായിരുന്നുവെന്നും സംഘടന ആരോപിച്ചു. വെള്ളിയാഴ്ച ഫൈസാബാദില്‍ നിന്ന് ഇസ്ലാമാബാദിലെ അമേരിക്കന്‍ എംബസിയിലേക്കുള്ള ഇസ്ലാമിക ഗ്രൂപ്പിന്റെ അഖ്സ മില്യണ്‍ മാര്‍ച്ചിന് മുന്നോടിയായി ഇരട്ട നഗരങ്ങളിലും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix