Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Pakistan

പാക്കിസ്ഥാനില്‍ ഭൂചലനം: 5.3 തീവ്രത രേഖപ്പെടുത്തി

ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ ഭൂചലനം. മധ്യപാക്കിസ്ഥാനില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി ജര്‍മന്‍ സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് വ്യക്തമാക്കി. മുള്‍ട്ടാന്‍ നഗരത്തില്‍നിന്ന് 149 കിലോമീറ്റര്‍ മാറിയാണ് ഭൂചലനമുണ്ടായത്. രാവിലെ 3.45ഓടെയായിരുന്നു ഭൂചലനം. പ്രഭവ കേന്ദ്രത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനം അനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Read more

ഇന്ത്യ വെള്ളം നല്‍കിയില്ലെങ്കില്‍ യുദ്ധം; ഭീഷണിമുഴക്കി ബിലാവല്‍ ഭൂട്ടോ

ഇസ്ലാമാബാദ്: സിന്ധു നദീജല ഉടമ്പടിപ്രകാരം ഇസ്ലാമാബാദിനുള്ള ജലത്തിന്റെ വിഹിതം ഇന്ത്യ നിഷേധിച്ചാല്‍ പാകിസ്ഥാന്‍ യുദ്ധത്തിലേക്ക് പോകുമെന്ന് പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവും പാകിസ്ഥാന്‍ മുന്‍ വിദേശകാര്യ മന്ത്രിയുമായ ബിലാവല്‍ ഭൂട്ടോ. ഇന്ത്യ വെള്ളം നിഷേധിച്ചാല്‍ വീണ്ടും യുദ്ധം ചെയ്യേണ്ടിവരും എന്നാണ് ഭീഷണി. സിന്ധുനദീജല കരാര്‍ നിയമവിരുദ്ധമായാണ് ഇന്ത്യ നിര്‍ത്തിവച്ചതെന്നാണ് ബിലാവല്‍ ഭൂട്ടോയുടെ ആരോപണം. ‘ഇന്ത്യയ്ക്ക് രണ്ട് വഴികളുണ്ട്: നീതിപൂര്‍വ്വം വെള്ളം പങ്കിടുക. അല്ലെങ്കില്‍ ആറ് നദികളും പിടിച്ചെടുത്ത് നമ്മള്‍ വെള്ളം എത്തിക്കും. . പക്ഷേ വെള്ളത്തെ ആയുധമായി […]
Read more

സമാധാനത്തിനുള്ള നൊബൈല്‍ പുരസ്‌കാരം: ട്രംപിന് ശുപാര്‍ശചെയ്ത് പാകിസ്ഥാന്‍

വാഷിങ്ടന്‍: ഡോണള്‍ഡ് ട്രംപിന് സമാധാനത്തിനുള്ള നോബല്‍ പ്രൈസിന് ശിപാര്‍ശ ചെയ്ത് പാകിസ്താന്‍. ഇന്ത്യ- പാക് സംഘര്‍ഷത്തില്‍ നിര്‍ണായകമായ നയതന്ത്ര ഇടപെടല്‍ നടത്തിയതിനാണിത്. വലിയ യുദ്ധത്തിലേക്ക് പോകേണ്ട സംഘര്‍ഷമായിരുന്നു ട്രംപിന്റെ ഇടപെടലിലൂടെ അവസാനിച്ചതെന്നാണ് പാകിസ്താന്‍ വ്യക്തമാക്കുന്നത്. ഇന്ത്യ-പാക് വെടിനിര്‍ത്തലില്‍ മധ്യസ്ഥത വഹിച്ചുവെന്ന് ട്രംപ് അവകാശപ്പെട്ടിരുന്നു. പാകിസ്താന്‍ സൈനിക തലവന്‍ അസിം മുനീറിന് ട്രംപ് വിരുന്നൊരുക്കിയത് വലിയ ചര്‍ച്ചയായിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ ഇല്ലാതെ ആദ്യമായാണ് ഒരു പാക് സൈനിക മേധാവിക്ക് യുഎസ് പ്രസിഡന്റ് വിരുന്നൊരുക്കുന്നത്. അസിം മുനീറിനെ കാണാന്‍ കഴിഞ്ഞത് […]
Read more

പാക്കിസ്ഥാന്‍ സൈനിക മേധാവിയുമായി ഡോണള്‍ഡ് ട്രംപ് കൂടിക്കാഴ്ച നടത്തും

വാഷിങ്ടന്‍: ഔദ്യോഗിക സന്ദര്‍ശനത്തിനായി വാഷിങ്ടനില്‍ എത്തിയ പാക്കിസ്ഥാന്‍ സൈനിക മേധാവി ജനറല്‍ സയ്യിദ് അസിം മുനീറുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കൂടിക്കാഴ്ച നടത്തും. യുഎസ് സൈന്യത്തിന്റെ 250-ാം വാര്‍ഷികാഘോഷത്തിലേക്ക് അസിം മുനീറിനെ ക്ഷണിച്ചെന്ന വാര്‍ത്ത വൈറ്റ് ഹൗസ് നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൂടിക്കാഴ്ചയെ സംബന്ധിച്ച പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് വൈറ്റ് ഹൗസിലെ കാബിനറ്റ് റൂമില്‍ നടക്കുന്ന ഉച്ചഭക്ഷണത്തിനായി പാക്കിസ്ഥാന്‍ സൈനിക മേധാവിയെ ട്രംപ് ക്ഷണിച്ചെന്നാണ് പുറത്തുവരുന്ന വിവരം. ട്രംപിന് പുറമെ […]
Read more

ആണവായുധ ശേഖരത്തിൽ പാകിസ്ഥാനെ പിന്നിലാക്കി ഇന്ത്യ

ഡൽഹി: ആണവായുധ ശേഖരത്തിൽ പാകിസ്ഥാനെ പിന്നിലാക്കി ഇന്ത്യ. സ്റ്റോക്ക്ഹോം ഇന്റ‍നാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പുറത്ത് വിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇന്ത്യക്ക് 180 ആണവായുധങ്ങളും പാകിസ്ഥാന് 170ഉം ആണവായുധങ്ങളുമാണ് 2025 ജനുവരി വരെയുള്ളതെന്നാണ് എസ്ഐപിആർഐ ഇയർബുക്ക് വിശദമാക്കുന്നത്. എന്നാൽ ഇന്ത്യയേയും പാകിസ്ഥാനേയും ബഹുദൂരം പിന്നിലാക്കിയാണ് ചൈനയുടെ ആണവായുധ ശേഖരമെന്നും എസ്ഐപിആർഐ ഇയർബുക്ക് വ്യക്തമാക്കുന്നത്. 600 ആണവായുധങ്ങളാണ് ചെെനയ്ക്ക് ഉളളത്. ചൈനയുടെ 600 ആണവായുധങ്ങളിൽ 24 എണ്ണം മിസൈലുകളിൽ സ്ഥാപിച്ച നിലയിലാണെന്നും എസ്ഐപിആർഐ ഇയർബുക്ക് വിശദമാക്കുന്നത്. റഷ്യയ്ക്കും […]
Read more

സിന്ധു നദീ ജല കരാര്‍ മരവിപ്പിച്ച നടപടി പുനഃപരിശോധിക്കണം

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ സിന്ധുനദീജല കരാര്‍ റദ്ദാക്കിയ ഇന്ത്യയുടെ നടപടി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍. ഇതുസംബന്ധിച്ച് ഇന്ത്യക്ക് 4 കത്തുകള്‍ പാക്കിസ്ഥാന്‍ അയച്ചുവെന്ന് ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഒന്നിനുപുറകെ ഒന്നായാണ് കത്തുകള്‍ ഇന്ത്യക്ക് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. നദീജല കരാര്‍ റദ്ദാക്കിയതിനു പിന്നാലെ പാക്കിസ്ഥാന്‍ കടുത്ത ജലക്ഷാമത്തിലൂടെ കടന്നുപോകുകയാണെന്നാണ് നിഗമനം. ഇതിനുപിന്നാലെയാണ് പാക്കിസ്ഥാന്‍ ഇന്ത്യയ്ക്ക് കത്തയച്ചത്. പാക്കിസ്ഥാന്‍ ജലവിഭവ മന്ത്രാലയം സെക്രട്ടറി സയ്യിദ് അലി മുര്‍താസയാണ് ഇന്ത്യയുടെ ജലശക്തി മന്ത്രാലയത്തിന് കത്തയച്ചെന്നാണ് റിപ്പോര്‍ട്ട്. പിന്നാലെ വിദേശകാര്യ മന്ത്രാലയത്തിനും ഇതുസംബന്ധിച്ച […]
Read more

ഇന്ത്യ- പാക്ക് പ്രശ്‌ന പരിഹാരത്തിന് ട്രംപിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് പാക്ക് പ്രധാനമന്ത്രി

ഇസ്ലാമാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ആഗോള തലത്തില്‍ നേരിടുന്ന വെല്ലുവിളികള്‍ നേരിടാനും ഇന്ത്യയും പാക്കിസ്ഥാനുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സഹായം തേടി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി. ഇസ്ലാമാബാദില്‍ യുഎസ് എംബസിയില്‍ യുഎസ് സ്വാതന്ത്ര്യത്തിന്റെ 249ാം വാര്‍ഷികാഘോഷ പരിപാടിയിലാണ് പ്രശ്‌നപരിഹാരത്തിന് യുഎസിന്റെ ഇടപെടല്‍ ഷഹബാസ് ഷെരീഫ് ആവശ്യപ്പെട്ടത്. ഇന്ത്യ-പാക്ക് സംഘര്‍ഷം ലഘൂകരിക്കാന്‍ ട്രംപ് വഹിച്ച പങ്കിനെ ഷെരീഫ് ശ്ലാഘിക്കുകയും ചെയ്തു. വിഷയത്തില്‍ യുഎസ് മധ്യസ്ഥത വഹിച്ചിട്ടില്ലെന്ന് ഇന്ത്യ ആവര്‍ത്തിക്കുന്ന സമയത്താണ് ഷഹബാസ് ഷെരീഫ് ഇക്കാര്യം പറയുന്നത്. […]
Read more

പാകിസ്ഥാന് വീണ്ടും 6000 കോടിയിലേറെ രൂപയുടെ സഹായം; സാമ്പത്തിക പാക്കേജ് അനുമതി

ഡൽഹി: പാകിസ്ഥാന് 800 ദശലക്ഷം ഡോളറിന്‍റെ സാമ്പത്തിക സഹായ പാക്കേജ് അനുവദിച്ച് ഏഷ്യൻ ഡെവലപ്‌മെന്‍റ് ബാങ്ക് (എഡിബി). ഇന്ത്യ ശക്തമായ എതിര്‍പ്പ് ഉന്നയിക്കുന്നതിനിടെയാണ് സാമ്പത്തിക സഹായ പാക്കേജ് അനുവദിച്ചത്. ഈ പാക്കേജിൽ 300 ദശലക്ഷം ഡോളറിന്‍റെ നയപരമായ വായ്പയും 500 ദശലക്ഷം ഡോളറിന്‍റെ പ്രോഗ്രാം അടിസ്ഥാനമാക്കിയുള്ള ഗ്യാരണ്ടിയും ഉൾപ്പെടുന്നു. ഇന്‍റർനാഷണൽ മോണിറ്ററി ഫണ്ടിൽ (ഐഎംഎഫ്) നിന്ന് ഒരു ബില്യൺ ഡോളറിന്‍റെ (ഏകദേശം 8,500 കോടി രൂപ) പാക്കേജ് പാകിസ്ഥാന് ലഭിച്ച് ഒരു മാസത്തിന് ശേഷമാണ് ഈ സഹായവും […]
Read more

പാക് അനുകൂല സമീപനം തിരുത്താൻ കൊളംബിയ; തരൂർ നേതൃത്വം നൽകുന്ന പ്രതിനിധി സംഘത്തിന് നേട്ടം

ജക്കാർത്ത: പാക് അനുകൂല സമീപനം തിരുത്താൻ കൊളംബിയ. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി ഉണ്ടായ പാക് ജീവനാശത്തിൽ അനുശോചനം രേഖപ്പെടുത്തിയ നടപടിയാണ് കൊളംബിയ പിൻവലിച്ചത്. ഇന്ത്യൻ സംഘത്തിന്റെ വിശദീകരണത്തിൽ തങ്ങൾ തൃപ്തരാണെന്നും കൊളംബിയൻ ഉപ വിദേശ കാര്യമന്ത്രി വ്യക്തമാക്കി. ശശി തരൂർ നയിക്കുന്ന ഇന്ത്യൻ പ്രതിനിധി സംഘം നടത്തിയ പ്രതിഷേധത്തിന് ശേഷമാണ് കൊളംബിയ നിലപാട് തിരുത്തുന്നത്. പാക് അനുകൂല പ്രസ്താവനകൾ തങ്ങൾ പിൻവലിക്കുമെന്നും സാഹചര്യങ്ങളെക്കുറിച്ച് അവർക്ക് കൃത്യമായ ചിത്രം ലഭിച്ചെന്നും സന്തോഷം പങ്കുവെച്ചുകൊണ്ട് തരൂരും പറഞ്ഞു.
Read more

ഇന്ത്യയുമായി സമാധാന ചർച്ചയ്ക്ക് തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി

ഇന്ത്യയുമായി സമാധാനചർച്ചയ്ക്ക് തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. കശ്മീർ, ഭീകരവാദം, ജലം, വ്യാപാരം തുടങ്ങിയ വിഷയങ്ങളും പരിഹരിക്കാൻ ചർച്ചയാകാമെന്നാണ് ഷബഹാസ് ഷെരീഫ് പറഞ്ഞത്. ഇറാനിൽ സംയുക്ത പ്രസ്താവനയിലായിരുന്നു ഈ പരാമർശം. ഇന്ത്യ യുദ്ധത്തിന്റെ പാതയാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ അതിനു മറുപടി നൽകുമെന്നും ഷഹബാസ് ഷരീഫ് പറഞ്ഞു. “കശ്മീർ പ്രശ്‌നവും ജല പ്രശ്‌നവും ഉൾപ്പെടെയുള്ള എല്ലാ പ്രശ്നങ്ങളും തർക്കങ്ങളും ചർച്ചയിലൂടെ പരിഹരിക്കാൻ ആഗ്രഹിക്കുന്നുവെന്നുംവ്യാപാരം, ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയിൽ ഇന്ത്യയുമായി സംസാരിക്കാനും തയ്യാറാണെന്നും ഷഹബാസ് ഷെരിഫ് പറഞ്ഞു.പാക് അധിനിവേശ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix