Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സിനഗോഗ് തീയിടൽ കേസ്; എബിന്റെ ഫോണിൽനിന്ന് ഡിലീറ്റ് ചെയ്ത ചാറ്റുകളും ദൃശ്യങ്ങളും വീണ്ടെടുത്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കൊച്ചിയിലെ സിനഗോഗിന് മുന്നിൽ തീയിട്ട കേസിൽ അറസ്റ്റിലായ എബിന്റെ മൊബൈൽ ഫോണിലെ മിറർ ഇമേജുകൾ പൊലീസിന് ലഭിച്ചു. ഫോണിൽനിന്ന് നീക്കം ചെയ്ത ചിത്രങ്ങൾ, ചാറ്റുകൾ, ദൃശ്യങ്ങൾ എന്നിവയുൾപ്പെടെയുള്ള വിവരങ്ങളാണ് വീണ്ടെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ് പൊലീസ്.

എബിനെ കസ്റ്റഡിയിലെടുത്ത് മൊബൈൽ ഫോൺ പരിശോധിച്ചതോടെയാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. ‘ബോസ് നിർദേശം നൽകും, എബിൻ അത് നടപ്പാക്കും’ എന്ന രീതിയിലാണ് പ്രവർത്തനങ്ങൾ നടന്നിരുന്നതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. സിനഗോഗിന് നേരെയുണ്ടായ ആക്രമണത്തിന് എബിന് പണം ലഭിച്ചതായും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തിന്റെ ദൃശ്യങ്ങൾ അയച്ചുനൽകി ക്രിപ്റ്റോ കറൻസി വഴി പണം കൈപ്പറ്റിയെന്നാണ് വിവരം.

കേസന്വേഷണത്തിനായി രൂപീകരിച്ച സംഘം എബിനെ രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്. മൂവാറ്റുപുഴയിലെ യൂസ്ഡ് കാർ ഷോറൂമിന് തീയിട്ടതും താനാണെന്ന് എബിൻ പൊലീസിനോട് സമ്മതിച്ചതായാണ് വിവരം. മറ്റ് ചില സ്ഥലങ്ങളിൽ ആക്രമണം നടത്തുന്നതിനുള്ള പരിശീലനമായാണ് ഇവിടെ തീയിട്ടതെന്നാണ് ഇയാൾ മൊഴി നൽകിയതെന്ന് പൊലീസ് വ്യക്തമാക്കി.

അതേസമയം, മൂവാറ്റുപുഴയിലെ കാർ ഷോറൂമിന് തീയിട്ട സംഭവത്തിൽ പണം ലഭിച്ചതായി തെളിവുകളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതൊരു പരിശീലനത്തിന്റെ ഭാഗമായിരുന്നുവെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ആയുധങ്ങളെക്കുറിച്ച് എബിൻ ഇന്റർനെറ്റിൽ തിരഞ്ഞതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

പ്രതിയുടെ ഫോണിൽനിന്ന് പ്രധാനമായും ടെലഗ്രാം ചാറ്റുകളാണ് ലഭിച്ചത്. ‘ബോസ്’ എന്ന് വിശേഷിപ്പിക്കുന്ന ഒരാളുമായി എബിൻ നിരന്തരം ആശയവിനിമയം നടത്തിയിരുന്നതായും കണ്ടെത്തി. ബോസ് വിദേശ പൗരനായിരിക്കാമെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നേരത്തേ സംശയം പ്രകടിപ്പിച്ചിരുന്നു. കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷമായിരിക്കും എൻഐഎ എബിനെ ചോദ്യം ചെയ്യുക.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix