Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: palakkad

ഷാഫി പറമ്പിലിനെതിരെ ഗുരുതര ആരോപണവുമായി സിപിഎം ജില്ല സെക്രട്ടറി; ഭംഗിയുള്ള സ്ത്രീകളെ കണ്ടാല്‍ ബംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കും

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് പിന്നാലെ ഷാഫി പറമ്പില്‍ എംപിക്കെതിരെ ഗുരുതര ലൈംഗിക ആരോപണങ്ങളുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി. ഭംഗിയുള്ള സ്ത്രീകളെ കണ്ടാല്‍ ഷാഫി ഉടന്‍ ബംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്ന് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു ആരോപിച്ചു. ഷാഫിയും രാഹുലും ഈ കാര്യത്തില്‍ കൂട്ട് കച്ചവടം നടത്തുന്നവരാണെന്നും സ്ത്രീവിഷയത്തില്‍ രാഹുലിന്റെ ഹെഡ് മാഷ് ആണ് ഷാഫി പറമ്പിലെന്നും കോണ്‍ഗ്രസിലെ പല നേതാക്കളും രാഹുലിന്റെ അധ്യാപകരുമാണെന്നും സുരേഷ് ബാബു പരിഹസിച്ചു. ലൈംഗിക പീഡന […]
Read more

വിവാഹ അഭ്യര്‍ത്ഥന നിരസിച്ചു; കാമുകിയെയും അച്ഛനെയും വീട്ടില്‍ കയറി വെട്ടി യുവാവ്: സംഭവം പാലക്കാട്

പാലക്കാട്: വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെയും അച്ഛനെയും യുവാവ് വീട്ടില്‍ കയറി വെട്ടി. പാലക്കാട് നെന്മാറയിലാണ് സംഭവം. സംഭവത്തില്‍ മേലാര്‍കോട് സ്വദേശി ഗിരീഷാണ് അക്രമം നടത്തിയത്. നാലുവര്‍ഷമായി യുവതിയും ഗിരീഷും തമ്മില്‍ അടുപ്പത്തിലായിരുന്നു. വിദേശത്ത് ജോലിക്ക് പോയി വന്നതിനു ശേഷം ബസ് ഡ്രൈവര്‍ ആയ ഗിരീഷിനെ ഒഴിവാക്കാന്‍ ശ്രമിച്ചതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ഇന്നലെ വൈകിട്ട് മദ്യലഹരിയില്‍ എത്തിയ ഗിരീഷ് യുവതിയെയും അച്ഛനെയും വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് പരിക്കേറ്റവര്‍ നെന്മാറ സ്വകാര്യ ആശുപത്രിയില്‍ […]
Read more

പാലക്കാട്-കണ്ണൂര്‍ സ്പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് ഡിസംബര്‍ 31 വരെ നീട്ടി

പാലക്കാട്: പാലക്കാട് ജങ്ഷനില്‍നിന്ന് കണ്ണൂര്‍വരെയുള്ള പ്രതിദിന പ്രത്യേക തീവണ്ടിയുടെ (06031) സര്‍വീസ് ഡിസംബര്‍ 31 വരെ ദീര്‍ഘിപ്പിച്ചു. ഉച്ചയ്ക്ക് 1.50-ന് പാലക്കാട്ടുനിന്ന് പുറപ്പെടുന്ന വണ്ടി രാത്രി 7.25-ന് കണ്ണൂരിലെത്തും. കണ്ണൂരില്‍നിന്ന് രാവിലെ 7.40-ന് പുറപ്പെട്ട് 9.35-ന് കോഴിക്കോട്ടെത്തുന്ന വണ്ടിയും (06032) കോഴിക്കോട്ടുനിന്ന് രാവിലെ 10.10-ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.05-ന് പാലക്കാട്ടെത്തുന്ന വണ്ടിയും (06071) ഡിസംബര്‍ 31 വരെ സര്‍വീസ് നടത്തും
Read more

പാലക്കാട് യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍

പാലക്കാട്: പുതുപ്പെരിയാരത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാട്ടുമന്ത ചോളോട് സ്വദേശിനി മീര (29) ആണ് മരിച്ചത്. ഇന്നലെ ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് മീര വന്നിരുന്നു. ഇതിനുശേഷം രാത്രി 11 ഓടെ ഭര്‍ത്താവ് അനൂപ് എത്തി കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നും ഇതിനുശേഷമാണ് മീര മരിച്ചതെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. മരണവിവരം അറിയിച്ചത് പൊലീസാണെന്നും മീര ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നുമാണ് മീരയുടെ കുടുംബാംഗങ്ങള്‍ പറയുന്നത്. അന്വേഷണം ആരംഭിച്ചു.
Read more

ഭാര്യയുമായി തർക്കം, ഒത്തുതീർപ്പാക്കാനെത്തിയ ആളെ കുത്തിക്കൊലപ്പെടുത്തി ഭർത്താവ്

പാലക്കാട്: അട്ടപ്പാടി പുതൂരിൽ യുവാവിനെ വെട്ടിക്കൊന്ന കേസിൽ പ്രതി ഈശ്വരനെ (35) പോലീസ് അറസ്റ്റ് ചെയ്തു. സംഭവ ശേഷം പ്രതി ഒളിവിലായിരുന്നു. ഓണത്തലേന്നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പാലക്കാട്‌ അട്ടപ്പാടി പുതൂർ ആനക്കല്ല് ഉന്നതിയിലെ മണികണ്ഠനാണ് (24) കൊല്ലപ്പെട്ടത്. ഓണാഘോഷത്തിനിടെയുണ്ടായ തർക്കം ഒത്തുതീർപ്പാക്കിയതിൻറെ വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ആനക്കല്ല് ഉന്നതിയിലെ ഓണാഘോഷങ്ങൾക്കിടെ പ്രതി ഈശ്വരനും ഭാര്യയും തമ്മിൽ വാക്കു തർക്കമുണ്ടായിരുന്നു. ഇരുവരുടേയും പ്രശ്നങ്ങൾ പരിഹരിക്കാൻ നേതൃത്വം നൽകിയത് കൊല്ലപ്പെട്ട മണികണ്ഠനായിരുന്നു. […]
Read more

കടത്തിണ്ണയിൽ പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: പൊലീസുകാരനെ കടത്തിണ്ണയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് പട്ടാമ്പി ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ അർജുൻ (36) ആണ് മരിച്ചത്. ഷൊർണൂരിലെ സ്വകാര്യ കെട്ടിടത്തിന് മുന്നിൽ ഇന്ന് രാവിലെയാണ് അർജുനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പാലക്കാട് കൊടുന്തിരപ്പിള്ളി സ്വദേശിയായ അർജുൻ ഷൊർണൂർ പരുത്തിപ്ര പൊലീസ് ക്വാർട്ടേഴ്‌സിലായിരുന്നു താമസം. ഷൊർണൂർ സർക്കിൾ ഇൻസ്‌പെക്‌ടർ വി രവികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചു. കഴിഞ്ഞദിവസം പൊലീസ് സ്റ്റേഷനിലെ ഓണാഘോഷ പരിപാടിയിൽ സജീവമായി പങ്കെടുക്കുകയും പാട്ടു പാടുകയും ചെയ്ത […]
Read more

പാലക്കാട് വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: പാലക്കാട് ഷൊർണ്ണൂർ കൈലിയാട് വയോധികനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം കുംഭാരംകുന്ന് സ്വദേശി വലിയ പീടിയേക്കൽ ഹസൻ മുബാറക്ക് (64) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് മാമ്പറ്റ പടിയിലെ വാടക വീട്ടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. ഷോർണൂർ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാവുവെന്ന് പൊലീസ് അറിയിച്ചു. ഇൻസുലിൻ ഉപയോഗിക്കുന്ന വ്യക്തിയാണിയാളെന്നും പ്രാഥമിക പരിശോധനയിൽ അസ്വാഭാവികതകളില്ലെന്നും ഷൊർണൂർ പൊലീസ് പറഞ്ഞു.
Read more

‘ഗ്രൂപ്പ് യോഗം നടന്നിട്ടില്ല’: ഷാഫി പറമ്പിൽ

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനു വേണ്ടി ഗ്രൂപ്പ് യോഗം നടന്നിട്ടില്ലെന്ന് ഷാഫി പറമ്പില്‍ എംപി. പാലക്കാട് എത്തിയത് വളരെ അടുത്ത ഒരു വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ ആണെന്നാണ് ഷാഫി പറമ്പിൽ വിശദീകരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് വേണ്ടി എ ഗ്രൂപ്പ് യോഗം ചേർന്നുവെന്നായിരുന്നു പുറത്തുവന്ന വിവരങ്ങൾ. കെപിസിസി ജനറൽ സെക്രട്ടറി സി. ചന്ദ്രൻ്റെ വീട്ടിലായിരുന്നു യോഗം. എന്നാല്‍ യോഗത്തില്‍ ചന്ദ്രന്‍ പങ്കെടുത്തിരുന്നില്ല. പ്രതിസന്ധി ഘട്ടത്തിൽ രാഹുലിനെ കൈവിടേണ്ട എന്നാണ് പൊതുവായ ധാരണ. ഉമാ തോമസിന് എതിരെയും വിമർശനം ഉയർന്നു. എംഎല്‍എയെ […]
Read more

ഓടുന്ന കാറിൽ കയ്യും തലയും പുറത്തിട്ട് കുട്ടികളുടെ സാഹസിക യാത്ര

പാലക്കാട്: പാലക്കാട് ആര്യമ്പാവിൽ ഓടുന്ന കാറിൽ കയ്യും തലയും പുറത്തിട്ട് കുട്ടികളുടെ സാഹസിക യാത്ര. പാലക്കാട് ആര്യമ്പാവിനും കരിങ്കലത്താണിക്കുമിടയിലാണ് സംഭവം നടന്നത്. ബുധനാഴ്ച ഉച്ചയോടെയാണ് മറ്റു യാത്രക്കാർ അപകട യാത്രയുടെ ദൃശ്യങ്ങൾ പകർത്തിയത്. പെരിന്തൽമണ്ണ രജിസ്ട്രേഷനിലുള്ള കാറിലായിരുന്നു സംഭവം. കുട്ടികൾ കയ്യും തലയും പുറത്തിട്ടത് അറിയാതെ ഡ്രൈവർ ഏറെനേരം കാർ ഓടിച്ചിരുന്നുവെന്ന് ദൃശ്യങ്ങൾ പകർത്തിയ യാത്രക്കാർ വിശദമാക്കുന്നത്. വിൻഡ‍ോയിലൂടെ ശരീരത്തിന്റെ പകുതിയോളം പുറത്തിട്ട് കൈവീശിയായിരുന്നു കുട്ടികളുടെ അപകട കളി. മൂന്നാർ ഗ്യാപ്പ് റോഡിൽ സജീവമായ കാഴ്ചയാണ് മലപ്പുറം […]
Read more

പാലക്കാട് വിദ്യാർത്ഥിയ്ക്ക് നേരെ തെരുവുനായ ആക്രമണം

പാലക്കാട്: ഷൊർണൂരിൽ സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ തെരുവ്നായ ആക്രമണം. ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികളുടെ മകൻ മുഹമ്മദ് ഫായിക്കിനാണ് (9) നായയുടെ കടിയേറ്റത്. പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥിയെ തെരുവുനായ കടിക്കുകയായിരുന്നു. കുട്ടിയുടെ കയ്യിലാണ് ഗുരുതരമായി പരിക്കേറ്റത്. സ്കൂളിൽ നിന്നും പരീക്ഷ കഴിഞ്ഞ് അമ്മയോടൊപ്പം വീട്ടിലേക്ക് തിരിച്ചു പോകുന്ന വിദ്യാർത്ഥിയെ തെരുവുനായ ആക്രമിക്കുകയായിരുന്നു. ആദ്യം ഷൊർണൂർ ആരോഗ്യ കേന്ദ്രത്തിലും പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലും വിദ്യാർത്ഥി ചികിത്സ തേടി.
Read more
Advertisement
WhiteswanTV Footer