Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: palakkad

സ്റ്റേഷൻ ഹൗസ് ഓഫീസർ പോലീസ് കോട്ടേഴ്‌സിനുള്ളിൽ തൂങ്ങി മരിച്ചു

പാലക്കാട്: പോലീസ് ഉദ്യോഗസ്ഥനെ കോട്ടേഴ്സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെർപ്പുളശ്ശേരി പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ ബിനു തോമസ്(52) ആണ് മരിച്ചത്. വൈകിട്ടോടെ പോലീസ് കോട്ടേഴ്സിൽ സഹപ്രവർത്തകർ ബിനുവിനെ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. കോഴിക്കോട് സ്വദേശിയായ ഉദ്യോഗസ്ഥൻ ആണ് മരണപ്പെട്ടത്. കഴിഞ്ഞ ആറുമാസത്തോളമായി ചെർപ്പുളശ്ശേരി സ്റ്റേഷനിലെ ഹൗസ് ഓഫീസറാണ് ഇദ്ദേഹം.
Read more

ഒറ്റപ്പാലം നഗരസഭയിലെ 2 വാർഡുകളിൽ ദമ്പതികൾ മത്സരത്തിന് ഇറങ്ങുന്നു

പാലക്കാട്: ഒറ്റപ്പാലം നഗരസഭയിലെ 2 വാർഡുകളിൽ മുൻ കൗൺസിലർമാരായ ദമ്പതികൾ സ്ഥാനാര്‍ത്ഥികളാകും മയിലുംപുറം, മോളുകുറുശ്ശി വാർഡുകളിലാണു മുൻ സ്‌ഥിരം സമിതി അധ്യക്ഷൻ കെ.ബി.ശശികുമാർ, ഭാര്യയും സിറ്റിങ് കൗൺസിലറുമായ എം.ഷെരിഫ എന്നിവർ സ്വതന്ത്ര സ്‌ഥാനാർഥികളായി മത്സരരംഗത്തിറങ്ങുന്നത്. 2015 ലെ നഗരസഭാ തിരഞ്ഞെടുപ്പിൽ മയിലുംപുറം വാർഡിൽ 3 മുന്നണികളുടെയും സ്‌ഥാനാർഥികളോടു മത്സരിച്ചു 331 വോട്ടുകളുടെ ഭൂരിപക്ഷത്തിനു വിജയിച്ച ചരിത്രമാണു ശശികുമാറിന്റെത്. കൗൺസിലിലെത്തി യുഡിഎഫ് പിന്തുണയോടെ ആരോഗ്യ സ്‌ഥിരം സമിതി അധ്യക്ഷനുമായി. സ്ഥിരം സമിതി അധ്യക്ഷ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അപ്രതീക്ഷിതമായി സ്വീകരിച്ച […]
Read more

നീർനായ ശല്യം രൂക്ഷം : മംഗലം ഡാമിലെ മത്സ്യകൃഷി വലിയ പ്രതിസന്ധിയിൽ

പാലക്കാട്: മംഗലം ഡാമിൽ നീർനായ ശല്യ രൂക്ഷമാകുന്നതോടെ ഫിഷറീസ് വകുപ്പിന്റെ കൂട്ടായ്മ അടിസ്ഥാനത്തിലുള്ള മത്സ്യകൃഷി തകർച്ചയുടെ വക്കിലാണ്. വർഷങ്ങളായി സ്ഥിരതയുള്ള വരുമാനത്തിന്റെ ഉറവിടമായിരുന്ന ജലാശയം ഇപ്പോൾ മത്സ്യ സമൃദ്ധി നഷ്ടപ്പെട്ട അവസ്ഥയാണ്. ഒരുകാലത്ത് 30 -40 കിലോ മീൻ വരെ ലഭിച്ചിരുന്ന മംഗലം ഇപ്പോൾ 15 കിലോ പോലും കിട്ടാൻ പ്രയാസമാണെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. നീർനായകൾ കൂട്ടമായെത്തി മീനുകളെ നശിപ്പിക്കുന്നത് ദിവസേന വലിയ നഷ്ടമായി മാറിയിരിക്കുകയാണ്. മത്സ്യകൃഷി നടത്തുന്ന 30 അംഗങ്ങൾ ഉണ്ടായിരുന്ന സൊസൈറ്റിയിൽ ഇപ്പോൾ പത്തിൽ […]
Read more

മലമ്പുഴ കനാൽ തുറന്ന് വെള്ളം വന്നെത്തി; ആലത്തൂരിൽ നടീൽ പ്രവർത്തികൾ വേഗം പിടിക്കുന്നു

പാലക്കാട്: മലമ്പുഴ ഡാമിൽ നിന്ന് കനാലുകളിലേക്ക് വെള്ളം ഔദ്യോഗികമായി തുറന്നുവിട്ടതോടെ ആലത്തൂർ പഞ്ചായത്തിലെ പാടശേഖരങ്ങൾ വീണ്ടും സജീവം. കഴിഞ്ഞ ആഴ്ചകളിലായി കനാൽ ജലവിതരണം കാത്തിരുന്ന കർഷകർക്ക് ഇതോടെ വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്. വൃശ്ചിക മാസത്തിലെ പരമ്പരാഗത വേലപ്പാട്ട് കൃഷി ആരംഭിക്കാൻ ആവശ്യമായ ജലസേചനം ലഭിച്ചതോടെ കർഷകർ ആശ്വാസം ഡാമിൽ ലഭ്യമായ ജലനിരപ്പ് സ്ഥിരത കൈവരിച്ചതിനാലാണ് കനാൽ തുറക്കാനുള്ള തീരുമാനം കൈക്കൊണ്ടത് എന്ന് ജല വിഭവ വകുപ്പ് അറിയിച്ചു. നല്ല സമ്മർദ്ദത്തിലാണ് വെള്ളം ഒഴുകുന്നത്. ഇതോടെ രണ്ടുമൂന്നു ദിവസത്തിനകം […]
Read more

സിപിഎമ്മിന്റെ സ്ലീപ്പർ സെല്ലുകളെ ഉണർത്തരുത്; മുന്നറിയിപ്പുമായി അർജുൻ ആയങ്കി

കണ്ണൂർ: പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവന് മുന്നറിയിപ്പുമായി സിപിഎം സഹചാരി അർജുൻ ആയങ്കി. പാർട്ടിക്ക് സ്‌ലീപ്പർ സെൽ ഉണ്ടന്നും ആക്രമണം ഉണ്ടായാൽ പ്രതിരോധിക്കാനും തിരിച്ചടിക്കാനും അവർ ആദ്യം ഓടിയെത്തുമെന്നും അർജുൻ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പാലക്കാട് മനോരമ ന്യൂസ് നടത്തിയ ചർച്ചയ്ക്കിടെ പ്രശാന്ത് ശിവൻ എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിന് പിന്നാലെയാണ് അർജുൻ ആയങ്കിയുടെ സോഷ്യൽ മീഡിയ പോസ്റ്റ്. ‘‘പാലക്കാടുള്ള പ്രശാന്ത് ശിവനോടാണ്. […]
Read more

എൽഡിഎഫ് പാലക്കാട് ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

പാലക്കാട്: പാലക്കാട് ജില്ലാ പഞ്ചായത്തിലേക്കുള്ള എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 31 ഡിവിഷനുകളിൽ 22 സീറ്റിൽ സിപിഐ എം മത്സരിക്കും. സിപിഐ അഞ്ച് സീറ്റിലും ജനതാദള്‍ രണ്ട് സീറ്റിലും എന്‍സിപി, കേരള കോണ്‍ഗ്രസ് (എം) എന്നിവര്‍ ഓരോ സീറ്റുകളിലും ആവും മത്സരിക്കുക. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ മികച്ച വിജയം ഇത്തവണ എൽഡിഎഫ് നേടുമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു വാർത്താസമ്മേളനത്തിൽ പറഞ്ഞു. വളരെ മുൻപേ എൽഡിഎഫ് പ്രവർത്തകർ തെരഞ്ഞെടുപ്പിന് സജ്ജരായിരുന്നു. കഴിഞ്ഞതവണ ജില്ലയിലെ ആകെയുള്ള 30 […]
Read more

പാലക്കാട് കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിനു സമീപം കപില വസ്തു ഹോട്ടലിൽ തീപിടുത്തം

പാലക്കാട്: നഗരത്തിലെ കെ എസ്. ആർ. ടി. സി ബസ് സ്റ്റാൻഡിന് സമീപത്തുള്ള കപില വസ്തു ഹോട്ടലിൽ ഇന്ന് ഉച്ചതിരിഞ്ഞ് തീപിടിത്തം ഉണ്ടായി. ഹോട്ടലിലെ അടുക്കള ഭാഗത്താണ് ആദ്യം തീ പടർന്നത്. പാചകത്തിനായി ഉപയോഗിച്ച എണ്ണയിൽ നിന്നാണ് തീ പൊട്ടിപ്പുറപ്പെട്ടത് എന്ന് പ്രാഥമിക നിഗമനം. തീ പെട്ടെന്നു ചിമ്മിനിയിലേക്കും മുകളിലത്തെ നിലയിലേക്കും പടരുകയായിരുന്നു. സംഭവ സമയത്ത് ഹോട്ടലിൽ ഉണ്ടായിരുന്ന ജീവനക്കാരും ഉപഭോക്താക്കളും പെട്ടെന്ന് പുറത്തിറങ്ങാൻ ശ്രമിച്ചു. പുക കെട്ടിനിന്നതോടെ സമീപ കെട്ടിടങ്ങളിലെ താമസക്കാരെയും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി. […]
Read more

പട്ടാമ്പിയിൽ വീടിനുള്ളിൽ കവർച്ച ശ്രമം;ഗൃഹനാഥനെ വീടിനുള്ളിൽ പൂട്ടിയിട്ട നിലയില്‍

പാലക്കാട്: പട്ടാമ്പി പെരുമുടിയൂരിൽ ഗൃഹനാഥനെ പൂട്ടിയിട്ട് കവർച്ചാ ശ്രമം. വീടിൻറെ ചുമർ തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. സംഭവത്തിൽ പട്ടാമ്പി പോലീസ് അന്വേഷണം ആരംഭിച്ചു. പട്ടാമ്പി പെരുമുടിയൂർ പുതിയ ഗേറ്റിന് സമീപത്താണ് ഗൃഹനാഥനെ പൂട്ടിയിട്ട് വീട്ടിൽ മോഷണശ്രമം നടന്നത്. സിത്താര ഓഡിറ്റോറിയത്തിന് എതിർവശത്ത് റെയിലിന് സമീപം താമസിക്കുന്ന കൊടക്കാഞ്ചേരി അബൂബക്കറിന്റെ വീട്ടിലാണ് മോഷണശ്രമം നടന്നത്. അർദ്ധരാത്രി ഒരു മണിയോടുകൂടിയാണ് വീട്ടുകാർ മോഷണം അറിയുന്നത്. അബൂബക്കർ രാത്രി പുറത്തിറങ്ങാൻ നോക്കുമ്പോൾ വാതിൽ പുറത്തുനിന്നും കുറ്റിയിട്ട നിലയിലായിരുന്നു. തുടർന്ന് ഫോണിൽ […]
Read more

പട്ടാമ്പിയിൽ ട്രെയിനിൽ അടിയിൽപ്പെട്ട് യുപി സ്വദേശി മരിച്ചു

പാലക്കാട്: പട്ടാമ്പിയിൽ ഭാര്യയെയും മകനെയും യാത്രയാക്കാൻ വന്നയാൾ ട്രെയിൻ അടിയിൽപ്പെട്ട് മരിച്ചു. പട്ടാമ്പി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ഉത്തർപ്രദേശ് സ്വദേശി ഇക്ബാൽ ഖാൻ ആണ് മരിച്ചത്.
Read more

ആലത്തൂർ ഉപജില്ലാ കലോത്സവത്തിന് ഇന്ന് തുടക്കം

പാലക്കാട്: പാലക്കാട് ആലത്തൂർ ഉപജില്ലാ കലോത്സവത്തിന് ഇന്ന് തുടക്കം. കിഴക്കഞ്ചേരി ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ വെച്ചാണ് കലോത്സവം നടക്കുന്നത്. ചെവ്വാഴ്ച്ച ചിത്രരചന മത്സരവും സ്റ്റേജ് തല മത്സരങ്ങളും നടക്കും. ബുധനാഴ്ച്ചയാണ് ഉപജില്ലാ കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘടനം. ആലത്തൂർ ഉപജില്ലയിലെ നൂറ്റിയിരുപത് സ്കൂളുകളിൽ നിന്നും അയ്യായിരത്തിലധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന കലോത്സവം വെള്ളിയാഴ്ച്ച സമാപിക്കും.
Read more

Recent News

Advertisement
WhiteswanTV Footer