ട്രഷറിയിലേക്കെത്തിയ കത്തില്‍ പിഴവ്; മൂന്ന് മാസമായി എംഎല്‍എ പെന്‍ഷന്‍ ലഭിക്കാതെ എം കെ മുനീര്‍
കോഴിക്കോട്: മുൻ മന്ത്രി എം.കെ. മുനീറിന് മൂന്ന് മാസമായി എംഎൽഎ പെൻഷൻ ലഭിക്കുന്നില്ല. എജീസ് ഓഫീസിൽ നിന്ന് ട്രഷറിയിലേക്ക് നൽകിയ കത്തിലെ പേരിലുണ്ടായ പിഴവാണ് പെൻഷൻ കുടിശ്ശികയാകാൻ കാരണമെന്നാണ് വിവരം. എം.കെ. മുനീറിന്റെ പേരിന് പകരം കത്തിൽ കെ. ബാബു എന്ന് രേഖപ്പെടുത്തിയതാണ് പ്രശ്നമായത്. എജീസ് ഓഫീസിൽ നിന്ന് പിന്നീട് തിരുത്തിയ കത്ത് നൽകിയെങ്കിലും മുനീറിന് ഇതുവരെ പെൻഷൻ ലഭിച്ചിട്ടില്ല. വിഷയത്തിൽ നടപടികൾ വൈകുന്നതിൽ അതൃപ്തിയുണ്ടെന്നാണ് സൂചന. അതേസമയം, ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ സ്ഥാനം പ്രഖ്യാപിക്കാത്തതിലും എം.കെ. […]
Read more