Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: planecrash

മയാമി വിമാനത്താവളത്തിൽ ആമസോൺ കാർഗോ വിമാനം തകർന്നുവീണ് അഞ്ച് മരണം

മയാമി: യുഎസിലെ മയാമി രാജ്യാന്തര വിമാനത്താവളത്തിൽ ആമസോണിന്റെ കാർഗോ വിമാനം അപകടത്തിൽപ്പെട്ട് അഞ്ച് പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ അഞ്ച് പേർക്ക് പരുക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. സെപ്റ്റംബർ 6 ഞായറാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടം നടന്നത്. പ്യൂർട്ടോ റിക്കോയിലെ സാൻ ഹുവാനിൽ നിന്ന് മയാമിയിലേക്ക് എത്തിയ ബോയിങ് 767 കാർഗോ വിമാനം ലാൻഡിങ്ങിനിടെ നിയന്ത്രണം വിട്ട് റൺവേയിൽ നിന്ന് പുറത്തേക്ക് നീങ്ങുകയായിരുന്നു. തുടർന്ന് സമീപത്ത് പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങളിൽ […]
Read more

കാൻപൂരിൽ പരിശീലന വിമാനം തകർന്നുവീണു; ട്രെയിനി പൈലറ്റ് മരിച്ചു

കാൻപുർ: ഉത്തർപ്രദേശിലെ കാൻപൂരിൽ പരിശീലന വിമാനം തകർന്നുവീണ് ട്രെയിനി പൈലറ്റ് മരിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് ഗംഗാ ബാരേജിന് സമീപമുള്ള നാത്തുപൂർവ ഗ്രാമത്തിലെ കൃഷിയിടത്തിൽ ഇരട്ട എൻജിൻ വിമാനം തകർന്നുവീണത്. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. വിമാനം തകർന്നുവീണതിനെ തുടർന്ന് പ്രദേശത്ത് ആശങ്കയുണ്ടായി. വിവരമറിഞ്ഞ് രക്ഷാപ്രവർത്തക സംഘം ഉടൻ അപകടസ്ഥലത്തെത്തി. അപകടത്തിന്റെ കാരണം വ്യക്തമല്ല.
Read more

വിമാനപകടം: അഹമ്മദാബാദിലേക്ക് തിരിക്കാനൊരുങ്ങി വ്യോമയാനമന്ത്രി

ന്യൂഡല്‍ഹി: അഹമ്മദാബാദിലെ വിമാനാപകടത്തില്‍ ഞെട്ടലും നിരാശയുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ നായിഡു. വ്യോമയാന മന്ത്രാലയം അതീവ ജാഗ്രയിലാണെന്നും സ്ഥിതിഗതികള്‍ താന്‍ നേരിട്ട് നിരീക്ഷിക്കുകയാണെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു. എല്ലാ ഏജന്‍സികളോടും വേഗത്തിലും ഏകോപിതമായും നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തകരെ സജ്ജമാക്കിയിട്ടുണ്ട്. വൈദ്യസഹായവും ദുരിതാശ്വാസ സഹായവും സ്ഥലത്തേക്ക് എത്തിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുന്നു. വിമാനത്തിലുണ്ടായിരുന്ന എല്ലാവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും എന്റെ പ്രാര്‍ഥനകളെന്നാണ് റാം മോഹന്‍ നായിഡു എക്‌സില്‍ കുറിച്ചത്. ന്യൂഡല്‍ഹിയിലുള്ള റാം മോഹന്‍ നായിഡു വൈകാതെ […]
Read more

അഹമ്മദാബാദ് വിമാനപകടം: അപകടത്തില്‍പെട്ടവരില്‍ മുന്‍മുഖ്യമന്ത്രി വിജയ് രൂപാണിയും?

അഹമ്മദാബാദ്: ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ വിജയ് രൂപാണി അഹമ്മദാബാദില്‍ തകര്‍ന്നുവീണ എയര്‍ ഇന്ത്യ വിമാനത്തിലുണ്ടായിരുന്നതായി സംശയം. എന്നാല്‍ ഈ വിവരം സര്‍ക്കാര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അറുപത്തിയൊന്‍പതുകാരനായ രൂപാണി ആനന്ദിബെന്‍ പട്ടേലിന്റെ പിന്‍ഗാമിയായി 2016 മുതല്‍ 2021 വരെയാണ് ഗുജറാത്ത് മുഖ്യമന്ത്രിപദം അലങ്കരിച്ചത്. അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനമാണ് തകര്‍ന്നുവീണത്. 230 യാത്രികരും 12 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം.അഹമ്മദാബാദ് വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെയാണ് വിമാനം തകര്‍ന്നുവീണത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix