Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: PMA Salam

സിപിഐയെ ക്ഷണിച്ചിട്ടില്ല, ചിന്തിക്കേണ്ടത് അവർ തന്നെ; പിഎംഎ സലാം

കോഴിക്കോട്: സി.പി.ഐയെ പിന്തുണച്ചുകൊണ്ട് മുസ്ലിം ലീഗ് ദേശീയ ഉപാധ്യക്ഷൻ കെ.പി.എ. മജീദ് ചന്ദ്രികയിൽ എഴുതിയ ലേഖനത്തിൽ പ്രതികരണവുമായി സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം. സിപിഐയെ udfലേക്ക് ഔദ്യോ​ഗികമായി ആരും ക്ഷണിച്ചിട്ടില്ല. എൽ.ഡി.എഫിൽ തങ്ങൾ പൊരിവെയിലത്താണോ തണലത്താണോ ഉള്ളതെന്ന് ചിന്തിക്കേണ്ടത് സി.പി.ഐയാണെന്നും ഞങ്ങളുടെ അഭിപ്രായത്തിൽ അവരിപ്പോൾ പൊരിവെയിലത്താണ് നിൽക്കുന്നതെന്നും സലാം കോഴിക്കോട് പറഞ്ഞു. ചന്ദ്രികയിലെ ലേഖനം ഏതെങ്കിലും പാർട്ടിയെ ക്ഷണിക്കുന്നതല്ലെന്നും ‘ക്ഷണം’ എന്ന വാക്ക് ലേഖനത്തിൽ ഇല്ലെന്നും സലാം ചൂണ്ടിക്കാണിച്ചു. ഇടതുമുന്നണിയിൽ സി.പി.ഐ. അനുഭവിക്കുന്ന അവഗണനയാണ് ലേഖനത്തിലുള്ളത്. […]
Read more

വഖഫ് നിയമന വിവാദം; ഇടത് സർക്കാരിനെതിരെ വിമർശനവുമായി മുസ്ലിം ലീഗ്

മലപ്പുറം: വഖഫ് നിയമന വിവാദത്തിൽ ഇടത് സർക്കാരിനെതിരെ വിമർശനവുമായി മുസ്ലിം ലീഗ്. ചന്ദ്രിക ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെയാണ് ലീഗ് ജനറൽ സെക്രട്ടറി പി.എം.എ സലാം സർക്കാരിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. വഖഫ് വിഷയത്തിൽ കേന്ദ്ര സർക്കാരിന് പിന്തുണ നൽകുന്ന നിലപാടാണ് ഇടത് സർക്കാർ സ്വീകരിച്ചതെന്നാണ് പി.എം.എ സലാമിന്റെ ആരോപണം. മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്ന കാര്യങ്ങൾ വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം വിമർശിച്ചു. കേന്ദ്ര സർക്കാർ വഖഫ് ഭേദഗതി നിയമം കൊണ്ടുവരുന്നതിന് മുമ്പ് തന്നെ വഖഫ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടത് ഇടത് […]
Read more

മുഖ്യമന്ത്രി മുസ്ലീം ലീഗില്‍ നിന്നാകട്ടെ എന്ന് യുഡിഎഫ് തീരുമാനിച്ചാല്‍ വേണ്ടെന്ന് പറയില്ല; പിഎംഎ സലാം

മലപ്പുറം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകളില്‍ വീണ്ടും അതൃപ്തിയുമായി മുസ്ലീം ലീഗ്. അധികാരം ലഭിക്കുന്നതിന് മുമ്പ് തന്നെ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള കടിപിടികള്‍ യുഡിഎഫിന്റെ രീതിയല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു. ഒപ്പം, യുഡിഎഫിന്റെ യോഗം ചേര്‍ന്ന് മുഖ്യമന്ത്രി ലീഗില്‍ നിന്നാകട്ടേ എന്ന് തീരുമാനിച്ചാല്‍ അത് വേണ്ടെന്ന് പറയില്ലെന്നും സലാം കൂട്ടിച്ചേര്‍ത്തു. അത് യുഡിഎഫ് കൂടിയിരുന്ന് ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തുമെന്നും അതുവരെയുള്ള ചര്‍ച്ചകളെല്ലാം മുന്നണിയുടെ സല്‍കീര്‍ത്തിക്ക് അപമാനകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Read more

‘ലീഗിന് കൂടുതല്‍ മന്ത്രിസ്ഥാനങ്ങള്‍ ലഭിക്കും, മത്സരിക്കാത്തയാള്‍ മുഖ്യമന്ത്രിയാകുന്നത് ആദ്യമായല്ല’

മലപ്പുറം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകളില്‍ അതൃപ്തി പരസ്യമാക്കി മുസ്ലിം ലീഗ് നേതാവ് പിഎംഎ സലാം. മുഖ്യമന്ത്രി ആരാകണമെന്ന് ലീഗിനോട് ആരും ചോദിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി ചര്‍ച്ചയുമായി ബന്ധപ്പെട്ട പ്രതികരണങ്ങള്‍ പൊരിവെയിലത്ത് പ്രവര്‍ത്തിച്ച ആയിരക്കണക്കിന് യുഡിഎഫ് അണികളെ നിരാശരാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലീഗിന് കൂടുതല്‍ മന്ത്രി സ്ഥാനങ്ങള്‍ ലഭിച്ചേക്കും. ഒന്നും ചോദിച്ച് വാങ്ങില്ല. ഒരുമിച്ചുള്ള ചര്‍ച്ചകളിലൂടെ കാര്യങ്ങള്‍ തീരുമാനിക്കും. തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തയാളെ മുഖ്യമന്ത്രിയാക്കുന്നത് ആദ്യത്തെ സംഭവമല്ലെന്ന് പറഞ്ഞ അദ്ദേഹം കേരളത്തില്‍ മുന്‍പും ഇത്തരം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും താന്‍ അതിനെ ന്യായീകരിക്കുകയല്ലെന്നും […]
Read more

അധികാരത്തിനായി പിണറായി ഏത് ചെകുത്താനേയും കൂട്ടുപിടിക്കും; പിഎംഎ സലാം

തിരുവനന്തപുരം: ഏത് ചെകുത്താനെയും കൂട്ടുപിടിച്ച് അധികാരത്തില്‍ കയറുമെന്ന ഇഎംഎസിന്റെ നയമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം. ഭരണം നഷ്ടപ്പെട്ടാല്‍ ജയിലില്‍ കഴിയേണ്ടി വരുമെന്ന് വ്യക്തമായി അറിയാവുന്ന ആളാണ് വിജയന്‍. ആടിനെ പട്ടിയാക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുകയാണ്. ബിജെപിക്ക് പാര്‍ലമെന്റ് അംഗത്തെ നല്‍കിയത് സിപിഐഎം ആണ്. വി എസ് സുനില്‍ കുമാര്‍ തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും പിഎംഎ സലാം പറഞ്ഞു. വേങ്ങര, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ സിപിഐഎം-എസ്ഡിപിഐ സഹകരണമുണ്ട്. കഴിഞ്ഞ തവണ എസ്ഡിപിഐയ്ക്ക് വേണ്ടി […]
Read more

രാജ്യസഭാസീറ്റിനെചൊല്ലി മുസ്സിംലീഗിലും ഭിന്നത

കോണ്‍ഗ്രസില്‍ നിന്നും പോരാടി വാങ്ങിയ രാജ്യസഭാ സീറ്റിനെച്ചൊല്ലി മുസ്ലിംലീഗില്‍ അഭിപ്രായ ഭിന്നത രൂക്ഷം.പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ലീഗിന് മൂന്നാം സീറ്റ് വേണമെന്ന ആവശ്യം ശക്തമാവുകയും സീറ്റുവിഭജന ചര്‍ച്ചകള്‍ വഴിമുട്ടുകയും ചെയ്ത സന്ദര്‍ഭത്തിലാണ് കോണ്‍ഗ്രസ് ഒഴിവുവരുന്ന ഒരു രാജ്യസഭാ സീറ്റ് മുസ്ലിംലീഗിന് നല്‍കാമെന്ന് വാഗ്ദാനം ചെയ്യുന്നത്.കേരളത്തില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റില്‍ മൂന്നാമത്തെ സീറ്റ് യു ഡി എഫിന് വിജയസാധ്യതയുള്ളതാണ്. മുന്‍ ധാരണ പ്രകാരം സീറ്റ് ലീഗിന് ലഭിക്കുമെന്ന് ഉറപ്പായതോടെ സീറ്റ് ലക്ഷ്യമിട്ട് ലീഗീലെ നേതാക്കള്‍ ചരടുവലികള്‍ ആരംഭിച്ചിരിക്കയാണ്. ജൂണ്‍ 25 […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix