സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Police

വിവാഹ സംഘത്തിന് നേരെ അതിക്രമം: പൊലീസുകാര്‍ക്കെതിരെ കേസ്

പത്തനംതിട്ട: വിവാഹ ചടങ്ങ് കഴിഞ്ഞ് മടങ്ങി വന്ന സ്ത്രീകള്‍ അടക്കമുള്ള സംഘത്തെ നടുറോഡില്‍ അകാരണമായി ആക്രമിച്ച് പൊലീസ്. പത്തനംതിട്ട എസ് ഐ എസ് ജിനുവും സംഘവുമാണ് ലാത്തിയുമായി അക്രമം നടത്തിയത്. പൊലീസ് അതിക്രമത്തില്‍ സാരമായി പരിക്കേറ്റ സ്ത്രീയുടെ മൊഴിയില്‍ പൊലീസുകാര്‍ക്കെതിരെ കേസെടുക്കുകയും എസ് ഐ ജിനുവിനെ പ്രാരംഭഘട്ട നടപടിയുടെ ഭാഗമായി സ്ഥലം മാറ്റുകയും ചെയ്തു.ജീപ്പില്‍ നിന്ന് ഇറങ്ങിയപാടെ പൊലീസ് അഴിഞ്ഞാടുകയായിരുന്നു. കണ്ണില്‍ കണ്ടവരെയെല്ലാം പൊതിരെ തല്ലി. എസ് ഐ ജിനുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ആക്രമണം നടത്തിയത്. […]
Read more

സംസ്‌കാരത്തെ ചൊല്ലി തര്‍ക്കം;അച്ഛന്റെ മൃതദേഹം മുറിച്ച് പാതി നല്‍കണമെന്ന് മൂത്തമകന്‍

മധ്യപ്രദേശിലെ ടികാംഗഡ് ജില്ലയില്‍ പിതാവിന്റെ സംസ്ക്കാരത്തെ ചൊല്ലി മക്കൾ തമ്മിൽ തർക്കം . പിതാവിന്റെ മൃതദേഹത്തിന്റെ പാതിഭാഗം വേണമെന്ന് മൂത്തമകന്‍ ആവശ്യപ്പെട്ടതോടെയാണ് തര്‍ക്കം രൂക്ഷമായത്. സഹോദരങ്ങൾ തമ്മിൽ പ്രശ്നം രൂക്ഷമായതോടെ നാട്ടുകാർ വിവരം പൊലീസിനെ വിളിച്ചറിയിച്ചു. ഇളയമകന്‍ ദേശ് രാജിനൊപ്പമായിരുന്നു 84കാരനായ ധ്യാനി സിങ് ഘോഷ് താമസിച്ചിരുന്നത്. ഏറെ നാളായി രോഗബാധിതനായിരുന്നു ഇയാൾ . ധ്യാനി സിങ് മരിച്ചതോടെ ഗ്രാമത്തിന് പുറത്തുതാസിച്ചിരുന്ന മൂത്തമകന്‍ കിഷനെ വിവരം അറിയിച്ചു. പിതാവിനെ സ്വന്തം സ്ഥലത്ത് തന്നെ സംസ്‌കരിക്കണമെന്നത് ആഗ്രഹമാണെന്ന് ഇളയമകൻ […]
Read more

ഡി-സോണ്‍ കലോത്സവത്തിനിടയിലെ സംഘര്‍ഷം: കെഎസ്‌യു പ്രവര്‍ത്തകരെ രക്ഷപ്പെടാന്‍ സഹായിച്ച എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

തൃശൂർ: കാലിക്കറ്റ് സര്‍വകലാശാല ഡി – സോണ്‍ കലോത്സവത്തിലെ സുരക്ഷ ജോലി നിര്‍വഹിക്കുന്നതില്‍ പൊലീസിന് വീഴ്ചയുണ്ടായതായി കണ്ടെത്തല്‍. സംഘര്‍ഷം നടക്കുന്ന സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ചേര്‍പ്പ് സി.ഐ കെ.ഒ. പ്രദീപിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. സംഘര്‍ഷത്തില്‍ പങ്കെടുത്ത കെഎസ്‍യു പ്രവര്‍ത്തകര്‍ക്ക് രക്ഷപ്പെടാന്‍ ആംബുലന്‍സ് ഏര്‍പ്പാടാക്കി നല്‍കിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. മാള എസ്.എച്ച്.ഒ ഐ ശശിക്കെതിരെയും വകുപ്പ് തല അന്വേഷണം പ്രഖ്യാപിച്ചു.മാള ഹോളി ഗ്രേസ് കോളേജില്‍ നടന്ന കലോത്സവത്തിനിടയിലുണ്ടയാ സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ പൊലീസിന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തല്‍. […]
Read more

കുപ്രസിദ്ധ ഗുണ്ട തീക്കാറ്റ് സാജൻ പൊലീസ് പിടിയിൽ

തൃശൂർ: തൃശൂരിലെ കുപ്രസിദ്ധ ഗുണ്ട തീക്കാറ്റ് സാജനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തെലുങ്കാനയിൽ നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കമ്മീഷണർ ഓഫീസ് ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. കൂട്ടാളിയെ കസ്റ്റഡിയിൽ നിന്ന് വിട്ടുകിട്ടാനായിരുന്നു തീക്കാറ്റ് സാജൻ പൊലീസ് ഭീഷണി മുഴക്കിയത്. ഇയാൾ ഒട്ടേറെ മോഷണക്കേസിലും പ്രതിയാണ്. സൈബർ സെല്ലിൻ്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്.
Read more

തട്ടിക്കൊണ്ടുപോകൽ ശ്രമം കണ്ടത് ലോട്ടറി കച്ചവടക്കാരൻ; ആലുവ പൊലീസ് ഏഴംഗ സംഘത്തെ പിടികൂടി

ബെംഗളൂരു: കർണാടക സ്വദേശിയെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം തകർത്ത് ആലുവ പൊലീസ് . ലോട്ടറി കച്ചവടക്കാരനായ ശശി പൊലീസിനെ വിവരം അറിയിച്ചതാണ് നിർണായകമായത്. സ്വർണ ഇടപാടുമായി ബന്ധപ്പെട്ട് നടന്ന തട്ടിക്കൊണ്ടുപോകൽ സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. മുഹമ്മദ് ആരിഫ്, മുഹമ്മദ് അമൽ, അബ്ദുൾ അസീസ്, സിജോ ജോസ്, ഹൈദ്രോസ്, ഫാസിൽ, അൽത്താഫ് അസീസ് എന്നിവരാണ് തട്ടിക്കൊണ്ടുപോകൽ സംഘത്തിലെ അംഗങ്ങൾ. രാവിലെ 11 മണിയോടെ ആലുവ മോർച്ചറി പരിസരത്തുനിന്നാണ് കർണാടക സ്വദേശിയായ ഗോമയ്യയെ ഇവർ ബലം പ്രയോഗിച്ച് കാറിൽ […]
Read more

സുബൈദ കൊലക്കേസ്; പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും

കോഴിക്കോട്: താമരശ്ശേരിയില്‍ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും. പ്രതി ആഷിഖിനെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. ഇന്നലെ കസറ്റഡി അപേക്ഷ നല്‍കാനായിരുന്നു നീക്കം എങ്കിലും പിന്നീട് മാറ്റിവയ്ക്കുകയായിരുന്നു. സുബൈദയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷമുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് നേരത്തെ ലഭിച്ചിരുന്നു. ജനുവരി 18-നാണ് സുബൈദയെ വെട്ടിക്കൊലപ്പെടുത്തിയത്. തനിക്ക് ജന്മം നല്‍കിയതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നാണ് പ്രതി ആഷിഖ് പൊലീസില്‍ മൊഴി നല്‍കിയത്. ആഷിഖും സുബൈദയും തമ്മിലുളള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രതിയുടെ രക്തസാമ്പിളുകള്‍ ഉള്‍പ്പെടെ […]
Read more

അധ്യാപകർക്ക് നേരെയുണ്ടായ കൊലവിളി: കേസെടുക്കാനാവില്ലെന്ന് പൊലീസ്

പാലക്കാട്: അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വിദ്യാര്‍ഥിക്കെതിരായ അധ്യാപകരുടെ പരാതിയില്‍ പ്രഥമദൃഷ്ട്യാ കേസെടുക്കാനാകില്ലെന്ന് പൊലീസ്. മാനസാന്തരമുണ്ടെന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി പൊലീസിനോട് പറഞ്ഞിരുന്നു. ഫോണ്‍ വാങ്ങിവെച്ച് വഴക്ക് പറഞ്ഞതിന്റെ ദേഷ്യത്തില്‍ പറഞ്ഞുപോയതാണെന്നും പറഞ്ഞ കാര്യങ്ങളെല്ലാം പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യാറെന്നും വിദ്യാര്‍ത്ഥി പൊലീസിനോട് പറഞ്ഞു. തൃത്താല പൊലീസ് വിളിച്ചുവരുത്തിയപ്പോഴാണ് കുട്ടിയുടെ ഏറ്റുപറച്ചിൽ. തെറ്റ് പറ്റിയതാണെന്നും തനിക്ക് ഈ സ്‌കൂളില്‍ തന്നെ തുടര്‍ന്ന് പഠിക്കാന്‍ അവസരം നല്‍കാന്‍ ഇടപെടണമെന്ന് വിദ്യാര്‍ത്ഥി പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഫോൺ […]
Read more

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ പൊലീസുകാരിയുടെ മാല കവർന്ന് ബൈക്കിലെത്തിയ സംഘം

ചെന്നൈ: ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെ പൊലീസുകാരിയുടെ മാല കവർന്ന് ബൈക്കിലെത്തിയ സംഗം. ചെന്നൈ താംബരത്ത് ഇന്നലെ രാത്രിയാണ് സംഭവം. ചെന്നൈ സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിൽ ജോലി ചെയ്യുന്ന വനിതാ കോൺസ്റ്റബിൾ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ബൈക്കിലെത്തിയ രണ്ടംഗ സംഘം മാല കവരുകയായിരുന്നു. പൊലീസുകാരി ബൈക്കിന് പിന്നാലെ ഓടിയെങ്കിലും അക്രമികളെ പിടികൂടാനായില്ല.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അതെസമയം ഇന്നലെ മാത്രം താംബരത്ത് എട്ടിടങ്ങളിൽ മാല കവർന്ന പരാതികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അന്വേഷണത്തിനായി മൂന്ന് പ്രത്യേക സംഘത്തെ […]
Read more

ന്യൂഇയർ ആഘോഷം അതിരുകടന്നാൽ പിടിവീഴും

തിരുവനന്തപുരം: ന്യൂ ഇയർ ആഘോഷം അതിരുകടന്നാൽ പിടിവീഴും. ക്രമസമാധാനവും സ്വൈരജീവിതവും ഉറപ്പാക്കുന്നതിന് കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. ഷോപ്പിംഗ് കേന്ദ്രങ്ങള്‍, മാളുകള്‍, പ്രധാന തെരുവുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ്സ്റ്റാന്‍ഡ്, വിമാനത്താവളം എന്നിവിടങ്ങളില്‍ പൊലീസ് പട്രോളിങ്ങും നിരീക്ഷണവും കര്‍ശനമാക്കും. പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലും ആളുകള്‍ കൂടുതലായി കൂടുന്ന ഇടങ്ങളിലും ഡ്രോണ്‍ നിരീക്ഷണം ശക്തമാക്കും. ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കും. മദ്യപിച്ച് വാഹനമോടിക്കുക, അമിതവേഗം, അശ്രദ്ധയോടെ വാഹനമോടിക്കുക, […]
Read more

ശബരിമലയിൽ മദ്യപിച്ച് ജോലിക്കെത്തിയ പോലീസ്‌ ഉദ്യോഗസ്ഥന് സസ്പെൻഷൻ

ശബരിമല: ശബരിമലയിൽ ജോലിയ്ക്കിടെ മദ്യപിച്ചെത്തിയതിനെത്തുടർന്ന് അന്വേഷണം നേരിട്ട പോലീസ്‌ ഉദ്യോഗസ്ഥന് സസ്പെൻഷൻ. മലപ്പുറം എം.എസ്.പി. ബറ്റാലിയനിലെ എസ്.ഐ. ബി.പദ്മകുമാറിനെയാണ് സസ്പെന്റ് ചെയ്തത്. പദ്മകുമാറിന് നിലയ്ക്കൽ സബ്ഡിവിഷന്റെ ചുമതലയുണ്ടായിരുന്ന സമയത്താണ് മദ്യപിച്ചതായുള്ള ആരോപണം ഉയർന്നത് കൂടാതെ പൊതുജനത്തിന് അലോസരമുണ്ടാകുംവിധം പെരുമാറിയെന്ന ആരോപണവും ഉയർന്നു. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ മദ്യപിച്ചതായി തെളിഞ്ഞു. തുടർന്ന് നടന്ന അന്വേഷണങ്ങൾക്ക് ശേഷമാണ് നടപടി.
Read more

Recent News

Advertisement