Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Police

ബാലുശ്ശേരി ബസ്‌ സ്റ്റാൻഡിൽ പോലീസ് എയ്ഡ്പോസ്റ്റിന് വേണ്ടി കാത്തിരിപ്പ് തുടരുന്നു

കോഴിക്കോട്: നിത്യേന നൂറിലേറെ ബസ്സുകൾ വന്നെത്തുന്ന ബാലുശ്ശേരി പഞ്ചായത്ത് ബസ്‌സ്റ്റാൻഡിൽ പോലീസ് എയ്ഡ് പോസ്റ്റ് യാഥാർത്ഥ്യമാക്കാൻ ഇനിയും കഴിഞ്ഞില്ല. പഞ്ചായത്ത് ബസ്‌സ്റ്റാൻഡ് ആധുനികവത്‌കരിച്ച സന്ദർഭത്തിൽ പോലീസ് എയ്ഡ് പോസ്റ്റ്, യാത്രക്കാർക്ക് അറിയിപ്പുകൾ നൽകുന്നതിനുള്ള സെന്റർ, പ്രത്യേക വിശ്രമകേന്ദ്രങ്ങൾ, മുലയൂട്ടുകേന്ദ്രം എന്നിവയ്ക്കുവേണ്ടി പ്രത്യേകം സ്ഥലങ്ങൾ സജ്ജമാക്കിയിരുന്നു. ഇവയിൽ മുലയൂട്ടാനുള്ള സ്ഥലം മാത്രമാണ് താത്‌കാലികമായി ഉപയോഗപ്പെടുത്തിയത്. പോലീസ് എയ്‌ഡ് പോസ്റ്റ് മുറിയും, അറിയിപ്പ് കേന്ദ്രവും അടച്ചിട്ടിരിക്കുകയാണ്. ബസ്‌സ്റ്റാൻഡ് ഉദ്ഘാടനം ചെയ്യുന്നതോടൊപ്പം ഈ സൗകര്യങ്ങളെല്ലാം ഉണ്ടാകും എന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. എന്നാൽ […]
Read more

‘അസ്‌ലമിന് തെറ്റ് ബോധ്യപ്പെട്ടു’; നടപടി വേണ്ടെന്ന് ലിന്റോ ജോസഫ് എംഎൽഎ

കോഴിക്കോട്: തനിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതിന് കസ്റ്റഡിയിലായ ലീഗ് പ്രവർത്തകനെതിരെ നടപടി എടുക്കേണ്ടതില്ലെന്ന് ലിൻ്റോ ജോസഫ് എം എൽ എ. പൂത്തൂർമഠം സ്വദേശി അസ്‌ലമാണ് ലിൻ്റോ ജോസഫ് എം എൽ എയ്ക്ക് എതിരെ സോഷ്യൽ മീഡിയയിൽ അധിക്ഷേപ കമന്റിട്ടത്. അസ്‌ലം ക്ഷമാപണം നടത്തിയെന്നും തെറ്റ് ബോധ്യപ്പെട്ടതിനാൽ നടപടി വേണ്ടെന്നും എംഎൽഎ വ്യക്തമാക്കി. തിരുവമ്പാടി എം എൽഎ ലിൻ്റോ ജോസഫിൻ്റെ ശാരീരിക അവശതകളെ സോഷ്യൽ മീഡിയ വഴി അധിക്ഷേപിച്ച സംഭവത്തിൽ ഇന്നലെയാണ് ലീഗ് പ്രവർത്തകനെ പൊലീസ് പിടികൂടിയത്. ഇയാള്‍ […]
Read more

യുവതിയെ പീഡിപ്പിച്ച കേസിൽ ചമൽ സ്വദേശിയായ പ്രതിയെ തേടി പോലീസ്

കോഴിക്കോട് : യുവതിയെ നാലു മാസത്തോളം പീഡിപ്പിച്ച കേസിലെ പ്രതിക്കായി എറണാകുളം നെടുമ്പാശ്ശേരി പോലീസ് തിരച്ചിൽ ആരംഭിച്ചു. സമാന കേസിൽ മുമ്പും പ്രതിയായ ചമൽ പൂവൻ മല സ്വദേശി വിശാൽ ( 31) നെതിരെയാണ് നെടുമ്പാശ്ശേരി പോലീസ് കേസെടുത്തത്. യുവതിയെ നെടുമ്പാശ്ശേരിയിലെ ഹോട്ടലിലും, അപ്പാർട്ട്മെമെൻറിലും എത്തിച്ചാണ് പീഡിപ്പിച്ചത്, യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കിയാണ് നിരന്തരം പീഡനത്തിന് ഇരയാക്കിയത് എന്ന് പരാതിയിൽ പറയുന്നു. പോലീസ് അന്വഷിക്കുന്ന പ്രതി വിദേശത്തേക്ക് കടന്നതായാണ് സൂചന.
Read more

വീടുമാറി കൂടോത്രം; ഈങ്ങാപ്പുഴ സ്വദേശിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു

കോഴിക്കോട്: താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം മുട്ടുകടവ് ഇസ്മയിലിൻ്റെ വീടിനു മുറ്റത്തായിരുന്നു ഇന്നലെ വൈകീട്ട് അജ്ഞാതൻ കുടോത്രം ചെയ്ത വസ്തുക്കൾ നിക്ഷേപിച്ചത്. വീടിൻ്റെ ഗേറ്റ് തുറന്ന ഇയാൾ നിരീക്ഷണം നടത്തി പിന്നീട് വീട്ടുമുറ്റത്ത് കൈയിലുണ്ടായിരുന്ന വസ്തു നിക്ഷേപിച്ച് സ്ഥലം വിട്ടു. ക്യാമറ അടിക്കുന്ന ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയപ്പോഴേക്കും ഇയാൾ സ്ഥലം വിട്ടു. ഇയാളെ തിരഞ്ഞ് വീട്ടുകാർ സ്കുട്ടറിൽ പിന്തുടർന്നു. താമരശ്ശേരി ചെക്ക് പോസ്റ്റിന് സമീപം വെച്ച് ആളെ കണ്ടെത്തി. തുടന്ന് നാട്ടുകാരെ വിളിച്ചു കൂട്ടി ഇയാളെ […]
Read more

കോഴിക്കോട് പൊലീസിനും ഡാൻസാഫ് അംഗങ്ങൾക്കും നേരെ വധഭീഷണി ഉയർത്തി ലഹരി മാഫിയ

കോഴിക്കോട്: ലഹരി മാഫിയക്കെതിരായ നടപടി ശക്തമായതോടെ പൊലീസിനും ഡാൻസാഫ് അംഗങ്ങൾക്കും മയക്ക്മരുന്ന് മാഫിയയുടെ ഭീഷണി. ഉദ്യോഗസ്ഥരെ വകവരുത്താൻ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ റിപ്പോർട്ട്. 2025 ലും 2026 തുടക്കത്തിലുമായി കോഴിക്കോട് നഗരപരിധിയിൽ മയക്കുമരുന്നമായി പിടിയിലായത് നിരവധി പേരാണ്. ഇതിന് പിന്നാലെയാണ് ലഹരി മാഫിയ പൊലീസിലെയും ഡാൻസാഫിലെയും ഉദ്യോഗസ്ഥരെ വകവരുത്താൻ പദ്ധതിയിടുന്നതായി ഇൻ്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നത്. മികച്ച പ്രവർത്തനം കാഴ്ചവെച്ച ഉദ്യോഗസ്ഥർ മയക്കുമരുന്ന് മാഫിയയുടെ നോട്ടപുള്ളികൾ ആയിട്ടുണ്ടെന്നും, പേര് വിവരങ്ങൾ മാധ്യമങ്ങളിലുടെ പുറത്തുവിടുന്നത് ഇവരെ തിരിച്ചറിയാൻ സാധിക്കുന്നതായും രഹസ്യാന്വേഷണ […]
Read more

മെമ്പർക്ക് പൗരാവലിയുടെ ആധാരം

കോഴിക്കോട്: കൈതപൊയിൽ- വെഞ്ചേരി പ്രദേശത്തു നടന്ന മോഷണക്കേസ് പ്രതിയെ കൃത്യമായ നിരീക്ഷണങ്ങൾക്കൊടുവിൽ ദിവസങ്ങൾക്കകം നിയമത്തിനു മുന്നിൽ കൊണ്ട് വന്നു സർവീസ് കാലയളവിൽ വളരെ പ്രശംസനീയമായ മുദ്ര പതിപ്പിച്ച കോടഞ്ചേരി എസ്. ഐ. ജിതേഷ് കെ. എസ്, തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ പുതുപ്പാടി ഗ്രാമ പഞ്ചായത്ത് എട്ടാം വാർഡിൽ നിന്നും മെമ്പറായി തെരെഞ്ഞെടുക്കപ്പെട്ട വ്യാപാരി മെമ്പർ അഷ്‌റഫ്‌ ടി ടി എന്നവരെ കൈതപൊയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് കമ്മിറ്റി മൊമെന്റോ നൽകിയും പൊന്നാട അണിയിച്ചും […]
Read more

കൗൺസിലിംഗിനിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പിറന്നാൾ സമ്മാനം വാഗ്ദാനം ചെയ്ത് വിദ്യാർത്ഥിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ

കോഴിക്കോട്: സ്വന്തം വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ഹൈസ്‌കൂൾ അധ്യാപകൻ പോലീസിന്റെ പിടിയിലായി. ചെറുവണ്ണൂർ ഗവ. വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിലെ അധ്യാപകനായ എം. സജീന്ദ്രബാബു (50) ആണ് അറസ്റ്റിലായത്. ചെറുവണ്ണൂർ ശാരദാമന്ദിരത്തിന് സമീപമാണ് ഇയാൾ താമസിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് 21-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പിറന്നാൾ സമ്മാനം നൽകാമെന്ന് പ്രലോഭിപ്പിച്ച് വിദ്യാർത്ഥിയെ ബൈക്കിൽ തന്റെ വീട്ടിലെത്തിച്ചാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. സ്കൂളിൽ കുട്ടികൾക്കായി നടത്തിയ കൗൺസിലിംഗിനിടെയാണ് വിദ്യാർത്ഥി അധ്യാപകന്റെ ക്രൂരത വെളിപ്പെടുത്തിയത്. കൗൺസിലിംഗിലൂടെ വിവരം പുറത്തുവന്നതോടെ അധികൃതർ […]
Read more

കോഴിക്കോട് നഗരത്തിൽ രണ്ടിടങ്ങളിൽ ലഹരി വേട്ട; അരക്കോടിയോളം രൂപ വില വരുന്ന എംഡിഎംഎയുമായി നാലുപേർ പിടിയിൽ

കോഴിക്കോട്: നഗരത്തിൽ രണ്ട് സ്ഥലങ്ങളിൽ നിന്നായി എംഡിഎംഎയുമായി വിമുക്തഭടൻ ഉൾപ്പെടെ 4 പേർ അറസ്റ്റിലായി. നഗരത്തിലെ മിംസ് ഹോസ്പിറ്റലിനടുത്തുള്ള മർഹബ ലോഡ്ജിൽ മെഡിക്കൽ കോളജ് പൊലീസും ഡാൻസഫും ചേർന്ന് നടത്തിയ പരിശോധനയിൽ 710 ഗ്രാമോളം എംഡിഎംഎയാണ് പിടിച്ചത്. കല്ലാച്ചി വാണിമേൽ സ്വദേശി താഴെ ചെലങ്കണ്ടി വീട്ടിൽ ഷംസീറിനെ (36) അറസ്റ്റ് ചെയ്തു. ഡാൻസഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 17 വർഷത്തോളം വിദേശത്ത് ജോലിചെയ്ത് ആറുമാസം മുമ്പ് നാട്ടിലെത്തിയ പ്രതി നിലവിൽ പാലാഴിയിലെ ഭാര്യ […]
Read more

പാലത്ത് അതിഥി തൊഴിലാളിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

കോഴിക്കോട്: പാലത്ത് കാവിൽ താഴത്ത് വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടത്തിൽ യു.പി. സ്വദേശിയായ അതിഥി തൊഴിലാളിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മുസ്കറാൻ (19) ആണ് മരിച്ചത്. ബാർബർ ഷോപ്പ് ജീവനക്കാരനായിരുന്നു. കുറച്ച് ദിവസങ്ങളായി മുറി അകത്ത് നിന്ന് പൂട്ടിയയിൽ നിലയിലായിരുന്നതും, ദുർഗന്ധം അനുഭവപ്പെട്ടതുമാണ് സമീപവാസികൾക്ക് സംശയം തോന്നാൻ കാരണം. ഇതേ തുടർന്ന് അവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ കാക്കൂർ പൊലീസ് മുറി തുറന്ന് നടത്തിയ പരിശോധനയിലാണ് യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം മൂന്ന് ദിവസത്തെ […]
Read more

താമരശ്ശേരിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ ശബ്ദസന്ദേശം പുറത്ത്

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി അപാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ കാക്കൂർ സ്വദേശിനിയായ ഹസ്നയുടെ ശബ്‌ദസന്ദേശം പുറത്ത്. കൊടി സുനി മുതൽ ഷിബു വരെ കുടുങ്ങുമെന്നും ലഹരി ഇടപാടുകൾ വെളിപ്പെടുത്തുമെന്നും കൂടെ താമസിച്ചിരുന്ന ആദിലിന് അയച്ച ശബ്ദസന്ദേശത്തിൽ പറയുന്നു. ‘എന്റെ ജീവിതം പോയി. നിങ്ങൾ അടിക്കുന്ന ലഹരിയുടെ വിവരങ്ങൾ ഉൾപ്പെടെ എനിക്കറിയാവുന്ന എല്ലാ വിവരങ്ങളും ഞാൻ വെളിപ്പെടുത്തും. കൊടി സുനി മുതൽ ഷിബു വരെ കുടുങ്ങും. പൊലീ സിന്റെ കൈയിൽ നിന്നല്ലേ നിങ്ങൾ രക്ഷപെടൂ, ഞാൻ സോഷ്യൽ മീഡിയയിലൂടെ […]
Read more
Advertisement
WhiteswanTV Footer