Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Police

റെയില്‍വേ സ്‌റ്റേഷന്‍ അടിച്ചുതകര്‍ത്ത് പൊലീസ് പരീക്ഷ ഉദ്യോഗാര്‍ത്ഥികള്‍

പട്‌ന: ബിഹാറിലെ പാടലിപുത്ര റെയിൽവേ സ്റ്റേഷനിൽ വൻ സംഘർഷം. പരീക്ഷ എഴുതാൻ എത്തിയ ഉദ്യോഗാർത്ഥികളും പൊലീസും തമ്മിലാണ് ഏറ്റുമുട്ടൽ നടന്നത്. പരീക്ഷയ്ക്ക് പോകാൻ ആവശ്യമായ ട്രെയിനുകൾ ഒരുക്കിയില്ലെന്നും, ട്രെയിനുകൾ മണിക്കൂറുകളോളം വൈകിയതും പ്രതിഷേധത്തിന് കാരണമായതായും റിപ്പോർട്ടുണ്ട്. ഇതോടെ നൂറുകണക്കിന് വിദ്യാർത്ഥികൾ റെയിൽവേ സ്റ്റേഷനിൽ പ്രതിഷേധവുമായി രംഗത്തെത്തി. രോഷാകുലരായ വിദ്യാർത്ഥികൾ റെയിൽവേ സ്റ്റേഷൻ ഭാഗികമായി തകർത്തതായും, ചിലർ റെയിൽവേ പാളത്തിലിറങ്ങി പ്രതിഷേധിച്ചു. ട്രെയിൻ ഗതാഗതം ഇതോടെ തടസ്സപ്പെട്ടു. സാഹചര്യം നിയന്ത്രിക്കാൻ പൊലീസ് എത്തിയപ്പോൾ സംഘർഷം ഉണ്ടായതായി റിപ്പോർട്ടുണ്ട്. പൊലീസിന് […]
Read more

പാരിയത്തുകാവിൽ കുടുംബങ്ങളെ കുടിയിറക്കില്ല; 5 സെന്റ് വീതം നൽകും

കൊച്ചി: എറണാകുളം പാരിയത്തുകാവിലെ ഭൂമി തർക്കത്തിന് പരിഹാരമായി. സർക്കാർ മുന്നോട്ടുവെച്ച നിർദേശം ഇരുകൂട്ടരും അംഗീകരിച്ചു. ഇതോടെ ദളിത് കുടുംബങ്ങളെ കുടിയിറക്കില്ലെന്ന് ഉറപ്പായി. മലയിടംതുരുത്തിലെ തർക്കഭൂമിക്ക് സമീപം തന്നെ ഓരോ കുടുംബത്തിനും 5 സെന്റ് വീതം ഭൂമി നൽകും. ശങ്കരൻ നായരുടെ സ്ഥലത്താണ് ഭൂമി അനുവദിക്കുക. ഇവിടെ സർക്കാർ പുതിയ വീടുകളും നിർമ്മിച്ചു നൽകും. പുതിയ വീടുകൾ പണിയുന്നത് വരെ നിലവിലുള്ള വീടുകളിൽ തന്നെ കുടുംബങ്ങൾക്ക് താമസിക്കാം. കേസുകൾ പിൻവലിക്കാനും തീരുമാനമായി. സമരക്കാർക്കെതിരെ എടുത്ത കേസുകൾ ഒഴിവാക്കും. കരാർ […]
Read more

സിഐയെ ഭീഷണിപ്പെടുത്തിയ സംഭവം: അര്‍ജുന്‍ ആയങ്കിയുടെ ജാമ്യം റദ്ദാക്കും

കൊച്ചി: കോതമംഗലം സി.ഐയെ സമൂഹമാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് നീക്കം. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയിൽ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. സി.ഐയെ ഭീഷണിപ്പെടുത്തിയതിന് അർജുൻ ആയങ്കിക്കെതിരെ ഐടി ആക്ട് പ്രകാരം കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയ കേസിൽ അർജുൻ ആയങ്കി ഉൾപ്പെടെ ആറുപേരെ കഴിഞ്ഞ മാസം കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമാണ് അർജുൻ സമൂഹമാധ്യമത്തിലൂടെ സി.ഐക്കെതിരെ പോസ്റ്റ് […]
Read more

കൊച്ചിയിൽ പൊലീസുകാരോട് യുവാക്കളുടെ ആക്രോശം: 5പേർ പിടിയിൽ

കൊച്ചി: കൊച്ചിയിൽ മദ്യലഹരിയിൽ പൊലീസിനെ ആക്രമിച്ച കേസിൽ അഞ്ച് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നുവെന്ന വിവരത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് സംഘത്തോടാണ് യുവാക്കൾ ആക്രമണസ്വഭാവം കാണിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ സിറ്റി ട്രാഫിക് സ്റ്റേഷനിലെ എസ്എച്ച്ഒയ്ക്ക് കൈവിരലിന് പരിക്കേറ്റു. അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി. ഇടപ്പള്ളിക്ക് സമീപമുള്ള മരോട്ടിച്ചോട് ജംഗ്ഷനിൽ ആണ് സംഭവം നടന്നത്. കൺട്രോൾ റൂമിൽ ലഭിച്ച പരാതിയെ തുടർന്ന് എത്തിയ പൊലീസ് സംഘത്തോടാണ് യുവാക്കൾ വാക്കേറ്റവും രോഷപ്രകടനവും […]
Read more

10 വയസുകാരിയുടെ ബലാത്സംഗം; ചിരിച്ച് തമാശ പറഞ്ഞ് പൊലീസുകാര്‍; വിമര്‍ശനം- VIDEO

ചെന്നൈ: പത്ത് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിനോടനുബന്ധിച്ച് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ചിരിച്ച് തമാശ പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥര്‍. കോയമ്പത്തൂരില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം. കോയമ്പത്തൂര്‍ വെസ്റ്റ് സോണ്‍ ജനറല്‍ ആര്‍ വി രമ്യ ഭാരതിയും മറ്റ് ഉദ്യോഗസ്ഥരുമാണ് വാര്‍ത്താസമ്മേളനം നടത്തിയത്. കേസിന്റെ അന്വേഷണ പുരോഗതിയെ കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യങ്ങളിലാണ് ഉദ്യോഗസ്ഥര്‍ പൊട്ടിച്ചിരിച്ചത്. കേസിലെ പ്രതികളെ വളരെ വേഗത്തില്‍ പിടികൂടിയതിനെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു അവര്‍.വിഡിയോയില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥള്‍ ഉള്‍പ്പെടെ പൊട്ടിച്ചിരിക്കയും പരസ്പരം തമാശ പറയുകയും […]
Read more

ബീമാപള്ളി പോലീസ് വെടിവെപ്പ്: മലയാളി പൊതുബോധം തമസ്‌കരിക്കാൻ ശ്രമിക്കുന്ന സ്വതന്ത്ര കേരള ചരിത്രത്തിലെ ഏറ്റവും ക്രൂരമായ പോലീസ് വേട്ടയുടെ രാഷ്ട്രീയം

കേരളത്തിന്റെ രാഷ്ട്രീയ സാമുദായിക ചരിത്രത്തിൽ ഒരിക്കലും മായ്ച്ചുകളയാൻ കഴിയാത്ത കറുത്ത അധ്യായമാണ് 2009 മെയ് 17-ന് തിരുവനന്തപുരത്തെ തീരദേശ മേഖലയായ ബീമാപള്ളിയിൽ അരങ്ങേറിയ പോലീസ് വെടിവെപ്പ്. സ്വതന്ത്ര കേരളത്തിന്റെ ചരിത്രത്തിൽ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഏറ്റവും വലിയ രണ്ടാമത്തെ വെടിവെപ്പായിട്ടും, ആറ് നിരപരാധികളായ മനുഷ്യർ ജീവനറ്റ് വീണിട്ടും, അമ്പതിലധികം പേർക്ക് വെടിയേറ്റ് മാരകമായി പരിക്കേറ്റിട്ടും മലയാളി പൊതുസമൂഹം ഇന്നും ഈ ദുരന്തത്തെ ഒരപകടം പോലെ കാണാനോ അല്ലെങ്കിൽ പൂർണ്ണമായി മറന്നുകളയാനോ ആണ് ആഗ്രഹിക്കുന്നത്. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയും കോടിയേരി […]
Read more

മിഠായി വാങ്ങാൻ പോയ പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി പിടിയിൽ

ഗുഡ്ഗാവ്:വീടിനടുത്തുള്ള കടയിലേക്ക് മിഠായി വാങ്ങാൻ പോയ എട്ടുവയസുകാരിയെ തന്ത്രപൂർവ്വം വിളിച്ചുവരുത്തി പീഡിപ്പിച്ച പ്രതിയെ ഹരിയാനയിലെ നൂഹ് ജില്ലയിൽ പോലീസ് പിടികൂടി. കഴിഞ്ഞ വ്യാഴാഴ്ചയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. വീട്ടിൽ നിന്നും കടയിലേക്ക് ഒറ്റയ്ക്ക് പോയ കുട്ടിയെ മയക്കുമരുന്നിന് അടിമയായ പ്രതി തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡനത്തിന് ഇരയാക്കുകയായിരുന്നു. പ്രതിയുടെ കൈകളിൽ നിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തിയ പെൺകുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ വെള്ളിയാഴ്ച തന്നെ പോലീസ് […]
Read more

നിയുക്ത എംഎൽഎ ഒ.എസ് അംബികയെ സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചു;പ്രതിക്കെതിരെ കേസെടുത്ത് ആറ്റിങ്ങൽ പോലീസ്

ആറ്റിങ്ങൽ:നിയുക്ത എംഎൽഎ ഒ.എസ് അംബികയ്ക്കെതിരെ ഫേസ്ബുക്കിലൂടെ അധിക്ഷേപകരമായ പരാമർശം നടത്തിയ സംഭവത്തിൽ പോലീസ് കേസെടുത്തു. നിയമസഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ നിന്നും ഉജ്ജ്വല വിജയം കൈവരിച്ചതിന് പിന്നാലെ വോട്ടർമാർക്ക് നന്ദി അറിയിച്ചുകൊണ്ട് എംഎൽഎ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് അപകീർത്തികരമായ കമന്റ് പ്രത്യക്ഷപ്പെട്ടത്. രാജേഷ് കുടുക്ക എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നാണ് അശ്ലീല ചുവയുള്ളതും സ്ത്രീത്വത്തെ അപമാനിക്കുന്നതുമായ പരാമർശങ്ങൾ ഉണ്ടായത്. ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയെ ഇത്തരത്തിൽ പരസ്യമായി അധിക്ഷേപിച്ചത് ശ്രദ്ധയിൽപ്പെട്ടതോടെ എംഎൽഎ നേരിട്ട് ആറ്റിങ്ങൽ പോലീസ് […]
Read more

മൂന്ന് മണിക്കൂറിനിടെ സമീപിച്ചത് 40 പുരുഷന്മാർ അനുഭവങ്ങളുമായി സുമതി ഐപിഎസ്

ഹൈദരാബാദ്:ഹൈദരാബാദ് നഗരത്തിലെ തെരുവുകൾ രാത്രികാലങ്ങളിൽ സ്ത്രീകൾക്ക് എത്രത്തോളം സുരക്ഷിതമാണെന്ന് നേരിട്ടറിയാൻ മൽക്കാജ്ഗിരി പൊലീസ് കമ്മീഷണർ സുമതി ഐപിഎസ് നടത്തിയ ധീരമായ പരീക്ഷണം ചർച്ചയാകുന്നു. ഔദ്യോഗിക പദവികൾ മാറ്റിവെച്ച് ഒരു സാധാരണ സ്ത്രീയെപ്പോലെ അർധരാത്രിയിൽ നഗരത്തിലെ ബസ് സ്റ്റോപ്പിൽ തനിച്ച് കാത്തുനിന്ന ഉദ്യോഗസ്ഥയെ തേടിയെത്തിയത് അമ്പരപ്പിക്കുന്ന അനുഭവങ്ങളായിരുന്നു. വെറും മൂന്ന് മണിക്കൂറിനുള്ളിൽ നാൽപ്പതോളം പുരുഷന്മാരാണ് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥയാണെന്ന് തിരിച്ചറിയാതെ സുമതിയെ സമീപിച്ചത്. ഇവരിൽ പലരും മദ്യപിച്ചിരുന്നതായും ചിലർ ലഹരിവസ്തുക്കൾ ഉപയോഗിച്ചതായും സംശയിക്കുന്നു. വിദ്യാർത്ഥികളും വിവിധ സ്ഥാപനങ്ങളിൽ […]
Read more

പൊലീസ് സേനയിൽ അഴിച്ചു പണി; ഇടതു അനുകൂല സംഘടനയിലെ ഉദ്യോഗസ്ഥരെ മാറ്റി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പൊലീസ് സേനയിൽ വ്യാപക അഴിച്ചുപണി. നഗരത്തിലെ പ്രധാന തസ്തികകളിൽ ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചതോടെ സംഘടനാ തലത്തിലുള്ള തർക്കങ്ങളും ഉയർന്നു. തിരുവനന്തപുരം നഗരത്തിലെ റൈറ്റർ, അസിസ്റ്റന്റ് റൈറ്റർ തസ്തികകളിലുള്ള ഉദ്യോഗസ്ഥരെയാണ് പ്രധാനമായും മാറ്റിയത്. എ.ആർ. ക്യാമ്പ്, കൺട്രോൾ റൂം, ട്രാഫിക് വിഭാഗം, കമ്മീഷണർ ഓഫീസ് എന്നിവിടങ്ങളിലെ ജീവനക്കാരെയും മാറ്റി നിയമിച്ചു. ഇതിൽ ഇടതുപക്ഷ അനുകൂല സംഘടനയിലെ ഉദ്യോഗസ്ഥരെ മാറ്റിയതായി ആരോപണമുണ്ട്. പകരം വലതുപക്ഷ അനുകൂല ഉദ്യോഗസ്ഥരെ നിയമിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. മുൻപ് ഇടതു […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix