Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സിഐയെ ഭീഷണിപ്പെടുത്തിയ സംഭവം: അര്‍ജുന്‍ ആയങ്കിയുടെ ജാമ്യം റദ്ദാക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കോതമംഗലം സി.ഐയെ സമൂഹമാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ അർജുൻ ആയങ്കിയുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് നീക്കം. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയിൽ പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. സി.ഐയെ ഭീഷണിപ്പെടുത്തിയതിന് അർജുൻ ആയങ്കിക്കെതിരെ ഐടി ആക്ട് പ്രകാരം കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയ കേസിൽ അർജുൻ ആയങ്കി ഉൾപ്പെടെ ആറുപേരെ കഴിഞ്ഞ മാസം കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമാണ് അർജുൻ സമൂഹമാധ്യമത്തിലൂടെ സി.ഐക്കെതിരെ പോസ്റ്റ് പങ്കുവെച്ചത്.

കോതമംഗലം സി.ഐ പ്രശാന്തിനെ ലക്ഷ്യമിട്ടായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. പൊലീസ് നടപടിക്കെതിരെ വിമർശനവും ഭീഷണിസ്വരമുള്ള പരാമർശങ്ങളും പോസ്റ്റിലുണ്ടായിരുന്നു. ഇതിനെ തുടർന്നാണ് പൊലീസ് നിയമനടപടികൾ ശക്തമാക്കുകയും ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കുകയും ചെയ്തത്.

Advertisement
WhiteswanTV Footer