Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പാരിയത്തുകാവിൽ കുടുംബങ്ങളെ കുടിയിറക്കില്ല; 5 സെന്റ് വീതം നൽകും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: എറണാകുളം പാരിയത്തുകാവിലെ ഭൂമി തർക്കത്തിന് പരിഹാരമായി. സർക്കാർ മുന്നോട്ടുവെച്ച നിർദേശം ഇരുകൂട്ടരും അംഗീകരിച്ചു. ഇതോടെ ദളിത് കുടുംബങ്ങളെ കുടിയിറക്കില്ലെന്ന് ഉറപ്പായി. മലയിടംതുരുത്തിലെ തർക്കഭൂമിക്ക് സമീപം തന്നെ ഓരോ കുടുംബത്തിനും 5 സെന്റ് വീതം ഭൂമി നൽകും. ശങ്കരൻ നായരുടെ സ്ഥലത്താണ് ഭൂമി അനുവദിക്കുക. ഇവിടെ സർക്കാർ പുതിയ വീടുകളും നിർമ്മിച്ചു നൽകും. പുതിയ വീടുകൾ പണിയുന്നത് വരെ നിലവിലുള്ള വീടുകളിൽ തന്നെ കുടുംബങ്ങൾക്ക് താമസിക്കാം.

കേസുകൾ പിൻവലിക്കാനും തീരുമാനമായി. സമരക്കാർക്കെതിരെ എടുത്ത കേസുകൾ ഒഴിവാക്കും. കരാർ തയ്യാറാക്കി ഇരുകൂട്ടരും ഒപ്പുവെക്കും. ഇതിന്റെ നടപ്പാക്കൽ ഉറപ്പാക്കാൻ ജില്ലാ ഭരണകൂടം, പൊലീസ്, ജനപ്രതിനിധികൾ എന്നിവർക്ക് ചുമതല നൽകി. സമരം സമിതിയും തീരുമാനം അംഗീകരിച്ച് സമരം അവസാനിപ്പിച്ചു. ഒരു വർഷത്തിനകം വീടുകളുടെ നിർമ്മാണം പൂർത്തിയാക്കുമെന്ന് അറിയിച്ചു.

മെയ് 20-ന് നടന്ന കുടിയൊഴിപ്പിക്കൽ ശ്രമത്തെ തുടർന്നാണ് പ്രശ്നം രൂക്ഷമായത്. അന്ന് പൊലീസ് ഇടപെടലും പ്രതിഷേധവും ഉണ്ടായതോടെയാണ് സാഹചര്യം വഷളായത്. പിന്നീട് നടത്തിയ ചർച്ചകളിലൂടെയാണ് ഇപ്പോൾ പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയത്.

Advertisement
WhiteswanTV Footer