Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Politics

അനധികൃത കുടിയേറ്റക്കാർക്ക് ഗ്വാണ്ടനാമോ തടവറ; ട്രംപിന്റെ ഉത്തരവ് വിവാദത്തിൽ

വാഷിംഗ്ടൺ: അനധികൃത കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും ഗ്വാണ്ടനാമോയിൽ അടയ്ക്കാൻ തീരുമാനവുമായി ഡോണൾഡ് ട്രംപ്. ഇതിനായി ഗ്വാണ്ടനാമോ തടവറ വിപുലീകരിക്കാൻ ട്രംപ് ഉത്തരവിട്ടിട്ടു. മുപ്പതിനായിരം പേരെ താമസിപ്പിക്കാൻ കഴിയുന്ന രീതിയിലാണ് തടവറയുടെ ശേഷി കൂട്ടാനൊരുങ്ങുന്നത്. രേഖകളില്ലാത്ത കുടിയേറ്റക്കാരെയും അഭയാർത്ഥികളെയും ഇവിടെ തടവിലാക്കാനാണ് പദ്ധതി. ക്യൂബയോട് ചേർന്ന് നിലകൊള്ളുന്ന ഗ്വാണ്ടനാമോ തടവറ ഭീകരരെ പാർപ്പിച്ചിരുന്ന കുപ്രസിദ്ധ തടവറയാണെന്നതും ഇതിനെതിരായ വിമർശനങ്ങൾ ശക്തമാകാൻ കാരണമായിട്ടുണ്ട്. ഡോണൾഡ് ട്രംപിന്റെ തീരുമാനം അതിക്രൂരമാണെന്നാണു ക്യൂബ സർക്കാരിന്റെ പ്രതികരണം.
Read more

കുംഭമേളയിൽ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയില്ല; കൂട്ടമരണത്തില്‍ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

കുംഭമേളയില്‍ ആസൂത്രണം ചെയ്യുന്നതില്‍ സര്‍ക്കാരിന് തെറ്റുപറ്റിയെന്നും ബിജെപി സര്‍ക്കാര്‍ കുംഭമേള സ്വയം പ്രമോഷനുള്ള സ്ഥലമായാണ് കണക്കാക്കാക്കുന്നതെന്നും സമാജ്വാദി പാര്‍ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ആളുകള്‍ക്ക് ടോയ്ലറ്റ് പോലുള്ള പ്രാഥമിക ആവശ്യങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്നത് സര്‍ക്കാരിന്റെ കണ്ണില്‍പ്പെടുന്നില്ല മാത്രമല്ല വിഐപികള്‍ക്ക് വരാന്‍ റോഡ് വണ്‍വേ ആക്കുന്നതിനാല്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നത് സാധാരണ ജനങ്ങളാണ്. അതിനാല്‍ സര്‍ക്കാര്‍ തന്നെ ഇതിന് പരിഹാരമുണ്ടാക്കണം കുംഭമേളയില്‍ തിക്കിലും തിരക്കിലുംപ്പെട്ട് പത്തിലധികം പേര്‍ മരിച്ച സംഭവത്തിലാണ് അഖിലേഷ് യാദവ് രോക്ഷ വിമർശനം നടത്തിയത്.
Read more

തൃശൂർ, ആലത്തൂർ മണ്ഡലങ്ങളിലെ തോൽവി; റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യവുമായി പോസ്റ്റർ

തൃശൂർ: ജില്ലയിലെ ഡിസിസി പരിസരത്തും നഗരത്തിന്റെ വിവിധ ഇടങ്ങളിലും ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവി പരാമർശിച്ച് വീണ്ടും പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. തൃശൂർ, ആലത്തൂർ ലോക്സഭാ മണ്ഡലങ്ങളിലെ പരാജയം വിശകലനം ചെയ്ത കെപിസിസി അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്ന ആവശ്യം പോസ്റ്ററുകളിലൂടെ ഉയർന്നു. തോൽവിക്ക് ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ‘കോൺഗ്രസ് കൂട്ടായ്മ’ എന്ന പേരിൽ പോസ്റ്ററിൽ ആവശ്യപ്പെട്ടിരിക്കുന്നു. തൃശൂരിൽ കെ. മുരളീധരൻ ലോക്സഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ ഡിസിസി ഓഫിസിനു മുന്നിൽ സമാനമായ പോസ്റ്ററുകൾ നേരത്തെ പ്രത്യക്ഷപ്പെട്ടിരുന്നു. അന്ന്, കെ. മുരളീധരന്‌ […]
Read more

സന്ദീപ് വാര്യരെ പാർട്ടിയുടെ വക്താവായി പ്രഖ്യാപിച്ച് കെപിസിസി അധ്യക്ഷൻ

തിരുവനന്തപുരം: ബിജെപി വിട്ട് കോൺഗ്രസിലെത്തിയ സന്ദീപ് വാര്യരെ കെപിസിസി വക്താവായി നിയമിച്ചു. നിലവിലെ കോൺഗ്രസ് പാർട്ടി വക്താക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തിക്കൊണ്ട് സംസ്ഥാന അധ്യക്ഷൻ കെ സുധാകരൻ തീരുമാനമെടുത്തതായി പാർട്ടി ജനറൽ സെക്രട്ടറി എം ലിജു നേതാക്കൾക്ക് കത്തയച്ചു. ഇനി കോൺഗ്രസിനെ പ്രതിനിധീകരിച്ച് സന്ദീപ് വാര്യർ ചാനൽ ചർച്ചകളിൽ പങ്കെടുക്കും. അഡ്വ ദീപ്തി മേരി വർഗീസാണ് കെപിസിസി മീഡിയ വിഭാഗം ഇൻ ചാർജ്.
Read more

വയനാട് ഡിസിസി യോഗത്തിൽ വാക്ക് പോര്; പ്രസിഡന്‍റും എംഎൽഎയും രാജിവയ്ക്കണമെന്ന് ആവശ്യം

കൽപ്പറ്റ: വയനാട് ഡിസിസി യോഗത്തിൽ നേതാക്കൾ തമ്മിൽ കടുത്ത വാക്ക് പോര്. ഡിസിസി ട്രഷറർ എൻ എം വിജയന്‍റെ മരണത്തിന് പിന്നാലെ ഉയർന്ന വിവാദത്തെ ചൊല്ലിയാണ് തർക്കം രൂക്ഷമായത്. ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചനും എംഎൽഎ ഐ സി ബാലകൃഷ്ണനും രാജിവയ്ക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. വയനാടിന്‍റെ ചുമതലയുള്ള നേതാവ് സണ്ണി ജോസഫ്, ടി എൻ പ്രതാപൻ തുടങ്ങിയവരും ഡിസിസി യോഗത്തിൽ പങ്കെടുത്തിരുന്നു. എൻ എം വിജയന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കെപിസിസി അന്വേഷണ സമിതി ഇന്നലെ […]
Read more

തൃഷ സിനിമ വിടാനൊരുങ്ങുന്നു?രാഷ്ട്രീയ പ്രവേശനത്തിനുള്ള നീക്കമെന്ന് പ്രചാരണം

തെന്നിന്ത്യന്‍ നടി തൃഷാ കൃഷ്ണന്‍ സിനിമാ മേഖലയിൽ നിന്നും വിടാനൊരുങ്ങുന്നതായി അഭ്യൂഹം. തമിഴിലെ സിനിമാ നിരീക്ഷന്‍ അന്തനന്റെ വാക്കുകള്‍ ചുവടുപിടിച്ചാണ് ഈ പ്രചാരണം. സിനിമാരംഗം വിടുന്ന കാര്യം തൃഷ അമ്മയുമായി സംസാരിച്ചുവെന്നും തമിഴ് മാധ്യമങ്ങള്‍ പുറത്ത് വിടുന്ന റിപ്പോർട്ട്.തൃഷയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത് ഒരുപിടി ചിത്രങ്ങളാണ്. ‘ഐഡന്റിറ്റി’ യാണ് തൃഷയുടെ മലയാളത്തിൽ പുറത്തിറങ്ങിയ ഏറ്റവും ഒടുവിലത്തെ ചിത്രം. അജിത്തിനൊപ്പം അഭിനയിക്കുന്ന വിടാമുയര്‍ച്ചി, ഗുഡ് ബാഡ് അഗ്ലി എന്നീ ചിത്രങ്ങൾ അടുത്തു തന്നെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. കൂടാതെ മണിരത്‌നത്തിന്റെ സംവിധാനത്തിൽ […]
Read more

കെജ്‌രിവാളിനെതിരെ 100കോടിയുടെ മാനനഷ്ടകേസ് നൽകും: ബിജെപി നേതാവ് പർവേഷ് വർമ്മ

ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാളിനെതിരെ നൂറ് കോടിയുടെ മാനനഷ്ടകേസ് നൽകുമെന്ന് ബിജെപി നേതാവ് പർവേഷ് വർമ്മ. തന്റെ വാക്കുകൾ കെജ്‌രിവാൾ വളച്ചൊടിച്ചുവെന്നാണ് പർവേഷ് വർമ്മയുടെ ആരോപണം. കെജ്‌രിവാളും പഞ്ചാബ് മുഖ്യമന്ത്രി ഭ​ഗവന്ത് മാനും സർക്കാർ സംവിധാനങ്ങൾ ദുരുപയോ​ഗിക്കുന്നുവെന്നും ബിജെപി കുറ്റപ്പെടുത്തി. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്പരാതി നൽകി.
Read more

തട്ടിക്കൊണ്ടുപോയി മർദിച്ച കേസ്; രഹസ്യമൊഴി നൽകി സിപിഎം കൗൺസിലർ കലാ രാജു

കൂത്താട്ടുകുളം: കോലഞ്ചേരി കോടതിയിൽ രഹസ്യമൊഴി നൽകി സിപിഎം കൂത്താട്ടുകുളം ന​ഗരസഭ കൗൺസിലർ കല രാജു. കൂത്താട്ടുകുളം നഗരസഭ കൗൺസിലറെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന കേസിലാണ് രഹസ്യമൊഴി. അതെസമയം തന്നെ ഭീഷണിപ്പെടുത്തിയാണ് വീഡിയോ ചിത്രീകരിച്ചതെന്ന് കല പറഞ്ഞു. മക്കളെ കൊല്ലുമെന്ന് കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും അതിന്റെ തെളിവ് കയ്യിലുണ്ടെന്നുമാണ് കലയുടെ വെളിപ്പെടുത്തൽ. പാർട്ടിയെ ഒരിക്കലും വിശ്വസിക്കാൻ പറ്റില്ല. സിപിഎമ്മിൽ തുടരാൻ ഇനി ആ​ഗ്രഹമില്ലെന്നും കല പറഞ്ഞു. പുതിയ രാഷ്ട്രീയ നിലപാടിനെക്കുറിച്ച് നിലവിൽ ചിന്തിച്ചിട്ടില്ലെന്നും കല വ്യക്തമാക്കി.
Read more

സിപിഎമ്മിന്റെ സാമ്പത്തിക കണക്ക്; വരവ് 167.63 കോടി, ചെലവ് 127.28 കോടി

ന്യൂഡൽഹി: 2023–24 സാമ്പത്തിക വർഷത്തെ സിപിഎമ്മിന്റെ ആകെ വരുമാനം 167.63 കോടി രൂപയും ചെലവ് 127.28 കോടി രൂപയും ആണെന്ന്കണക്ക്. തിരഞ്ഞെടുപ്പു കമ്മിഷനു നൽകിയ വാർഷിക വരുമാനക്കണക്കിലാണ് ഈ വിവരങ്ങൾ പരാമർശിക്കുന്നത്. 2022–23 ൽ 141.66 കോടി രൂപയായിരുന്നു വാർഷിക വരുമാനം. ഇതുമായി താരതമ്യം ചെയ്യുമ്പോൾ 25.97 കോടി രൂപയുടെ വർധനയുണ്ടായി. 2023–24 ൽ സിപിഐയുടെ വാർഷിക വരുമാനം 19.54 കോടി രൂപയും ചെലവ് 13.80 കോടി രൂപയുമാണ്. 2022–23 ൽ നിന്ന് 4.22 കോടി രൂപയുടെ […]
Read more

കാന്തപുരത്തിന്റെ പരാമർശത്തെ വിമർശിച്ച് എം.വി. ഗോവിന്ദൻ

പാലക്കാട്: കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാര്‍ മെക് സെവന്‍ വ്യായാമക്കൂട്ടായ്മയ്‌ക്കെതിരേ നടത്തിയ പരാമര്‍ശത്തില്‍ പരോക്ഷവിമര്‍ശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ രംഗത്ത്. പൊതുവിടങ്ങളിലേക്ക് സ്ത്രീകളിറങ്ങരുത് എന്നത് പിന്തിരിപ്പന്‍ നിലപാടാണെന്ന് എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. അങ്ങനെ ശാഠ്യമുള്ളവര്‍ക്ക് പിടിച്ചുനില്‍ക്കാനാകില്ലെന്നും പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകേണ്ടി വരുമെന്നും എം.വി ഗോവിന്ദന്‍ കൂട്ടിച്ചേർത്തു. സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തെല്ലാം അന്ധവിശ്വാസജടിലമായ നിലപാടുകളെ കൃതമായി വെല്ലുവിളിച്ചുകൊണ്ടാണ് സ്ത്രീകളും പൊതുസമൂഹവും മുന്നോട്ട് വന്നിട്ടുള്ളത്. പുരുഷമേധാവിത്വ കേന്ദ്രീകൃതമായ സമൂഹത്തിന്റെ […]
Read more
Advertisement
WhiteswanTV Footer