Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Pravasam

യുഎഇയില്‍ പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം

അബുദാബി: യുഎഇയില്‍ പൊതുമാപ്പ് കാലാവധി അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. താമസവിസ നിയമലംഘകര്‍ക്ക് പിഴയില്ലാതെ രാജ്യം വിടാനും താമസരേഖകള്‍ ശരിയാക്കാനുമുള്ള അവസരമാണിത്. ഡിസംബര്‍ 31ന് മുമ്പ് താമസം നിയമവിധേയമാക്കാതെ രാജ്യത്ത് തുടരുന്നവര്‍ കടുത്ത ശിക്ഷ നേരിടേണ്ടി വരും. നിലവിലുള്ളത് അവസാന അവസരമാണെന്നും ഇത് പ്രയോജനപ്പെടുത്തണമെന്നും പൊതുമാപ്പ് ഇനി നീട്ടില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പൊതുമാപ്പ് കാലയളവില്‍ രാജ്യം വിടുന്നവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും പുതിയ വിസയില്‍ രാജ്യത്തേക്ക് തിരികെയെത്താന്‍ അനുമതിയുണ്ട്. സെപ്തംബര്‍ ഒന്നിന് ആരംഭിച്ച രണ്ട് മാസത്തെ പൊതുമാപ്പ് പിന്നീട് […]
Read more

യാത്രക്കാരെ സ്വാഗതം ചെയ്ത് ദുബായ് വിമാനത്താവളം

ക്രിസ്മസ് പുതുവത്സര അവധി വരാനിരിക്കെ തിരക്ക് നിയന്ത്രിക്കാന്‍ തയ്യാറെടുത്ത് ദ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സ്. ദുബായിലെത്തുന്ന യാത്രക്കാരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ സഞ്ചാരികള്‍ക്ക് മികച്ച അനുഭവം നല്‍കുന്നതിനും ദുബായ് സജ്ജമാണെന്നും അധികൃതര്‍ പറഞ്ഞു. അവധിക്കാലമായതിനാല്‍തന്നെ എമിറേറ്റിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനവ് പ്രതീക്ഷിക്കുന്നുണ്ടെന്നും അതിനായി ദുബായ് സജ്ജമാണെന്നും ഡയറക്ടര്‍ ജനറല്‍ ലെഫ്. ജന മുഹമ്മദ് അല്‍ മറി പറഞ്ഞു. ഡിസംബര്‍ 13 മുതല്‍ 31 വരെയുളള ദിവസങ്ങളില്‍ […]
Read more

രൂപയുടെ വിനിമയ നിരക്ക് സര്‍വകാല റെക്കോര്‍ഡില്‍

അബുദാബി: ദിര്‍ഹവുമായുള്ള രൂപയുടെ വിനിമയ നിരക്ക് സര്‍വകാല റെക്കോര്‍ഡില്‍. ഒരു മാസത്തിനിടെ 15 പൈസയുടെ നേട്ടമാണ് ഉണ്ടായത്. ഇന്നലെ ഒരു യുഎഇ ദിര്‍ഹത്തിന് എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളില്‍ ഇന്നലെ 23.05 രൂപയാണ് നല്‍കിയത്. 23.17 പൈസയായിരുന്നു ഓണ്‍ലൈന്‍ നിരക്ക്. ബോട്ടിമിലും ഇത്തിസലാത്തിന്റെ ഇ ആന്‍ഡ് മണി ആപ്പിലും 23.16 രൂപ നല്‍കിയിരുന്നു. വിനിമയ നിരക്ക് മെച്ചപ്പെട്ടിട്ടും എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളില്‍ കാര്യമായ തിരക്ക് അനുഭവപ്പെട്ടില്ല. പ്രവാസികള്‍ക്ക് ശമ്പളം ലഭിക്കാന്‍ ഇനിയും 10 ദിവസം അവശേഷിക്കുന്നതിനാല്‍ ഈ മെച്ചപ്പെട്ട വിനിമയ നിരക്ക് […]
Read more

അബ്ദുല്‍ റഹീമിന്റെ മോചനം: കേസ് വിധി പറയാന്‍ മാറ്റിവെച്ചു

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചന ഉത്തരവില്‍ വിധി പറയാന്‍ മാറ്റി. ഇന്ന് മോചന ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കോടതി വിധി പറയാന്‍ വേണ്ടി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു. പബ്ലിക് പ്രോസ്‌ക്യൂഷന്‍ സമര്‍പ്പിച്ച വാദങ്ങള്‍ ഖണ്ഡിച്ച് സമര്‍പ്പിച്ച വിശദാംശങ്ങള്‍ കോടതി ഫയലില്‍ സ്വീകരിക്കുകയും വിധിപറയാന്‍ കേസ് മാറ്റുകയും ചെയ്തു. അടുത്ത സിറ്റിങ് തീയതി ഉടന്‍ ലഭിക്കുമെന്നും റിയാദ് സഹായ സമിതി അറിയിച്ചു. കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി […]
Read more

നാലാമത് റെഡ്‌ സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ജിദ്ദയിൽ

റിയാദ്: നാലാമത് റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് വ്യാഴാഴ്ച്ച ആരംഭമായി. ജിദ്ദയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം ‘ദ ന്യൂ ഹൗസ് ഓഫ് ഫിലിം’ എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് നടക്കുന്നത്. മേള ഈ മാസം 14 വരെ നീണ്ടുനിൽക്കും. ജിദ്ദ ബലദിലെ പുതുതായി നിര്‍മിച്ച അഞ്ച് തിയേറ്ററുകളടക്കമുള്ള വേദികളിലാണ് ചിത്രങ്ങളുടെ പ്രദർശനം. ഈജിപ്ഷ്യൻ സംവിധായകൻ കരീം അൽ ഷെനാവിയുടെ ‘ദ ടെയ്ല്‍ ഓഫ് ഡെയ്‌സ് ഫാമിലി’ എന്ന സിനിമയായിരുന്നു ഉദ്‌ഘാടന ചിത്രം. 48 ലോക പ്രീമിയറുകൾ, 66 അറബ് […]
Read more

സുരക്ഷാ പരിശോധനകള്‍ കർശനമാക്കി; നിയമലംഘകരെ നാടുകടത്തി സൗദി

റിയാദ്: സൗദി അറേബ്യയിൽ തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനുള്ള പരിശോധനകള്‍ കർശനമാക്കി. സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നവംബര്‍ 21 മുതല്‍ 27 വരെയുള്ള ദിവസങ്ങളിൽ പത്തൊൻപതിനായിരത്തോളം പേരെ പിടികൂടി. നിയമലംഘകരായ പതിനായിരത്തോളം പേരെ നാടുകടത്തി. സുരക്ഷാസേനയുടെ വിവിധ യൂണിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും നടത്തിയ സംയുക്ത ഫീൽഡ് പരിശോധനയിലാണ് പ്രതികൾ പിടിക്കപ്പെട്ടത്. ഇവർക്ക് വിവിധ സഹായങ്ങൾ നൽകിയ 22 പേര്‍ കൂടി പിടിയിലായിട്ടുണ്ട്. സംഭവത്തിത്തെ തുടർന്ന് അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ച് എത്തുന്നവർക്ക് […]
Read more

സൗദി എം ഒ എച്ചില്‍ സ്റ്റാഫ്നഴ്സ് ഒഴിവുകൾ; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് (വനിതകള്‍) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. ബേൺസ്, ക്രിട്ടിക്കൽ കെയർ യൂണിറ്റ് (സിസിയു), ഡയാലിസിസ്, എമർജൻസി റൂം (ഇ ആർ), ഐസിയു (അഡൾട്ട്), എൻ ഐ സി യു (ന്യൂബോൺ ഇന്റന്‍സീവ് കെയർ യൂണിറ്റ്), ഓങ്കോളജി, ഓപ്പറേറ്റിംഗ് റൂം (ഒ ആർ), പിഐസിയു (പീഡിയാട്രിക് ഇന്റന്‍സീവ് കെയർ യൂണിറ്റ്), റിക്കവറി എന്നീ സ്പെഷ്യാലിറ്റികളിലാണ് ഒഴിവുകള്‍. നഴ്സിങില്‍ ബി.എസ്.സി പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസയോഗ്യതയും സ്പെഷ്യാലിറ്റികളില്‍ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയമുളള ഉദ്യോഗാര്‍ഥികള്‍ക്ക് […]
Read more

അബ്ദുല്‍ റഹീമിന്റെ മോചനം മാത്രമാണ് തങ്ങളുടെ ലക്ഷ്യം: റിയാദ് സഹായസമിതി

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനം മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് റിയാദ് സഹായസമിതി. മകനെ ജയിലില്‍ വെച്ച് കാണാന്‍ റിയാദിലെത്തിയ ഉമ്മ ഫാത്തിമയ്ക്കും സഹോദരന്‍ നസീറിനും നല്‍കിയ സ്വീകരണ പരിപാടിയിലാണ് സമിതി ഭാരവാഹികള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. ‘റഹീമിന്റെ ഉമ്മക്കൊപ്പം’ എന്ന പേരില്‍ നടന്ന യോഗത്തില്‍ വളരെ വൈകാരികമായ രംഗങ്ങള്‍ക്കാണ് റിയാദ് പൊതുസമൂഹം സാക്ഷിയായത്. കഴിഞ്ഞ 18 വര്‍ഷക്കാലം നിയമസഹായ സമിതി അബ്ദുല്‍ റഹീമിന്റെ മോചനത്തിന് വേണ്ടി നടത്തിവരുന്ന അക്ഷീണമായ പ്രവര്‍ത്തനങ്ങള്‍ ഭാരവാഹികള്‍ വിശദീകരിച്ചു. […]
Read more

ഒമാനില്‍ താമസ കെട്ടിടത്തിന് തീപിടിച്ചു: ആറുപേരെ രക്ഷപെടുത്തി

മസ്‌കറ്റ്: ഒമാനില്‍ താമസ കെട്ടിടത്തിന് തീപിടിച്ചു. കെട്ടിടത്തില്‍ നിന്ന് ആറുപേരെ രക്ഷപ്പെടുത്തി. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ സീബ് വിലായത്തിലെ താമസകെട്ടിടത്തിനാണ് തിങ്കളാഴ്ച വൈകിട്ട് തീപിടിത്തമുണ്ടായത്. സംഭവ സമയത്ത് കെട്ടിടത്തില്‍ ആറ് പേരാണ് ഉണ്ടായിരുന്നത്. സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റിയുടെ അഗ്‌നിശമന സേനാംഗങ്ങള്‍ തീപിടിത്തം നിയന്ത്രണവിധേയമാക്കി. ഹൈഡ്രോളിക് ക്രെയിന്‍ ഉപയോഗിച്ച് എല്ലാ താമസക്കാരെയും രക്ഷപെടുത്തി. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു.
Read more

ഉമ്മയുമായി ജയിലില്‍വെച്ചുളള കൂടിക്കാഴ്ചയ്ക്ക് മനസ്സ് അനുവദിച്ചില്ല: അബ്ദുള്‍ റഹീം

റിയാദ്: ഉമ്മയെ ജയിലില്‍ വെച്ച് കാണാന്‍ അനുവദിക്കാത്തതിന്റെ കാരണം തുറന്ന് പറഞ്ഞ് സൗദി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീം. ഉമ്മയെ ജയിലില്‍ വെച്ച് കാണാന്‍ മനസ് അനുവദിക്കാത്തത് കൊണ്ടാണ് കാണാന്‍ സമ്മതിക്കാതിരുന്നതെന്ന് റിയാദിലുള്ള സുഹൃത്തുക്കളോട് ഫോണിലൂടെ റഹീം പറഞ്ഞു. ഉമ്മ വന്നെന്ന് അറിഞ്ഞപ്പോള്‍ തന്നെ എനിക്ക് രക്തസമ്മര്‍ദ്ദം ഉയരുന്നതിന്റെ ലക്ഷണമുണ്ടായെന്നും റഹീം പറഞ്ഞു. 18 വര്‍ഷമായി ഞാന്‍ ജയിലില്‍ ആണെങ്കിലും ഉമ്മ എന്നെ അഴിക്കുള്ളില്‍ വെച്ച് ജയില്‍ യൂണിഫോമില്‍ കണ്ടിട്ടില്ല. ഫോണില്‍ സംസാരിക്കാറുണ്ടെങ്കിലും ഉമ്മ തന്റെ നിലവിലെ […]
Read more
Advertisement
WhiteswanTV Footer