Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Pravasam

അന്താരാഷ്ട്ര യാത്രകള്‍ക്ക് 24 മണിക്കൂര്‍ മുമ്പേ വിശദവിവരങ്ങള്‍ നല്‍കണമെന്ന് കസ്റ്റംസ്: ആശങ്കയറിയിച്ച് പ്രവാസി സംഘടനകള്‍

ഷാര്‍ജ: അന്താരാഷ്ട്ര യാത്രകള്‍ക്ക് 24 മണിക്കൂര്‍ മുന്‍പേ യാത്രക്കാരുടെ വിശദ വിവരങ്ങള്‍ നല്‍കണമെന്ന ഇന്ത്യന്‍ കസ്റ്റംസ് നിര്‍ദേശത്തില്‍ പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി പ്രവാസി സംഘടനകള്‍. അന്താരാഷ്ട്ര യാത്രയ്ക്ക് 24 മണിക്കൂര്‍ പേര്, ഇമെയില്‍ ഐഡി, ഫോണ്‍ നമ്പര്‍, പേമെന്റ് രീതി എന്നിവ വിമാനക്കമ്പനികള്‍ കൈമാറണമെന്നാണ് നിര്‍ദ്ദേശത്തില്‍ പറഞ്ഞിരിക്കുന്നത്. ഏപ്രില്‍ മുതല്‍ ഇവ കര്‍ശമായി നടപ്പാക്കി തുടങ്ങുമെന്നും അറിയുന്നു. സ്വകാര്യതാ ലംഘനവും പ്രായോഗിക ബുദ്ധിമുട്ടുകളും ചൂണ്ടിക്കാട്ടി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ നിവേദനം നല്‍കിയത്. പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് സൗജന്യമാക്കാന്‍ […]
Read more

കുവൈത്തില്‍ മഴ തുടരും: കാലാവസ്ഥാവകുപ്പ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. ഇടയ്ക്കിടെ മഴ പെയ്യുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്നലെ മുതല്‍ രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ മഴ ലഭിച്ചിരുന്നു. മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷകന്‍ അബ്ദുല്‍ അസീസ് അല്‍ ഖരാവി പറഞ്ഞു. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനുള്ള സാധ്യതയുണ്ട്. മഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയും പ്രതീക്ഷിക്കുന്നുണ്ട്. കടലില്‍ തിരമാലകള്‍ ആറ് അടിയിലേറെ ഉയര്‍ന്നേക്കാം. അതിനാല്‍ മത്സ്യത്തൊഴിലാളികളും ജാഗ്രത പുലര്‍ത്തണം.അടിയന്തര സാഹചര്യത്തില്‍ […]
Read more

സൗദി അറേബ്യയില്‍ മഴ കനക്കുന്നു

സൗദി അറേബ്യയില്‍ ശക്തമായ മഴ തുടരുന്നു. തിങ്കളാഴ്ച കനത്ത മഴയാണ് പല ഭാഗങ്ങളിലും പെയ്തത്. കാറ്റിന്റെയും ഇടിമിന്നലിന്റെയും അകമ്പടിയോടെ തുടങ്ങിയ മഴ ഒരു മണിക്കൂര്‍ വരെ നീണ്ടുനിന്നു. പല റോഡുകളിലും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടത് വാഹനഗതാഗതത്തെ സാരമായി ബാധിച്ചു. ജിദ്ദയിലെ ബസാതീന്‍ പ്രദേശത്താണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. 38 മില്ലിമീറ്റര്‍ മഴയാണ് കുറഞ്ഞ സമയത്തിനകം ഇവിടെ ചൊരിഞ്ഞത്. ഹയ്യ് നഈം ഭാഗത്തുണ്ടായ വെള്ളക്കെട്ട് നീക്കാന്‍ ദീര്‍ഘമായ സമയമെടുത്തതിനാല്‍ ജിദ്ദ-മദീന ഹൈവേ റോഡില്‍ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.
Read more

ജിദ്ദയിൽ ജാഗ്രത മുന്നറിയിപ്പ്: കനത്ത മഴയും വെള്ളക്കെട്ടും

ജിദ്ദ: സൗദി അറേബ്യയിൽ ഇടിയോട് കൂടിയ ശക്തമായ മഴ കാരണം പ്രദേശത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജിദ്ദ നഗരത്തിന്‌റെ എല്ലാ ഭാഗങ്ങളിലും ഒരു മണിക്കൂർ വരെ നീണ്ടു നിന്ന മഴയിൽ നഗരത്തിലെ പല റോഡുകളിലും വെള്ളക്കെട്ട് ഉണ്ടായി. ബുധനാഴ്ച വരെ മഴ തുടരുമെന്ന സാഹചര്യത്തിൽ പ്രദേശവാസികൾക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകി. കനത്ത മഴയെ തുടർന്ന് ചില വിമാന സർവീസുകൾ വൈകിയേക്കും എന്ന് ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം അറിയിച്ചു.
Read more

ലോകത്തിന്റെ മൊത്തം ശ്രദ്ധാകേന്ദ്രമായ ബുർജ് ഖലീഫയ്ക്ക് ഇന്ന് 15 വയസ്

എഞ്ചിനീയറിംഗ് വിസ്മയവും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടവുമായ ബുർജ് ഖലീഫയ്ക്ക് ഇന്ന് 15 വയസ്. 2010 ജനുവരി 4 നാണ് യൂണിറ്റ് അറബ് എമിറേറ്റ്സ്‌ ബുർജ് ഖലീഫയെ ലോകത്തിന് പരിചയപ്പെടുത്തുന്നത്. 828 മീറ്റർ (2,717 അടി) ഉയരത്തിൽ 163 നിലകളുള്ള ഈ കെട്ടിടം പിന്നീട് ലോകത്തിന്റെ മൊത്തം ശ്രദ്ധാകേന്ദ്രമായി. 2004-ൽ പുതിയ നഗരകേന്ദ്രത്തിൻ്റെ കേന്ദ്രബിന്ദുവായി മാറുന്ന ഒരു ടവർ നിർമ്മിക്കാൻ ദുബായ് തീരുമാനിച്ചതോടെയാണ് ബുർജ് ഖലീഫയുടെ നിർമാണം ആരംഭിച്ചത്. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ […]
Read more

നിമിഷ പ്രിയയുടെ മോചനം; ഇടപെടാൻ തയ്യാറെന്ന് ഇറാൻ

നിമിഷ പ്രിയയുടെ മോചനത്തിൽ മാനുഷിക പരിഗണന മുൻനിർത്തി ഇടപെടാൻ തയ്യാറെന്ന് ഇറാൻ. മുതിർന്ന ഇറാൻ വിദേശ കാര്യ ഉദ്യോഗസ്ഥനാണ് മോചനത്തെ സംബന്ധിച്ച നിലപാട് വ്യക്തമാക്കിയത്. ഇറാൻ വിദേശകാര്യ മന്ത്രിയുടെ ഇന്ത്യാ സന്ദർശനത്തിനിടെയാണ് നിലപാട് വ്യക്തമാക്കിയത്. യെമൻ പൗരൻ കൊല്ലപ്പെട്ട കേസിൽ നിലവിൽ യെമനിലെ ജയിലിൽ കഴിയുകയാണ് മലയാളി നഴ്സ് ആയ നിമിഷ പ്രിയ. 2017 ലാണ് നിമിഷപ്രിയ യെമൻ സ്വദേശിയും ക്ലിനിക് നടത്തുന്നതിൽ പങ്കാളിയുമായിരുന്ന തലാൽ കൊല്ലപ്പെട്ട കേസിൽ ജയിലിലാകുന്നത്. കേസിൽ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാൻ യെമൻ […]
Read more

യുഎഇ പ്രഖ്യാപിച്ച് പൊതുമാപ്പ് ഇന്ന് അവസാനിക്കും

അബുദാബി: യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് ഇന്ന് അവസാനിക്കും. രേഖകളില്ലാതെ രാജ്യത്ത് കഴിയുന്ന നിയമലംഘകര്‍ക്കായാണ് പൊതുമാപ്പ് നടത്തുന്നത്. ദുബായില്‍ മാത്രം 2,36,000 പേരാണ് പൊതുമാപ്പ് അവസരം പ്രയോജനപ്പെടുത്തിയത്. രേഖകള്‍ ക്ലിയറാക്കാനുള്ളവര്‍ വേഗം പൂര്‍ത്തീകരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു. സെപ്റ്റംബര്‍ ഒന്നിനാണ് പൊതുമാപ്പ് ആരംഭിച്ചത്. നാല് മാസം നീണ്ട പൊതുമാപ്പാണ് ഇന്ന് അവസാനിക്കുന്നത്. നിയമ നടപടികളോട് സഹകരിച്ചവരോട് ദുബായ് താമസ, കുടിയേറ്റ വകുപ്പ് മേധാവി ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അഹ്‌മദ് അല്‍ മര്‍റി നന്ദി അറിയിച്ചു. പൊതുമാപ്പ് അവസാനിക്കുന്നതോടെ നിയമലംഘകര്‍ക്കെതിരായ പരിശോധനകള്‍ […]
Read more

സൗദി അറേബ്യയില്‍ ഹരീഖ് ഓറഞ്ച് ഫെസ്റ്റിവല്‍ ജനുവരി ഒന്ന് മുതല്‍

സൗദി അറേബ്യയിലെ പ്രമുഖ കാര്‍ഷിക മേളകളിലൊന്നായ ഹരീഖ് ഓറഞ്ച് ഫെസ്റ്റിവല്‍ ജനുവരി ഒന്നിന് ആരംഭിക്കും. 10 ദിവസം നീളുന്ന ഫെസ്റ്റിൽ ഏറ്റവും വലിയ മധുര നാരങ്ങാമേളയാണ് നടക്കുന്നത്. മധ്യപ്രവിശ്യയില്‍ റിയാദ് നഗരത്തില്‍ നിന്ന് 193 കിലോമീറ്റര്‍ തെക്കുഭാഗത്തുള്ള ഉള്‍നാടന്‍ പട്ടണമായ ഹരീഖിലാണ് മേളയ്ക്ക് അരെങ്ങാരുങ്ങുന്നത്. മേള സന്ദര്‍ശിക്കുന്നവരില്‍ സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവരും ചെറുകിടക്കാരും വന്‍കിടക്കാരുമായ കച്ചവടക്കാരും ഉണ്ടാവാറുണ്ട്. പരിസ്ഥിതി, ജലം, കൃഷി മന്ത്രാലയത്തിന്റെ കീഴില്‍ നാഷനല്‍ അഗ്രികള്‍ച്ചറല്‍ സര്‍വിസസ് കമ്പനിയാണ് ഈ കാര്‍ഷികോത്സവത്തിന്റെ സംഘാടകര്‍. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും […]
Read more

സൗദി അറേബ്യ അതിശൈത്യത്തിലേക്ക്

റിയാദ്: സൗദി അറേബ്യ ശൈത്യ കാലാവസ്ഥിലേക്ക് നീങ്ങുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോള്‍ തന്നെ നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്. വടക്ക് ഭാഗത്താണ് ശൈത്യം കൂടുതല്‍ ബാധിക്കുക. ശനിയാഴ്ച മുതല്‍ താപനില നാല് ഡിഗ്രി സെല്‍ഷ്യസിനും പൂജ്യം ഡിഗ്രി സെല്‍ഷ്യസിനും ഇടയിലേക്ക് താഴുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്‍ ജൗഫ്, തബൂക്ക്, വടക്കന്‍ അതിര്‍ത്തികള്‍, ഹായില്‍, മദീനയുടെ വടക്ക് പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ശക്തമായ തണുപ്പ് അനുഭവപ്പെടും. ഇവിടങ്ങളില്‍ ജനുവരി മൂന്ന് വെള്ളിയാഴ്ച വരെ ഇതേ കാലാവസ്ഥ തുടരാനുള്ള […]
Read more

കുവൈത്തിലെ ട്രാഫിക് പരിശോധന: 36,245 നിയമലംഘനങ്ങള്‍ കണ്ടെത്തി

കുവൈത്ത്: കുവൈത്തിലെ എല്ലാ ഗവര്‍ണറേറ്റുകളിലും നടന്ന ട്രാഫിക് പരിശോധനാ ക്യാമ്പയിനുകളില്‍ കഴിഞ്ഞ ആഴ്ച 36,245 ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തി. ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിന്റെ നേത്യത്വത്തിലാണ് പരിശോധന നടത്തിയത്. 217 വാഹനങ്ങളും 28 മോട്ടോര്‍ സൈക്കിളുകളും പിടിച്ചെടുത്തു. ജുഡീഷ്യറി വാണ്ടഡ് ലിസ്റ്റിലുള്ള 35 വാഹനങ്ങള്‍ കണ്ടുകെട്ടുകയും 24 വ്യക്തികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് 35 പ്രായപൂര്‍ത്തിയാകാത്തവരെ ജുവനൈല്‍ പ്രോസിക്യൂഷന് റഫര്‍ ചെയ്യുകയും ചെയ്തു. നിയമപരമായ കേസുകളുമായി ബന്ധപ്പെട്ട് തിരയുന്ന 29 പേരെയും അബോധാവസ്ഥയില്‍ കണ്ടെത്തിയ ഏഴ് പേരെയും […]
Read more
Advertisement
WhiteswanTV Footer