Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Pravasam

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്; ജാ​ഗ്രത നിർദ്ദേശം പുറത്ത്

ദുബൈ: യുഎഇയില്‍ മൂടല്‍മഞ്ഞ് കനക്കുന്നു. പ്രധാന റോഡുകളിലെല്ലാം കനത്ത മൂടല്‍മഞ്ഞ് അനുഭവപ്പെടുന്നതിനാല്‍ ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കാഴ്ചകള്‍ക്ക് മങ്ങലേല്‍ക്കുമെന്നതിനാല്‍ ഡ്രൈവര്‍മാര്‍ വാഹനമോടിക്കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം. അല്‍ ഐന്‍- അബുദാബി റോഡ്, അബുദാബി – ദുബൈ ഹൈവേ, ശൈഖ് മക്തൂം ബിന്‍ റാഷിദ് റോഡ്, അല്‍ ഖാതിം, അര്‍ജാന്‍, അബുദാബിയിലെ അല്‍ തവീല എന്നിവിടങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞാണ് അനുഭവപ്പെടുന്നത്. മൂടല്‍മഞ്ഞുള്ള പ്രദേശങ്ങളില്‍ വാഹനമോടിക്കുമ്പോള്‍ വേഗത നിയന്ത്രിക്കണമെന്നും അറിയിച്ചിട്ടുണ്ട്.
Read more

ആറ് മാസം തുടർച്ചയായി പ്രവർത്തിച്ചില്ലെങ്കിൽ വാണിജ്യ ലൈസൻസ് റദ്ദാക്കും: കുവൈത്ത് അധികൃതര്‍

കുവൈത്ത് സിറ്റി: കുവെത്തില്‍ തുടര്‍ച്ചയായി ആറ് മാസം പ്രവര്‍ത്തിക്കാത്ത വാണിജ്യ ലൈസന്‍സുകള്‍ റദ്ദാക്കുന്നതിനുള്ള പദ്ധതിയിടുന്നു. കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം ഇത് സംബന്ധിച്ച് പദ്ധതിയിടുന്നതായി പ്രാദേശിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിലവിലുള്ള കമ്പനി നിയമത്തില്‍ ഈ ആര്‍ട്ടിക്കിള്‍ അനുസരിച്ച് തുടര്‍ച്ചയായി ആറ് മാസത്തേക്ക് പ്രവര്‍ത്തനം നടത്തിയില്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കുമെന്ന് ഇതിനകം വ്യവസ്ഥ ചെയ്യുന്നുണ്ട്. തുടര്‍ച്ചയായി ആറ് മാസം പ്രവര്‍ത്തിക്കാത്ത റിയല്‍ എസ്റ്റേറ്റ്, ഗവേഷണം, മെഡിക്കല്‍ സര്‍വീസസ് കമ്പനികളുടെ വാണിജ്യ ലൈസന്‍സുകള്‍ റദ്ദാക്കുന്ന മന്ത്രിതല തീരുമാനങ്ങള്‍ മന്ത്രാലയം മുമ്പ് പുറപ്പെടുവിച്ചിരുന്നു. […]
Read more

ബഹ്റൈനിൽ റമദാനിലെ അവസാന പത്ത് ദിവസം സ്കൂളുകൾക്ക് അവധി

മനാമ: റമദാനിലെ അവസാന പത്ത് നാളുകള്‍ ബഹ്‌റൈനിലെ സ്‌കൂളുകള്‍ക്ക് അവധി. കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ലമെന്റ് സമ്മേളനത്തിൽ അവധി നല്‍കണമെന്ന നിര്‍ദേശത്തിന് അംഗീകാരം നല്‍കുകയായിരുന്നു. എംപി ഹസന്‍ ബുഖമ്മാസിന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ സമര്‍പ്പിച്ച അടിയന്തര നിര്‍ദേശത്തിന്മേലാണ് അംഗീകാരം ലഭിച്ചത്. റമദാന്റെ ആത്മീയ സത്ത ഉള്‍ക്കൊള്ളാന്‍ വിദ്യാര്‍ത്ഥികളെ ഉള്‍കൊളളണമെന്നും സ്‌കൂള്‍ സംബന്ധമായ വിഷയങ്ങളില്‍ നിന്നും കുട്ടികളുടെ മനസ്സിന് മുക്തി നല്‍കി കുട്ടികളെ പ്രാര്‍ത്ഥനയില്‍ മുഴുകാന്‍ അവസരമൊരുക്കുക എന്നീ ലക്ഷ്യങ്ങളാണ് തീരുമാനത്തിന് പിന്നില്‍.വിദ്യാഭ്യാസത്തെ പോലെ തന്നെ മതപരമായ വിശ്വാസവും പ്രാധാന്യമാണെന്ന് […]
Read more

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ മഴയും ഇടിമിന്നലും

അബുദാബി: യുഎഇയില്‍ വിവിധ പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ. ഇന്ന് പുലര്‍ച്ചെ അല്‍ അവീര്‍, അല്‍ ഖൂസ്, ദൈറ, പാം ജുമൈറ എന്നിവിടങ്ങളില്‍ നേരിയ മഴ പെയ്തിരുന്നു. ദുബൈയിലെ പല ഭാഗങ്ങളിലും ഇടിമിന്നലും ഉണ്ടായി. തീരപ്രദേശങ്ങളിലും പടിഞ്ഞാറന്‍ പ്രദേശങ്ങളിലും ദേശീയ കാലാവസ്ഥ കേന്ദ്രം ഇന്നും മഴയ്ക്ക് സാധ്യത പ്രവചിച്ചുണ്ട്. ദുബൈ, ഷാര്‍ജ, ഉമ്മുല്‍ഖുവൈന്‍, അബുദാബി, റാസല്‍ഖൈമ, ഫുജൈറ എന്നിവിടങ്ങളില്‍ മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുണ്ട്.
Read more

യുഎഇയിൽ ശൈത്യകാലം ഇനി വസന്തത്തിന് വഴിയൊരുങ്ങുന്നു

ദുബൈ: യുഎഇയില്‍ ശൈത്യകാലം അവസാനിക്കുന്നു. എമിറേറ്റ്‌സ് അസ്‌ട്രോണമി സൊസൈറ്റിയാണ് തണുപ്പ് കാലം അവസാനത്തിലെത്തിയതായി അറിയിപ്പ് നല്‍കിയിരിക്കുന്നത്. നാളെയോടെ രാജ്യത്ത് വസന്തകാലത്തിന് സമാനമായ അന്തരീക്ഷത്തിന് തുടക്കമാകും. പകല്‍ സമയവും രാത്രി സമയവും 12 മണിക്കൂര്‍ വീതമായിരിക്കും. പതിയെ പകല്‍ സമയത്തിന്റെ ദൈര്‍ഘ്യം കൂടുമെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു. അതേ സമയം ഇന്ന് താപനിലയില്‍ കുറവ് വരാനും നേരിയ മഴ ലഭിക്കാനും സാധ്യതയുണ്ട്. പടിഞ്ഞാറന്‍ മേഖലകളിലും ദ്വീപുകളിലും മേഘാവൃതമായ അന്തരീക്ഷമായിരിക്കും. നേരിയത് മുതല്‍ ഇടത്തരം കാറ്റിനും സാധ്യതയുണ്ട്. അല്‍ സില, അല്‍ […]
Read more

യുഎഇ മുൻ ദേശീയ ഫുട്ബോൾ താരം അന്തരിച്ചു

ദുബൈ: യുഎഇ മുന്‍ ദേശീയ ഫുട്‌ബോള്‍ താരം അമര്‍ അല്‍ ദൗഖി അന്തരിച്ചു. ആരാധകരാണ് ഇദ്ദേഹത്തിന്റെ മരണം എക്‌സ് അക്കൗണ്ടിലൂടെ സ്ഥിരീകരിച്ചത്. അല്‍ ഷഹാബ് ക്ലബ് അംഗവുമായിരുന്നു അല്‍ ദാഖി. 2006ലാണ് അല്‍ ഷഹാബ് ക്ലബില്‍ നിന്ന് വിരമിക്കുന്നത്. വിരമിക്കലിന് ശേഷം അറബ് മാധ്യമമായ ഖലീജ് ടൈംസില്‍ ഫുട്‌ബോള്‍ കളികളെ വിശകലനം ചെയ്ത് എഴുതാറുണ്ടായിരുന്നു. ഫുട്‌ബോള്‍ പ്രേമികളടക്കം നിരവധി പേര്‍ അല്‍ ദൗഖിയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ചിട്ടുണ്ട്.
Read more

കുവൈത്തിൽ ജീവപര്യന്തം തടവു ശിക്ഷയിൽ ഇളവ് വരുത്താൻ ഉത്തരവ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ ജീവപര്യന്തം ശിക്ഷയില്‍ ഇളവ് ചെയ്യാന്‍ ഉത്തരവ്. ജീവപര്യന്തം 20 വര്‍ഷമായി കുറയ്ക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. അമീര്‍ ശൈഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന്റെ നിര്‍ദ്ദേശപ്രകാരം ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബാഹാണ് ഉത്തരവിട്ടത്. കുവൈത്തിന്റെ തിരുത്തല്‍ സംവിധാനത്തിനുള്ളിലെ പരിഷ്‌കരണ, പുനരധിവാസ ശ്രമങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള വിശാലമായ കാഴ്ചപ്പാടിന് അനുസൃതമാണ് ഈ മാറ്റം. 20 വര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മൂന്ന് മാസം മുമ്പ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട തടവുകാരുടെ […]
Read more

ബഹ്റൈനിൽ ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും; കാലാവസ്ഥ മുന്നറിയിപ്പ് പുറത്ത്

മനാമ: ബഹ്‌റൈനില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് പുറത്ത്. റോഡ് യാത്രക്കാരും കടലില്‍ പോകുന്നവരും ജാഗ്രത പാലിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍സ് മന്ത്രാലയത്തിന്റെ കാലാവസ്ഥ വിഭാഗം അറിയിച്ചു. മഴയില്‍ റോഡുകളില്‍ ഉണ്ടാകുന്ന വെള്ളക്കെട്ട് കൈകാര്യം ചെയ്യുന്നതിനും ഗതാഗത തടസ്സങ്ങള്‍ ഉണ്ടാകാതിരിക്കാനും വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുള്ളതായി മുനിസിപ്പാലിറ്റി കാര്യ മന്ത്രാലയം അറിയിച്ചു. റോഡിലൂടെ വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും വാഹനങ്ങള്‍ തമ്മില്‍ നിശ്ചിത അകലവും വേഗ പരിധിയും പാലിക്കണമെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് […]
Read more

ഗിന്നസ് വേൾഡ് റെക്കോർഡ് നേടി മെ​ഗാ അർദ സൗദിയ

റിയാദ്: സൗദിയുടെ പരമ്പരാഗത നാടോടി നൃത്തമായ മെഗാ അര്‍ദ സൗദിയ’ ത്തിന് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്. സൗദി സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായാണ് മെഗാ അര്‍ദ സൗദിയ നടത്തിയത്. 633 കലാകാരന്മാര്‍ പങ്കെടുത്ത ഏറ്റവും വലിയ സൗദി നൃത്ത പരിപാടി എന്ന നിലയിലാണ് ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ് നേടിയത്. റിയാദിലെ അല്‍ ഹുക്കും പാലസ് ഏരിയയിലെ അല്‍ അദ്ല്‍ സ്‌ക്വയറിലാണ് പരിപാടി അരങ്ങേറിയത്. രാജ്യത്തിന്റെ പാരമ്പര്യവും സംസ്‌കാരവും വിളിച്ചോതുന്നതായിരുന്നു ഈ പരിപാടി. ഗവര്‍ണര്‍ […]
Read more

കുവൈത്തിലെ ഹവല്ലിയിൽ പ്രവാസികൾക്കായി ഷെൽട്ടർ തുറന്നു

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി തൊഴിലാളികള്‍ക്കായുള്ള ഷെല്‍ട്ടര്‍ സെന്റര്‍ തുറന്നു. പുരുഷ പ്രവാസികള്‍ക്കുളള ഷെല്‍ട്ടറാണ് ഹവല്ലിയില്‍ ഔദ്യോഗികമായി തുറന്നത്. 10,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഷെല്‍ട്ടര്‍, കുവൈത്തിനെ സവിശേഷമാക്കുന്ന കാരുണ്യത്തിന്റെയും ഐക്യദാര്‍ഢ്യത്തിന്റെയും മൂല്യങ്ങളെ പ്രതിഫലിപ്പിക്കുന്ന ഒരു മാനുഷിക കേന്ദ്രമാണ്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അല്‍ യൂസഫിന്റെ രക്ഷാകര്‍തൃത്വത്തിലും പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന്റെ ആക്ടിങ് ഡയറക്ടര്‍ മര്‍സൂഖ് അല്‍ ഒതൈബിയുടെയും കുവൈത്തിലെ നയതന്ത്ര ദൗത്യങ്ങളുടെ പ്രതിനിധികളുടെയും സാന്നിധ്യത്തിലുമാണ് ഷെല്‍ട്ടര്‍ ആരംഭിച്ചത്. സാമൂഹിക ഐക്യദാര്‍ഢ്യം […]
Read more
Advertisement
WhiteswanTV Footer