Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Pravasam

ബലിപെരുന്നാൾ നിറവിൽ ഗൾഫ് രാജ്യങ്ങൾ, പ്രാർത്ഥനയിൽ പങ്കെടുത്ത് വിശ്വാസികൾ

ദുബൈ: ബലിപെരുന്നാൾ നിറവില്‍ ഗള്‍ഫ് രാജ്യങ്ങള്‍. യുഎഇയിലും ഒമാനിലുമടക്കം എല്ലാ ഗള്‍ഫ് രാജ്യങ്ങളും ബലിപെരുന്നാളിൻ്റെ ആഘോഷ പരിപാടികളിലാണ്. യുഎഇയിലെ വ്യത്യസ്ത എമിറേറ്റുകളിൽ പുലർച്ചെ 5.41 മുതലാണ് പെരുന്നാൾ നമസ്കാരം. പ്രവാസികളുടെ നേതൃത്വത്തിലും പള്ളികളിലും ഈദ് മുസ്വല്ലകളിലും പെരുന്നാള്‍ നിസ്‌കാരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. പ്രാര്‍ത്ഥന നിര്‍വ്വഹിച്ച ശേഷം പുതിയ വസ്ത്രങ്ങള്‍ ധരിച്ചും സ്ത്രീകള്‍ കൈകളില്‍ മൈലാഞ്ചി അണിഞ്ഞും വിഭവ സമൃദ്ധമായ ഭക്ഷണം കഴിച്ചും പെരുന്നാള്‍ സന്തോഷം കുടുംബങ്ങളുമായും സുഹൃത്തുക്കളുമായും പങ്കുവെക്കും. വിവിധ ഗൾഫ് രാജ്യങ്ങളില്‍ വിപുലമായ ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. […]
Read more

ഖത്തറിൽ പെരുന്നാൾ നമസ്കാരത്തിന് 710 കേന്ദ്രങ്ങൾ സജ്ജം

ദോഹ: പെരുന്നാൾ നമസ്കാരത്തിനായി രാജ്യത്തുടനീളം 710 ഇടങ്ങളിൽ സൗകര്യമൊരുക്കിയതായി ഖത്തർ മതകാര്യ മന്ത്രാലയമായ ഔഖാഫ് അറിയിച്ചു. ഈദ് ഗാഹുകളും പള്ളികളുമായാണ് സൗകര്യമൊരുക്കിയത്. ഖത്തറിൽ പെരുന്നാൾ നമസ്കാരം പുലര്‍ച്ചെ 4.58നാണ്. വെള്ളിയാഴ്ചയാണ് ഖത്തര്‍ ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങളില്‍ ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. അല്‍ അറബി സ്റ്റേഡിയം, അല്‍ സദ്ദ് സ്റ്റേഡിയം തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ പെരുന്നാള്‍ ഖുതുബയുടെ മലയാള പരിഭാഷയുണ്ടാകും. ഖത്തറിന്റെ എല്ലാ പ്രദേശങ്ങളിലും പ്രാർത്ഥനാ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
Read more

പ്രവാസികൾക്കും പൗരന്മാർക്കും ബലിപെരുന്നാൾ ആശംസകൾ നേര്‍ന്ന് കുവൈത്ത് അമീര്‍

കുവൈത്ത് സിറ്റി: കുവൈത്തിലെ പൗരന്മാർക്കും താമസക്കാർക്കും ഈദ് അൽ അദ്ഹ ആശംസകൾ നേര്‍ന്ന് അമീർ ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്. സൗഹൃദത്തിലും സുരക്ഷയിലും സമാധാനത്തിലും സന്തോഷകരമായ ഒരു പെരുന്നാൾ എല്ലാവര്‍ക്കും നേരുന്നുവെന്ന് അമീരി ദിവാൻ അറിയിച്ചു. കുവൈത്തിനെയും ജനങ്ങളെയും സംരക്ഷിക്കാനും അവർക്ക് സുരക്ഷയും സമാധാനവും നൽകാനും അല്ലാഹുവിനോട് പ്രാർത്ഥിച്ചുകൊണ്ട്, അറബ്, മുസ്ലീം ലോകത്തിന് അനുഗ്രഹീതമായ ഈദും സുരക്ഷയും സ്ഥിരതയും ഉണ്ടാകട്ടെ എന്നും ആശംസിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് […]
Read more

പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് പിന്തുണ നൽകി യൂണിയൻ കോപ്

കുവെെത്ത് സിറ്റി: പ്രാദേശിക ഉൽപ്പന്നങ്ങൾക്ക് പിന്തുണ നൽകി യൂണിയൻ കോപ്. പ്രാദേശിക എമിറാത്തി കുടുംബ ഉൽപ്പന്നങ്ങൾക്ക് കൂടുതൽ പിന്തുണ നൽകാൻ “Bahjat Al Eid” എന്ന പേരിലാണ് യൂണിയൻ കോപ് പ്രദർശനം സംഘടിപ്പിച്ചത്. പ്രാദേശിക സംരഭകർ, വീടുകളിൽ നിർമ്മിച്ച ഉൽപ്പന്നങ്ങളാണ് പ്രദർശനത്തിൽ ഉണ്ടാകുക. യൂണിയൻ കോപ് കൊമേഴ്സ്യൽ സെന്ററുകൾക്ക് അകത്ത് പ്രത്യേകം സ്ഥലം ഇതിനായി നീക്കിവച്ചിട്ടുണ്ട്. ഉന്നത ​ഗുണമേന്മയുള്ള പ്രാദേശിക ഉൽപ്പന്നങ്ങൾ പുതിയ ഷോപ്പിങ് സാഹചര്യത്തിൽ ഉപയോക്താക്കൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. ജൂൺ ഒന്നിന് ആരംഭിച്ച പ്രദർശനം ജൂൺ […]
Read more

ബലിപെരുന്നാൾ; 963 തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ച് യുഎഇ പ്രസിഡന്‍റ്

അബുദാബി: ബലിപെരുന്നാളിനോട് അനുബന്ധിച്ച് തടവുകാര്‍ക്ക് മോചനം പ്രഖ്യാപിച്ച് യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. 963 തടവുകാര്‍ക്കാണ് മോചനം പ്രഖ്യാപിച്ചത്. തടവുകാരെ പുതിയ ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്താനുള്ള മാനുഷിക സമീപനത്തിന്‍റെ ഭാഗമായാണ് ഈ തീരുമാനമെന്ന് അധികൃതർ അറിയിച്ചു. വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയിലുകളില്‍ കഴിയുന്ന പല രാജ്യക്കാരായ തടവുകാര്‍ക്കാണ് മോചനം ലഭിക്കുന്നത്. ഇവരുടെ സാമ്പത്തിക ബാധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. കുടുംബ ബന്ധങ്ങൾ ശക്തിപ്പെടുത്താനും സമൂഹത്തിൽ ക്ഷമയും കരുണയും വളർത്താനുമുള്ള പ്രതിജ്ഞാബദ്ധതയാണ് യുഎഇ പ്രസിഡന്‍റിന്‍റെ […]
Read more

യുഎഇയിൽ ഉച്ചവിശ്രമ നിയമം ജൂൺ 15 മുതൽ

അബുദാബി: കനത്ത ചൂട് കണക്കിലെടുത്ത് യുഎഇയില്‍ ഉച്ചയ്ക്ക് ജോലി ചെയ്യുന്നതിന് വിലക്ക്. ജൂൺ 15 മുതലാണ് വിലക്ക് ഏർപ്പെടുത്തിരിക്കുന്നത്. തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിരിക്കുന്നത്. ഉച്ചയ്ക്ക് 12.30 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയാണ് പുറംജോലികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത്. എല്ലാ വര്‍ഷത്തേയും പോലെ ഇത്തവണയും ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍ വരികയാണ്. കനത്ത ചൂടില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് ഉച്ചവിശ്രമ നിയമം നടപ്പിലാക്കുന്നത്. ജൂൺ 15 മുതല്‍ സെപ്തംബര്‍ 15 വരെ ഉച്ചസമയത്തെ പുറം […]
Read more

കേരളത്തിൽ നിന്ന് 18,000 തീർഥാടകർ ഹജ്ജിൽ പങ്കെടുക്കും

റിയാദ്: കേരളത്തിൽ നിന്ന് 18000 തീർഥാടകർ ഇത്തവണ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കും. കേരളത്തിന്റെ ഔദ്യോഗിക ഹജ്ജ് കമ്മിറ്റിക്കും സ്വകാര്യ ഗ്രൂപ്പുകൾക്കും കീഴിലാണ് ഇത്രയും പേർ ഹജ്ജ് നിർവഹിക്കുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തിരം 16,341 പേരും സ്വകാര്യ ഗ്രൂപ്പുകൾ വഴി ആയിരത്തോളം പേരുമാണ് എത്തിയിരിക്കുന്നത്. ഇതിന് പുറമെ സൗദിയിൽനിന്നുള്ള പ്രവാസി മലയാളികളും ഹജ്ജിൽ പങ്കെടുക്കും. എന്നാൽ അവരെ സൗദിയുടെ ആഭ്യന്തര തീർഥാടകരുടെ കൂട്ടത്തിലാണ് കൂട്ടുക. ഇന്ത്യൻ തീർഥാടക സംഘത്തിെൻറ ഭാഗമായി മലയാളികളും ചൊവ്വാഴ്ച രാത്രിയോടെ ഹജ്ജിനായി മിനായിലേക്ക് […]
Read more

കുവൈത്തില്‍ ഇനി കാലാവസ്ഥ അറിയാനും സഹേല്‍ ആപ്പ്

കുവൈത്ത് സിറ്റി: കുവൈത്തില്‍ കാലാവസ്ഥാ മുന്നറിയിപ്പ് അറിയിപ്പ് സേവനവുമായി ഇ-സര്‍വീസസ് ആപ്പ്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് (DGCA) പുതിയ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. സഹേല്‍ എന്നാണ് പുതിയ ആപ്പിൻ്റെ പേര്. പൊതുജന സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനുമാണ് ഈ സേവനം ലക്ഷ്യമിടുന്നത്. ആപ്പിൻ്റെ സവിശേഷതകൾ സംബന്ധിച്ച് ഡിജിസിഎ വക്താവ് അബ്ദുല്ല അല്‍-രാജ്ഹി ഒരു വാര്‍ത്താക്കുറിപ്പിലൂടെയാണ് വ്യക്തമാക്കിയിരിക്കുന്നത്. ബന്ധപ്പെട്ട അധികാരികള്‍ നല്‍കുന്ന കാലാവസ്ഥാ മുന്നറിയിപ്പുകളെക്കുറിച്ചുള്ള തല്‍ക്ഷണ അറിയിപ്പുകള്‍ സ്വീകരിക്കാന്‍ ഈ സേവനം ഉപയോക്താക്കളെ അനുവദിക്കുന്നു.
Read more

ലോക ജല സംഘടനയുടെ ആസ്ഥാനം റിയാദിൽ പ്രവർത്തനം ആരംഭിച്ചു

റിയാദ്: ലോക ജല സംഘടനയുടെ ആസ്ഥാനം റിയാദിൽ പ്രവർത്തനം ആരംഭിച്ചു. അംഗ രാജ്യങ്ങൾ ലോക ജല ചാർട്ടറിൽ ഒപ്പുവെച്ചു. സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തിൽ ഒപ്പുവെക്കൽ ചടങ്ങ് നടന്നത്. വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പങ്കെടുത്ത പരിപാടിയിൽ പ്രാദേശികവും അന്തർദേശീയവുമായ വിപുലമായ പങ്കാളിത്തം ഉണ്ടായി. അന്താരാഷ്ട്ര ജല സംഘടനയിൽ ചേരുന്നതിനുള്ള ചാർട്ടറിൽ അംഗരാജ്യങ്ങൾ ഒപ്പുവെച്ചു. ചടങ്ങിൽ സംഘടനയുടെ ലക്ഷ്യങ്ങളും മുൻഗണനകളും വിശദീകരിക്കുന്ന ഒരു ദൃശ്യാവതരണവും നടന്നു.
Read more

ഹജ്ജ് തീര്‍ഥാടനത്തിനുള്ള ഒരുക്കങ്ങൾ പൂര്‍ത്തിയായി

കുവൈത്ത് സിറ്റി: ഹജ്ജ് തീ‍ർത്ഥാടനത്തിന് ആവശ്യമായ നടപടികളും ഒരുക്കങ്ങളും പൂർത്തിയാക്കിയതായി ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷം സംഭവിച്ച പ്രശ്നങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുന്നുണ്ടെന്നും ഈ വർഷത്തെ ഹജ്ജ് സീസൺ മികച്ചതാക്കാനുളള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. കുവൈത്തിൽ നിന്നുള്ള തീർത്ഥാടകർക്ക് സൗദി അറേബ്യയിലേക്ക് ഹജ്ജിന് പോകാനുള്ള തീർത്ഥാടകരുടെ ആദ്യ സംഘം അടുത്ത വെള്ളിയാഴ്ച രാവിലെയും, ഏറ്റവും കൂടുതൽ തീർത്ഥാടകരുള്ള വിമാനം ഞായറാഴ്ചയും പുറപ്പെടും. ഇന്നലെ 2400ൽ അധികം നുസുക് കാർഡുകൾ തീർത്ഥാടകർക്കായി സജീവമാക്കിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Read more
Advertisement
WhiteswanTV Footer