Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Prof.K V Thomas

കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിസ്ഥാനം ഒഴിഞ്ഞ് കെവി തോമസ്

ന്യൂഡൽഹി: കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായിരുന്നകെ വി തോമസ് സ്ഥാനം ഒഴിഞ്ഞു. യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. കേരളഹൗസിലെ തന്റെ മുറിയും അദ്ദേഹം ഒഴിഞ്ഞുനൽകി. പ്രത്യേക പ്രതിനിധി സ്ഥാനത്തിൽ നിന്ന് രാജിവെക്കേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി രാജിവെച്ചതോടെ ജൂൺ 4-ാം തീയതി രാത്രി തന്നെ തന്റെ കാലാവധിയും അവസാനിച്ചതായും കെ.വി. തോമസ് പറഞ്ഞു. അന്നുതന്നെ തന്റെ ഓഫീസിലെ ജീവനക്കാരും സ്ഥാനമൊഴിഞ്ഞതായി അദ്ദേഹം അറിയിച്ചു.
Read more

പത്മജയെ വേദനിപ്പിക്കാൻ താൻ ഉദ്ദേശിക്കുന്നില്ല: കെവി തോമസ്

കൊച്ചി: തന്റെ പുസ്തകത്തെ ചുറ്റിപ്പറ്റിയുണ്ടായ വിവാദത്തിൽ പ്രതികരണവുമായി മുതിർന്ന നേതാവ് കെ വി തോമസ്. പത്മജ വേണുഗോപാലിനെ വേദനിപ്പിക്കാനല്ല താൻ പുസ്തകത്തിൽ കാര്യങ്ങൾ എഴുതിയതെന്നും, വിമർശിക്കുന്നതിന് മുൻപ് പുസ്തകം മുഴുവൻ വായിക്കണമെന്നും അദ്ദേഹം പറഞ്ഞു. പുസ്തകത്തിലെ ഒരു ഭാഗം മാത്രം വായിച്ച് വിമർശിക്കുന്നത് ശരിയല്ലെന്നും, അതിലുള്ള കാര്യങ്ങൾ എല്ലാം സത്യമായാണെന്നും കെ വി തോമസ് വ്യക്തമാക്കി. ഇത് ആദ്യമായല്ല പുറത്തുവരുന്നതെന്നും, മുൻപ് ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച കാര്യങ്ങളാണിതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഡയറിയിൽ രേഖപ്പെടുത്തിയ സംഭവങ്ങളാണ് പുസ്തകത്തിലും ഉൾപ്പെടുത്തിയിരിക്കുന്നതെന്നും […]
Read more

ഇത്തവണ കൂടിയില്ലെങ്കിൽ കോൺ​ഗ്രസും യുഡിഎഫും പിരിച്ചുവിടേണ്ടി വരും: കെവി തോമസ്

തിരുവനന്തപുരം: കോൺഗ്രസ് പാർട്ടി പിരിച്ചുവിടേണ്ടി വരുമെന്ന് മുതിർന്ന നേതാവ് കെ.വി. തോമസ് പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംസ്ഥാനത്ത് ഭരണം എൽഡിഎഫിനായിരിക്കുമെന്നും, അടുത്ത തവണയും അധികാരത്തിലെത്താനായില്ലെങ്കിൽ യുഡിഎഫും പിരിച്ചുവിടേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് പിരിച്ചുവിടുന്നതിൽ തർക്കമില്ലെന്നും പാർട്ടിയുടെ നിലവിലെ സ്ഥിതി വളരെ മോശമാണെന്നും അദ്ദേഹം വിമർശിച്ചു. വോട്ടെടുപ്പ് പോലും പൂർത്തിയാകാത്ത സമയത്ത് മുഖ്യമന്ത്രിയെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനെ അദ്ദേഹം ചോദ്യം ചെയ്തു. “വോട്ട് പെട്ടിയിൽ കിടക്കുമ്പോഴാണ് മുഖ്യമന്ത്രിയാരെന്ന് ചർച്ച. ജനങ്ങൾ ഇവരുടെ സ്വഭാവം മനസ്സിലാക്കിയിട്ടുണ്ട്,” എന്നും അദ്ദേഹം […]
Read more

കേരളത്തിന് ലഭിക്കേണ്ട വിഹിതം കേന്ദ്രം തടഞ്ഞുവെക്കുമ്പോൾ പ്രതിപക്ഷ നേതാവായ രാഹുൽ മൗനം പാലിക്കുന്നു: പ്രൊഫ. കെ.വി. തോമസ്

ഇടതുപക്ഷ സർക്കാരിനെതിരെ രാഹുൽ ഗാന്ധി നടത്തുന്ന രാഷ്ട്രീയ കടന്നാക്രമണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി കേരളത്തിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി. തോമസ്.ഇന്ത്യാ സഖ്യത്തിലെ പ്രധാന ഘടകകക്ഷിയായ ഇടതുപക്ഷത്തിനെതിരെ സംസാരിക്കുമ്പോൾ സഖ്യത്തിന്റെ നേതാവാണെന്ന ബോധ്യം രാഹുൽ മറക്കരുതെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം ഘടകകക്ഷിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ പാലിക്കേണ്ട പക്വത രാഹുൽ ഗാന്ധി കാട്ടുന്നില്ലെന്ന് കെ.വി. തോമസ് കുറ്റപ്പെടുത്തി. കേരളത്തിന് ലഭിക്കേണ്ട വിഹിതം കേന്ദ്രം തടഞ്ഞുവെക്കുമ്പോൾ പ്രതിപക്ഷ നേതാവായ രാഹുൽ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. ഈ വിഹിതം വയനാടിന് […]
Read more
Advertisement
WhiteswanTV Footer