ന്യൂഡൽഹി: കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായിരുന്നകെ വി തോമസ് സ്ഥാനം ഒഴിഞ്ഞു. യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്. കേരളഹൗസിലെ തന്റെ മുറിയും അദ്ദേഹം ഒഴിഞ്ഞുനൽകി. പ്രത്യേക പ്രതിനിധി സ്ഥാനത്തിൽ നിന്ന് രാജിവെക്കേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി രാജിവെച്ചതോടെ ജൂൺ 4-ാം തീയതി രാത്രി തന്നെ തന്റെ കാലാവധിയും അവസാനിച്ചതായും കെ.വി. തോമസ് പറഞ്ഞു. അന്നുതന്നെ തന്റെ ഓഫീസിലെ ജീവനക്കാരും സ്ഥാനമൊഴിഞ്ഞതായി അദ്ദേഹം അറിയിച്ചു.






