Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: PSC Exam Irregularities

പിഎസ്‌സി പരീക്ഷാ ക്രമക്കേട്; എസ്‌ഐടിക്ക് മുന്നിൽ എത്തിയത് പത്തിലധികം പരാതികൾ

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷകളിലെ ക്രമക്കേടുകൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് (എസ്‌ഐടി) ആദ്യ ദിവസം തന്നെ പത്തിലധികം പരാതികൾ ലഭിച്ചു. കെഎഎസ് പരീക്ഷ, പ്ലാനിംഗ് ബോർഡ് ചീഫ് പരീക്ഷ എന്നിവ ഉൾപ്പെടെ വിവിധ പരീക്ഷകളിൽ ക്രമക്കേട് നടന്നതായി പരാതികളിൽ ആരോപിക്കുന്നു. പരാതിക്കാരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. ഇതിനൊപ്പം പിഎസ്‌സിയുടെ രേഖകളും പരിശോധിക്കും. പിഎസ്‌സി ജീവനക്കാരുടെ മൊഴി ശേഖരിച്ച ശേഷം ജൂലൈ 25-ന് പ്രാഥമിക റിപ്പോർട്ട് ഡിജിപിക്ക് സമർപ്പിക്കും. റിപ്പോർട്ട് പരിശോധിച്ച ശേഷമായിരിക്കും കേസ് രജിസ്റ്റർ ചെയ്യുന്നതിനെക്കുറിച്ച് […]
Read more

പിഎസ്സി പരീക്ഷ ക്രമക്കേട്; പരാതിക്കാരുടെ മൊഴി ക്രൈംബ്രാഞ്ച് അന്വേഷണ സംഘം രേഖപ്പെടുത്തും

തിരുവനന്തപുരം: പിഎസ്.സി പരീക്ഷകളിലും നിയമന നടപടികളിലും ക്രമക്കേട് നടന്നെന്ന പരാതികളിൽ ക്രൈംബ്രാഞ്ച് ഉടൻ അന്വേഷണം ആരംഭിക്കും. ആദ്യഘട്ടത്തിൽ പരാതിക്കാരുടെ മൊഴി രേഖപ്പെടുത്താനാണ് തീരുമാനം. ആസൂത്രണ ബോർഡിലെ കെഎഎസ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികളാണ് ആദ്യം പരിശോധിക്കുക. മുഖ്യമന്ത്രിക്ക് ലഭിച്ച എല്ലാ പരാതികളിലും അന്വേഷണം നടത്തും. പരീക്ഷാ ക്രമക്കേടിനെക്കുറിച്ചുള്ള മാധ്യമ റിപ്പോർട്ടുകളും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കും. ക്രൈംബ്രാഞ്ച് ഐജി അജിത ബീഗത്തിന്റെ മേൽനോട്ടത്തിൽ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. ക്രൈംബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ രണ്ട് ഡിവൈ.എസ്.പിമാരും ഉൾപ്പെടും. […]
Read more

പിഎസ്.സി പരീക്ഷാക്രമക്കേട് അന്വേഷണത്തില്‍ അട്ടിമറി

തിരുവനന്തപുരം: ആസൂത്രണബോർഡ് പിഎസ്‌സി പരീക്ഷാക്രമക്കേട് അന്വേഷണത്തിൽ തർക്കം. ക്രമക്കേട് അന്വേഷിക്കാൻ കൺട്രോളറിന് നിർദേശം നൽകിയത് പിഎസ്‌സി ചെയർമാനാണെന്ന് റിപ്പോർട്ട്. എസ്‌പിയുടെ നേതൃത്വത്തിലുള്ള ആഭ്യന്തര വിജിലൻസ് അന്വേഷണം നടത്തുമെന്ന് പിഎസ്‌സി യോഗത്തിൽ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ ഈ തീരുമാനം മറികടന്ന് അന്വേഷണം കൺട്രോളറിന് കൈമാറിയതായി ആരോപണം ഉയർന്നിട്ടുണ്ട്. പിഎസ്‌സി സെക്രട്ടറി അറിയാതെയാണ് ചെയർമാന്റെ നടപടി നടന്നതെന്നും പറയുന്നു. എന്നാൽ പരീക്ഷാ കൺട്രോളർക്ക് ഈ അന്വേഷണത്തിന് നിയമപരമായ തടസ്സമുണ്ടെന്ന് അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. ജീവനക്കാരുടെ വീഴ്ചകൾ അന്വേഷിക്കാനാണ് കൺട്രോളറിന് അധികാരം ഉള്ളതെന്ന് […]
Read more

പരീക്ഷാ ക്രമക്കേട്: PSC അംഗത്തിന്റെ എഫ്ബി കുറിപ്പ് വൈറൽ

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡിലെ ചീഫ് തസ്തികകളിലേക്കുള്ള പി.എസ്.സി പരീക്ഷയിലെ ക്രമക്കേട് അന്വേഷിക്കുന്നതിനിടെ പി.എസ്.സി അംഗം സെയ്ഫ് ചക്കുവള്ളിയുടെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധ നേടുന്നു. “നിസ്വരുടെയും നിഷ്കാസിതരുടെയും നിരാലംബരുടെയും നിതാന്ത ആശ്രയമായ നിത്യസത്യം ജയിക്കണം” എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. ഭരണഘടനയുടെ പുറംചട്ടയുടെ ചിത്രം പങ്കുവെച്ചായിരുന്നു ഈ കുറിപ്പ്. പരീക്ഷാ ക്രമക്കേടിനെതിരെ മന്ത്രി ഒ. ജെ. ജനീഷ് രൂക്ഷമായി പ്രതികരിച്ചു. സംഭവം വളരെ ഗൗരവമുള്ളതാണെന്നും ആസൂത്രിതമായ ക്രമക്കേടുണ്ടോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പത്ത് ചോദ്യങ്ങൾ മൂല്യനിർണയം ചെയ്തിരുന്നെങ്കിൽ […]
Read more

പിഎസ്‍സിയില്‍ വീണ്ടും വിവാദം; പരീക്ഷ യോഗ്യത നിശ്ചയിച്ചതില്‍ വീഴ്ച

തിരുവനന്തപുരം: ആസൂത്രണ ബോർഡിലേക്കുള്ള പിഎസ്‌സി പരീക്ഷയിൽ വീണ്ടും ക്രമക്കേട് ആരോപണം ഉയരുന്നു. പേർസ്പെക്റ്റീവ് പ്ലാനിങ് ഡിവിഷൻ ചീഫ് തസ്തികയിലേക്കുള്ള യോഗ്യത നിർണയത്തിൽ വലിയ വീഴ്ച ഉണ്ടായതായി ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നു. ഇക്കണോമിക്സിൽ മാസ്റ്റർ ബിരുദമുള്ളവരെ സ്റ്റാറ്റിസ്റ്റിക്സ് എക്കണോമെട്രിക് ഡിപ്ലോമ ഇല്ലെന്ന കാരണത്താൽ അയോഗ്യരാക്കിയതായാണ് പരാതി. പരീക്ഷ എഴുതിയ 80 പേരിൽ 79 പേരെയും അയോഗ്യരാക്കി, ഒരാളെ മാത്രം ഉൾപ്പെടുത്തി പിഎസ്‌സി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതായും പറയുന്നു. സ്റ്റാറ്റിസ്റ്റിക്സ് ഇക്കണോമിക്സിന്റെ ഭാഗമാണെന്ന് ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു. കുറഞ്ഞ യോഗ്യതയായി ഡിപ്ലോമ ആവശ്യപ്പെടുന്നത് […]
Read more

PSC പരീക്ഷയില്‍ ക്രമക്കേട്; ഉത്തരക്കടലാസ് പൂര്‍ണമായി പരിശോധിച്ചില്ലെന്ന് പരാതി

തിരുവനന്തപുരം: ആസൂത്രണ ബോര്‍ഡിലെ ഉന്നത പരീക്ഷയില്‍ ക്രമക്കേട് നടന്നതായി ആരോപിച്ച് ഉദ്യോഗാര്‍ഥികള്‍. പിഎസ്‌സി നടത്തിയ ചീഫ് ഇന്‍ഡസ്ട്രീസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ പരീക്ഷയുമായി ബന്ധപ്പെട്ടാണ് പരാതി ഉയര്‍ന്നത്. ഉത്തരക്കടലാസുകള്‍ പൂര്‍ണമായി പരിശോധിച്ചിട്ടില്ലെന്നും പത്തിലേറെ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ക്ക് മാര്‍ക്ക് നല്‍കിയിട്ടില്ലെന്നും ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നു. മാര്‍ക്ക് വ്യക്തമാക്കാതെയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും, അഭിമുഖത്തിലും എഴുത്തുപരീക്ഷയിലുമുള്ള മാര്‍ക്കുകള്‍ ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു. വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചിട്ടും ഉത്തരക്കടലാസ് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഉദ്യോഗാര്‍ഥികള്‍ക്ക് ഒരു വര്‍ഷത്തോളം കാത്തിരിക്കേണ്ടിവന്നതായും ആരോപണം ഉണ്ട്. ഒടുവില്‍ അഡ്മിനിസ്‌ട്രേറ്റീവ് […]
Read more

Recent News

Advertisement
WhiteswanTV Footer