പിഎസ് സി റാങ്ക് ലിസ്റ്റുകൾ നവംബർ 30 വരെ നീട്ടി വിഡിഎസ് സർക്കാർ
തിരുവനന്തപുരം: 2026 ഓഗസ്റ്റ് 31-ന് കാലാവധി അവസാനിപ്പിക്കുന്ന എല്ലാ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടേയും കാലാവധി 2026 നവംബർ 30 വരെ ദീർഘിപ്പിക്കാൻ പിഎസ്സിക്ക് ശുപാർശ ചെയ്യാനും മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനവും തിരഞ്ഞെടുപ്പ് പ്രചാരണവുമൊക്കെ മൂലം പിഎസ്സിക്ക് നിയമന ഉത്തരവ് നൽകാൻ സാധിച്ചിരുന്നില്ല. അതുകൊണ്ട് മൂന്ന് മാസത്തേക്ക് കാലാവധി നീട്ടുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. നൂറുദിന കർമ്മപരിപാടിയും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രകടനപത്രികയിലുള്ള എല്ലാ കാര്യങ്ങളഉം പൂർത്തിയാക്കുമെന്നും വി.ഡി. സതീശൻ അറിയിച്ചു. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരേ എടുത്ത […]
Read more

