രാഹുൽ ഗാന്ധിക്കെതിരായ പരാമർശം; ആർ. ശ്രീലേഖ മാപ്പ് പറയണം: ചെന്നിത്തല
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ബിജെപി നേതാവ് ആർ. ശ്രീലേഖ നടത്തിയ അധിക്ഷേപ പരാമർശത്തിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല. മുൻ ഡിജിപിയായ ശ്രീലേഖ ഒരു ദിവസം ഒരു കാര്യം പറയുകയും അടുത്ത ദിവസം അത് മാറ്റിപ്പറയുകയും ചെയ്യുന്നുവെന്ന് ചെന്നിത്തല വിമർശിച്ചു. രാഹുൽ ഗാന്ധിക്കെതിരായ പരാമർശം പിൻവലിച്ച് ശ്രീലേഖ മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവിന് പ്രവർത്തിക്കാൻ ആർ. ശ്രീലേഖയുടെ അനുമതിയോ പിന്തുണയോ ആവശ്യമില്ലെന്നും ചെന്നിത്തല പറഞ്ഞു. പരാതിയുണ്ടെങ്കിൽ പൊലീസ് തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. […]
Read more