Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ramya haridas

‘എനിക്കൊന്നുമറിയില്ല, ദൃശ്യങ്ങൾ ശ്രദ്ധിച്ചില്ല’; രമ്യ ഹരിദാസിന്റെ ഒളിച്ചുകളിയില്‍ മറുപടി പറയാതെ സണ്ണി ജോസഫ്

പാലക്കാട്: കോണ്‍ഗ്രസ് പ്രദേശിക നേതാക്കളുമായി ഉണ്ടായ കയ്യാങ്കളിയില്‍ രമ്യാ ഹരിദാസ് എംഎല്‍എ അന്വേഷണ കമ്മീഷന് മുന്നില്‍ ഹാജരാകാത്തതില്‍ മറുപടി പറയാതെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ഡല്‍ഹിയിലാണെന്നായിരുന്നു പാര്‍ട്ടി നേതൃത്വത്തെയും അന്വേഷണ കമ്മീഷനെയും രമ്യാ ഹരിദാസ് അറിയിച്ചത്. എന്നാല്‍ ഇന്നലെ രമ്യാ ഹരിദാസ് പാലക്കാട് ജില്ലയില്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നത് സംബന്ധിച്ച ചോദ്യത്തോട് തനിക്കറിയില്ലെന്നും ദൃശ്യങ്ങള്‍ ശ്രദ്ധിച്ചില്ല, അത് തന്റെ കണ്‍സേണ്‍ അല്ലെന്നുമായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. ആവർത്തിച്ച് ചോദിച്ച മാധ്യമങ്ങളോട് തന്റെ കൺസേൺ […]
Read more

അന്വേഷണ കമ്മീഷനെ മുഖവിലയ്ക്കെടുക്കാതെ രമ്യ; കെസിയെ കണ്ടു, ഡൽഹിക്ക് പോയില്ലെന്ന് വെളിപ്പെടുത്തൽ

പാലക്കാട്: ചിറയിന്‍കീഴിലെ തമ്മിലടിയില്‍ അന്വേഷണ കമ്മീഷന് മുന്നില്‍ രമ്യ ഹരിദാസിന്റെ ഒളിച്ചുകളി. ഇന്നലെ ഡല്‍ഹിയില്‍ ആയിരുന്നുവെന്നാണ് രമ്യ പാര്‍ട്ടിയെ അറിയിച്ചിരുന്നത്. എന്നാല്‍ രമ്യ ഹരിദാസ് ഇന്നലെ പാലക്കാട് ഉണ്ടായിരുന്നു എന്ന് തെളിവുകൾ പുറത്ത് വന്നതോടെ, ശാരീരക ബുദ്ധിമുട്ടുകൾ കാരണമാണ് ഡൽഹിക്ക് പോകാതിരുന്നതെന്ന് പറഞ്ഞ് രമ്യ രം​ഗത്തെത്തുകയായിരുന്നു. പാലക്കാട് വെച്ച് കെ സി വേണുഗോപാലുമായും രമ്യ കുടിക്കാഴ്ച നടത്തി. ഇന്നലെ അച്ചടക്ക സമിതിക്ക് മുന്നില്‍ രമ്യ എത്തിയിരുന്നില്ല. രമ്യ ഹരിദാസ് ഡല്‍ഹിയില്‍ ആണെന്നായിരുന്നു അന്വേഷണ കമ്മീഷന്‍ അധ്യക്ഷന്‍ എം […]
Read more

ചിറയിൻകീഴിലെ കയ്യാങ്കളി പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കി: സണ്ണി ജോസഫ്

കണ്ണൂർ: ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ കയ്യാങ്കളിയിൽ പ്രതികരണവുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. സംഭവം പാർട്ടിക്ക് നാണക്കേടുണ്ടാക്കിയെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ഇന്ന് തന്നെ ലഭിക്കുമെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. വിഷയം പാർട്ടി ഗൗരവത്തോടെയാണ് കാണുന്നത്. തർക്കങ്ങൾ ഉണ്ടാകുമ്പോൾ പ്രവർത്തകർ സംയമനത്തോടെ വിഷയം കൈകാര്യം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിക്കെതിരായ സമസ്തയുടെ വിമർശനത്തിലും സണ്ണി ജോസഫ് പ്രതികരിച്ചു. സമസ്തയുടെ വിമർശനം തള്ളിക്കൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. […]
Read more

രമ്യാ ഹരിദാസിന്റെയും സണ്ണി ജോസഫിന്റെയും കോലം കത്തിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

ചിറയിന്‍കീഴ്: നിയമസഭാ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി തിരുവനന്തപുരം ജില്ലയിലെ കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകുകയാണ്. ചിറയിന്‍കീഴ് മണ്ഡലത്തില്‍ രമ്യാ ഹരിദാസിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്തിറങ്ങിയിരിക്കുന്നു. കഠിനംകുളത്ത് രമ്യാ ഹരിദാസിന്റെയും സണ്ണി ജോസഫിന്റെയും കോലം പ്രവര്‍ത്തകര്‍ കത്തിച്ചു. ‘കെട്ടിയിറക്കിയ സ്ഥാനാര്‍ത്ഥി വേണ്ട” മണ്ഡലത്തിന് പുറത്തുനിന്നുള്ളവരെ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കില്ല എന്നിങ്ങനെയാണ് പോസ്റ്ററില്‍ പറയുന്നത്. മണ്ഡലത്തിലുടനീളം രമ്യക്കെതിരെ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജില്ലയില്‍ നിന്നുള്ള ദളിത് വിഭാഗം നേതാക്കളെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കണമെന്നാണ് ഇവരുടെ ആവശ്യം. കഴിഞ്ഞ ദിവസം ജില്ലയിലെ കോണ്‍ഗ്രസിലെ ദളിത് വിഭാഗം […]
Read more

രമ്യ ഹരിദാസിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ ദളിത് നേതാക്കളുടെ അതൃപ്തി

തിരുവനന്തപുരം: ചിറയിൻകീഴിൽ രമ്യ ഹരിദാസിനെ സ്ഥാനാർഥി ആക്കാൻ പരിഗണിക്കുന്നതിൽ അതൃപ്തി അറിയിച്ച് ദളിത് കോൺഗ്രസ് നേതാക്കൾ. രമ്യ ഹരിദാസിനെയും നേതാക്കളെയും കണ്ട് ചിറയിൻകീഴ് മണ്ഡലത്തിലേക്ക് പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ അത് പരിഗണിക്കാതെയാണ് സ്ഥാനാർഥിയാക്കാനുള്ള നീക്കം നടക്കുന്നതെന്നുമാണ് ആരോപണം. ജില്ലയിൽ കഷ്ടപ്പെടുന്ന ആളുകളെ ഒഴിവാക്കി പുറമെ നിന്നുള്ള ആളെ സ്ഥാനാർഥിയാക്കുന്നതിനെ നേതാക്കൾ അപലപിച്ചു. ജില്ലയിൽ നിന്നുള്ള ദളിത് സ്ഥാനാർഥിയെ പരിഗണിച്ചില്ലെങ്കിൽ ശക്തമായി പ്രതിഷേധിക്കുമെന്ന് അവർ പറഞ്ഞു. അടൂർ പ്രകാശ് എംപിയുടെ താൽപ്പര്യമാണ് രമ്യ ഹരിദാസിനെ സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിന് പിന്നിലെന്ന് […]
Read more

തിരുവനന്തപുരത്ത് മത്സരിക്കാൻ തയ്യറായി രമ്യ ഹരിദാസ്

കേരള രാഷ്ട്രീയത്തിൽ വീണ്ടും ചൂടേറിയ ചർച്ചകൾക്ക് തിരികൊളുത്തുകയാണ് കോൺഗ്രസ് നേതാവും മുൻ എംപിയുമായ രമ്യ ഹരിദാസിന്റെ പേര്. തുടർച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങൾക്കു ശേഷം, വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പിൽ രമ്യയെ മത്സരിപ്പിക്കാൻ കോൺഗ്രസ് നേതൃത്വം ആലോചിക്കുന്നു എന്ന വാർത്തയാണ് ഇപ്പോൾ വലിയ രീതിയിൽ ചർച്ചയാകുന്നത്. ഈ പ്രാവശ്യം ലക്ഷ്യമിടുന്നത് തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് അല്ലെങ്കിൽ അടൂർ മണ്ഡലമാണെന്നും കേൾക്കുന്നു. എന്നാൽ ഉയരുന്ന ചോദ്യം ഇതാണ് ഇത്തവണയെങ്കിലും നിയമസഭയുടെ പടി ചവിട്ടാൻ രമ്യഹരിദാസിന് സാധിക്കുമോ? തുടക്കത്തിൽ രമ്യ ഹരിദാസ് കോൺഗ്രസിലെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix