Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: robbery

സൂപ്പർമാർക്കറ്റിൽ കവർച്ചാശ്രമം; ഇന്ത്യൻ ജീവനക്കാരി വെടിയേറ്റു മരിച്ചു

വാഷിംഗ്‌ടൺ: അമേരിക്കയിലെ വിർജീനിയ സംസ്ഥാനത്തെ ഒരു സൂപ്പർമാർക്കറ്റിൽ നടന്ന കവർച്ചാശ്രമത്തിനിടെ ഗുജറാത്ത് സ്വദേശിനിയായ ഇന്ത്യൻ വനിത വെടിയേറ്റ് മരിച്ചു. മേഘ്‌നാബെൻ പട്ടേൽ(45) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ പത്ത് വർഷമായി അവർ അതേ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തുവരികയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രതിയെ കണ്ടെത്താൻ പ്രത്യേക സംഘങ്ങളെയും നിയോഗിച്ചിട്ടുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. മാസ്കും ഗ്ലൗസും ധരിച്ച ഒരാൾ കടയ്ക്കുള്ളിൽ പ്രവേശിച്ച് മേഘ്നാബെനുമായി സംസാരിക്കുന്നതിനിടെ ജാക്കറ്റിൽ നിന്ന് തോക്കെടുത്ത് വെടിയുതിർക്കുന്നതാണ് […]
Read more

കവിയൂരിലെ വീട്ടിൽനിന്ന് ഗ്യാസ് സിലിൻഡർ മോഷണം പോയി

പത്തനംതിട്ട: അടഞ്ഞുകിടന്ന വീട്ടിൽ കള്ളൻ രണ്ട് ദിവസത്തിനിടെ രണ്ടുതവണ മോഷണം നടത്തി. വള്ളംകുളം പടിഞ്ഞാറ് മനയ്ക്കച്ചിറ നിലക്കത്താനത്ത് പരേതനായ എം.കെ. രാമചന്ദ്രൻ നായരുടെ വീട്ടിലാണ് സംഭവം. രണ്ടുവർഷമായി വീട് അടഞ്ഞുകിടക്കുകയാണ്. ശനിയാഴ്ച രാവിലെ വീട്ടിലെത്തിയ മകൻ സതീഷ് ചന്ദ്രനാണ് ആദ്യ മോഷണം കണ്ടെത്തിയത്. വീടിന്റെ വാതിൽ കുത്തിത്തുറന്ന് അകത്ത് കയറിയ കള്ളൻ അലമാരയിൽ സൂക്ഷിച്ചിരുന്ന ഒരു പവൻ സ്വർണമോതിരം, ഓട്ടുപാത്രങ്ങൾ, ടി.വി., ഇൻവർട്ടർ എന്നിവ ഉൾപ്പെടെ ഏകദേശം നാല് ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ചു. സംഭവത്തിൽ തിരുവല്ല […]
Read more

ബസ് യാത്രക്കിടെ ഒരു ലക്ഷം രൂപ മോഷ്ടിച്ച 2 പേർ അറസ്റ്റിൽ

മലപ്പുറം: സ്വകാര്യ ബസിൽ യാത്രക്കാരന്റെ പണം കവർന്ന കേസിൽ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി പള്ളുരുത്തി സ്വദേശി നിസാർ (62), ആലുവ സ്വദേശി മുഹമ്മദ് ഇഖ്ബാൽ (65) എന്നിവരെയാണ് കോട്ടക്കൽ പോലീസ് പിടികൂടിയത്. സംഘത്തിലുണ്ടായിരുന്ന മറ്റൊരാളായ പ്രതിക്കായി അന്വേഷണം തുടരുകയാണ്. ഏപ്രിൽ 27-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചങ്കുവെട്ടിയിൽ നിന്ന് കോട്ടക്കലിലേക്ക് ബസിൽ യാത്ര ചെയ്ത മലപ്പുറം സ്വദേശിയുടെ ഒരു ലക്ഷം രൂപയാണ് കവർന്നത്. ഹജ്ജ് യാത്രയ്ക്കായി മാറ്റിവെച്ച പണമാണിത്. കോട്ടക്കൽ ബസ് സ്റ്റാൻഡിൽ […]
Read more

സിആർപിഎഫ് ജവാന്‍റെ വീട്ടിൽനിന്ന് സ്വർണവും പണവും കവർന്നു

തിരുവനന്തപുരം: പാറശാലയിൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നു. കരുമാനൂർ വിട്ടിയോട് ശ്രീമംഗലത്തിൽ സിആർപിഎഫ് ജവാൻ രാജേഷിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. രാജേഷും കുടുംബവും വീട്ടിന്റെ രണ്ടാം നിലയിൽ ഉറങ്ങിക്കിടക്കുമ്പോൾ മോഷ്ടാവ് താഴത്തെ നിലയിലെ പിൻവാതിലിന്റെ കുറ്റി ഇളക്കിമാറ്റി അകത്ത് കടക്കുകയായിരുന്നു. അലമാരയിൽ സൂക്ഷിച്ചിരുന്ന 10 പവൻ സ്വർണാഭരണങ്ങളും 40,000 രൂപയും മോഷ്ടാവ് കവർന്നു. രാവിലെ എഴുന്നേറ്റ ശേഷമാണ് മോഷണ വിവരം കുടുംബം അറിഞ്ഞത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മുഖം […]
Read more

പൊലീസ് സ്റ്റേഷനിൽ നിന്ന് ജീപ്പുമായി കടന്ന കള്ളൻ പിടിയിൽ

കണ്ണൂർ: പൊലീസ് ജീപ്പ് മോഷ്ടിച്ച് കടത്തിക്കൊണ്ടുപോയ കേസിൽ ഒരാളെ കണ്ണൂർ ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുവായൂർ സ്വദേശി ഹംസത്തെയാണ് പൊലീസ് പിടികൂടിയത്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം നടന്നത്. മൊബൈൽ ഫോൺ നഷ്ടപ്പെട്ടതായി പറഞ്ഞ് അത് കണ്ടെത്താൻ സഹായിക്കണമെന്ന ആവശ്യവുമായി ഹംസത്ത് പൊലീസ് സ്റ്റേഷനിലെത്തി. പൊലീസ് വിവരങ്ങൾ ശേഖരിച്ച ശേഷം ഇയാളെ മടക്കി അയച്ചു. സ്റ്റേഷനിലെത്തുമ്പോൾ ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിന്നീട് ഹംസത്ത് സമീപത്തെ സൈബർ പൊലീസ് സ്റ്റേഷൻ പരിസരത്ത് എത്തി. അവിടെ നിർത്തിയിട്ടിരുന്ന പൊലീസ് […]
Read more

അലൂമിനിയം പൈപ്പുകളും ഉണ്ടക്കാപ്പിക്കുരുവും മോഷിടിച്ച 2 പേർ പിടിയിൽ

വയനാട്: മേപ്പാടി പൊലീസ് സ്റ്റേഷൻ പരിധിയിൽ അലുമിനിയം പൈപ്പുകളും ഉണ്ടക്കാപ്പിക്കുരുവും മോഷ്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. മേപ്പാടി താഴെ അരപ്പറ്റ സ്വദേശികളായ സി.കെ. വിനോദ് (51), പി. സിറാജ് (42) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. വാളത്തൂരിലെ ഒരു എസ്റ്റേറ്റിൽ നിന്നാണ് പല ദിവസങ്ങളിലായി മോഷണം നടന്നത്. ഏകദേശം 1,12,500 രൂപ വിലവരുന്ന 45 അലുമിനിയം പൈപ്പുകളും 20,000 രൂപ വിലവരുന്ന ഉണ്ടക്കാപ്പിക്കുരുവുമാണ് മോഷ്ടിച്ചതെന്ന് പൊലീസ് അറിയിച്ചു. എസ്റ്റേറ്റിലെ കാപ്പിത്തോട്ടത്തിൽ നിന്ന് പൈപ്പുകൾ രാത്രി സമയങ്ങളിൽ വാഹനത്തിൽ […]
Read more

കോഴിക്കോട് അപ്പാർട്ട്‌മെന്റിൽനിന്ന് തബലകളും ചെരിപ്പും മോഷ്ടിച്ച 2 പേർ പിടിയിൽ

കോഴിക്കോട്: ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു അപ്പാർട്ട്‌മെന്റിൽ മോഷണം നടത്തിയ കേസിൽ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. കാരപ്പറമ്പ് സ്വദേശി നൗഫൽ (30), കുന്ദമംഗലം സ്വദേശി ഷാമിൽ മുഹമ്മദ് (30) എന്നിവരാണ് പിടിയിലായത്. ഏപ്രിൽ 24-നാണ് തടമ്പാട്ടുത്താഴത്തെ അപ്പാർട്ട്‌മെന്റിൽ നിന്ന് മൂന്ന് തബലകളും 5000 രൂപ വിലവരുന്ന ചെരിപ്പും മോഷണം പോയത്. താമസക്കാരിയുടെ പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് പ്രതികളെയും അവർ ഉപയോഗിച്ച […]
Read more

വീടുകൾ കുത്തിത്തുറന്ന് കവർച്ച നടത്തിയ മോഷ്ടാക്കൾ പിടിയിൽ

ഗൂഡല്ലൂർ: നീലഗിരി ജില്ലയിൽ വീടുകൾ കുത്തിത്തുറന്ന് കവർച്ച നടത്തിയ അന്തർ സംസ്ഥാന മോഷ്ടാക്കളെ ദേവർഷോല പോലീസ് പിടികൂടി. കണ്ണൂർ ആലക്കോട് സ്വദേശി മുഹമ്മദ് (46), വയനാട് കമ്പളക്കാട് സ്വദേശി ജോസ് (72) എന്നിവരാണ് അറസ്റ്റിലായത്. നീലഗിരി ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ചേരമ്പാടി, ദേവർഷോല പ്രദേശങ്ങളിലെ കോരഞ്ചാൽ, പൊൻവയൽ എന്നിവിടങ്ങളിലായി നടന്ന മോഷണങ്ങളാണ് പോലീസ് അന്വേഷിച്ചത്. മാർച്ചിൽ ഒമ്പത് വീടുകൾ കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നിരുന്നു. ചില വീടുകളിൽ […]
Read more

ഉപ്പളയിൽ എടിഎം വാഹനം തകർത്ത് 50 ലക്ഷം രൂപ കവർന്ന മുഖ്യപ്രതി പിടിയിൽ

കാസർകോട്: ഉപ്പളയിൽ എടിഎം പണം കൊണ്ടുപോയ വാഹനം തകർത്തു 50 ലക്ഷം രൂപ കവർന്ന കേസിൽ മുഖ്യപ്രതി പിടിയിൽ. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി അറുമുഖൻ അലിയാസ് കിട്ടുവിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡിൽ നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. റാംജിനഗർ കവർച്ച സംഘത്തിലെ പ്രധാന അംഗമാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു. മറ്റൊരു കേസിൽ റായ്പൂരിൽ പൊലീസ് പിടികൂടിയിരുന്ന ഇയാൾ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് കേരള പൊലീസ് വലയിലായത്. വാഹനങ്ങൾ തകർത്തു കവർച്ച നടത്തുന്നതാണ് ഈ സംഘത്തിന്റെ […]
Read more

പത്മനാഭസ്വാമി ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തരുടെ സ്വർണാഭരണം നഷ്ടപ്പെട്ടു

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രം ദർശനത്തിനെത്തിയ മൂന്ന് ഭക്തരുടെ സ്വർണാഭരണങ്ങൾ കാണാതായതായി പരാതി. ക്ഷേത്രദർശനം കഴിഞ്ഞ ശേഷമാണ് ആഭരണങ്ങൾ നഷ്ടമായതായി ഭക്തർ തിരിച്ചറിഞ്ഞത്. ശനിയാഴ്ച രാവിലെ കുടുംബത്തോടൊപ്പം എത്തിയ ഒരു കുട്ടിയുടെ മാലയാണ് ആദ്യം കാണാതായത്. തുടർന്ന് ഞായറാഴ്ച രാവിലെ ആറരയോടെ ദർശനത്തിനെത്തിയ ഒരു റിട്ടയർഡ് നഴ്സിന്റെ നാലര പവന്റെ സ്വർണമാലയും നഷ്ടമായി. ശ്രീകോവിലിലേക്ക് കടക്കുന്നതിന് മുൻപ് മാല ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായെങ്കിലും പിന്നീട് അത് കണ്ടെത്താനായില്ല. ഇതിനിടെ മറ്റൊരു ഭക്തയും സമാനമായ പരാതിയുമായി സുരക്ഷാ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix