Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: SABARIMALA GOLD THEFT CASE

ശബരിമല സ്വർണക്കൊള്ളയിൽ സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി. പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും. ഹൈക്കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് പരിശോധന നടത്തുന്നത്. മിഥുനമാസ പൂജകൾക്കായി ഇന്ന് ശബരിമല ന‍ട തുറന്നിരിക്കുകയാണ്.
Read more

പാര്‍ട്ടിയിൽ നിന്ന് പുറത്താക്കിയാൽ സ്വർണക്കൊള്ളയിലും യുവതീ പ്രവേശനത്തിലും വെളിപ്പെടുത്തൽ നടത്തും: എ പത്മകുമാർ

പത്തനംതിട്ട: സിപിഐഎം ജില്ലാ കമ്മിറ്റി യോഗം നാളെ ചേരാനിരിക്കെ നേതൃത്വത്തിന് സമ്മർദ്ദവുമായി ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി എ. പത്മകുമാർ. പാർട്ടിയിൽ നിന്ന് പുറത്താക്കിയാൽ ശബരിമല സ്വർണക്കൊള്ള കേസും യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങളും പുറത്തു പറയുമെന്നാണ് പത്മകുമാർ പറയുന്നത്. തന്റെ അടുത്ത സുഹൃത്തുക്കളോടാണ് ഇക്കാര്യം പറഞ്ഞതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ശബരിമല യുവതീ പ്രവേശന സമയത്ത് ഒരു ഉന്നതനിൽ നിന്ന് ഫോൺ വന്നതായും തിരുവനന്തപുരത്തേക്ക് ഉടൻ എത്താൻ നിർദേശം ലഭിച്ചതായും പത്മകുമാർ ആരോപിച്ചു. എന്നാൽ അവിടെ എത്തിയിട്ടും […]
Read more

ശബരിമല സ്വർണപ്പാളി കേസിൽ കേന്ദ്ര ഏജൻസി അന്വേഷണം വേണം; അയ്യപ്പ സേവാ സമാജം

തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി കവർച്ചക്കേസിൽ കേന്ദ്ര അന്വേഷണ ഏജൻസിയുടെ അന്വേഷണം വേണമെന്ന് ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ ചെയർമാൻ ആർ. മുരുകൻ സെൽവൻ ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് ലോകമെമ്പാടുമുള്ള അയ്യപ്പഭക്തർക്കിടയിൽ ഇപ്പോഴും ആശങ്ക നിലനിൽക്കുന്നുണ്ടെന്നും, പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തിയിട്ടും നിരവധി ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരങ്ങൾ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയുടെ പവിത്രത സംരക്ഷിക്കുന്നതിനും തീർഥാടകർക്കാവശ്യമായ സൗകര്യങ്ങളും പിന്തുണയും ഉറപ്പാക്കുന്നതിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനും സംസ്ഥാന സർക്കാരിനും ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലയ്ക്കൽ, പമ്പ, […]
Read more

ശബരിമല സ്വർണ്ണക്കൊള്ള കേസിലെ പ്രതി മുരാരി ബാബു അന്തരിച്ചു

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതി ബി. മുരാരി ബാബു അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അർബുദ ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. ദേവസ്വം ബോർഡിന്റെ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന മുരാരി ബാബു ചങ്ങനാശേരി പെരുന്ന സ്വദേശിയാണ്. പൊലീസ് കോൺസ്റ്റബിൾ ജോലിയിൽ നിന്നാണ് അദ്ദേഹം ദേവസ്വം ബോർഡിൽ ചേർന്നത്. 1997-ലാണ് അദ്ദേഹം ദേവസ്വം ബോർഡ് ജീവനക്കാരനായി ജോലി ആരംഭിച്ചത്. ദ്വാരപാലക ശിൽപ്പങ്ങളും കട്ടിളപാളികളും സംബന്ധിച്ച കേസുകളിൽ അദ്ദേഹം അറസ്റ്റിലായിരുന്നും ഏകദേശം 90 ദിവസം ജയിൽവാസം അനുഭവിച്ചിരുന്നു. […]
Read more

ശബരിമല സ്വര്‍ണക്കൊള്ള കേസ്; പി എസ് പ്രശാന്തിന് എസ്‌ഐടി നോട്ടീസ്

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്തിന്‌ എസ്ഐടി നോട്ടീസ്. ഈ മാസം 18-ന് മുമ്പ് വീണ്ടും ചോദ്യം ചെയ്യുന്നതിനായാണ് നോട്ടീസ് അയച്ചത്. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഹാജരാകണമെന്ന് അന്വേഷണ സംഘം നിർദേശിച്ചിട്ടുണ്ട്. കേസിൽ അടുത്ത റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുമ്പ് പ്രശാന്തിന്റെ മൊഴി വീണ്ടും രേഖപ്പെടുത്താനാണ് എസ്‌ഐടിയുടെ തീരുമാനം. മുൻ ദേവസ്വം ബോർഡ് അംഗമായ അജി കുമാറിനും നോട്ടീസ് നൽകിയിട്ടുണ്ട്. 2025-ൽ നടന്ന സ്വർണപ്പാളി കൈമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളിലാണ് അന്വേഷണം കേന്ദ്രീകരിക്കുന്നത്. […]
Read more

ശബരിമല സ്വർണക്കൊള്ള കേസ്; ദ്വാരപാലകശിൽപ്പ കേസിൽ തുടരന്വേഷണം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് വൈകുമെന്ന് റിപ്പോർട്ട്. ദ്വാരപാലക ശിൽപ്പവുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷണം തുടരുകയാണെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അറിയിച്ചു. 2019-ൽ നടന്ന സംഭവങ്ങളുടെ തുടർച്ചയായി 2025-ലും പാളികൾ കടത്തിയതായി സംശയിക്കുന്നതിനെ തുടർന്ന് വിശദമായ അന്വേഷണം നടക്കുന്നു. ഈ കേസിൽ മുൻ പ്രസിഡൻ്റ് പി.എസ്. പ്രശാന്ത്, അംഗങ്ങളായ അജികുമാർ, സന്തോഷ് എന്നിവരെ ഉടൻ ചോദ്യം ചെയ്യും. ഹൈക്കോടതി നിർദ്ദേശപ്രകാരം ശബരിമലയിൽ നിന്ന് വീണ്ടും സാമ്പിളുകൾ ശേഖരിക്കും. ഈ മാസം നടക്കുന്ന പൂജകൾക്കായി […]
Read more

ശബരിമല സ്വര്‍ണക്കൊള്ള; ശാസ്ത്രീയ പരിശോധനാ ഫലം പുറത്ത്

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ശാസ്ത്രീയ പരിശോധന ഫലങ്ങൾ സുപ്രധാന കണ്ടെത്തലുകൾ പുറത്ത്. ദ്വാരപാളികളിലും കട്ടിളപ്പാളിയിലെയും സ്വർണം വേർതിരിച്ച ശേഷം, കുറച്ചുകൂടിയ അളവിൽ മാത്രം പാളികളിൽ വീണ്ടും സ്വർണം പൂശി തിരികെ സ്ഥാപിച്ചെന്ന് എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഭൂരിഭാഗം സ്വർണ്ണവും കൊള്ളയടിക്കപ്പെട്ടതായിയാണ് എന്‍എസ്ഐടിയുടെ നിഗമനം. എന്നാൽ പിഎസ് പ്രശാന്തിന്റെ ഭരണസമിതി കഴിഞ്ഞ വർഷം അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്കു കൊണ്ടുപോയ പാളികളിൽ നിന്നുള്ള സ്വർണം മുഴുവനായി നഷ്ടമായിട്ടില്ലെന്നും പരിശോധന ഫലങ്ങളിൽ വ്യക്തമാക്കുന്നു. ശബരിമലയിലെ ദ്വാരപാലക പാളികളും കട്ടിളപ്പാളികളും ഉൾപ്പെടെ […]
Read more

സ്വർണ്ണക്കൊള്ള കേസ്; സാമ്പിളുകൾ ശേഖരിക്കാൻ ഹൈക്കോടതി അനുമതി

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രഭാമണ്ഡലം, വാതിൽ, മുകൾ ഭാഗം എന്നിവയിലെ പാളികൾ ഇളക്കി സാമ്പിളുകൾ ശേഖരിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി അനുമതി നൽകി. കേസിന്റെ അന്വേഷണത്തിൽ നിർണ്ണായകമായ ഘട്ടമായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്. ശേഖരിക്കുന്ന സാമ്പിളുകളുടെ ലാബ് പരിശോധനാഫലങ്ങൾ കവർച്ചയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വ്യക്തമാക്കാൻ സഹായിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. 2019-ൽ സ്മാർട്ട് ക്രിയേഷൻസ് സ്ഥാപനത്തിൽ, യഥാർത്ഥ പാളികളിൽ പൊതിഞ്ഞിരുന്ന സ്വർണം ‘സ്ട്രിപ്പിങ് സാൾട്ട്’ എന്ന പ്രത്യേക ഉപ്പ് ഉപയോഗിച്ച് വേർതിരിച്ചെടുത്തുവെന്നാണ് കണ്ടെത്തൽ. ഈ സാമ്പിൾ ഇതിനകം […]
Read more

ശബരിമല സ്വർണക്കൊള്ള: നിർണായക ശാസ്ത്രീയ പരിശോധനാ ഫലം ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: ഏറെ വിവാദങ്ങൾക്ക് വഴിവെച്ച ശബരിമല സ്വർണക്കൊള്ള കേസ് ഇന്ന് ഹൈക്കോടതി പരിഗണിക്കും. കേസിലെ അന്തിമ അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചേക്കും. കേസുമായി ബന്ധപ്പെട്ട സ്വർണപ്പാളികളുടെ ശാസ്ത്രീയ പരിശോധന ജാർഖണ്ഡിലെ ജംഷഡ്പൂർ ലാബിൽ നടത്തിയിരുന്നു. നാലുമാസം മുൻപ് പരിശോധനയ്ക്കായി അയച്ച സാമ്പിളുകളുടെ ഫലമാണ് ഇന്ന് കോടതിയെ അറിയിക്കുക. ഈ പരിശോധനാഫലം കേസന്വേഷണത്തിൽ നിർണായകമാണെന്നാണ് വിലയിരുത്തൽ. ലഭ്യമായ സൂചനകൾ പ്രകാരം സ്വർണപ്പാളികൾ മാറ്റിയിട്ടില്ലെന്നാണ് കണ്ടെത്തൽ. പകരം, അവയുടെ മുകളിൽ പൂശിയിരുന്ന സ്വർണത്തിന്റെ ഭാഗമാണ് […]
Read more

ശബരിമല സ്വർണ്ണക്കൊള്ള: സ്വർണപ്പാളികളുടെ പരിശോധനാഫലം ലഭിച്ചു

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണായകമായ സ്വർണ്ണപ്പാളികളുടെ പരിശോധനാഫലം ലഭിച്ചു. ജംഷഡ്പൂരിലെ ലാബിൽ നടത്തിയ പരിശോധനയുടെ ഫലമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. നാല് മാസം മുൻപാണ് സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചത്. സ്വർണ്ണപ്പാളികൾക്ക് പകരം ചെമ്പ് തകിടുകൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരാൻ ഈ പരിശോധനാഫലം സഹായിക്കും. സ്വർണം പൂശിയ പാളികൾ മാറ്റിയിട്ടുണ്ടോ എന്നതും പരിശോധനയിലൂടെ കണ്ടെത്താനാകും. കൂടാതെ, ചെമ്പ് തകിടുകളുടെ കാലപ്പഴക്കവുമായി ബന്ധപ്പെട്ട വിവരങ്ങളും റിപ്പോർട്ടിലുണ്ട്. പരിശോധനാഫലം ലഭിച്ചതോടെ കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നാണ് സൂചന. […]
Read more

Recent News

Advertisement
WhiteswanTV Footer