Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: SABARIMALA GOLD THEFT CASE

ശബരിമല സ്വര്‍ണക്കൊള്ള കേസ്; ഗോവര്‍ധന്‍റെ വീട്ടിൽ എസ്ഐടി പരിശോധന

കൊച്ചി: ശബരിമല സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് കർണാടകത്തിലെ ബെല്ലാരിയിൽ എസ്എടിയുടെ പരിശോധന. അഞ്ചംഗ സംഘമാണ് ഇന്ന് രാവിലെ ബെല്ലാരിയിൽ എത്തിയത്. കേസിൽ അറസ്റ്റിലുള്ള റൊഡ്ഡം ജ്വല്ലറി ഉടമ ഗോവർധന്‍റെ വീട്ടിലാണ് പ്രത്യേക സംഘം പരിശോധന നടത്തിയത്. ഇവിടെ നിന്ന് ഗോവ‌ർധന്‍റെ ബാങ്ക് പാസ്ബുക്ക് ഉൾപ്പെടെയുള്ള രേഖകൾ എസ്ഐടി ഉദ്യോഗസ്ഥർ ശേഖരിച്ചു. ഗോവർധന്‍റെ ബാങ്കിടപാടുമായി ബന്ധപ്പെട്ട് വിശദമായ പരിശോധനയ്ക്കാണ് പ്രത്യേക സംഘത്തിന്‍റെ നീക്കം. മൂന്നാം തവണയാണ് പ്രത്യേക അന്വേഷണ സംഘം ബെല്ലാരിയിൽ പരിശോധനയ്ക്കായി എത്തിയത്. ആദ്യം ഉണ്ണികൃഷ്ണൻ പോറ്റിയുമായ തെളിവെടുപ്പ് […]
Read more

ശബരിമല സ്വർണ്ണക്കൊള്ളയിൽ ജയറാം കുടുങ്ങും?

കേരളത്തെ ഒന്നടങ്കം നടുക്കിയ ശബരിമല സ്വർണക്കൊള്ള ഇപ്പോൾ സുപ്രധാന വാഴ്ത്തിരിവിലേക്ക് എത്തിയിരിക്കുകയാണ്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നടൻ ജയറാമിന് സമൻസ് അയച്ചിരിക്കുന്ന വാർത്തയാണ് ഇപ്പോൾ കേരളത്തിൽ ചർച്ചയായിരിക്കുന്നത്. ചൊവ്വാഴ്ച്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസിലെ നിർദേശം. സ്വർണക്കൊള്ളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ജയറാമിന്റെ ബന്ധത്തിലാണ് നടപടിയെന്നാണ് വിവരം. ശബരിമലയിലെ സ്വർണം ഉപയോ​ഗിച്ച് പ്രതികൾ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ടോ എന്നതിലാണ് ഇഡി പരിശോധന നടക്കുന്നത്. ഇതിൽ ജയറാമിന് പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളിലാണ് പ്രധാനമായും ഇഡി […]
Read more

ശബരിമല സ്വർണക്കൊള്ള; ജയശ്രീക്കും കൽപേഷിനും ഇഡി നോട്ടീസ്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ രണ്ടുപേർക്കുകൂടി നോട്ടീസയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). മുന്‍ ദേവസ്വം സെക്രട്ടറി എസ് ജയശ്രീ, സ്വര്‍ണക്കൊള്ളയിലെ ഇടനിലക്കാരന്‍ കല്‍പേഷ് എന്നിവര്‍ക്കാണ് നോട്ടീസയച്ചത്. അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്നും സ്വര്‍ണം അടങ്ങിയ കവര്‍ ബെല്ലാരിയിലെ ജുവലറി ഉടമയും കേസിലെ പ്രതിയുമായ ഗോവർദ്ധന് നല്‍കിയത് കല്‍പേഷായിരുന്നു. മിനിട്‌സില്‍ തിരുത്തല്‍ നടത്തിയെന്നായിരുന്നു ജയശ്രീക്കെതിരായ കണ്ടെത്തല്‍.
Read more

ശബരിമല സ്വർണക്കൊള്ള; ജുവലറി ഉടമ ഗോവര്‍ദ്ധന്‍റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

ന്യൂഡൽഹി: ശബരിമല സ്വർണക്കൊള്ളക്കേസില്‍ ജുവലറി ഉടമ ഗോവര്‍ദ്ധന്‍റെ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഈ സമയത്ത് ഇടപെടാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. ജസ്റ്റിസ് ദീപാങ്കർ ദത്ത അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. കുറ്റപത്രമടക്കമുള്ള കാര്യങ്ങൾ സമർപ്പിച്ചതിനുശേഷം ജാമ്യാപേക്ഷ നൽകാനും കോടതി നിർദേശിച്ചു. ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധിക്കെതിരെയാണ് ഗോവര്‍ദ്ധന്‍ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയത്. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കുന്നുണ്ടെന്നും തന്റെ കസ്റ്റഡി ഇനി ആവശ്യമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഗോവര്‍ദ്ധന്‍ ജാമ്യാപേക്ഷ സമർപ്പിച്ചത്. താൻ അയ്യപ്പ […]
Read more

ശബരിമല സ്വർണ്ണക്കൊള്ള; കടകംപള്ളി സുരേന്ദ്രനും പോറ്റിയുമൊത്തുള്ള പുതിയ ചിത്രം പുറത്ത്

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം വകുപ്പ് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രന് വീണ്ടും കുരുക്ക്. കേസിൽ ജാമ്യത്തിലിറങ്ങിയ ആദ്യ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള പുതിയ ചിത്രം പുറത്തു വന്നു. കടകംപള്ളി സുരേന്ദ്രൻ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ രണ്ടാമത് എത്തിയപ്പോള്‍ പകര്‍ത്തിയ ചിത്രമാണിതെന്നാണ് വിവരം. ബിരുദത്തിന് റാങ്ക് ലഭിച്ച പോറ്റിയുടെ അമ്മാവന്റെ മകള്‍ക്ക് കടകംപള്ളി സുരേന്ദ്രന്‍ ഉപഹാരം നല്‍കുന്നതാണ് ചിത്രം. അതേസമയം മന്ത്രി എന്താനാണ് എത്തിയതെന്ന കാര്യത്തില്‍ വ്യക്തതയില്ല. മന്ത്രി എത്തിയപ്പോള്‍ പുളിമാത്തെ വീട്ടിലേയ്ക്ക് പോറ്റി മകളെ വിളിച്ചതാണെന്ന് […]
Read more

ശബരിമലയിലെ സ്വർണം മോഷ്ടിച്ചത് ആരാണെന്ന് ജനങ്ങൾക്കറിയാം: കെ സി വേണുഗോപാൽ

കൊച്ചി: സ്വർണക്കൊള്ളക്കേസിൽ സ്വന്തം പാർട്ടിയിലെ അംഗങ്ങൾ ജയിലിൽ കിടക്കുമ്പോൾ ആ കുറ്റം മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. മറ്റുള്ളവരുടെ ദേഹത്ത് ചെളിവാരി എറിഞ്ഞാൽ സ്വന്തം ദേഹത്ത് പുരണ്ട ചെളി ഇല്ലാതാകുമെന്ന് മുഖ്യമന്ത്രി ധരിക്കുന്നുണ്ടെങ്കിൽ സഹതാപം മാത്രമെ തനിക്കുള്ളൂവെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ‘സ്വർണക്കൊള്ളക്കേസിൽ യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്താൻ മുഖ്യമന്ത്രി പരിശ്രമിക്കുമ്പോൾ, സ്വന്തം സ്ഥിതി വഷളാകുകയാണ് എന്ന് തിരിച്ചറിയുക. ഇത് മുഖ്യമന്ത്രിക്ക് മനസിലാകുന്നില്ലെങ്കിൽ […]
Read more

ശബരിമല സ്വർണ്ണക്കൊള്ള; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സായാഹ്ന ധർണ്ണ

തൃശ്ശൂർ : ശബരിമല സ്വർണ്ണക്കൊള്ള സിബിഐ അന്വേഷിക്കുക, ദേവസ്വം ക്ഷേത്രങ്ങളിലെ കൊള്ളകളിൽ സമഗ്ര അന്വേഷണം നടത്തുക, അവിശ്വാസികൾ ക്ഷേത്രഭരണം വിട്ടുപോകുക, ദേവസ്വം ബോർഡ് പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഹിന്ദു ഐക്യവേദി കാട്ടാകാമ്പാൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിറക്കൽ സെന്ററിൽ സായാഹ്ന ധർണ്ണ നടത്തി. ധർണ്ണ ഹിന്ദു ഐക്യവേദി കാട്ടാകാമ്പാൽ പഞ്ചായത്ത് സമിതി പ്രസിഡന്റ് എം കെ രഞ്ജൻ അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി കുന്നംകുളം താലൂക്ക് പ്രസിഡന്റ് ടി സുരേഷ് സ്വാഗതം ആശംസിച്ചു. ശ്രീ പീടികേശ്വരം […]
Read more

ശബരിമല സ്വർണ്ണക്കൊള്ള; ആരും രക്ഷപ്പെടില്ല, അന്വേഷണം ശരിയായ ദിശയിൽ എന്ന് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണക്കൊള്ളയിൽ പ്രതികൾ ആരും രക്ഷപ്പെടില്ലെന്ന് ഹൈക്കോടതി. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും കോടതി അറിയിച്ചു. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുന്നതിനിടയിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്. അല്പംകൂടി സമയം നൽകൂവെന്നും ഒരു പ്രതികളും രക്ഷപ്പെടില്ലെന്നും കോടതി പറഞ്ഞു. ദേവസ്വം ബോർഡിലെ ഉന്നതർക്കുനേരെ കൃത്യമായ അന്വേഷണം നടക്കുന്നില്ല, സർക്കാരിന്റെ സമ്മർദ്ദമുണ്ട് എന്നീ കാര്യങ്ങൾ ആരോപിച്ചുള്ള ഹർജികൾ പിന്നീട് പരിഗണിക്കാൻ മാ​റ്റിയിരിക്കുകയാണ്. കേസിൽ കു​റ്റപത്രം നൽകാതെ അറസ്​റ്റിലായവർക്ക് ജാമ്യം ലഭിച്ചതോടെയാണ് പ്രത്യേക അന്വേഷണ സംഘത്തിനുനേരെ വൻവിമർശനങ്ങൾ […]
Read more

ശബരിമല സ്വർണക്കൊള്ള; യുവമോർച്ചയുടെ നിയമസഭാ മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് നിയമസഭയിലേക്ക് മാർച്ച് നടത്തി യുവമോർച്ച. മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധക്കാർ നിയമസഭയ്ക്ക് മുന്നിലെത്തിയത്. ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചതോടെ പൊലീസ് അഞ്ചിലധികം പ്രാവശ്യം ജലപീരങ്കിയും പ്രയോഗിച്ചു. യുവമോർച്ചയുടെ പ്രവർത്തകർ ബാരിക്കേഡുകൾക്ക് മുകളിൽ കയറി പ്രതിഷേധം തുടരുകയായിരുന്നു. ശ്കതമായ പ്രതിഷേധമാണ് നിയമസഭയ്ക്ക് മുന്നിൽ ഉണ്ടായത്.
Read more

ശബരിമല സ്വർണക്കൊള്ള; മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിന് ജാമ്യം

കൊല്ലം: ശബരിമല സ്വര്‍ണക്കൊളള കേസില്‍ മുൻ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി സുധീഷ് കുമാറിന് ജാമ്യം. രണ്ട് കേസുകളിലും സ്വാഭാവിക ജാമ്യം ലഭിച്ചതോടെ സുധീഷ് കുമാര്‍ ഇന്ന് ജയിൽമോചിതനാകും. കൊല്ലം വിജിലൻസ് കോടതിയാണ് സുധീഷ് കുമാറിന് ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി, ദ്വാരപാലക പാളി കേസുകളിൽ അറസ്റ്റിലായി 90 ദിവസം പൂർത്തിയായതോടെയാണ് സ്വാഭാവിക ജാമ്യം കോടതി അനുവദിച്ചത്. സ്വര്‍ണ്ണക്കൊള്ളക്കേസില്‍ ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിന് ജനുവരി 29നാണ് ജാമ്യം ലഭിച്ചത്. കർശന ഉപാധികളോടെ കൊല്ലം വിജിലൻസ് കോടതിയാണ് […]
Read more
Advertisement
WhiteswanTV Footer