Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ശബരിമല സ്വർണ്ണക്കൊള്ള: സ്വർണപ്പാളികളുടെ പരിശോധനാഫലം ലഭിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണായകമായ സ്വർണ്ണപ്പാളികളുടെ പരിശോധനാഫലം ലഭിച്ചു. ജംഷഡ്പൂരിലെ ലാബിൽ നടത്തിയ പരിശോധനയുടെ ഫലമാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. നാല് മാസം മുൻപാണ് സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചത്.

സ്വർണ്ണപ്പാളികൾക്ക് പകരം ചെമ്പ് തകിടുകൾ ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരാൻ ഈ പരിശോധനാഫലം സഹായിക്കും. സ്വർണം പൂശിയ പാളികൾ മാറ്റിയിട്ടുണ്ടോ എന്നതും പരിശോധനയിലൂടെ കണ്ടെത്താനാകും. കൂടാതെ, ചെമ്പ് തകിടുകളുടെ കാലപ്പഴക്കവുമായി ബന്ധപ്പെട്ട വിവരങ്ങളും റിപ്പോർട്ടിലുണ്ട്.

പരിശോധനാഫലം ലഭിച്ചതോടെ കേസിൽ കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്നാണ് സൂചന. യഥാർത്ഥത്തിൽ എത്ര സ്വർണം നഷ്ടപ്പെട്ടുവെന്ന് കണ്ടെത്താൻ ഈ റിപ്പോർട്ട് നിർണായകമാണെന്ന് നേരത്തെ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. അന്വേഷണം പൂർത്തിയാക്കാനും സമഗ്രമായ കുറ്റപത്രം തയ്യാറാക്കാനും പരിശോധനാഫലം ആവശ്യമായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചിരുന്നു.

2025-ൽ ദേവസ്വം ഭരണസമിതിയുടെ കാലത്ത് നടന്ന സ്വർണം പൂശൽ ജോലികളിൽ ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടോ എന്നതും ഈ ശാസ്ത്രീയ പരിശോധനയിലൂടെ വ്യക്തമാകുമെന്നാണ് പ്രതീക്ഷ. സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച കേസാണ് ശബരിമല സ്വർണ്ണക്കൊള്ള കേസ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer