Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ശബരിമല സ്വര്‍ണക്കൊള്ള; ശാസ്ത്രീയ പരിശോധനാ ഫലം പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ശാസ്ത്രീയ പരിശോധന ഫലങ്ങൾ സുപ്രധാന കണ്ടെത്തലുകൾ പുറത്ത്. ദ്വാരപാളികളിലും കട്ടിളപ്പാളിയിലെയും സ്വർണം വേർതിരിച്ച ശേഷം, കുറച്ചുകൂടിയ അളവിൽ മാത്രം പാളികളിൽ വീണ്ടും സ്വർണം പൂശി തിരികെ സ്ഥാപിച്ചെന്ന് എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഭൂരിഭാഗം സ്വർണ്ണവും കൊള്ളയടിക്കപ്പെട്ടതായിയാണ് എന്‍എസ്ഐടിയുടെ നിഗമനം.

എന്നാൽ പിഎസ് പ്രശാന്തിന്റെ ഭരണസമിതി കഴിഞ്ഞ വർഷം അറ്റകുറ്റപ്പണിക്കായി ചെന്നൈയിലേക്കു കൊണ്ടുപോയ പാളികളിൽ നിന്നുള്ള സ്വർണം മുഴുവനായി നഷ്ടമായിട്ടില്ലെന്നും പരിശോധന ഫലങ്ങളിൽ വ്യക്തമാക്കുന്നു.

ശബരിമലയിലെ ദ്വാരപാലക പാളികളും കട്ടിളപ്പാളികളും ഉൾപ്പെടെ എട്ടോളം സാമ്പിളുകൾ ശേഖരിച്ച് ജംഷഡ്പൂരിലെ ലാബോറേറ്ററിയിൽ ശാസ്ത്രീയ പരിശോധന നടത്തി. 2019-ലാണ് ഈ പാളികളിൽ നിന്ന് സ്വർണം വേർതിരിച്ചത്. അയഡൈഡ് പ്രക്രിയ ഉപയോഗിച്ച് സ്വർണം വേർതിരിച്ച് കുറച്ച് അളവ് മാത്രം പാളികളിൽ വീണ്ടും പൂശി സ്ഥാപിച്ചതായി റിപ്പോർട്ട് പറയുന്നു.

2025-ൽ എല്ലാ പാളികളിൽ നിന്നുമുള്ള സ്വർണം പൂർണ്ണമായി മാറ്റിയിട്ടില്ലെന്നും പിന്നീട് പൂശിയ സ്വർണ്ണത്തിന്റെ അളവ് പരിശോധിക്കാനുള്ള നടപടികളും എസ്ഐടി ആരംഭിക്കാനൊരുങ്ങുന്നുമാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ഫെബ്രുവരിയിൽ ഹൈക്കോടതി നൽകിയ ഉത്തരവനുസരിച്ച് സ്വർണ സാമ്പിളുകൾക്ക് അത്യാധുനിക ശാസ്ത്രീയ പരിശോധന നടത്തിയാണ് എസ്‌ഐടി നടപടികൾ സ്വീകരിച്ചത്.

Advertisement
WhiteswanTV Footer