കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറികാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ അനധികൃതമായി പരിശോധിച്ചെന്ന ആരോപണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് നടി നൽകിയ ഹർജി ബുധനാഴ്ച ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ കഴിഞ്ഞ ദിവസം പിന്മാറിയിരുന്നു. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സൈബർ ഫൊറൻസിക് വിദഗ്ധരെ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണമെന്നാണ് നടിയുടെ ആവശ്യം.






