Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: saji cheriyan

വിഎസ് ഉണ്ടായിരുന്നെങ്കിൽ വർ​ഗവഞ്ചകരെ വെറുതെ വിടില്ലായിരുന്നു; ജി സുധാകരനെതിരെ ഒളിയമ്പുമായി സജി ചെറിയാൻ

ആലപ്പുഴ: ജി സുധാകരനെതിരെ ഒളിയമ്പുമായി സജി ചെറിയാന്‍. വി എസ് ഉണ്ടായിരുന്നെങ്കില്‍ പാര്‍ട്ടിയിലെ ഒറ്റുകാരെ വളരാന്‍ അനുവദിക്കില്ലെന്നായിരുന്നു അനുസ്മരണ പ്രസംഗത്തിലെ പരാമര്‍ശം. വി എസ് ഒറ്റുകാരെയും വര്‍ഗവഞ്ചകരേയും വെറുതെ വിടില്ലായിരുന്നു. തിരിച്ചടികള്‍ മാറ്റി പാര്‍ട്ടി ആലപ്പുഴയില്‍ തിരിച്ചുവരുമെന്നും സജി ചെറിയാന്‍ പറഞ്ഞു. ‘ഈ പാര്‍ട്ടിയെ ഒറ്റുകൊടുക്കാന്‍ വേണ്ടി നില്‍ക്കുന്ന എല്ലാ വഞ്ചകന്മാരുടേയും മുഖത്തുനോക്കി ധിക്കാരത്തിന്റെ ഭാഷയില്‍ സംസാരിക്കാന്‍ കഴിയുന്ന വി എസിന്റെ അഭാവം കേരളത്തിലെ പാര്‍ട്ടിക്ക് ഇന്ന് ഉണ്ട്. വഞ്ചകരെയും ഒറ്റുകാരെയും ചൂണ്ടിക്കാട്ടി തൊഴിലാളി പ്രസ്ഥാനത്തെ ഏകോപിപ്പിക്കാന്‍ […]
Read more

വിവാദമായ ഭരണഘടനാ പ്രസംഗം നടത്തിയത് ഒറ്റുകാരൻ കൂട്ടത്തിലുണ്ടെന്നറിയാതെ; സജി ചെറിയാൻ

ചെങ്ങന്നൂർ: വിവാദമായ ഭരണഘടനാ പ്രസംഗം നടത്തിയത് ഒറ്റുകാരൻ കൂട്ടത്തിലുണ്ടെന്നറിയാതെ എന്ന് സജി ചെറിയാൻ എംഎൽഎ. ‘ഞാൻ നിയമം പഠിച്ച ആളാണ്. എന്താണ് പറയേണ്ടത് എന്നറിയാം. രാഷ്ട്രീയയോഗത്തിലാണ് അന്നു പ്രസംഗിച്ചത്. അവിടെ പത്തോ നാൽപതോ പേരേയുള്ളൂ. പക്ഷേ, ഒറ്റുകാരൻ അവിടെ ഉണ്ടായിരുന്നു എന്നറിഞ്ഞില്ല. അന്നു പ്രസംഗം നടത്തിയത് നന്നായി. ഞാൻ അതു പറഞ്ഞതിനു ശേഷം എല്ലാവരും ഈ പുസ്തകം വാങ്ങിയെന്നും അദ്ദേഹം പറഞ്ഞു. പലരും അത് ഉയർത്തിക്കാട്ടി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടനയിൽ നിന്നുകൊണ്ടു വേണം ജനാധിപത്യ മതനിരപേക്ഷ സംവിധാനത്തെ […]
Read more

കോണ്‍ഗ്രസിനെ ബിജെപി തൊഴുത്തില്‍ കെട്ടുന്നു; കോണ്‍ഗ്രസിനെ വില്‍ക്കും: സജി ചെറിയാൻ

ആലപ്പുഴ: സിഎംആര്‍എല്‍-എക്സാലോജിക് ഇടപാട് കേസില്‍ പിണറായി വിജയന്റെ വസതിയില്‍ നടന്ന ഇ ഡി റെയ്ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി സജി ചെറിയാന്‍. കോണ്‍ഗ്രസിനെ ബിജെപി തൊഴുത്തില്‍ കെട്ടുന്നതിന്റെ തുടക്കമാണ് ഈ റെയ്ഡെന്നും ഇത് കോണ്‍ഗ്രസ്-ബിജെപി ഡീലിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. തങ്ങള്‍ വലിയ രാഷ്ട്രീയ പരാജയം നേരിട്ട സമയമാണിതെന്നും അധികാരത്തിന് പുറത്തായ ശേഷം ക്രിയാത്മക പ്രതിപക്ഷമായി മുന്നോട്ട് പോകാനായിരുന്നു ആഗ്രഹമെന്നും സജി ചെറിയാന്‍ പറഞ്ഞു. എന്നാല്‍ തെരുവിലിറങ്ങേണ്ട സാഹചര്യം സൃഷ്ടിച്ചത് എതിരാളികളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “പുലര്‍ച്ചെ അഞ്ചരയ്ക്ക് 82 […]
Read more

ഒന്നും ഇച്ഛിക്കാതെ കർമം ചെയ്യണമെന്നു എന്നെ പഠിപ്പിച്ചത് ഭഗവദ്ഗീത: സജി ചെറിയാൻ

ആലപ്പുഴ: ഒന്നും ആഗ്രഹിക്കാതെ കർമം ചെയ്യണമെന്ന പഠനം ഭഗവദ്ഗീതയിൽ നിന്നാണ് ലഭിച്ചതെന്ന് നിയുക്ത എംഎൽഎ സജി ചെറിയാൻ പറഞ്ഞു. നമ്മുടെ വിശ്വാസങ്ങളുടെയും ബോധ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് കർമങ്ങൾ ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. വൈശാഖ മാസാചരണത്തിന്റെയും പഞ്ചദിവ്യദേശ തീർഥാടനത്തിന്റെയും ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡും പഞ്ചദിവ്യദേശ ദർശനും ചേർന്ന് സംഘടിപ്പിച്ച ആറാം പർവം അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ അഭിവാദന സഭ മുണ്ടൻകാവ് തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് […]
Read more

ചെങ്ങന്നൂരിൽ എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ വിജയിച്ചു

ചെങ്ങന്നൂർ: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാൻ വിജയിച്ചു. 57859 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് സജി ചെറിയാൻ വിജയിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി എബി കുര്യാക്കോസ് 47567 വോട്ടുകളും ബിജെപി സ്ഥാനാർഥി എം.വി. ഗോപകുമാർ 30942 വോട്ടുകളും നേടി. 2016-ൽ വിജയിച്ച സിപിഐ(എം) എംഎൽഎ കെ.കെ. രാമചന്ദ്രൻ നായരുടെ അപ്രതീക്ഷിത വിയോഗത്തെത്തുടർന്ന് 2018-ൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സജി ചെറിയാൻ നേടിയ വൻ വിജയം നേടിയാണ് വിജയിച്ചത്. ചെങ്ങന്നൂരിൻറെ അടുത്തകാലത്തെ രാഷ്ട്രീയ […]
Read more

അമ്പലപ്പുഴയിലെ ഒരു അനുഭാവിയെയും നഷ്ടമായിട്ടില്ല: സജി ചെറിയാൻ

ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലം എൽഡിഎഫിന് ഉറച്ച ഭൂരിപക്ഷമുള്ള പ്രദേശമാണെന്നും ഇവിടെ എൽഡിഎഫ് വിജയിക്കുമെന്നും മന്ത്രി സജി ചെറിയാൻ. മുൻ മന്ത്രി ജി. സുധാകരൻ വ്യക്തിപരമായ വോട്ടുകൾ നേടില്ലെന്നും, പാർട്ടിക്ക് പുറത്തുപോയാൽ ജനങ്ങൾ പിന്തുണ നൽകില്ലെന്നും സജി ചെറിയാൻ പറഞ്ഞു. അമ്പലപ്പുഴയിൽ ഇതുവരെ ഒരു അനുഭാവിയെയും നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വതന്ത്ര സ്ഥാനാർത്ഥിയായ ജി. സുധാകരൻ ഉന്നയിച്ച രാഷ്ട്രീയ കുറ്റകൃത്യ ആരോപണങ്ങൾക്ക് മറുപടി പറയാനില്ലെന്നും, അദ്ദേഹത്തെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. സുധാകരനെ പാർട്ടിയോടൊപ്പം നിർത്താൻ ശ്രമിച്ചിരുന്നുവെന്നും, അടുത്തുവരുമ്പോൾ […]
Read more

ഭരണഘടന വിരുദ്ധ പ്രസംഗം; മന്ത്രി സജിചെറിയാനെ സഹായിച്ച് വീണ്ടും പൊലീസ്

തിരുവനന്തപുരം: ഭരണഘടനയെ അധിക്ഷേപിച്ചെന്ന വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട കേസിൽ മന്ത്രി സജി ചെറിയനെതിരെ നടത്തിയ തുടരന്വേഷണത്തിലും നിർണായക തെളിവുകൾ കണ്ടെത്താനായില്ലെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണസംഘം അറിയിച്ചു. കേസ് എഴുതിത്തള്ളാൻ ശുപാർശ ചെയ്ത റിപ്പോർട്ട് സമർപ്പിച്ചെങ്കിലും അന്വേഷണത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടി ക്രൈം ബ്രാഞ്ച് മേധാവി അത് മടക്കിയതായാണ് വിവരം. വിവാദ പ്രസംഗം ലൈവ് ചെയ്ത മൊബൈൽ ഫോൺ കണ്ടെത്താനായില്ലെന്നും പ്രസംഗം സംപ്രേഷണം ചെയ്ത സോഷ്യൽ മീഡിയ അക്കൗണ്ട് ഇല്ലാതാക്കിയതായും പൊലീസ് വ്യക്തമാക്കി. എന്നാൽ ആവശ്യമായ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാതെയാണ് […]
Read more

സജി ചെറിയാൻ ഖേദം പ്രകടിപ്പിച്ചത് വോട്ട് മുന്നിൽകണ്ട്: വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: എസ്എൻഡിപി- എൻഎസ്എസ് ഐക്യത്തിന് എസ്എൻഡിപി യോ​ഗം കൗൺസിലിൽ അം​ഗീകാരം ലഭിച്ചു. തുടർ ചർച്ചകൾക്ക് തുഷാർ വെള്ളാപ്പള്ളിയെ ചുമതലപ്പെടുത്തി. സുകുമാരൻ നായരുമായുള്ള കൂടിക്കാഴ്ച ഉടനുണ്ടാകുമെന്നും എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അറിയിച്ചു. എസ്എൻഡിപി- എൻഎസ്എസ് ഐക്യനീക്കത്തിലെ തുടർനടപടികൾ ചർച്ച ചെയ്യാൻ ഇന്ന് ആലപ്പുഴയിൽ ചേർന്ന എസ്എൻഡിപിയുടെ നിർണായകയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നായാടി മുതൽ നസ്രാണി വരെ അനിവാര്യമെന്നാണ് പ്രമേയം. മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിൽ മതേതരത്വം ഉറപ്പാക്കണം. കപട മതേതര വാദികളായ നേതാക്കൾ […]
Read more

സജി ചെറിയാന്‍ പിടിച്ച പുലിവാല്

യുഡിഎഫ് നടത്തുന്ന വര്‍ഗീയ ധ്രുവീകരണം എന്തെന്ന് മനസിലാക്കാന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് ജയിച്ച ആളുകളുടെ പേര് പരിശോധിച്ച് നോക്കിയാല്‍ മതിയെന്ന് പറഞ്ഞാണ് മന്ത്രി സജി ചെറിയാന്‍ ഇത്തവണ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. ആ സമുദായത്തില്‍ അല്ലാത്തവര്‍ ഈ സ്ഥലങ്ങളില്‍ എവിടെ നിന്നാലും ജയിക്കില്ലെന്നും. ഇങ്ങനെയാവണോ കേരളം എന്ന് ചിന്തിക്കണമെന്നുമാണ് സജി ചെറിയാന്‍ പറഞ്ഞത്. വടക്കേ ഇന്ത്യയിലെ പോലെ കേരളത്തെയും വര്‍ഗീയ വല്‍കരിക്കാനാണ് ശ്രമമെന്നും വിവാദ പരാമര്‍ത്തിനിടെ മന്ത്രി പറയുകയുണ്ടായി മന്ത്രിയുടെ പരാമര്‍ശം ഇങ്ങനെയായിരുന്നു. ‘നിങ്ങള്‍ കാസര്‍കോട് നഗരസഭ റിസള്‍ട്ട് […]
Read more

പ്രസ്താവന വളച്ചൊടിച്ചു; വിശദീകരണവുമായി മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി മന്ത്രി സജി ചെറിയാന്‍. പ്രസ്താവന വളച്ചൊടിച്ചെന്നും അതിന്റെ പേരില്‍ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമമെന്നും സജി ചെറിയാന്‍ പറഞ്ഞു. താന്‍ പറഞ്ഞത് യാഥാര്‍ത്ഥ്യമാണ്. മുസ്ലിം മേഖലയില്‍ ലീഗും ഹിന്ദു മേഖലയില്‍ ബിജെപിയും നയിക്കുന്നു. ഈ സാഹചര്യം ഉണ്ടാകരുതെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ഉയര്‍ത്തുന്ന വര്‍ഗീയത പ്രതിരോധിക്കേണ്ടതുണ്ട്. ആര്‍എസ്എസുകാര്‍ ഉയര്‍ത്തുന്ന വര്‍ഗീയതയെ ന്യൂനപക്ഷ വര്‍ഗീയത കൊണ്ട് നേരിടാന്‍ കഴിയില്ല. അതിന് കേരളത്തിലെ ഇടതുപക്ഷത്തെ ശക്തിപ്പെടുത്തണം. കാസര്‍കോട് മുനിസിപ്പാലിറ്റിയില്‍ 39 സീറ്റ് ഉണ്ട്. മതേതരത്വം […]
Read more

Recent News

Advertisement
WhiteswanTV Footer