ചെങ്ങന്നൂർ: വിവാദമായ ഭരണഘടനാ പ്രസംഗം നടത്തിയത് ഒറ്റുകാരൻ കൂട്ടത്തിലുണ്ടെന്നറിയാതെ എന്ന് സജി ചെറിയാൻ എംഎൽഎ. ‘ഞാൻ നിയമം പഠിച്ച ആളാണ്. എന്താണ് പറയേണ്ടത് എന്നറിയാം. രാഷ്ട്രീയയോഗത്തിലാണ് അന്നു പ്രസംഗിച്ചത്. അവിടെ പത്തോ നാൽപതോ പേരേയുള്ളൂ. പക്ഷേ, ഒറ്റുകാരൻ അവിടെ ഉണ്ടായിരുന്നു എന്നറിഞ്ഞില്ല. അന്നു പ്രസംഗം നടത്തിയത് നന്നായി. ഞാൻ അതു പറഞ്ഞതിനു ശേഷം എല്ലാവരും ഈ പുസ്തകം വാങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
പലരും അത് ഉയർത്തിക്കാട്ടി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടനയിൽ നിന്നുകൊണ്ടു വേണം ജനാധിപത്യ മതനിരപേക്ഷ സംവിധാനത്തെ നിലനിർത്താൻ. അതിനു ശോഷണം വരരുത്. ശോഷണം വരാതിരിക്കാൻ വേണ്ടി നാം അഭിപ്രായം പറയും.വിവാദങ്ങളുണ്ടാകട്ടെ. നമ്മൾ വല്യ സൈദ്ധാന്തികന്മാരൊന്നുമല്ലല്ലോ. നാടൻഭാഷയിൽ വർത്തമാനം പറയുന്നത് നമുക്ക് സാഹിത്യം അറിയാത്തതു കൊണ്ടാണെന്നും സജി ചെറിയാൻ പറഞ്ഞു.






