Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Samantha

സമാന്തയും രാജ് നിദിമോരുവും വിവാഹിതരായെന്ന് റിപ്പോര്‍ട്ട്

നടി സമാന്തയും സംവിധായകന്‍ രാജ് നിദിമോരുവും വിവാഹിതരായതായി റിപ്പോര്‍ട്ട്. ഇന്ന് രാവിലെ കോയമ്പത്തൂരില്‍ വച്ചായിരുന്നു വിവാഹമെന്നും ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോയമ്പത്തൂര്‍ ഇഷ യോഗ സെന്ററിലെ ലിംഗ ഭൈരവി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹമെന്നും 30 പേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തതെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചുവപ്പ് നിറത്തിലുള്ള സാരിയാണ് സമാന്ത ധരിച്ചതെന്നും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ഇതേ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വിവാഹം നടന്നതിന്റെ വിവരങ്ങള്‍ താരം […]
Read more

‘ശുഭം’ ഒടിടിയിലേക്ക്; ചിത്രം ജൂൺ 13 മുതൽ

ഹൈദരാബാദ്: സാമന്തയുടെ ആദ്യ നിർമ്മാണ സംരംഭ ചിത്രം ‘ശുഭം’ ഇപ്പോൾ ഡിജിറ്റൽ റിലീസിന് ഒരുങ്ങുകയാണ്. തിയേറ്ററുകളിൽ മികച്ച പ്രകടനം കാഴ്ചവച്ച ഹൊറർ കോമഡി ചിത്രം 2025 ജൂൺ 13 മുതലാണ് ജിയോ ഹോട്ട്സ്റ്റാറിൽ എത്തുന്നത്. ചിത്രം ഇപ്പോൾ തെലുങ്കിൽ മാത്രമായിരിക്കും ലഭ്യമാകുക. 2025 മെയ് 9 ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ശുഭത്തിൽ ഹർഷിത് റെഡ്ഡി, ഗവിറെഡ്ഡി ശ്രീനിവാസ്, ചരൺ പെറി, ശ്രിയ, ശ്രാവണി ലക്ഷ്മി, ശാലിനി കൊണ്ടേപുടി എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. ചിത്രത്തിൽ സാമന്തയും […]
Read more

രാഹുല്‍ ഗാന്ധി തന്റെ പ്രവര്‍ത്തകരെ നിയന്ത്രിക്കണം; കത്തുമായി അമല അക്കിനേനി

ഹൈദരാബാദ്: നാഗചൈതന്യ-സാമന്ത വിവാഹമോചനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മന്ത്രി കൊണ്ട സുരേഖ നടത്തിയ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് കത്തെഴുതി നടിയും നാഗാര്‍ജുനയുടെ ഭാര്യയുമായ അമല അക്കിനേനി. ഇത്തരത്തിലുള്ള പരാമര്‍ശങ്ങളില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ രാഹുല്‍ ഇടപെട്ട് നിയന്ത്രിക്കണമെന്നാണ് അമലയുടെ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു മന്ത്രി ഇത്തരത്തില്‍ പെരുമാറുന്നു എന്നത് തന്നെ ഞെട്ടിച്ചുവെന്ന് അമല കത്തില്‍ പറയുന്നു. വിവാദ പരാമര്‍ശം നടത്തിയ തെലങ്കാന മന്ത്രി കൊണ്ട സുരേഖ മാപ്പ് പറയണമെന്നും അമല കത്തില്‍ ആവശ്യപ്പെട്ടു. സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹമോചനത്തിന് കാരണം […]
Read more

കൊണ്ട സുരേഖയ്‌ക്കെതിരേ മാനനഷ്ടത്തിന് പരാതി നല്‍കി നാഗാര്‍ജുന

തെലങ്കാന വനം വകുപ്പ് മന്ത്രി കൊണ്ട സുരേഖയ്ക്കെതിരേ മാനനഷ്ടത്തിന് പരാതി നല്‍കി നടനും നാഗചൈതന്യയുടെ പിതാവുമായ നാഗാര്‍ജുന. തെന്നിന്ത്യന്‍ താരം സാമന്ത റുത്ത് പ്രഭുവും നടന്‍ നാഗചൈതന്യയും വിവാഹമോചിതരായതിന് പിന്നില്‍ തെലങ്കാന മുന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ മകനും ബി ആര്‍ എസ് നേതാവുമായ കെ ടി രാമറാവുവിന് പങ്കുണ്ടെന്നായിരുന്നു കൊണ്ട സുരേഖയുടെ ആരോപണം. മന്ത്രിയുടെ ആരോപണങ്ങള്‍ തന്നെയും കുടുംബത്തേയും അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണെന്നും ഇത് ക്രമിനല്‍ കുറ്റമാണെന്നും നഷ്ടപരിഹാരം വേണമെന്നും പരാതിയില്‍ പറയുന്നു. നാഗാര്‍ജുനയുടെ ഉടമസ്ഥതയിലുള്ള […]
Read more

സാമന്ത പ്രചോദനം; അപകീര്‍ത്തി പരാമര്‍ശം പിന്‍വലിച്ച് തെലുങ്കാന മന്ത്രി സുരേഖ

ഹൈദരാബാദ്: ബിആര്‍എസ് വര്‍ക്കിങ് പ്രസിഡന്റ് കെ ടി രാമ റാവുവിനും നടി സാമന്ത റുത്ത് പ്രഭുവിനും നാഗ ചൈതന്യക്കുമെതിരെ നടത്തിയ അപകീര്‍ത്തിപരമായ പരാമര്‍ശം പിന്‍വലിച്ച് വനം പരിസ്ഥിതി വകുപ്പ് മന്ത്രി കൊണ്ട സുരേഖ. തന്റെ പരാമര്‍ശം സാമന്തയെ വേദനിക്കിപ്പിക്കാനായിരുന്നില്ലെന്നും ഒരു നേതാവ് സ്ത്രീകളെ ഇകഴ്ത്തുന്നതിനെ ചോദ്യം ചെയ്യുന്നതിനായിരുന്നുവെന്നും സുരേഖ പറഞ്ഞു. സാമന്തയുടെയും നാഗ ചൈതന്യയുടെയും വിവാഹമോചനത്തിന് പിന്നില്‍ കെ ടി ആറാണെന്നുള്ള പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനം വന്നതിന് പിന്നാലെയാണ് പരാമര്‍ശം പിന്‍വലിക്കുന്നതായി സുരേഖ പറഞ്ഞത്. സമൂഹമാധ്യമമായ എക്സിലാണ് […]
Read more

തൃഷ രണ്ടാം സ്ഥാനത്ത്;ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി നായന്‍താര

ജനപ്രീതിയില്‍ മുന്നിലുള്ള തമിഴ് നായികാ താരങ്ങളുടെ പട്ടിക ഓര്‍മാക്‌സ് മീഡിയ പുറത്തുവിട്ടു.നയന്‍താര ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയതാണ് താരങ്ങളുടെ പട്ടികയിലെ ഒരു പ്രധാന പ്രത്യേകത.മെയില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന തമിഴ് താരം തൃഷ രണ്ടാമതായി.മൂന്നാം സ്ഥാനത്ത് സാമന്തയാണ്. നാലാം സ്ഥാനത്ത് എത്തിയിരിക്കുന്നത് തെന്നിന്ത്യന്‍ സിനിമാ നായികയായ കീര്‍ത്തി സുരേഷാണ്.തൊട്ടു പിന്നില്‍ തമന്നയാണ്.ആറാം സ്ഥാനത്ത് പ്രിയങ്ക മോഹനും താരങ്ങളില്‍ ജനപ്രീതിയില്‍ ഏഴാമത് ജ്യോതികയും എത്തിയിരിക്കുന്നു. എട്ടാമത് അനുഷ്‌ക ഷെട്ടിയാണ് തമിഴ് താരങ്ങളില്‍ എത്തിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കാജല്‍ അഗര്‍വാള്‍ ഒമ്പതാം […]
Read more

ഉളെളാഴുക്കിനായി കാത്തിരിക്കുന്നു;ആകാംഷ പങ്കുവെച്ച് സാമന്ത

നീണ്ട ഇടവേളയ്ക്ക് ശേഷം പാര്‍വ്വതി തിരുവോത്ത് അഭിനയിക്കുന്ന ചിത്രമാണ് ‘ഉളെളാഴുക്ക്’.ക്രിസ്റ്റോ ടോമിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ പാര്‍വതിക്കൊപ്പം ഉര്‍വശിയും എത്തുന്നുണ്ട്.ഇപ്പോഴിതാ ഉളെളാഴുക്കിനായി കാത്തിരിക്കുന്നു എന്ന് പറഞ്ഞിരിക്കുകയാണ് തെന്നിന്ത്യന്‍ താരം സമാന്ത.ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് താരം സിനിമ കാണാനുള്ള ആകാംഷ പങ്കുവെച്ചത്. ‘ഇത് ഗംഭീരമായിട്ടുണ്ട്, കാത്തിരിക്കുന്നു’ എന്നാണ് സാമന്ത കുറിച്ചത്. പാര്‍വതിയും നടിയുടെ സ്റ്റോറി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ഏറെ ശ്രദ്ധ നേടിയ ‘കറി ആന്‍ഡ് സയനൈഡ്’ എന്ന നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചര്‍ […]
Read more
Advertisement
WhiteswanTV Footer