‘ഭരതനാട്യ’ത്തിന് ഇനി രണ്ടാം ഭാഗം
ചില സിനിമകൾ അങ്ങനെയാണ്. തിയറ്ററിൽ വേണ്ടത്ര ശോഭിച്ചില്ലെങ്കിലും ഒടിടിയിൽ വന്ന് മിന്നും പ്രകടനം കാഴ്ചവയ്ക്കും. അത്തരത്തിലൊരു സിനിമയായിരുന്നു സൈജു കുറുപ്പ് നായകനായി എത്തിയ ഭരതനാട്യം. കൃഷ്ണദാസ് മുരളിയുടെ സംവിധാനത്തിൽ 2024 ൽ റിലീസ് ചെയ്ത ചിത്രം ഒടിടിയിൽ ഗംഭീര പ്രതികരണം നേടിയിരുന്നു. സിനിമയേയും അഭിനേതാക്കളേയും പ്രശംസിച്ച് കൊണ്ട് ഒട്ടനവധി പോസ്റ്റുകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോഴിതാ റിലീസ് ചെയ്ത് മാസങ്ങള്‍ പിന്നിടുമ്പോൾ സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് കൃഷ്ണദാസ് മുരളി. ഭരതനാട്യത്തിന്റെ രണ്ടാം ഭാഗം നവംമ്പറിൽ […]
Read more

