Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: shafi parmbil

മുഖ്യമന്ത്രി ചർച്ചകൾക്കിടെ ഷാഫി പറമ്പിലിനെതിരെ സാമൂഹികമാധ്യമങ്ങളിൽ രൂക്ഷ വിമർശനം

തിരുവനന്തപുരം: കോൺഗ്രസിലെ മുഖ്യമന്ത്രിസ്ഥാന ചർച്ചകൾക്കിടെ ഷാഫി പറമ്പിൽ എംപിക്കെതിരെ സാമൂഹികമാധ്യമങ്ങളിൽ രൂക്ഷ വിമർശനവുമായി ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ. മുഖ്യമന്ത്രിസ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനെ പിന്തുണച്ചുവെന്ന ആരോപണമാണ് വിമർശനങ്ങൾക്ക് കാരണം. “നമ്മൾ ജയിച്ചു സാർ, അങ്ങയെ ക്രൂശിച്ചവരെ ജനം ശിക്ഷിച്ചു” എന്ന കുറിപ്പോടെ ഉമ്മൻചാണ്ടിയുടെ ചിത്രം പങ്കുവെച്ച് ഷാഫി പറമ്പിൽ നടത്തിയ സാമൂഹികമാധ്യമ പോസ്റ്റിന് താഴെയാണ് വിമർശനങ്ങൾ ശക്തമായത്. ജനവികാരം മാനിച്ച് വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യമാണ് കൂടുതൽ കമന്റുകളിലും ഉയർന്നത്. കെ.സി. വേണുഗോപാലിനെ പിന്തുണയ്ക്കുന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും […]
Read more

ഇടതിനെ വീഴ്ത്താൻ ഷാഫി-ബീജെപി ഡീൽ? ​ഗോവിന്ദൻ മാഷ് പറഞ്ഞതിന്റെ പൊരുളും യാഥാർത്ഥ്യവും

നിയമസഭാ തിരഞ്ഞെടുപ്പ് വിധിയറിയൻ ഇനി പത്ത് ദിവസങ്ങളിൽ താഴെ മാത്രം ശേഷിക്കെ അടിയൊഴുക്കുകളെ പറ്റിയും അന്തർധാരകളെ പറ്റിയുമുള്ള കണക്കുകൂട്ടലുകളിലാണ് മുന്നണികളെല്ലാം. കഴിഞ്ഞ ദിവസം സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ മാസ്റ്റർ പറഞ്ഞൊരു കാര്യമാണ് പുതിയ രാഷ്ട്രീയ കോലാഹലങ്ങൾക്ക് തിരികൊളുത്തുന്നത്. ഒപ്പം ഇതുവരെയില്ലാത്ത പുതിയൊരു ഡീൽ ആരോപണവും. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയുമായി നടത്തിയ അന്തർധാര വെളിപ്പെട്ടതായാണ് അദ്ദേഹം പറഞ്ഞത്. അതും ഇടതുപക്ഷം കനത്ത പോരാട്ടം നേരിടുന്ന കോഴിക്കോട് ജില്ലയിലെ വടകരയിലും നാദാപുരത്തും. തെരഞ്ഞെടുപ്പ് കാലത്തെ യുഡിഎഫിന്റെ […]
Read more

‘LDF-ന്റെ പരാജയം സഖാക്കളും ആഗ്രഹിക്കുന്നു: ഷാഫി പറമ്പിൽ

കോഴിക്കോട്: സംസ്ഥാനത്ത് ഭരണമാറ്റത്തിനുള്ള ശക്തമായ വികാരം ഉയർന്നുവെന്നു ഷാഫി പറമ്പിൽ എം.പി. ഇത് ഏതാനും ജില്ലകളിൽ മാത്രം ഒതുങ്ങുന്ന തരംഗമല്ല, കേരളമൊട്ടാകെ വ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾ നിലവിലെ സർക്കാരിനെതിരേ വിധിയെഴുതി കഴിഞ്ഞുവെന്നും, ഏപ്രിൽ ഒമ്പതിന് തന്നെ നോക്കൗട്ട് പഞ്ച് നൽകിയതായും ഷാഫി വ്യക്തമാക്കി. മന്ത്രിമാരും സിപിഎം നേതാക്കളും തന്നെ തോൽവി നേരിടുമെന്ന് അദ്ദേഹം പ്രവചിച്ചു. മന്ത്രിമാരെ മണ്ഡലങ്ങളിൽ പ്രചാരണത്തിന് വിളിക്കാൻ എൽഡിഎഫ് സ്ഥാനാർഥികൾ പോലും താത്പര്യം കാണിച്ചില്ലെന്നും, പാർട്ടിക്കുള്ളിൽ തന്നെ ഭരണമാറ്റം അനിവാര്യമാണെന്ന മനോഭാവം ഉയർന്നുവന്നിട്ടുണ്ടെന്നും […]
Read more
Advertisement
WhiteswanTV Footer